ദേവസ്വം സ്പെഷ്യൽ പ്ലീഡർ കെ.ബി. പ്രദീപ് രാജിവെച്ചു; നിയമന വിവാദത്തിന് പിന്നാലെ നടപടി
തിരുവനന്തപുരം: ദേവസ്വം സ്പെഷ്യൽ പ്ലീഡറായി നിയമിക്കപ്പെട്ട അഭിഭാഷകൻ കെ.ബി. പ്രദീപ് രാജിവെച്ചു. നിയമനം വലിയ വിവാദമായതിനെ തുടർന്ന് മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതോടെയാണ് രാജി സമർപ്പിച്ചത്.
ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കെ.ബി. പ്രദീപിന്റെ നിയമനം ചോദ്യം ചെയ്യപ്പെട്ടിരുന്നു. സ്മാർട്ട് ക്രിയേഷൻസ് സ്ഥാപനത്തിന്റെ അഭിഭാഷകനായിരുന്ന പ്രദീപ്, ശബരിമല സ്വർണക്കൊള്ള ആരോപണങ്ങൾ പുറത്തുവന്നതിന് പിന്നാലെ സ്ഥാപനത്തെ ന്യായീകരിച്ച് പൊതുവേദികളിൽ രംഗത്തെത്തിയിരുന്നു.
സ്വർണം പൂശിയതിന് മുകളിൽ സ്വർണം പതിപ്പിക്കാനുള്ള സാങ്കേതിക സംവിധാനം സ്ഥാപനത്തിനില്ലെന്നും യാതൊരു ക്രമക്കേടും നടന്നിട്ടില്ലെന്നുമായിരുന്നു അന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. ഇതിനിടെ സർക്കാർ പുറത്തിറക്കിയ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാരുടെ പട്ടികയിൽ കെ.ബി. പ്രദീപിനെയും ഉൾപ്പെടുത്തി ദേവസ്വം കേസുകളുടെ ചുമതല നൽകുകയ...









