BREAKING NEWS


ചുട്ടു പൊള്ളി കേരളം; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

By Nagaram Network
download 41

 

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളിലാണ് താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ഉയര്‍ന്നത്. തൃശൂരില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തി.

മറ്റു ജില്ലകളിലും സാധാരണ താപനിലയെക്കാള്‍ നാലര ഡിഗ്രിയിലധികം വ്യതിയാനം രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഔദ്യോഗിക താപനില മാപിനികളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് മുഴുവന്‍ ജില്ലകളിലും കടുത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. തീരദേശ സംസ്ഥാനമായതിനാല്‍ ഈര്‍പ്പം കൂടുതലുള്ളത് ചൂട് കൂടുതല്‍ അനുഭവപ്പെടാന്‍ കാരണമാകും.

രണ്ട് ദിവസത്തേക്ക് തുടര്‍ച്ചയായി ഉയര്‍ന്ന താപനില തുടരുന്ന സാഹചര്യത്തിലാണ് ഔദ്യോഗികമായി ഉഷ്ണതരംഗം സ്ഥിരീകരിക്കുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *