BREAKING NEWS


Business

അതിജീവിതയുടെ പ്രതികരണം: കോടതി വിധി സമർപ്പിച്ചത് പരിഹസിച്ചവർക്കായി
Business, Cinema

അതിജീവിതയുടെ പ്രതികരണം: കോടതി വിധി സമർപ്പിച്ചത് പരിഹസിച്ചവർക്കായി

നടൻ ദിലീപ് ഉൾപ്പെടെ നാല് പ്രതികളെ വെറുതെ വിടുകയും പൾസർ സുനിൽ ഉൾപ്പെടെ ആറ് പ്രതികൾക്ക് 20 വർഷം കഠിനതടവ് വിധിക്കുകയും ചെയ്ത കേസിലെ വിചാരണക്കോടതി വിധിക്ക് പിന്നാലെ, അതിജീവിത സമൂഹമാധ്യമങ്ങളിലൂടെ ശക്തമായ പ്രതികരണം അറിയിച്ചു. തന്റെ വേദനകളെ 'നുണ' എന്നും കേസിനെ 'കെട്ടിച്ചമച്ച കഥ' എന്നും പറഞ്ഞ് പരിഹസിച്ചവർക്കായി ഈ വിധി സമർപ്പിക്കുന്നുവെന്ന് അവർ വ്യക്തമാക്കി. ​"എട്ട് വർഷം, ഒൻപത് മാസം, 23 ദിവസങ്ങൾ... ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിന്റെ നേരിയ ഒരു കണിക ഞാൻ കാണുന്നു, പ്രതികളിൽ ആറുപേർ ശിക്ഷിക്കപ്പെട്ടിരിക്കുന്നു!! എന്റെ വേദനകളെ നുണയെന്നും ഈ കേസ് കെട്ടിച്ചമച്ച കഥയെന്നും പരിഹസിച്ചവർക്കായി ഞാൻ ഈ വിധിയെ സമർപ്പിക്കുന്നു. നിങ്ങൾക്ക് ഇപ്പോൾ അല്പം ആശ്വാസം കിട്ടുന്നുണ്ടാകുമെന്ന് ഞാൻ കരുതുന്നു." ​ വ്യാജ പ്രചാരണങ്ങൾക്കെതിരെ; ​തൻ്റെ മുൻ ഡ്രൈവറാണ് ഒന്നാം പ്രതിയെന്ന വാദത്തെ അതിജീവിത ശക്ത...
മെസ്സി ഡൽഹിയിൽ: ഒരു കോടി രൂപയുടെ ഹസ്തദാനം!
Breaking News, Business, Football, National, News, Sports

മെസ്സി ഡൽഹിയിൽ: ഒരു കോടി രൂപയുടെ ഹസ്തദാനം!

ന്യൂഡൽഹി: ലോകമെമ്പാടുമുള്ള ആരാധകരുടെ സ്വപ്നമായ, അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസ്സിയെ ഒരു നോക്ക് കാണാനും ഹസ്തദാനം ചെയ്യാനുമുള്ള അവസരം ഡൽഹിയിൽ കോടീശ്വരന്മാർക്ക് മാത്രം സ്വന്തം. ലക്ഷങ്ങൾ കയ്യിലുണ്ടെങ്കിലും കാര്യമില്ല; മെസ്സിയുമായി ഹസ്തദാനം ചെയ്യാനും ഏതാനും വാക്കുകൾ സംസാരിക്കാനും വേണ്ടി കോർപ്പറേറ്റ് ഭീമന്മാർ മുടക്കിയത് ഒരു കോടി രൂപയിലേറെയാണ്. ​ ഡൽഹിയിലെ ചാണക്യപുരിയിലുള്ള ലീല പാലസ് ഹോട്ടലിൽ അതീവ രഹസ്യമായി ഒരുക്കിയ 'മീറ്റ് ആൻഡ് ഗ്രീറ്റ്' പരിപാടിയിലാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്. മെസ്സി താമസിക്കുന്ന ഹോട്ടൽ സമുച്ചയവും പരിസരവും ഇപ്പോൾ അതീവ സുരക്ഷാ വലയത്തിലാണ്. മെസ്സിക്കും അദ്ദേഹത്തിന്റെ സംഘത്തിനും വേണ്ടി ഹോട്ടലിലെ ഒരു നില പൂർണ്ണമായി ഒഴിച്ചിട്ടിരിക്കുകയാണ്. ഒരു ദിവസത്തേക്ക് മൂന്നര ലക്ഷം രൂപ മുതൽ ഏഴു ലക്ഷം രൂപ വരെ വാടകയുള്ള പ്രസിഡൻഷ്യൽ സ്യൂട്ടിലാണ് താരത്തിന്റെ താമസം.ഡൽഹി സന്ദർശന വേളയിൽ മെസ്സിക്...
വിവാദം: മലപ്പുറത്ത് വിജയാഹ്ലാദ പ്രസംഗത്തിൽ സ്ത്രീവിരുദ്ധ പരാമർശങ്ങൾ
Business, Election

വിവാദം: മലപ്പുറത്ത് വിജയാഹ്ലാദ പ്രസംഗത്തിൽ സ്ത്രീവിരുദ്ധ പരാമർശങ്ങൾ

മലപ്പുറം ജില്ലയിലെ തെന്നല പഞ്ചായത്തിലെ ഒന്നാം വാർഡിൽനിന്ന് വിജയിച്ച എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥിയും സി.പി.എം. മുൻ ലോക്കൽ സെക്രട്ടറിയുമായ കെ.വി. സയ്യിദ് അലി മജീദിന്റെ വിജയാഹ്ലാദ പ്രസംഗം വിവാദത്തിൽ. വനിതാ ലീഗിനെയും സ്ത്രീകളെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസംഗമാണ് അദ്ദേഹം നടത്തിയത്. ​വാർഡിൽ യു.ഡി.എഫ്. സ്ഥാനാർഥിക്കായി വനിതാ ലീഗ് പ്രവർത്തകർ പ്രചാരണത്തിന് ഇറങ്ങിയതാണ് മജീദിനെ പ്രകോപിപ്പിച്ചത്. പ്രസംഗത്തിന്റെ പ്രധാന ഭാഗങ്ങൾ താഴെ നൽകുന്നു: ​വനിതാ ലീഗിനെതിരായ വിമർശനം: "വനിതാ ലീഗിനെക്കുറിച്ച് പറയാൻ പാടില്ലത്രേ. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിക്കഴിഞ്ഞാൽ വനിതാ ലീഗിനെ മാത്രമല്ല, പാണക്കാട്ടെ തങ്ങൾമാരെ വരെ പറയും. വനിതാ ലീഗിനെ നിങ്ങൾ ഇറക്കി. വനിതാ ലീഗിലെല്ലാം എവിടെപ്പോയി? വനിതാ ലീഗിലെ ഒരു വ്യക്തി ഇന്നലെ ഒരു വീഡിയോ ഇറക്കിയിരിക്കുന്നു. വനിതാ ലീഗിനെ പറയാൻ പാടില്ലെന്ന് ജമീല താത്തയും കൂട്ടരും പറയുന്നു. ഇതൊ...
തിരുവനന്തപുരം കോർപ്പറേഷൻ: മേയർ തിരഞ്ഞെടുപ്പും രാഷ്ട്രീയ നീക്കങ്ങളും
Business, Election

തിരുവനന്തപുരം കോർപ്പറേഷൻ: മേയർ തിരഞ്ഞെടുപ്പും രാഷ്ട്രീയ നീക്കങ്ങളും

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലിന്റെ സുഗമമായ നടത്തിപ്പിനായി കേവല ഭൂരിപക്ഷം (51) നേടാനുള്ള ശ്രമത്തിലാണ് ബിജെപി. തിരഞ്ഞെടുപ്പ് നടന്ന 100 വാർഡുകളിൽ 50 സീറ്റ് നേടിയ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാണെങ്കിലും, കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റിൻ്റെ കുറവുണ്ട്. ഈ കുറവ് നികത്തി അംഗബലം 51 ആക്കാൻ സ്വതന്ത്രരുടെ പിന്തുണ ഉറപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ​നിലവിൽ, രണ്ട് സ്വതന്ത്ര സ്ഥാനാർഥികളാണ് വിജയിച്ചിട്ടുള്ളത്. ഇവരിൽ ഒരാളെയെങ്കിലും തങ്ങളുടെ പക്ഷത്ത് എത്തിക്കാനാണ് ബിജെപിയുടെ ശ്രമം. പ്രാദേശിക നേതൃത്വം ഒരാളുമായി അനൗദ്യോഗിക ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. എസ്. സുധീഷ് കുമാർ (പൗണ്ട് കടവ് വാർഡ്) - ഇദ്ദേഹം പാർട്ടി വിമതനായാണ് മത്സരിച്ചത്. സുധീഷ് കുമാറിനെ ഒപ്പം കൂട്ടാൻ യുഡിഎഫും ശ്രമിക്കുന്നുണ്ട്.പാറ്റൂർ രാധാകൃഷ്ണൻ (കണ്ണമ്മൂല വാർഡ്).വിഴിഞ്ഞം വാർഡിൽ ഇനി വോട്ടെടുപ്പ് നടക്കാനുണ്ട്. എന്നാൽ ഈ വാർഡ് ബിജെപിക്ക് പ്രതീക്...
ഇടുക്കി തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കു പിന്നാലെ വോട്ടർമാരെ വിമർശിച്ച് സിപിഎം നേതാവും മുൻ മന്ത്രിയുമായ എം.എം. മണി
Business

ഇടുക്കി തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കു പിന്നാലെ വോട്ടർമാരെ വിമർശിച്ച് സിപിഎം നേതാവും മുൻ മന്ത്രിയുമായ എം.എം. മണി

പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു. എന്നിട്ട് എൽഡിഎഫിനെതിരെ തന്നെ വോട്ട് ചെയ്ത് നന്ദികേടാണ് കാണിച്ചത് എന്ന് എം എം മണി. റോഡ്, പാലം, ക്ഷേമപ്രവർത്തനങ്ങൾ. വികസന പ്രവർത്തനങ്ങൾ കേരളത്തിന്റെ ചരിത്രത്തിൽ ഇതുപോലെ നടന്നിട്ടില്ല. ഇതെല്ലാം വാങ്ങി കഴിഞ്ഞ് നല്ല ഭംഗിയോടെ ശാപ്പാട് കഴിച്ച് നല്ല ഭംഗിയായി നമുക്കിട്ട് വച്ചുവെന്നാണ് തോന്നുന്നത്. നല്ല പോലെ പെൻഷൻ വാങ്ങി,എതിരായി വോട്ടു ചെയ്തത് ഒരുമാതിരി പണിയായി പോയി. ഒരു മര്യാദ കാട്ടേണ്ടേ" - എന്ന് സഖാവ് എം.എം.മണി.വാർത്ത സമ്മേളനത്തിൽ പറഞ്ഞു...
തദ്ദേശ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
Business

തദ്ദേശ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

ഏറ്റവും വലിയ വിജയമാണ് യുഡിഎഫ് നേടിയതെന്ന് വി ഡി സതീശൻ പറഞ്ഞു. ഈ വിജയം സമ്മാനിച്ച കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളോടും കടപ്പാടുണ്ടെന്ന് സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എൽഡിഎഫിന് കനത്ത പരാജയം നേരിട്ടെന്നും ടീ യുഡിഎഫാണ് വിജയിച്ചതെന്നും അദ്ദേഹം കൂട്ടി ചേർത്തു. യുഡിഎഫിലെ എല്ലാ ഘടകകക്ഷികളും ചേർന്ന് ഒറ്റപാർട്ടിയായി നിന്നു. ഇന്നത്തെ യുഡിഎഫ് ഒരുപാട് സാമൂഹ്യ ഘടകങ്ങൾ ഉൾപ്പെടുന്ന ഒരു പൊളിറ്റിക്കൽ പ്ലാറ്റ്ഫോമാണ്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിലെ വിജയത്തിന്റെ തുടർച്ചയാണ് ഇത്. ഇവയുടെ പ്രധാന കാരണം ടീം യുഡിഎഫ് കേരളത്തിലെ പൊളിറ്റിക്കൽ പ്ലാറ്റ്ഫോമായി മാറിയിരിക്കുന്നു എന്നതാണ്' എൽഡിഎഫിന്റെ പരാജയത്തിന്റെ പ്രധാന കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നു എന്നതാണെന്നും വി ഡി സതീശൻ പറഞ്ഞു. രണ്ടാമത്തെ കാര്യം വർഗീയതയാണ്. പാർലമെന്റ് തെരഞ്ഞെടുപ്പ് വരെ ന്യൂനപക്ഷ വർഗീയത. അത് കഴിഞ്ഞപ്പോൾ ഭൂരിപക്ഷ വർഗീയത. പിണറായി വിജയൻ കൊണ്ട...
ഭരണം തിരിച്ചുപിടിച്ച് യുഡിഫ്;ഒപ്പം ബി ജെ പി യുടെ താമരയും വിരിഞ്ഞു:ഏൽ ഡി എഫ് ഇന് മങ്ങൽ
Business

ഭരണം തിരിച്ചുപിടിച്ച് യുഡിഫ്;ഒപ്പം ബി ജെ പി യുടെ താമരയും വിരിഞ്ഞു:ഏൽ ഡി എഫ് ഇന് മങ്ങൽ

തിരുവനന്തപുരം തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് മുന്നേറ്റം. കോർപറേഷൻ, മുനിസിപ്പാലിറ്റി, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫ് ആധിപത്യം നേടി. ജില്ലാ പഞ്ചായത്തിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം. എൻഡിഎ പലയിടങ്ങളിലും നില മെച്ചപ്പെടുത്തി. തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎ ഏറ്റവും വലിയ ഒറ്റകക്ഷിയായി അധികാരത്തിന് അടുത്തെത്തി. നിലവിൽ 50 സീറ്റുകളാണ് എൻഡിഎ പിടിച്ചത്. 51 സീറ്റുകളാണ് അധികാരത്തിലെത്താൻ വേണ്ടത്. തിരുവനന്തപുരം കോർപറേഷനിൽ 48 സീറ്റുകളിൽ എൻഡിഎ മുന്നേറുകയാണ്. യുഡിഎഫ് 20. എൽഡിഎഫ് 27. കൊല്ലം കോർപറേഷനിൽ 14 സീറ്റുകളിൽ എൽഡിഎഫ്, യുഡിഎഫ് 18, എൻഡിഎ 9. എറണാകുളം കോർപറേഷനിൽ എൽഡിഎഫ് 20, യുഡിഎഫ് 46, എൻഡിഎ 6. തൃശൂർ കോർപറേഷനിൽ യുഡിഎഫ് 33, എൽഡിഎഫ് 11, എൻഡിഎ 8. കോഴിക്കോട് കോർപറേഷനിൽ എൽഡിഎഫ് 28, യുഡിഎഫ് 26, എൻഡിഎ 13.കണ്ണൂർകോർപറേഷനിൽ എൽഡിഎഫ് 15, യുഡിഎഫ് 36, എൻഡിഎ 4. തിരുവനന്തപുരം തദ്ദേശ തിരഞ്ഞെടുപ്പി...
വൈറൽ പോസ്റ്റർ: നൈറ്റിയും തോളിൽ തോർത്തും, ശ്രീജ ഷിജോയുടെ വിജയം
Business

വൈറൽ പോസ്റ്റർ: നൈറ്റിയും തോളിൽ തോർത്തും, ശ്രീജ ഷിജോയുടെ വിജയം

കുറുപ്പംപടി: കുറുപ്പംപടി-കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് ക്രാരിയേലി ഡിവിഷനിൽ എൽ.ഡി.എഫ്. സ്ഥാനാർഥി ശ്രീജ ഷിജോ വിജയിച്ചു. സാധാരണ വേഷത്തിൽ വനാതിർത്തിയിലെ ടാർ റോഡിലൂടെ നടന്നു വരുന്ന ശ്രീജയുടെ തിരഞ്ഞെടുപ്പ് പോസ്റ്റർ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ചർച്ചാവിഷയമായിരുന്നു. ​ശാസ്ത്രസാഹിത്യ പരിഷത്ത് പെരുമ്പാവൂർ മേഖല സെക്രട്ടറിയായ അഭിലാഷ് അനിരുദ്ധനാണ് ഈ ചിത്രം യാദൃച്ഛികമായി തന്റെ ക്യാമറയിൽ പകർത്തിയത്. സി.പി.എം. വേങ്ങൂർ ലോക്കൽ കമ്മിറ്റിയംഗമായ ശ്രീജ, ഒരു യോഗം കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം ആടിന് തീറ്റ ശേഖരിക്കാനായി പോയി തിരിച്ചു വരുന്നതിനിടെയാണ് ഈ ചിത്രം എടുക്കുന്നത്. നൈറ്റിയും തോളിൽ വെള്ളത്തോർത്തുമായിരുന്നു ശ്രീജയുടെ അന്നത്തെ വേഷം. അനിരുദ്ധൻ പകർത്തിയ ഈ ചിത്രം പിന്നീട് ശ്രീജയുടെ പേരും ചിഹ്നവും ചേർത്ത് തിരഞ്ഞെടുപ്പ് പോസ്റ്ററാക്കി മാറ്റുകയായിരുന്നു. ​അർബുദ രോഗത്തെ അതിജീവിച്ച പോരാളി കൂടിയാണ് ശ്രീജ. നിലവിൽ, വേങ്ങൂർ...
വിമത സ്ഥാനാർത്ഥിക്ക് വിജയം; പയ്യന്നൂരിൽ സിപിഐഎമ്മിന് നിർണായക തിരിച്ചടി
Business

വിമത സ്ഥാനാർത്ഥിക്ക് വിജയം; പയ്യന്നൂരിൽ സിപിഐഎമ്മിന് നിർണായക തിരിച്ചടി

കണ്ണൂർ: പയ്യന്നൂർ നഗരസഭയിലെ 36-ാം വാർഡിൽ മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സി. വൈശാഖിന്റെ വിജയം സിപിഐഎമ്മിന് കനത്ത തിരിച്ചടിയായി. വിമത സ്ഥാനാർത്ഥിയായി സ്വതന്ത്രനായി മത്സരിച്ചാണ് വൈശാഖ് വിജയം നേടിയത്.കാര നോർത്ത് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വൈശാഖിനെ ഡിവൈഎഫ്ഐ മേഖലാ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയതോടെയാണ് അദ്ദേഹം പാർട്ടിയുമായി ഇടഞ്ഞത്. ഈ വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി കോൺഗ്രസ് എസിലെ പി. ജയൻ ആയിരുന്നു. ​സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നിൽ ലോക്കൽ സെക്രട്ടറിയും മറ്റ് ചിലരുമാണെന്ന ആരോപണങ്ങൾ വൈശാഖ് ഉന്നയിച്ചിരുന്നു. ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ളവർ കാരയിലെ ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികളെ ഭീഷണിപ്പെടുത്തിയെന്നും, ഇതിൽ ഒരാൾക്കെതിരെ മാത്രമാണ് ഒൻപത് മാസം കഴിഞ്ഞ് പാർട്ടി നടപടിയെടുത്തതെന്നും വൈശാഖ് ആരോപിച്ചു. ​വൈശാഖിന് പിന്തുണയുമായി കാര ഭാഗത്തെ മൂന്ന് ബ്രാഞ്ചുകളിലായി മുപ്പതോളം പാർട്ട...
രാജേഷ് മാധവന്റെ ‘പെണ്ണും പൊറാട്ടും’: ഐഎഫ്എഫ്കെ പ്രദർശന വിവരങ്ങൾ പുറത്ത്
Business

രാജേഷ് മാധവന്റെ ‘പെണ്ണും പൊറാട്ടും’: ഐഎഫ്എഫ്കെ പ്രദർശന വിവരങ്ങൾ പുറത്ത്

നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം 'പെണ്ണും പൊറാട്ടും' കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് (IFFK). മലയാള സിനിമ ടുഡേ (Malayalam Cinema Today) വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. മേളയിൽ മൂന്ന് തവണയാണ് ചിത്രത്തിന് പ്രദർശനമുള്ളത്.ചിത്രത്തിന്റെ പ്രദർശന സമയക്രമവും തിയേറ്റർ വിവരങ്ങളും അണിയറപ്രവർത്തകർ പുറത്തുവിട്ടു: ​ആദ്യ പ്രദർശനം: ഞായറാഴ്ച ഉച്ചയ്ക്ക് 2.30 -ന് കൃപ തിയേറ്ററിൽ. ​രണ്ടാം പ്രദർശനം: ചൊവ്വാഴ്ച രാവിലെ 9.15 -ന് ന്യൂ തിയേറ്റർ (സ്ക്രീൻ 1) -ൽ. ​മൂന്നാം പ്രദർശനം: ബുധനാഴ്ച വൈകുന്നേരം 6.15 -ന് ശ്രീ തിയേറ്ററിൽ. ​'ന്നാ താൻ കേസ് കൊട്', 'ആൻഡ്രോയിഡ് കുഞ്ഞപ്പൻ' തുടങ്ങിയ ഹിറ്റ് സിനിമകൾ നിർമിച്ച സന്തോഷ് ടി. കുരുവിള, ബിനു ജോർജ് അലക്സാണ്ടർ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. രവിശങ്കറിന്റെ തിരക്കഥയിൽ രാജേഷ് മാധവൻ ഒരുക്കിയ 'പെണ്ണും പൊറാട്ടും' 2026 ജനുവരിയിൽ തിയേറ്ററുകളില...