BREAKING NEWS


കടുത്ത ചൂട്: ജനങ്ങൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

By Nagaram Network
bahrain 2026 04 09t084351558

 

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ പിണറായി വിജയന്‍ ജനങ്ങളോട് അതീവ ജാഗ്രത പാലിക്കാന്‍ അഭ്യര്‍ത്ഥിച്ചു. സാമൂഹിക മാധ്യമ കുറിപ്പിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയത്.

പകല്‍ 11 മണി മുതല്‍ മൂന്ന് മണിവരെ “സ്വയം നിയന്ത്രണ സമയം” ആയി കണ്ട് അനാവശ്യ യാത്രകളും പുറംപണികളും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. കടുത്ത വേനലിനെ ഒരുമിച്ച് നേരിടാമെന്നും അദ്ദേഹം വ്യക്തമാക്കി.

വളര്‍ത്തുമൃഗങ്ങള്‍ക്കും തെരുവിലെ മൃഗങ്ങള്‍ക്കും മതിയായ കുടിവെള്ളവും തണലും ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചു. പകല്‍ സമയത്ത് അവയെ മേയാന്‍ വിടാതിരിക്കാന്‍ ശ്രദ്ധിക്കണം.

ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ മൃഗങ്ങള്‍ക്ക് അസ്വസ്ഥത ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വന്യജീവികളുടെയും തെരുവുനായ്ക്കളുടെയും ആക്രമണ സാധ്യതകള്‍ക്കെതിരെയും ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *