അൻസിബ വീണ്ടും കോടതിയിൽ; ലക്ഷ്മി പ്രിയയ്ക്കും ശ്വേതാ മേനോന്നും എതിരെ കേസെടുക്കാത്തതിൽ ഹർജി
കൊച്ചി: നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ നടി ലക്ഷ്മി പ്രിയയ്ക്കും നടി ശ്വേതാ മേനോന്നും എതിരെ കേസെടുക്കാത്തതിനെതിരെ അൻസിബ കോടതിയെ സമീപിച്ചു. ഓൺലൈൻ മാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചുവെന്ന പരാതിയിലാണ് നടപടി ആവശ്യപ്പെട്ട് അൻസിബ ഹർജി നൽകിയത്.
പരാതി ലഭിച്ചിട്ടും പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തില്ലെന്നാണ് അൻസിബയുടെ ആരോപണം. ഇതോടെയാണ് നിയമനടപടിക്കായി കോടതി സമീപിച്ചത്. ഇതിനിടെ, നടൻ ടിനി ടോമിനെതിരെ അൻസിബ നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസെടുക്കാൻ കഴിയില്ലെന്ന പൊലീസ് റിപ്പോർട്ട് കോടതി തള്ളിയതിനെ തുടർന്നാണ് നടപടി.
ടിനി ടോമിനെതിരായ പരാതിയിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും കേസിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. നടി നീന കുറുപ്പിന്റെ മൊഴിയിലും പരാതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരാമർശിക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
ബിഎൻഎസ് 173(5) വകുപ്പ് പ്ര...









