അതിജീവിതയുടെ പ്രതികരണം: കോടതി വിധി സമർപ്പിച്ചത് പരിഹസിച്ചവർക്കായി
നടൻ ദിലീപ് ഉൾപ്പെടെ നാല് പ്രതികളെ വെറുതെ വിടുകയും പൾസർ സുനിൽ ഉൾപ്പെടെ ആറ് പ്രതികൾക്ക് 20 വർഷം കഠിനതടവ് വിധിക്കുകയും ചെയ്ത കേസിലെ വിചാരണക്കോടതി വിധിക്ക് പിന്നാലെ, അതിജീവിത സമൂഹമാധ്യമങ്ങളിലൂടെ ശക്തമായ പ്രതികരണം അറിയിച്ചു. തന്റെ വേദനകളെ 'നുണ' എന്നും കേസിനെ 'കെട്ടിച്ചമച്ച കഥ' എന്നും പറഞ്ഞ് പരിഹസിച്ചവർക്കായി ഈ വിധി സമർപ്പിക്കുന്നുവെന്ന് അവർ വ്യക്തമാക്കി.
"എട്ട് വർഷം, ഒൻപത് മാസം, 23 ദിവസങ്ങൾ... ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിന്റെ നേരിയ ഒരു കണിക ഞാൻ കാണുന്നു, പ്രതികളിൽ ആറുപേർ ശിക്ഷിക്കപ്പെട്ടിരിക്കുന്നു!! എന്റെ വേദനകളെ നുണയെന്നും ഈ കേസ് കെട്ടിച്ചമച്ച കഥയെന്നും പരിഹസിച്ചവർക്കായി ഞാൻ ഈ വിധിയെ സമർപ്പിക്കുന്നു. നിങ്ങൾക്ക് ഇപ്പോൾ അല്പം ആശ്വാസം കിട്ടുന്നുണ്ടാകുമെന്ന് ഞാൻ കരുതുന്നു."
വ്യാജ പ്രചാരണങ്ങൾക്കെതിരെ;
തൻ്റെ മുൻ ഡ്രൈവറാണ് ഒന്നാം പ്രതിയെന്ന വാദത്തെ അതിജീവിത ശക്ത...










