BREAKING NEWS


Business

രാജ്യത്തുടനീളം 5,000 സർവീസ് ഔട്ട്‌ലെറ്റുകളും 5,640 ടച്ച്‌പോയിന്റുകളുമായി മാരുതി സുസുക്കി അരീന സർവീസ് ആരംഭിച്ചു
Business

രാജ്യത്തുടനീളം 5,000 സർവീസ് ഔട്ട്‌ലെറ്റുകളും 5,640 ടച്ച്‌പോയിന്റുകളുമായി മാരുതി സുസുക്കി അരീന സർവീസ് ആരംഭിച്ചു

  ഇന്ത്യയിലെ ജനപ്രിയമായ കാർ നിർമ്മാതാക്കളിലൊന്നായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മറ്റൊരു നേട്ടം കുറിച്ചു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ കമ്പനി തന്റെ 5,000-ാമത്തെ അരീന സർവീസ് ടച്ച്‌പോയിന്റ് ഉദ്ഘാടനം ചെയ്തു. ഇതോടെ മാരുതി സുസുക്കിയുടെ സർവീസ് നെറ്റ്‌വർക്ക് 5,640 ടച്ച്‌പോയിന്റുകളായി വ്യാപിച്ചു, രാജ്യത്തെ 2,818 നഗരങ്ങളിലായി സേവനസൗകര്യങ്ങൾ ലഭ്യമായി. മാരുതി സുസുക്കിയുടെ സർവീസ് എക്സിക്യൂട്ടീവ് ഓഫീസർ റാം സുരേഷ് അകെല്ലയും സർവീസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് തകാഹിരോ ഷിറൈഷിയും ചേർന്നാണ് നി ഉദ്ഘാടനം നിർവഹിച്ചത്. കമ്പനിയുടെ ലക്ഷ്യം എല്ലാ ഉപഭോക്താക്കൾക്കും തടസ്സരഹിതവും വേഗതയേറിയതുമായ സേവനാനുഭവം നൽകുകയെന്നതാണ്. 2024-25 സാമ്പത്തിക വർഷത്തിൽ അരീനയും നെക്സയും ഉൾപ്പെടുന്ന ചാനലുകൾക്കായി 460 പുതിയ സർവീസ് പോയിന്റുകൾ കൂടി ചേർത്തിട്ടുണ്ട്. ഇതുവരെ കമ്പനി 27 ദശലക്ഷം വാഹനങ്ങൾ സർവീസ് ചെയ്തതായി റിപ്പോർട്ട്...
ഇന്ത്യയുടെ അന്തസ്സ് കാത്തുസൂക്ഷിക്കും: ട്രംപിന്റെ താരിഫ് ഭീഷണിക്ക് പുടിന്റെ മറുപടി
Business

ഇന്ത്യയുടെ അന്തസ്സ് കാത്തുസൂക്ഷിക്കും: ട്രംപിന്റെ താരിഫ് ഭീഷണിക്ക് പുടിന്റെ മറുപടി

  മോസ്‌കോ: താരിഫ് നിരക്കുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ സമ്മർദം ചെലുത്തുന്ന അമേരിക്കൻ നിലപാടിനെ വിമർശിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ. ഒരു പരമാധികാര രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയുടെ അന്തസ്സിനെ സംരക്ഷിക്കുമെന്ന് പുടിൻ ഉറപ്പ് നൽകി. യുഎസ് നടപടികൾ മൂലം ഇന്ത്യ നേരിടുന്ന നഷ്ടം, റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയിലൂടെ പരിഹരിക്കാമെന്നും പുടിൻ വ്യക്തമാക്കി. ദക്ഷിണ റഷ്യയിലെ സോച്ചിയിൽ നടന്ന വാൽഡായ് അന്താരാഷ്ട്ര കൂടിക്കാഴ്ചയിൽ സംസാരിക്കവെയാണ് പുടിന്റെ പ്രതികരണം. അമേരിക്ക ഉയർത്തുന്ന താരിഫ് ഭീഷണി ഒടുവിൽ അവർക്കുതന്നെ തിരിച്ചടിയാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. റഷ്യൻ ഊർജവിതരണം തടസ്സപ്പെട്ടാൽ ആഗോള സമ്പദ്‌വ്യവസ്ഥ കനത്ത ആഘാതം നേരിടുമെന്നും, എണ്ണവില ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയരുമെന്നും, പലിശനിരക്ക് ഉയർന്ന നിലയിൽ നിർത്താനുള്ള സാമ്മർദം യുഎസ് ഫെഡറൽ റിസർവിന് ഉണ്ടാകുമെന്നും പുട...
ഇന്ത്യയിലുടനീളം ഇ-സിം സേവന പദ്ധതിയുമായി ബിഎസ്എന്‍എല്‍; ക്യുആർ കോഡ് സ്‍കാൻ ചെയ്‌ത് മൊബൈല്‍ കണക്ടിവിറ്റി സാധ്യമാക്കം
Business

ഇന്ത്യയിലുടനീളം ഇ-സിം സേവന പദ്ധതിയുമായി ബിഎസ്എന്‍എല്‍; ക്യുആർ കോഡ് സ്‍കാൻ ചെയ്‌ത് മൊബൈല്‍ കണക്ടിവിറ്റി സാധ്യമാക്കം

  ന്യൂഡല്‍ഹി: ടാറ്റ കമ്മ്യൂണിക്കേഷന്‍സിന്റെ സഹായത്തോടെ രാജ്യത്തുടനീളം ഇ-സിം സേവനം ആരംഭിക്കാന്‍ പദ്ധതിയിട്ട് പൊതുമേഖല ടെലികോം ഓപ്പറേറ്ററായ ബിഎസ്എന്‍എല്‍. ഫിസിക്കല്‍ സിം കാര്‍ഡിന്റെ ആവശ്യമില്ലാതെ തന്നെ സുരക്ഷിതമായി ക്യുആർ കോഡ് സ്‍കാൻ ചെയ്‌ത് മൊബൈല്‍ കണക്ടിവിറ്റി സാധ്യമാക്കാന്‍ ഇത് സഹായിക്കും.വൽ സിം ഫോൺ ഉള്ള ആർക്കും, അല്ലെങ്കിൽ യാത്ര ചെയ്യുന്നവർക്കും പ്രാദേശിക നെറ്റ്‌വർക്കുകളുമായി എളുപ്പത്തിൽ കണക്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഇത് ഇ-സിം സേവനം ഉപയോഗപ്രദമാണ്. ഫിസിക്കല്‍ സിം കാര്‍ഡുകള്‍ക്ക് പകരം 2ജി/3ജി/4ജി സേവനങ്ങള്‍ ബിഎസ്എന്‍എല്ലിന്റെ ഇ-സിമ്മുകള്‍ വാഗ്ദാനം ചെയ്യുന്നു. ഡ്യുവല്‍ സിം മൊബൈല്‍ ഫോണുള്ള ഉപയോക്താക്കള്‍ക്ക് ഫിസിക്കല്‍ സിമ്മിനൊപ്പം ഒരു ഇ-സിമ്മും ഉപയോഗിക്കാം. ജി‌എസ്‌എം‌എ അംഗീകൃത ടാറ്റാ കമ്മ്യൂണിക്കേഷൻസിന്‍റെ സബ്‌സ്‌ക്രിപ്‌ഷൻ മാനേജ്‌മെന്‍റ് പ്ലാറ്റ്‌ഫോമായ മൂവ് ആണ് ഇ-സിം സേവന...
4000 തൊഴിലവസരങ്ങള്‍ വെട്ടികുറയ്ക്കും: ചരിത്രത്തിലെ വലിയ നവീകരണത്തിന് ഒരുങ്ങി ലുഫ്താന്‍സ
Business

4000 തൊഴിലവസരങ്ങള്‍ വെട്ടികുറയ്ക്കും: ചരിത്രത്തിലെ വലിയ നവീകരണത്തിന് ഒരുങ്ങി ലുഫ്താന്‍സ

  ഫ്രാങ്ക്ഫര്‍ട്ട്: ഡിജിറ്റലൈസേഷനും എഐ സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തി നാലായിരം ജോലിക്കാരെ ഒഴിവാക്കാന്‍ യൂറോപ്പിലെ പ്രധാന എയര്‍ലൈന്‍ കമ്പനിയായ ലുഫ്താന്‍സ ഗ്രൂപ്പ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റലൈസേഷന്‍, എയര്‍ലൈനുകളുമായുള്ള ഏകീകരണം എന്നിവയിലൂടെ 4000 തൊഴിലവസരങ്ങള്‍ 2030 ഓടെ ഇല്ലാതാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ജെര്‍മ്മനിയിലെ ജോലിക്കാരെയാണ് ഈ തീരുമാനം കൂടുതല്‍ ബാധിക്കുക.   മെമ്പര്‍ എയര്‍ലൈനുകളായ ലുഫ്താന്‍സ, സ്വിസ്, ഓസ്ട്രിയന്‍ എയര്‍ലൈന്‍സ്, ബ്രസ്സല്‍സ് എയര്‍ലൈന്‍സ്, ഐടിഎ എയര്‍വേയ്സ് എന്നിവ തമ്മിലുള്ള സംയോജനം കൂടുതല്‍ ആഴത്തിലാക്കാന്‍ നീങ്ങുകയാണെന്നും, ഡിജിറ്റലൈസേഷനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും കൊണ്ടുവന്ന ആഴത്തിലുള്ള മാറ്റങ്ങള്‍ ബിസിനസ്സ് മേഖലകളിലും പ്രവര്‍ത്തനങ്ങളിലും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുമെന്നും ലുഫ്താന്‍സ പറഞ്ഞു. മ്യൂണിക്കില്‍ നിക്ഷേപകരും ...
ട്രംപിന്റെ പ്രഖ്യാപനത്തില്‍ വീണ് ഓഹരി വിപണി: ഫാര്‍മ ഓഹരികള്‍ 2.3 ശതമാനം ഇടിഞ്ഞു
Business

ട്രംപിന്റെ പ്രഖ്യാപനത്തില്‍ വീണ് ഓഹരി വിപണി: ഫാര്‍മ ഓഹരികള്‍ 2.3 ശതമാനം ഇടിഞ്ഞു

  മുംബൈ: ഓഹരി വിപണി ഇന്നും കുത്തനെ ഇടിഞ്ഞു. ബിഎസ്ഇ സെന്‍സെക്‌സ് 400 പോയിന്റ് ആണ് വ്യാപാരത്തിന്റെ തുടക്കത്തില്‍ ഇടിഞ്ഞത്. നിഫ്റ്റി 24,800 ലെവലിനും താഴെയാണ് വ്യാപാരം തുടരുന്നത്. പ്രധാനമായും ഫാര്‍മ ഓഹരികളാണ് നഷ്ടം നേരിടുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ബ്രാന്‍ഡഡ്, പേറ്റന്റ് മരുന്നുകളുടെ ഇറക്കുമതിക്ക് നൂറ് ശതമാനം താരിഫ് ചുമത്തുമെന്ന പ്രഖ്യാപനമാണ് ഓഹരി വിപണിയെ ബാധിച്ച ഒരു പ്രധാന ഘടകം. തുടർച്ചയായി അഞ്ചാംദിവസമാണ് ഫാര്‍മ സെക്ടര്‍ 2.3ശതമായി ഇടിഞ്ഞത്. സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ആണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. 3.4 ശതമാനമാണ് ഇടിഞ്ഞത്. ഡോ. റെഡ്ഡീസ് ലാബ്, സിപ്ല, എന്നിവയാണ് നഷ്ടം നേരിട്ട മറ്റു കമ്പനികള്‍. ഐടി കമ്പനികളാണ് നഷ്ടം നേരിട്ട മറ്റൊരു സെക്ടര്‍. ഫ്റ്റി ഐടി സൂചിക 1.3 ശതമാനമാണ് ഇടിഞ്ഞത്. ആഗോള വിപണികള്‍ നഷ്ടത്തിലായതും ഇന്ത്യന്‍ ഓഹരി വിപണിയെ ബാധിച്ചു. സ ര്‍വകാല റെക്കോര്‍ഡ് ...
ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് 100% തീരുവ പ്രഖ്യാപിച്ച് ട്രംപ്; ഇന്ത്യൻ ഫാർമ കമ്പനികൾക്ക് തിരിച്ചടി
Business

ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് 100% തീരുവ പ്രഖ്യാപിച്ച് ട്രംപ്; ഇന്ത്യൻ ഫാർമ കമ്പനികൾക്ക് തിരിച്ചടി

  വാഷിങ്ടൺ: അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് 100 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. യുഎസിലെ നിർമാണ പ്ലാന്റുകളിൽ ഉത്പാദനം നടത്തുന്നില്ലെങ്കിൽ, ബ്രാൻഡഡ്, പേറ്റന്റ് ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾക്ക് തീരുവ ബാധകമാകുമെന്ന് ഭരണകൂടം അറിയിച്ചു. കമ്പനികൾ യുഎസിൽ നിർമാണം ആരംഭിച്ചിട്ടുണ്ടെങ്കിൽ, അവരുടെ ഉൽപ്പന്നങ്ങൾക്ക് തീരുവ ബാധകമല്ലെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. നടപടി ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ മേഖലക്ക് ഇത് വലിയ തിരിച്ചടിയായിരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജനറിക് മരുന്നുകളുടെ കാര്യത്തിൽ യുഎസാണ് ഇന്ത്യയുടെ ഏറ്റവും വലിയ വിപണി. 2024-ൽ 31,625 കോടി രൂപ വിലയുള്ള ഔഷധങ്ങളും, 2025-ന്റെ ആദ്യ പകുതിയിൽ 32,505 കോടി രൂപ വിലയുള്ള ഔഷധങ്ങളും ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തിരുന്...
പാലുൽപ്പാദനത്തിൽ സാങ്കേതിക പരിജ്ഞാനമില്ലാത്തവരെ എംഡിയാക്കാൻ മിൽമ ഭരണസമിതി
Business

പാലുൽപ്പാദനത്തിൽ സാങ്കേതിക പരിജ്ഞാനമില്ലാത്തവരെ എംഡിയാക്കാൻ മിൽമ ഭരണസമിതി

  എറണാകുളം: പാലുല്‍പ്പാദനവുമായി ബന്ധപ്പെട്ട സാങ്കേതിക പരിജ്ഞാനമില്ലാത്തവരെ എംഡിയാക്കി നിയമിക്കാന്‍ മില്‍മ എറണാകുളം യൂണിയൻ. നിയമനവുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങളില്‍ മാറ്റം വരുത്താനുള്ള ഭരണഘടനാ ഭേദഗതി പൊതുയോഗത്തില്‍ അവതരിപ്പിക്കാനാണ് നീക്കം. ഭരണസമിതിയുടെ നിലപാടുമായി ഇതിനോടകം സര്‍ക്കാരിനെ അറിയിച്ചു. മില്‍മ മേഖലാ യൂണിയന്‍ എംഡി സ്ഥാനത്തേക്കുളള യോഗ്യത ഡയറി സയന്‍സും ഡയറി എന്‍ജിനീയറിംഗും ഉള്‍പ്പെടെ പാലുല്‍പ്പാദനവുമായി ബന്ധപ്പെട്ട ബിരുദമായിരുന്നു. മാനേജീരിയല്‍ കേഡറിൽ പത്തു വര്‍ഷത്തെ അനുഭവ സമ്പത്തും ഒപ്പം വേണം. എന്നാല്‍, ഈ യോഗ്യതയില്‍ മാറ്റം വരുത്താനുളള നീക്കമാണ് എറണാകുളം മേഖലാ യൂണിയന്‍ മുൻപോട്ടു വെച്ചിരിക്കുന്നത്. മേഖലാ യൂണിയന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ബൈലോ തിരുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ചില ക്ഷീര സംഘം പ്രസിഡന്‍റുമാരും ഭരണസമിതിയുടെ നീക്കത്തില്‍ വിയോജിപ്പി...
ഇനി യുപിഐ എടിഎമ്മിന് സമാനം; 10000 രൂപ വരെ പണമായി പിന്‍വലിക്കാനുള്ള പദ്ധതിക്ക് അംഗീകാരം
Business

ഇനി യുപിഐ എടിഎമ്മിന് സമാനം; 10000 രൂപ വരെ പണമായി പിന്‍വലിക്കാനുള്ള പദ്ധതിക്ക് അംഗീകാരം

  20ലക്ഷത്തിലധികം വരുന്ന ബിസിനസ് കറസ്‌പോണ്ടന്റുകളെ പ്രയോജനപ്പെടുത്തി രാജ്യ വ്യാപകമായി യുപിഐ വഴി 10000 രൂപ വരെ പണമായി പിന്‍വലിക്കാനുള്ള പദ്ധതിക്ക് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ രൂപം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍. അതിനാൽ ഭാവിയില്‍ യുപിഐ ഒരു എടിഎം പോലെ ഉപയോഗിക്കാന്‍ കഴിയും. ക്യൂആര്‍ കോഡ് അടിസ്ഥാനമാക്കി യുപിഐ വഴി പണം പിൻവലിക്കാൻ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ റിസര്‍വ് ബാങ്കിനെ സമീപിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. റിസേർവ് ബാങ്കിന്റെ അനുമതി ലഭിച്ചാല്‍, ഇന്ത്യക്കാര്‍ക്ക് പണം ആക്സസ് ചെയ്യുന്ന രീതി കൂടുതല്‍ എളുപ്പമാകും. ഏതൊരു വ്യക്തിക്കും അവരുടെ ഇഷ്ടപ്പെട്ട യുപിഐ ആപ്പ് തുറന്ന് ഇടപാട് നടത്താന്‍ കഴിയുന്ന വിധമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ബാങ്കിങ് കറസ്പോണ്ടന്റ് നല്‍കുന്ന ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പേയ്മെന്റിന് അംഗീകാരം ലഭിക്കുന്നതോടെ പണം കൈയില്‍ കിട്ടു...
എട്ടു പേർക്ക് പുതുജീവതമേകി ബിൽജിത് യാത്രയായി
Business

എട്ടു പേർക്ക് പുതുജീവതമേകി ബിൽജിത് യാത്രയായി

  എറണാകുളം: വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌കമരണം സംഭവിച്ച എറണാകുളം നെടുമ്പാശ്ശേരി മള്ളുശ്ശേരി പാലമറ്റം സ്വദേശിയായ ബിൽജിത്ത് ബിജുവിൻ്റെ എട്ട് അവയവങ്ങൾ മറ്റുള്ളവർക്കായി ദാനം ചെയ്തു. ബിൽജിത്തിൻ്റെ ഹൃദയം, കരൾ, ചെറുകുടൽ, പാൻക്രിയാസ്, രണ്ട് വൃക്കകൾ, രണ്ട് നേത്രപടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്ക കോഴിക്കോട് മെഡിക്കൽ കോളേജിലും, മറ്റൊന്ന് എറണാകുളം രാജഗിരി ആശുപത്രിയിലും മാറ്റിവെച്ചു. കരൾ, ചെറുകുടൽ, പാൻക്രിയാസ് എന്നിവ എറണാകുളം അമൃത ആശുപത്രിയിലും നേത്രപടലങ്ങൾ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിലും എത്തിച്ചു. സെപ്റ്റംബർ 2-ന് കരിയാട് ദേശീയപാതയിൽ ബിൽജിത്ത് സഞ്ചരിച്ച ബൈക്കിൽ ലോറി ഇടിച്ച് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിൽജിത്തിനെ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, സെപ്റ്റംബർ 12-ന് മസ്തിഷ്‌കമരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ അവ...
അദാനി തുറമുഖങ്ങളില്‍ ഉപരോധിത ടാങ്കര്‍ കപ്പലുകള്‍ക്ക് വിലക്ക്
Business

അദാനി തുറമുഖങ്ങളില്‍ ഉപരോധിത ടാങ്കര്‍ കപ്പലുകള്‍ക്ക് വിലക്ക്

  മുംബൈ: അമേരിക്ക, ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ ഉപരോധത്തിന് വിധേയമായ ടാങ്കര്‍ കപ്പലുകള്‍ക്ക് ഇനി മുതല്‍ അദാനി തുറമുഖങ്ങളില്‍ പ്രവേശന വിലക്ക്. ഈ തീരുമാനം ഇന്ത്യയിലേക്കുള്ള റഷ്യന്‍ അസംസ്‌കൃത എണ്ണയുടെ ഗതാഗതത്തെ ബാധിക്കാമെന്നാണ് വിലയിരുത്തല്‍. റഷ്യയില്‍നിന്ന് എത്തുന്ന എണ്ണയുടെ വലിയൊരു വിഹിതവും ഇത്തരത്തിലുള്ള ഉപരോധിത ടാങ്കറുകളിലൂടെയാണ് ഇന്ത്യന്‍ തീരത്ത് എത്തുന്നത്. ഉപരോധം പ്രഖ്യാപിച്ചതിന് ശേഷം രജിസ്‌ട്രേഷനില്ലാത്ത "ഷാഡോ ടാങ്കറുകള്‍" വഴിയും എണ്ണ ഇറക്കുമതി തുടരുകയാണ്. പ്രത്യേകിച്ച്, പഞ്ചാബിലെ ഭട്ടിന്‍ഡയിലെ എച്ച്പിസിഎല്‍-മിത്തല്‍ എനര്‍ജി ലിമിറ്റഡ് റിഫൈനറിയിലേക്കുള്ള എണ്ണയെത്തിക്കുന്ന പ്രധാന വഴിയാണ് അദാനിയുടെ മുന്ദ്ര തുറമുഖം. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഇതേ തുറമുഖം ഉപയോഗിക്കുന്നു. ഇന്ത്യ സാധാരണയായി ഐക്യരാഷ്ട്രസഭയുടെ ഉപരോധങ്ങളേ മാത്രം അംഗീകരിക്കാറുള്ളു; ഏതെങ്കിലും ര...