BREAKING NEWS


Latest news

ഷിഗെല്ല ബാധ വീണ്ടും ഉയരുന്നു; എട്ട് പേർക്ക് കൂടി രോഗം, നിപ രോഗി വെന്റിലേറ്ററിൽ
Kerala News, Latest news

ഷിഗെല്ല ബാധ വീണ്ടും ഉയരുന്നു; എട്ട് പേർക്ക് കൂടി രോഗം, നിപ രോഗി വെന്റിലേറ്ററിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ വീണ്ടും ഉയരുന്നതായി ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. ഇന്നലെ എട്ട് പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് മൂന്ന് പേർക്കും വയനാട്ടിൽ രണ്ട് പേർക്കും എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ജൂൺ മാസത്തിൽ സംസ്ഥാനത്ത് ഷിഗെല്ല കേസുകൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിനായി ജില്ലാതല നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും തുടരുകയാണ്. അതേസമയം, കോഴിക്കോട് സ്ഥിരീകരിച്ച നിപ കേസുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലായിരുന്ന ഉയർന്ന അപകടസാധ്യതാ വിഭാഗത്തിലെ ഒരാളെ ഇന്ന് ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കി. 21 ദിവസത്തെ നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയ ശേഷമാണ് നടപടി. രോഗബാധിതന്റെ സഹപ്രവർത്തകനായിരുന്ന ഇയാൾക്ക് ഇതുവരെ രോഗലക്ഷണങ്ങളൊന്നും പ്രകടമായിട്ടില്ലെന്ന് ആരോഗ്യവകു...
മാസപ്പടി കേസ്: വീണ വിജയൻ വീണ്ടും ഇഡിക്ക് മുന്നിൽ; നിർണായക രേഖകൾ കേന്ദ്രീകരിച്ച് ചോദ്യം ചെയ്യൽ
Kerala News, Latest news

മാസപ്പടി കേസ്: വീണ വിജയൻ വീണ്ടും ഇഡിക്ക് മുന്നിൽ; നിർണായക രേഖകൾ കേന്ദ്രീകരിച്ച് ചോദ്യം ചെയ്യൽ

കൊച്ചി: സിഎംആർഎൽ–എക്സാലോജിക് മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണ വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. ജൂൺ 29ന് ഹാജരാകാമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും, ഇഡിയുടെ നിർദേശപ്രകാരമാണ് വീണ നേരത്തെ ചോദ്യം ചെയ്യലിന് എത്തിയത്. കേസുമായി ബന്ധപ്പെട്ട് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) തയ്യാറാക്കിയ കുറ്റപത്രത്തിന്റെ ഭാഗമായ 134 സുപ്രധാന രേഖകൾ കഴിഞ്ഞ ദിവസം ഇഡിക്ക് ലഭിച്ചിരുന്നു. കോടതി ഉത്തരവുണ്ടായിരുന്നെങ്കിലും രേഖകൾ കൈമാറുന്നതിൽ നേരത്തെ കാലതാമസം നേരിട്ടിരുന്നു. ഈ രേഖകൾ കൂടി പരിശോധിച്ച ശേഷമാണ് ഇഡി വീണയെ വീണ്ടും ചോദ്യം ചെയ്യുന്നത്. ജൂൺ 17ന് നടന്ന ആദ്യഘട്ട ചോദ്യം ചെയ്യലിന്റെ തുടർച്ചയായാണ് ഇന്നത്തെ നടപടികൾ. ആദ്യഘട്ടത്തിൽ ആവശ്യപ്പെട്ട ചില രേഖകൾ ഹാജരാക്കാൻ കൂടുതൽ സമയം വേണമെന്ന് വീണ ഇഡിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ ...
വീര്യം കുറഞ്ഞ മദ്യവിൽപ്പന: തിടുക്കത്തിൽ തീരുമാനമില്ല; വിശദചർച്ചയ്ക്ക് യുഡിഎഫ്
Kerala News, Latest news

വീര്യം കുറഞ്ഞ മദ്യവിൽപ്പന: തിടുക്കത്തിൽ തീരുമാനമില്ല; വിശദചർച്ചയ്ക്ക് യുഡിഎഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതിനുള്ള സർക്കാർ നീക്കത്തിൽ ഉടൻ തീരുമാനമുണ്ടാകില്ലെന്ന് സൂചന. വിഷയത്തിൽ വിശദമായ ചർച്ചകൾ നടത്തിയ ശേഷമേ നിലപാട് സ്വീകരിക്കൂവെന്നാണ് യുഡിഎഫ് വ്യക്തമാക്കുന്നത്. ഘടകകക്ഷികളുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകുന്ന സർക്കാർ നിർദേശത്തോട് മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്ക് എതിർപ്പുണ്ട്. മദ്യനികുതി കുറയ്ക്കരുതെന്ന നിലപാടാണ് ലീഗ് സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യം യുഡിഎഫ് യോഗത്തിൽ ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണ് വിവരം. അതേസമയം, ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് മദ്യവിൽപ്പന സംബന്ധിച്ച അന്തിമ തീരുമാനം യുഡിഎഫിന് വിട്ടെങ്കിലും, വിവാദമായ നികുതി ഇളവ് സർക്കാർ പിൻവലിച്ചിട്ടില്ല. വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി എന്ന ബജറ്റ് നിർദേശം അതേപടി തുടരുകയാണ്. നിയമസഭയിൽ മുഖ്യമന്...
‘പാവയാകാൻ താനില്ല’; അമ്മയിൽ നിന്നുള്ള രാജിക്ക് പിന്നാലെ ഗുരുതര ആരോപണങ്ങളുമായി ശ്വേത മേനോൻ
Kerala News, Latest news

‘പാവയാകാൻ താനില്ല’; അമ്മയിൽ നിന്നുള്ള രാജിക്ക് പിന്നാലെ ഗുരുതര ആരോപണങ്ങളുമായി ശ്വേത മേനോൻ

കൊച്ചി:‍ താരസംഘടനയായ ‘അമ്മ’യിൽ നിന്നുള്ള രാജിക്ക് പിന്നാലെ ഗുരുതര ആരോപണങ്ങളുമായി മുൻ പ്രസിഡന്റ് ശ്വേത മേനോൻ. സംഘടനയിലെ ചിലരുടെ പ്രവർത്തനങ്ങളോടുള്ള പ്രതിഷേധമാണ് രാജിക്ക് കാരണമായതെന്ന് വ്യക്തമാക്കിയ ശ്വേത, തനിക്ക് ഒരു “പാവ”യായി പ്രവർത്തിക്കാൻ കഴിയില്ലെന്നും ആവർത്തിച്ചു. കഴിഞ്ഞ വർഷം നടന്ന ‘അമ്മ’ തെരഞ്ഞെടുപ്പിന് മുൻപേ തന്നെ തനിക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടന്നുവെന്നും വ്യക്തിഹത്യക്ക് ശ്രമിച്ചുവെന്നും ശ്വേത ആരോപിച്ചു. മുൻ ഭരണസമിതിയിലെ ചിലരുടെ തെറ്റായ നടപടികൾ അന്വേഷിക്കാൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ലെന്നും ചില സ്വാർത്ഥ താത്പര്യക്കാർ ഇടപെട്ടതാണ് അതിന് കാരണമെന്നും അവർ പറഞ്ഞു. ‘അമ്മ’യുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ശ്വേത ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. സംഘടനയുടെ വരവ്-ചെലവ് കണക്കുകളിൽ ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടെന്നും കഴിഞ്ഞ രണ്ട് ഭരണസമിതികളുടെയും സാമ്പത്തിക കണക്കുകൾ വിശദമായി പരിശോധിക്കണ...
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: മൂന്ന് പ്രതികൾക്കും ജാമ്യമില്ല
Kerala News, Latest news

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: മൂന്ന് പ്രതികൾക്കും ജാമ്യമില്ല

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ജീവൻ, നന്ദു, ഷൈജു എന്നിവരുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നിരസിച്ചത്. എക്സാലോജിക്–സിഎംആർഎൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഇഡി സംഘം പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ പരിശോധന നടത്തിയതിന് ശേഷമാണ് സംഭവം ഉണ്ടായത്. പരിശോധന പൂർത്തിയാക്കി മടങ്ങുകയായിരുന്ന ഇഡി ഉദ്യോഗസ്ഥരെ ഒരു സംഘം തടഞ്ഞുവെക്കുകയും വാഹനങ്ങൾ ആക്രമിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. കല്ലുകളും മരക്കഷ്ണങ്ങളും ഉപയോഗിച്ച് ഇഡി വാഹനങ്ങളുടെ ചില്ലുകൾ തകർത്തതായും ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കിയതായും അന്വേഷണസംഘം കോടതിയെ അറിയിച്ചിരുന്നു. സംഭവത്തെ തുടർന്ന് മ്യൂസിയം പൊലീസ് വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ, സർക്കാർ ഉദ്യോഗസ...
വയറുവേദനയുമായി എത്തി 9 വയസുകാരന്‍; ‘ഗ്യാസിന്റെ ഗുളിക നല്‍കി മടക്കി’, കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ പരാതി
Kerala News, Latest news

വയറുവേദനയുമായി എത്തി 9 വയസുകാരന്‍; ‘ഗ്യാസിന്റെ ഗുളിക നല്‍കി മടക്കി’, കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ പരാതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണവുമായി ചികിത്സയ്ക്കെത്തിയ ഒമ്പത് വയസുകാരന്റെ കുടുംബം. കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച കുട്ടിക്ക് ആവശ്യമായ പരിശോധനകള്‍ നടത്താതെ ഗ്യാസിനുള്ള മരുന്ന് നല്‍കി തിരിച്ചയച്ചെന്നാണ് കുടുംബത്തിന്റെ പരാതി. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃശിശു കേന്ദ്രത്തിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. നടക്കാന്‍ പോലും കഴിയാത്ത വിധം വേദന അനുഭവപ്പെട്ടിരുന്ന കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് നിരീക്ഷിക്കാനോ വിശദ പരിശോധനകള്‍ നടത്താനോ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സിടി സ്കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ ആവശ്യപ്പെട്ടിട്ടും അവ പരിഗണിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു. ആശുപത്രിയില്‍നിന്ന് മടങ്ങിയ ശേഷവും കുട്ടിയുടെ ആരോഗ്യനിലയില്‍ മാറ്റമുണ്ടായില്ല. തുടര്‍ന്ന് അടുത്ത ദിവസം മറ്റൊരു ഡോക്ടറെ സമീപിച്ചപ്പോഴാണ്...
നടിയെ ആക്രമിച്ച കേസ്: പ്രതികളുടെ അപ്പീൽ ഹൈക്കോടതി മാറ്റി, മെമ്മറി കാർഡ് ചോർച്ചയിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത
Kerala News, Latest news

നടിയെ ആക്രമിച്ച കേസ്: പ്രതികളുടെ അപ്പീൽ ഹൈക്കോടതി മാറ്റി, മെമ്മറി കാർഡ് ചോർച്ചയിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെ ആറു പ്രതികൾ നൽകിയ അപ്പീൽ ഹർജി ഹൈക്കോടതി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാൻ മാറ്റി. കേസിൽ വാദം നടത്താൻ കൂടുതൽ സമയം വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. സുനിൽ കുമാർ, മാർട്ടിൻ, വിജീഷ്, വടിവാൾ സലീം എന്നിവരടക്കമുള്ള പ്രതികളാണ് അപ്പീലുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിൽ പ്രത്യേക കോടതി പ്രതികൾക്ക് 20 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. അതേസമയം, ശിക്ഷയുടെ കാലാവധി വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരും ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. ഇതിനിടെ, കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജിയും ശ്രദ്ധ നേടുകയാണ്. വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ അനധികൃതമായി പരിശോധിക്കപ്പെട്ട സംഭവത്തിൽ സമഗ്രവും ...
നീറ്റ് പുനഃപരീക്ഷയിലും ക്രമക്കേട്; ബീഹാറിൽ ആൾമാറാട്ടം നടത്തിയ ഒൻപത് പേർ അറസ്റ്റിൽ, യുപിയിൽ വിദ്യാർഥി കസ്റ്റഡിയിൽ
Latest news, National

നീറ്റ് പുനഃപരീക്ഷയിലും ക്രമക്കേട്; ബീഹാറിൽ ആൾമാറാട്ടം നടത്തിയ ഒൻപത് പേർ അറസ്റ്റിൽ, യുപിയിൽ വിദ്യാർഥി കസ്റ്റഡിയിൽ

‍ഡൽഹി : നീറ്റ് പുനഃപരീക്ഷയിലും ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തതോടെ പരീക്ഷാ നടത്തിപ്പിനെച്ചൊല്ലിയുള്ള ആശങ്കകൾ വീണ്ടും ശക്തമാകുന്നു. ബീഹാറിൽ ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയെന്ന ആരോപണത്തിൽ ഒൻപത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യഥാർത്ഥ വിദ്യാർഥികൾക്ക് പകരം മറ്റുള്ളവർ പരീക്ഷ എഴുതിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ബീഹാറിലെ ലഖിസരായിയിലാണ് സംഭവം. ആൾമാറാട്ട റാക്കറ്റുമായി ബന്ധപ്പെട്ട് 12 പേരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പരീക്ഷാ ക്രമക്കേടിന് പിന്നിൽ സംഘടിത സംഘമുണ്ടോയെന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. അതേസമയം, ഉത്തർപ്രദേശിലും നീറ്റ് പുനഃപരീക്ഷയ്ക്കിടെ സംശയാസ്പദ സാഹചര്യം കണ്ടെത്തി. പരീക്ഷയെഴുതാനെത്തിയ വിദ്യാർഥിയുടെ അടിവസ്ത്രത്തിൽ നിന്ന് സിം കാർഡും പഴയ നീറ്റ് ചോദ്യപേപ്പറും കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബല്ലിയ സ്വദേശിയായ പ്രിൻസ് ദുബെയെയാണ് ചോദ്യം ചെയ്യുന്നതിനാ...
കുംഭമേള വൈറൽ താരത്തിന് സുരക്ഷ ഉറപ്പാക്കാൻ ഹൈക്കോടതി നിർദേശം; ജീവന് ഭീഷണിയെന്ന് യുവതി
Latest news

കുംഭമേള വൈറൽ താരത്തിന് സുരക്ഷ ഉറപ്പാക്കാൻ ഹൈക്കോടതി നിർദേശം; ജീവന് ഭീഷണിയെന്ന് യുവതി

കൊച്ചി: കുംഭമേള വൈറൽ താരമായി ശ്രദ്ധ നേടിയ യുവതിക്ക് സുരക്ഷ ഉറപ്പാക്കാൻ പൊലീസിനോട് ഹൈക്കോടതിയുടെ നിർദേശം. ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി യുവതി സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെട്ടത്. കൊച്ചി സെൻട്രൽ പൊലീസിനാണ് ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി നിർദേശം നൽകിയത്. കേരളത്തിലായതിനാലാണ് താൻ സുരക്ഷിതമായി ജീവിക്കുന്നതെന്നും മധ്യപ്രദേശിലേക്ക് മടങ്ങിയാൽ ദുരഭിമാനക്കൊലയ്ക്ക് ഇരയാകുമെന്ന ഭീഷണി നേരിടുന്നതായും യുവതി കോടതിയെ അറിയിച്ചു. ലഭിച്ച ഭീഷണി സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകളും യുവതി കോടതിയിൽ ഹാജരാക്കി. അതേസമയം, കേസിലെ പ്രധാന വിവാദം യുവതിയുടെ പ്രായവുമായി ബന്ധപ്പെട്ടതാണ്. താൻ പ്രായപൂർത്തിയായ വ്യക്തിയാണെന്നാണ് യുവതിയുടെ അവകാശവാദം. എന്നാൽ യുവതി പ്രായപൂർത്തിയായിട്ടില്ലെന്നാണ് മധ്യപ്രദേശ് സർക്കാരിന്റെ നിലപാട്. കഴിഞ്ഞ മാർച്ച് 11-ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ...
വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന് മണിക്കൂറുകൾക്കകം ലംഘനം; തെക്കൻ ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം, അഞ്ച് മരണം
Latest news, World

വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന് മണിക്കൂറുകൾക്കകം ലംഘനം; തെക്കൻ ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം, അഞ്ച് മരണം

ബെയ്റൂട്ട്: ഇസ്രായേലും ഹിസ്ബുള്ളയും തമ്മിൽ യു.എസിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ നിലവിൽ വന്ന പുതിയ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന് മണിക്കൂറുകൾക്കകം വീണ്ടും സംഘർഷം. തെക്കൻ ലെബനനിലെ വിവിധ മേഖലകളിൽ ഇസ്രായേൽ നടത്തിയ വ്യോമ-ഡ്രോൺ ആക്രമണങ്ങളിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി ലെബനൻ ഔദ്യോഗിക വാർത്താ ഏജൻസിയായ എൻഎൻഎ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച പ്രാദേശിക സമയം വൈകിട്ട് നാല് മണിയോടെയാണ് വെടിനിർത്തൽ കരാർ നിലവിൽ വന്നത്. എന്നാൽ മണിക്കൂറുകൾക്കകം തന്നെ നബാതിയ മേഖലയിലും അറബ്‌സലിം നഗരത്തിലും ഇസ്രായേൽ യുദ്ധവിമാനങ്ങളും ഡ്രോണുകളും ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ. നിരവധി ജനവാസ കേന്ദ്രങ്ങൾക്കും വീടുകൾക്കും നേരെ ബോംബാക്രമണം നടന്നതായും മേഖലയിൽ ശക്തമായ ഷെല്ലാക്രമണം തുടരുന്നതായും ലെബനൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് ഹിസ്ബുള്ള നടത്തിയ ആക്രമണത്തിൽ നാല് ഇസ...