മട്ടന്നൂർ നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ. സനോജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് പ്രശസ്ത എഴുത്തുകാരൻ ബെന്യാമിൻ. മട്ടന്നൂരിൽ നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിൽ വെച്ചാണ് സനോജിന് കെട്ടിവെക്കാനുള്ള തുക ബെന്യാമിൻ കൈമാറിയത്.

സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെയും ബെന്യാമിന്‍ പരിഹസിച്ചു. ഇവിടെ 25 വര്‍ഷം എംഎല്‍എയായവരും 35 വര്‍ഷം എംപിയായവരും ഭരണത്തില്‍ നിന്ന് ഇറങ്ങുകയില്ല എന്ന് പറഞ്ഞുകൊണ്ട് ഡല്‍ഹിയില്‍ തുടങ്ങിയ അടി ഇനിയും അവസാനിച്ചിട്ടില്ല. അവര്‍ക്ക് ആര്‍ക്കുമില്ലാത്ത അഹങ്കാരം എല്‍ഡിഎഫിലെ പ്രവര്‍ത്തകര്‍ക്കും എംഎല്‍എമാര്‍ക്കും ഉണ്ടാകുമെന്ന വികലമായ കാഴ്ചപ്പാട് ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ബെന്യാമിന്‍ അഭിപ്രായപ്പെട്ടു.എല്‍ഡിഎഫിനെ താഴെയിറക്കിയിട്ട് 650ല്‍ അധികം എംപിമാരെയും എംഎല്‍എമാരെയും ബിജെപിക്ക് സംഭാവന ചെയ്ത പാര്‍ട്ടിയെയും മുന്നണിയെയും അികാരത്തലേറ്റൂ എന്നാണ് ചില എഴുത്തുകാര്‍ പറയുന്നത്. എന്ത് കാഴ്ചപ്പാടിലാണ് അവര്‍ ഇങ്ങനെ പറയുന്നതെന്ന് അറിയില്ല. സൂപ്പര്‍ഫാസ്റ്റ് ബസിനെ താഴെയിറക്കി കട്ടപ്പുറത്തുള്ള ബസ് ഓടിക്കാന്‍ ശ്രമിക്കുന്നത് പോലെയാണിതെന്നും ബെന്യാമിന്‍ കൂട്ടിച്ചേര്‍ത്തു.
