BREAKING NEWS


World

ഇന്ത്യ – ചൈന വിമാന സർവീസ്‌ ഈ മാസം പുനരാരംഭിക്കും:  ധാരണയായെന്ന് വിദേശകാര്യ മന്ത്രാലയം
World

ഇന്ത്യ – ചൈന വിമാന സർവീസ്‌ ഈ മാസം പുനരാരംഭിക്കും: ധാരണയായെന്ന് വിദേശകാര്യ മന്ത്രാലയം

  ന്യൂഡല്‍ഹി: ഇന്ത്യ-ചൈന നേരിട്ടുള്ള വിമാന സര്‍വ്വീസുകള്‍ പുനഃസ്ഥാപിക്കാനൊരുങ്ങുന്നു. ഈ മാസം അവസാനത്തോടെ സര്‍വ്വീസുകള്‍ പുനഃസ്ഥാപിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കോവിഡ്‌ മഹാമാരിയെ തുടർന്ന്‌ നിർത്തിവച്ച സർവീസുകളാണ്‌ പുനരാരംഭിക്കുന്നത്‌. കഴിഞ്ഞ ഓഗസ്റ്റില്‍ ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇക്കാര്യത്തിൽ അനുകൂല നിലപാടെടുത്തിരുന്നു. വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ചും പുതുക്കിയ വ്യോമ സേവന കരാറിനെക്കുറിച്ചും ഈ വര്‍ഷം തുടക്കംമുതല്‍ ഇരു രാജ്യങ്ങളുടെയും സിവില്‍ ഏവിയേഷന്‍ അധികാരികള്‍ ചര്‍ച്ച നടത്തിയിരുന്നു. അഞ്ചു വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയില്‍ നിന്നും ചൈനയിലേക്കും തിരിച്ചും നേരിട്ടുള്ള വിമാനസര്‍വ്വീസ് പുനഃസ്ഥാപിക്കുന്നത്. 2025 ഒക്ടോബര്‍ അവസാ...
മാഞ്ചസ്റ്ററിൽ സിനഗോഗിനു നേരേ ആക്രമണം:  രണ്ട് പേർ കൊല്ലപ്പെട്ടു,  അക്രമിയെ പൊലീസ് വെടിവച്ചു കൊന്നു
World

മാഞ്ചസ്റ്ററിൽ സിനഗോഗിനു നേരേ ആക്രമണം: രണ്ട് പേർ കൊല്ലപ്പെട്ടു, അക്രമിയെ പൊലീസ് വെടിവച്ചു കൊന്നു

മാഞ്ചെസ്റ്റർ: മാഞ്ചസ്റ്ററിലെ സിനഗോഗിൽ ഒത്തുകൂടിയ വിശ്വാസികൾക്കു നേരേ ഭീകരാക്രമണം. കാറിലെത്തിയ അക്രമി ജനക്കൂട്ടത്തിലേക്ക് വാഹനം ഓടിച്ചു കയറ്റിയശേഷം പുറത്തിറങ്ങി ആളുകളെ കഠാരകൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് കുത്തേറ്റു. മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. അക്രമിയെ പൊലീസ് വെടിവച്ചു കൊന്നു. ഇന്നലെ രാവിലെ നോർത്ത് മാഞ്ചസ്റ്ററിലെ ക്രംസാൽ സിനഗോഗിലായിരുന്നു ആക്രമണം നടന്നത്. അതേസമയം ജൂത ദേവാലയത്തിന് നേരെ നടന്ന ആക്രമണം ഭീകരാക്രമണമെന്ന് സ്ഥിതീകരിച്ചു. സംഭവത്തിൽ രണ്ടു പേരെ അറസ്റ്റു ചെയ്തു. ആക്രമണത്തിന് പിന്നാലെ വെടിവെച്ചുകൊന്ന പ്രതിയുടെ ശരീരത്തിൽ സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. യഹൂദരുടെ ഏറ്റവും വിശുദ്ധമായ ദിനമാണ് യോം കിപ്പൂർ ദിനത്തിലാണ് സിനഗോഗിൽ ഉണ്ടായിരുന്നവർക്ക് നേരെ ആക്രമി ആദ്യം കാർ ഓടിച്ച് കയറ്റിയതായും ശേഷം ആളുകളെ ആക...
50,000 കോടി ഡോളര്‍ കടന്ന് മസ്കിന്‍റെ ആസ്തി; ലോകത്തിലെ ആദ്യ ട്രില്യണയർ ഡോളർ ആസ്തി നേടിയ വ്യക്തിയായി ഇലോൺ മസ്‌ക്
World

50,000 കോടി ഡോളര്‍ കടന്ന് മസ്കിന്‍റെ ആസ്തി; ലോകത്തിലെ ആദ്യ ട്രില്യണയർ ഡോളർ ആസ്തി നേടിയ വ്യക്തിയായി ഇലോൺ മസ്‌ക്

  വാഷിംഗ്ടൺ: ലോകത്ത് അര ട്രില്യൺ ഡോളർ ആസ്തി നേടിയ ആദ്യ വ്യക്തിയായി ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്. ഫോർബ്‌സ് മാഗസിൻ്റെ റിയൽ ടൈം ബില്യണയേഴ്‌സ് ട്രാക്കർ പ്രകാരം, നിലവിൽ ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായ ഇലോൺ മസ്കിന്റെ ആകെ ആസ്തി ഇപ്പോൾ 500.1 ബില്യൺ ഡോളറാണ്. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ മുൻ ഉപദേഷ്ടാവായിരുന്ന മസ്ക്, 2024 ഡിസംബറിൽ 400 ബില്യൺ ഡോളർ ആസ്തിയുള്ള ആദ്യത്തെ മനുഷ്യനായി മാറിയിരുന്നു. ടെസ്‍ലയിലെ ഓഹരി പങ്കാളിത്തമാണ് മസ്കിന്‍റെ സമ്പത്തിന്‍റെ വലിയ ഭാഗം. ഈ വര്‍ഷം ഇതുവരെ 14 ശതമാനം നേട്ടമാണ് കമ്പനിയുടെ ഓഹരി വിലയിലുണ്ടായത്. ഒറാക്കിളിൻ്റെ സഹസ്ഥാപകനായ ലാറി എലിസൺ ആണ് രണ്ടാം സ്ഥാനത്ത്. ഇലോൺ മസ്കിൻ്റെ ആസ്തിയേക്കാൾ 150 ബില്യൺ ഡോളർ മാത്രം പിന്നിലാണ് അദ്ദേഹം. മറ്റ് സംരംഭങ്ങളായ എഐ സ്റ്റാർട്ടപ്പ് xAI, സ്പേസ്എക്സ് എന്നിവയുടെ മൂല്യം വര്‍ധിച്ചതും മസ്കിന് നേട്ടമായി.    ...
ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; സഹായക്കപ്പലുകള്‍ പിടിച്ചെടുത്തു, ഇന്ന് കൊല്ലപ്പെട്ടത് 65 പേര്‍
World

ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; സഹായക്കപ്പലുകള്‍ പിടിച്ചെടുത്തു, ഇന്ന് കൊല്ലപ്പെട്ടത് 65 പേര്‍

  ഗാസ സിറ്റി: ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. ഗാസയിലേയ്ക്ക് സഹായ സാധനങ്ങളുമായി പോയ കപ്പലുകള്‍ പിടിച്ചെടുത്ത് ഇസ്രയേല്‍. കപ്പലില്‍ ഉണ്ടായിരുന്ന പരിസ്ഥിതി ആക്ടിവിസ്റ്റ് ഗ്രെറ്റ തുന്‍ബര്‍ഗ് അടക്കമുള്ളവരെ സൈന്യം കസ്റ്റഡിയില്‍ എടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. ഗാസയില്‍ സമാധാന നീക്കമുണ്ടാകുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് ഇസ്രയേല്‍ ആക്രമണം കടുപ്പിക്കുന്നത്. ഡെയര്‍ യാസിന്‍/മാലി, ഹുഗ, സ്‌പെക്ടര്‍, അഡാര, അല്‍മ, സിറിയസ്, അറോറ, ഗ്രാന്‍ഡെ ബ്ലൂ എന്നീ ബോട്ടുകളാണ് ഇസ്രയേല്‍ പിടിച്ചെടുത്തെന്നാണ് സ്ഥരീകരണം. അതേസമയം, ഗാസയ്ക്ക് മേല്‍ ആക്രമണം തുടരുന്ന ഇസ്രയേല്‍ സൈന്യം വളഞ്ഞെന്ന് ഗാസ സിറ്റി ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്. ഗാസയില്‍ ഇന്ന് മാത്രം 65 പേരാണ് കൊല്ലപ്പെട്ടത്. നഗരത്തില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല...
ഇന്ന് ഗാന്ധി ജയന്തി;  അഹിംസയുടെയും മാർഗ ദീപത്തിനു ജന്മ ദിനം
World

ഇന്ന് ഗാന്ധി ജയന്തി; അഹിംസയുടെയും മാർഗ ദീപത്തിനു ജന്മ ദിനം

2025 ഒക്ടോബർ 2ആയ ഇന്ന് മഹാത്മാഗാന്ധിയുടെ 156 ആമത് ജന്മദിനമാണ് ആഘോഷിക്കുകയാണ് ഇന്ത്യാ മഹാരാജ്യം . ഹിംസയുടെ മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കാതെ അഹിംസയുടെ മാർഗം സ്വീകരിച്ച അദ്ദേഹം ഇന്ത്യയുടെ രാഷ്ട്രപിതാവെന്ന നാമഥേയത്തിനു ഏറ്റവും അനുയോജ്യമായ വ്യക്തിത്വമാണ്. ഇന്ത്യയിലെ സ്വാതന്ത്ര്യപ്രസ്ഥാനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ വിസ്മരിക്കാനാവുന്നതല്ല. ഇന്ത്യയിൽ നിലനിന്നിരുന്ന ജാതിവ്യവസ്ഥയ്‌ക്കെതിരെ, തൊട്ടുകൂടായ്മ തീണ്ടികൂടായ്മയ്ക്കെതിരെ ശക്തമായി പോരാടുകയും അവയെ ഉച്ചാടനം ചെയ്യിക്കുന്നതിലും മഹാത്മാ പ്രധാനപങ്ക് വഹിച്ചിട്ടുണ്ട്. അഹിംസയിലൂന്നിയ ജീവിതത്തിലൂടെ മറ്റുള്ളവർക്ക് മാതൃകയാവുകയും അനേകരെ അതിലേക്ക് നയിക്കുകയും ചെയ്തു. മഹാത്മ ഗാന്ധിയുടെ വാക്കുകളിലും പ്രവൃത്തികളും സമര രീതികളിലും നൂറുകണക്കിനുപേർ ആകൃഷ്ടരാവുകയും 1930 മാർച്ചിൽ നടന്ന ദണ്ഡിയാത്രയിൽ നിരവധി പേർ പങ്കാളികളാവുകയും ചെയ്തു. 1942 ൽ അദ്ദേഹം ക്വിറ്റ് ഇന്ത്യ സമര...
യുഎസ് ഗവണ്‍മെന്റ് അടച്ചുപൂട്ടി; ആറ് വര്‍ഷത്തിനിടയില്‍ ആദ്യം
World

യുഎസ് ഗവണ്‍മെന്റ് അടച്ചുപൂട്ടി; ആറ് വര്‍ഷത്തിനിടയില്‍ ആദ്യം

  വാഷിംഗ്ടൺ: സര്‍ക്കാര്‍ ഔദ്യോഗികമായി അടച്ചുപൂട്ടി. പ്രാദേശിക സമയം അർദ്ധരാത്രി 12 മുതൽ ഭരണസ്തംഭനം പ്രാബല്യത്തിൽ വന്നു. ഇനി അത്യാവശ്യ സേവനങ്ങൾ മാത്രമേ പ്രവർത്തിക്കൂ. ധനബിൽ പാസാക്കുന്നതിൽ കോൺഗ്രസിലെ റിപ്പബ്ലിക്കൻ-ഡെമോക്രാറ്റ് അംഗങ്ങൾ തമ്മിലുള്ള നിലപാട് ഭിന്നതയാണ് ഭരണസ്തംഭനത്തിന് കാരണമായത്. കോൺഗ്രസിലെ ചർച്ചകൾ ഫലം കണ്ടില്ല. തുടർന്ന് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി. ഇതോടെ ഷട്ട്ഡൗൺ ഒഴിവാക്കാനാവില്ലെന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നേരത്തെ തന്നെ സൂചന നൽകിയിരുന്നു. 1981 മുതൽ ഇതുവരെ അമേരിക്കയിൽ സംഭവിക്കുന്ന പതിനഞ്ചാമത്തെ ഷട്ട്ഡൗണാണ് ഇപ്പോഴത്തെത്. 2018-19 കാലത്ത് 35 ദിവസം നീണ്ടുനിന്ന ഭരണസ്തംഭനമുണ്ടായിരുന്നു. ഫെഡറൽ വകുപ്പുകൾക്ക് ആവശ്യമായ ഫണ്ടിംഗ് 12 വാർഷിക അപ്രോപ്രിയേഷൻ ബില്ലുകൾ വഴിയാണ് ലഭിക്കുന്നത്. ഇവ കോൺഗ്രസിൽ പാസാകാതെയോ പ്രസിഡൻറ് ഒപ്പുവയ്ക്കാതെയോ പോയാൽ സർക്കാർ പ്രവർത്തനങ്ങൾ തടസ്സപ്പെടും. ...
സർക്കാർ ചെലവുകൾക്കുള്ള ധനബിൽ പാസായില്ല; വൻ സാമ്പത്തിക പ്രതിസന്ധി: യുഎസ് ഗവണ്‍മെന്‍റ് അടച്ചുപൂട്ടലിലേക്ക്
World

സർക്കാർ ചെലവുകൾക്കുള്ള ധനബിൽ പാസായില്ല; വൻ സാമ്പത്തിക പ്രതിസന്ധി: യുഎസ് ഗവണ്‍മെന്‍റ് അടച്ചുപൂട്ടലിലേക്ക്

  ന്യൂയോര്‍ക്ക്: സർക്കാർ ചിലവുകൾക്കുള്ള ധന അനുമതി പാസാക്കാനാകാതെ വന്നതോടെ അമേരിക്ക അടച്ചുപൂട്ടലിലേക്ക്. റിപ്പബ്ലിക്കൻ പാർട്ടിയിലെ 53 പേർ പ്രമേയത്തിന് എതിരായും 47 പേർ അനുകൂലമായും വോട്ട് ചെയ്യുകയായിരുന്നു. ഇതോടെ അമേരിക്കയിലെ എല്ലാ സർക്കാർ വകുപ്പുകളും സ്തംഭിക്കും. 5 ലക്ഷത്തോളം പേരെ ബാധിക്കും എന്നാണ് റിപ്പോര്‍ട്ടുകൾ. അമേരിക്കൻ സമയം ഇന്ന് അർധരാത്രി മുതൽ അടച്ചുപൂട്ടൽ പ്രാബല്യത്തിൽ വരും. ധന അനുമതി പാസാക്കാനാകാതെ വന്നതോടെ ജീവനക്കാർ ശമ്പളമില്ലാത്ത അവധിയിൽ പോകും. സെനറ്റിലെ അവസാന ഘട്ട വോട്ടെടുപ്പിലും റിപ്പബ്ലിക്കൻ ഡെമോക്രാറ്റ് പാർട്ടികൾക്ക് സമവായത്തിൽ എത്തിയില്ല. നിർത്തലാക്കിയ ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങൾ ബില്ലിൽ ഉൾപ്പെടുത്തണമെന്നു ഡെമോക്രറ്റുകൾ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യം വൈറ്റ് ഹൗസ് നിഷേധിക്കുകയായിരുന്നു. അഞ്ചു ലക്ഷത്തോളം കേന്ദ്ര സർക്കാർ ജീവനക്കാർ ശമ്പളമില്ലാതെ താൽകാലിക അവ...
സംഘർഷം അവസാനിപ്പിച്ച് സമാധാനത്തിലേക്കുള്ള വഴി; ട്രംപിന്റെ ഗാസാ പദ്ധതിയെ സ്വാഗതം ചെയ്ത് മോദി
World

സംഘർഷം അവസാനിപ്പിച്ച് സമാധാനത്തിലേക്കുള്ള വഴി; ട്രംപിന്റെ ഗാസാ പദ്ധതിയെ സ്വാഗതം ചെയ്ത് മോദി

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ഗാസ സമാധാന പദ്ധതിയെ സ്വാഗതം ചെയ്ത് പ്രധാന മന്ത്രി നരേന്ദ്ര മോദി. പലസ്തീൻ, ഇസ്രായേൽ ജനതയ്ക്കും കൂടാതെ പശ്ചിമേഷ്യൻ മേഖലയ്ക്കും ദീർഘവും സുസ്ഥിരവുമായ സമാധാനം, സുരക്ഷ, വികസനം എന്നിവയിലേക്കുള്ള ഒരു പ്രായോഗിക പാത ഈ പദ്ധതി നൽകുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംഘർഷം അവസാനിപ്പിച്ച് സമാധാനം ഉറപ്പാക്കാനുമുള്ള ട്രംപിന്റെ സംരംഭത്തെ പിന്തുണച്ച് ബന്ധപ്പെട്ട എല്ലാ കക്ഷികളും ഒത്തുചേരുമെന്നും അദ്ദേഹം വ്യക്തമാക്കി. “ഗാസ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള സമഗ്ര പദ്ധതി സംബന്ധിച്ച പ്രസിഡന്റ് ഡൊണാൾഡ് ജെ. ട്രംപിന്റെ പ്രഖ്യാപനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. പലസ്തീൻ, ഇസ്രായേൽ ജനതയ്ക്കും കൂടാതെ പശ്ചിമേഷ്യൻ മേഖലയ്ക്കും ദീർഘവും സുസ്ഥിരവുമായ സമാധാനം, സുരക്ഷ, വികസനം എന്നിവയിലേക്കുള്ള ഒരു പ്രായോഗിക പാത ഇത് നൽകുന്നു. സംഘർഷം അവസാനിപ്പിക്കാനും സമാധാനം ഉറപ്പാക്കാനുമുള്...
യുദ്ധം അവസാനിക്കുന്നു: ഗാസ സമാധാന പദ്ധതി പ്രഖ്യാപിച്ച് വൈറ്റ് ഹൗസ്
World

യുദ്ധം അവസാനിക്കുന്നു: ഗാസ സമാധാന പദ്ധതി പ്രഖ്യാപിച്ച് വൈറ്റ് ഹൗസ്

  വാഷിങ്ടൺ: ഗാസയിൽ രണ്ട് വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി വൈറ്റ് ഹൗസ് സമാധാന പദ്ധതി പ്രഖ്യാപിച്ചു. ഗാസ വെടിനിർത്തലിന് യുഎസ് തയാറാക്കിയ പദ്ധതിയാണ് ഇസ്രയേൽ അംഗീകരിച്ചത്. വൈറ്റ്‌ഹൗസിൽ വച്ച് നടന്ന വാർത്ത സമ്മേളനത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് നിർണായക പ്രഖ്യാപനം നടത്തിയത്. യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സമാധാന പദ്ധതി പുറത്തിറക്കിയത്. ഹമാസ് വെടിനിർത്തൽ അംഗീകരിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേ ണ്ടി വരുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗാസയുടെ പുനർനിർമാണത്തിന് ട്രംപിൻ്റെ അധ്യക്ഷതയിൽ ഇടക്കാല രാജ്യാന്തര സമിതി രൂപീകരിക്കും.യുഎൻ റെഡ് ക്രസൻ്ര് ഉൾപ്പെടെയുള്ള ഏജൻസികളിലൂടെ ഗാസയിലേക്കുള്ള സഹായ വിതരണം എത്തിക്കുക. ഗാസ ഭരിക്കുന്നതിൽ ഹമാസിന് ഒരു പങ്കും ഉണ്ടാകരുത്. നിർദേശങ്ങൾ ഇസ്രയേൽ ഔദ...
‘ഗർഭിണികൾ പാരസെറ്റമോൾ കഴിക്കരുത്’; ‘എംഎംആർ വാക്സിൻ മൂന്നായി വിഭജിക്കണം’; വാദങ്ങൾ ആവർത്തിച്ച് ട്രംപ്
World

‘ഗർഭിണികൾ പാരസെറ്റമോൾ കഴിക്കരുത്’; ‘എംഎംആർ വാക്സിൻ മൂന്നായി വിഭജിക്കണം’; വാദങ്ങൾ ആവർത്തിച്ച് ട്രംപ്

വാഷിങ്ടൺ: വിവാദങ്ങൾക്ക് പിന്നാലെയും യു.എസ്. പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഗർഭിണികളും കുട്ടികളും സംബന്ധിച്ചുള്ള മരുന്ന്-വാക്സിൻ പ്രസ്താവനകളിൽ ഉറച്ച് നിൽക്കുന്നു. ഗർഭിണികൾ അത്യാവശ്യമല്ലെങ്കിൽ പാരസെറ്റമോൾ കഴിക്കരുതെന്നും, ഇത് കുഞ്ഞുങ്ങളിൽ ഓട്ടിസത്തിന് കാരണമാകാമെന്നും ട്രംപ് വീണ്ടും ആവർത്തിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിൻ്റെ പുതിയ അഭിപ്രായ പ്രകടനം. കുട്ടികൾക്ക് മാതാപിതാക്കൾ അനാവശ്യമായി പാരസെറ്റമോൾ കൊടുക്കാതിരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. കൂടാതെ, ഗുരുതര രോഗങ്ങളായ അഞ്ചാംപനി, മുണ്ടിനീര്, റുബെല്ല എന്നിവയ്ക്ക് നൽകുന്ന എംഎംആർ വാക്സിൻ ഒരുമിച്ച് നൽകുന്നതിനു പകരം മൂന്നു ഡോസുകളായി വേർതിരിച്ച് നൽകണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ചിക്കൻപോക്സ് വാക്സിൻ പ്രത്യേകം എടുക്കണമെന്നും, 12 വയസിന് മുമ്പ് കുട്ടികൾക്ക് ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ ഒഴിവാക്കണമെന്നും അദ്ദേഹം മാതാപിതാ...