BREAKING NEWS


World

ഇക്വഡോർ പ്രസിഡന്റിനു നേരെ വധശ്രമം; അഞ്ച് പേർ അറസ്റ്റിൽ
World

ഇക്വഡോർ പ്രസിഡന്റിനു നേരെ വധശ്രമം; അഞ്ച് പേർ അറസ്റ്റിൽ

  ക്വിറ്റോ: ഇക്വഡോര്‍ പ്രസിഡന്റ് ഡാനിയല്‍ നെബോയ്ക്ക് നേരെ വധശ്രമം. കനാര്‍ പ്രവിശ്യയിലേക്ക് പോകുന്ന വഴി 500ഓളം പേരടങ്ങുന്ന സംഘം പ്രസിഡന്റ് സഞ്ചരിച്ച കാറിനെ തടയുകയും കല്ലുകള്‍ ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വാഹനത്തിൽ വെടിയുണ്ടകൾ പതിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയതായി അധികൃതർ പറയുന്നു. എന്നാൽ പ്രസിഡന്റിന്റെ വാഹനവ്യൂഹത്തിനെതിരെ പ്രതിഷേധക്കാർ കല്ലെറിയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. കല്ലേറിൽ പേറലേറ്റ കാറിന് മുന്നിൽ നിൽക്കുന്ന പ്രസിഡന്റ് ഡാനിയൽ നോബോവയുടെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ നൊബോവയ്ക്ക് പരിക്കുകളൊന്നുമില്ലെന്നുംഅഞ്ച് പേരെ തടവിലാക്കിയിട്ടുണ്ടെന്നും പരിസ്ഥിതി-ഊര്‍ജ മന്ത്രി ഐനസ് മന്‍സനോ പറഞ്ഞു. ക്രിമിനലുകളാണ് ഇത് ചെയ്തതെന്നും ഇത്തരം പ്രവര്‍ത്തി അനുവദിക...
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമെർ ഇന്ത്യയിൽ: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനം, നാളെ മോദിയുമായി കൂടിക്കാഴ്ച
World

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമെർ ഇന്ത്യയിൽ: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനം, നാളെ മോദിയുമായി കൂടിക്കാഴ്ച

    മുംബൈ : മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമെർ ഇന്ത്യയിൽ. പ്രധാനമന്ത്രി ആയതിനുശേഷം ആദ്യമായാണ് സ്റ്റാമെർ ഇന്ത്യയിലെത്തുന്നത്. മുംബൈയിലെ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഗത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്റെയും സംസ്ഥാന ഗവർണറും ചേർന്ന് സ്വീകരിച്ചു. നാളെ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. അമേരിക്കയുമായുള്ള ഇന്ത്യയുടെ ബന്ധത്തിന് ഉലച്ചിൽ തട്ടിയിരിക്കുന്ന സാഹചര്യത്തിൽ മറ്റു ലോകശക്തികളുമായി വളരെ നല്ല ബന്ധത്തിനാണ് ഇന്ത്യ ശ്രമിക്കുന്നത്. റഷ്യ, ചൈന നേതാക്കളുമായി കഴിഞ്ഞയാഴ്ചകളിൽ നടത്തിയ ചർച്ചകളിലെ പുരോഗതി പിന്തുടർന്ന് ബ്രിട്ടനുമായും വളരെ നല്ല സൗഹൃദം കാത്തു സൂക്ഷിക്കാനാകും ഇന്ത്യ ശ്രമിക്കുക ഇന്ത്യയും യുകെയും തമ്മിൽ ജൂലൈ 24ന് പുതിയ വ്യാപാര കരാർ ...
ഫ്രാൻസ് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു രാജിവച്ചു
World

ഫ്രാൻസ് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു രാജിവച്ചു

  പാരിസ്: ഫ്രാന്‍സ് പ്രധാനമന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍ണു രാജിവച്ചു.അധികാരമേറ്റ്‌ 26 ദിവസത്തെ ഭരണത്തിനൊടുവിലാണ്‌ രാജി. രണ്ടു വർഷത്തിനിടെ അഞ്ചു പ്രധാനമന്ത്രിമാർ വേണ്ടിവന്ന ഫ്രാൻസ് ഇതോടെ കൂടുതൽ രാഷ്ട്രീയ അനിശ്ചിതത്വത്തിലായി. മന്ത്രിസഭാംഗങ്ങളെ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് സെബാസ്റ്റ്യന്‍ ലെകോര്‍ണു രാജി വെച്ചത്. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ രാജി അംഗീകരിച്ചു. ബജറ്റിനെ പിന്തുണയ്ക്കാൻ എംപിമാർ വിസമ്മതിച്ചതിനെത്തുടർന്ന് ഫ്രാൻസ്വാ ബെയ്‌റൂവിന്റെ സർക്കാർ വീണതിനെ തുടർന്ന് കഴിഞ്ഞ മാസമാണ് അദ്ദേഹം സ്ഥാനമേറ്റത്. എന്നാല്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടര്‍ന്നതോടെ 26 ദിവസം മാത്രമാണ് പദവിയില്‍ തുടരാനായത്. സഖ്യകക്ഷികളുമായി ധാരണയിൽ എത്താൻ സാധിക്കാത്തതാണ് രാജിയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച രാവിലെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയ്ക്ക് ഒ...
2025 വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; പ്രതിരോധശേഷിയുമായി ബന്ധപ്പെട്ട ഗവേഷണത്തിന് പുരസ്‌കാരം
World

2025 വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; പ്രതിരോധശേഷിയുമായി ബന്ധപ്പെട്ട ഗവേഷണത്തിന് പുരസ്‌കാരം

2025 ലെ വൈദ്യശാസ്ത്ര നൊബേലിന് മേരി ഇ ബ്രൻകോവ്, ഫ്രെഡ് റാംസ്ഡെൽ, ഷിമോൺ സാകാഗുച്ചി എന്നിവർ അര്‍ഹരായി. പെരിഫറൽ ഇമ്മ്യൂൺ ടോളറന്‍സിനെ പറ്റിയുള്ള ഗവേഷണത്തിനാണ് നൊബേൽ. സര്‍ട്ടിഫിക്കറ്റ്, സ്വര്‍ണ മെഡല്‍, 13.31 കോടി രൂപയുടെ ചെക്ക് എന്നിവയാണ് പുരസ്‌കാരം നേടിയവര്‍ക്ക് ലഭിക്കുക. മേരി ഇ ബ്രൺകോവ് സിയാറ്റിലിനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിയിലെ ഗവേഷകയാണ്. ഫ്രെഡ് റാംസ്ഡെൽ സാൻ ഫ്രാൻസിസ്കോയിലെ സൊനോമ ബയോതെറാപ്യൂട്ടിക്സ് സ്ഥാപകനും ഷിമോൺ സാകാഗുച്ചി ജപ്പാനിലെ ഒസാക സർവകലാശാലയിലെ ഗവേഷകനുമാണ്. വാലന്‍ബെര്‍ഗ്‌സലേനിലുള്ള കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടിൽ നൊബേല്‍ അസംബ്ലിയാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. മറ്റു മേഖലകളിലെ പുരസ്കാരങ്ങൾ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും. ഒക്ടോബർ 7 ന് ഫിസിക്സ്, ഒക്ടോബർ 8 ന് കെമിസ്ട്രി, 9 ന് സാഹിത്യം, 10 ന് സമാധാനം, 13 ന് സാമ്പത്തിക ശാസ്ത്രം എന്നീ നൊബേലുകൾ പ്രഖ്യാപിക്കും.  ...
ഗാസ സമാധാന പദ്ധതിയുടെ ആദ്യഘട്ട ചർച്ച ഇന്ന് ഈജിപ്തിൽ
World

ഗാസ സമാധാന പദ്ധതിയുടെ ആദ്യഘട്ട ചർച്ച ഇന്ന് ഈജിപ്തിൽ

  കെയ്റോ: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട് വച്ച ഗാസ സമാധാന പദ്ധതിയുടെ ആദ്യഘട്ട ചർച്ച ഇന്ന് ഈജിപ്തിൽ നടക്കും. ഗാസയിലെ നിയന്ത്രണവും അധികാരവും വിട്ടുകൊടുക്കാൻ ഹമാസ് തയ്യാറായില്ലെങ്കിൽ തുടച്ചു നീക്കുമെന്ന അന്ത്യശാസനവുമായി ട്രംപ് നേരത്തെ രംഗത്തെത്തിയിരുന്നു. അതേസമയം, ആക്രമണം അവസാനിപ്പിക്കാൻ ട്രംപ് ആവശ്യപ്പെട്ടിട്ടും ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്. ബന്ദികളുടെ മോചനം അടക്കമുള്ള ആവശ്യങ്ങളില്‍ ഹമാസ് അനുകൂല നിലപാട് സ്വീകരിക്കുന്ന സാഹചര്യത്തിൽ പ്രകോപനപരമായ പ്രസ്താവനകളാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നടത്തിയത്. ട്രംപിൻ്റെ കരാറിലൂടെയോ ഇസ്രയേലിൻ്റെ സൈനിക നടപടിയിലൂടെയോ ഹമാസിനെ തകര്‍ക്കുമെന്നും നെതന്യാഹു പറഞ്ഞു. ഗാസയില്‍ നിന്ന് ഇസ്രയേലിൻ്റെ സമ്പൂര്‍ണ പിന്മാറ്റമാറ്റമാണ് ഹമാസിൻ്റെ പ്രധാന ആവശ്യം. എന്നാല്‍ അങ്ങനെയൊരു നടപടി ഉണ്ടാകില്ലെന്ന സൂചനയും നെതന്യാഹു നല്‍കി....
സെനറ്റിൽ സമവായമായില്ല: യുഎസിലെ അടച്ചുപൂട്ടൽ നീളും
World

സെനറ്റിൽ സമവായമായില്ല: യുഎസിലെ അടച്ചുപൂട്ടൽ നീളും

  വാഷിങ്ടൺ: അമേരിക്കയിലെ അടച്ചുപൂട്ടൽ പ്രതിസന്ധി തുടർന്നേക്കുമെന്ന സൂചന. ധനകാര്യ ബിൽ വീണ്ടും സെനറ്റിൽ അവതരിപ്പിച്ചെങ്കിലും പാസാകാതെ പോയതോടെ, ഷട്ട്ഡൗൺ അടുത്ത ആഴ്ചയിലേക്കും നീളാനുള്ള സാഹചര്യം നിലനിൽക്കുന്നു. ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് ധനസഹായം നൽകില്ലെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാടിനെതിരെ ഡെമോക്രാറ്റുകൾ കടുത്ത പ്രതിരോധം പുലർത്തിയതാണ് ബിൽ തടസ്സപ്പെട്ടതിന് കാരണം. ഫണ്ടിംഗ് നിയമം പാസാകാതിരുന്നതോടെ ഫെഡറൽ സർക്കാർ സേവനങ്ങൾ മൂന്നാം ദിവസവും നിലച്ചു. അടച്ചുപൂട്ടൽ തുടരുകയാണെങ്കിൽ ഏകദേശം ഏഴര ലക്ഷത്തോളം സർക്കാർ ജീവനക്കാരെ പിരിച്ചുവിടേണ്ടി വരുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഇതിനാൽ സാധാരണ ജനജീവിതത്തെയും വിവിധ സർക്കാർ സേവനങ്ങളെയും ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. നാസയുടെ പ്രവർത്തനങ്ങളും ഷട്ട്ഡൗൺ മൂലം തടസ്സപ്പെട്ടു. സർക്കാർ ഫണ്ടിംഗ് ഇല്ലാതായതോടെ പല ബഹിരാകാശ ദൗത്യങ്ങളും താൽക്കാലികമായി നിർത്തിവ...
സുപ്രധാന ചുവടുവയ്‌പ്പ്’; ഗാസ വിഷയത്തിൽ ട്രംപിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച് മോദി
World

സുപ്രധാന ചുവടുവയ്‌പ്പ്’; ഗാസ വിഷയത്തിൽ ട്രംപിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ച് മോദി

  ന്യൂഡൽഹി: ഗാസയിലെ സമാധാന ശ്രമങ്ങൾക്ക് മേൽനോട്ടം വഹിച്ചതിന് യുഎസ് പ്രസിഡന്റെ ഡൊണാൾട്ട് ട്രംപിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മേദി. ട്രംപിന്റെ സമാധാന നിർദ്ദേശങ്ങളിൽ ചില ഭാഗങ്ങൾ ഹമാസ് അംഗീകരിച്ചതിന് പിന്നാലെയാണ് മോദിയുടെ പ്രതികരണം. ബന്ദികളെ മോചിപ്പിക്കാനുള്ള ഹമാസിൻ്റെ തീരുമാനം സൂപ്രധാനമായ മൂന്നേറ്റമാണെന്നും സുസ്ഥിരവും, നീതിയുക്താവുമായുളള സമാധാനം നിലനിർത്തുന്നതിനുള്ള എല്ലാ ശ്രമങ്ങൾക്കും ഇന്ത്യ ശക്തമായ പിന്തുണ നൽകുന്നത് തുടരുമെന്നും മോദി എക്സിൽ കുറിച്ചു. ഗാസയിലെ സമാധാന ശ്രമങ്ങൾ നിർണായകമായ പുരോഗതി കൈവരിക്കുന്ന ഈ സാഹചര്യത്തിൽ, ട്രംപിന്റെ നേതൃത്വത്തെ സ്വാഗതം ചെയ്യുന്നു. കൂടാതെ സമാധാന ശ്രമങ്ങൾക്ക് ഇന്ത്യ ശക്തമായ പിന്തുണ നൽകുന്നത് തുടരുമെന്നും നരേന്ദ്രമോദി പറഞ്ഞു. സ്രയേൽ–ഹമാസ് യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതിയിലെ ചില ഉപാധികൾ ഹമാസ്...
ഗാസ സമാധാന പദ്ധതിക്ക് ഹമാസ് ഭാഗിക അംഗീകാരം നൽകി.
World

ഗാസ സമാധാന പദ്ധതിക്ക് ഹമാസ് ഭാഗിക അംഗീകാരം നൽകി.

  ഗാസ സിറ്റി: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവതരിപ്പിച്ച ഗാസ സമാധാന പദ്ധതിക്ക് ഹമാസ് ഭാഗിക അംഗീകാരം നൽകി. ഇസ്രയേൽ തടവിലാക്കിയ ബന്ദികളെ വിട്ടയക്കാമെന്ന പ്രഖ്യാപനത്തോടെയാണ് ഹമാസിന്റെ തീരുമാനം പുറത്തുവന്നത്. എന്നാൽ പദ്ധതിയിലെ പല വിഷയങ്ങളിലും കൂടുതൽ ചർച്ചകൾ ആവശ്യമുണ്ടെന്ന് ഹമാസ് വ്യക്തമാക്കിയതായി ബിബിസി റിപ്പോർട്ട് ചെയ്തു. സമാധാന പദ്ധതി അംഗീകരിക്കണം, അല്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പോടെ ട്രംപ് ഞായറാഴ്ച വരെ സമയം നൽകിയിരുന്നു. ഈ അന്ത്യശാസനത്തിന് മണിക്കൂറുകൾക്കു ശേഷമാണ് ഹമാസിന്റെ പ്രതികരണം വന്നത്. ഹമാസിന്റെ തീരുമാനം ഐക്യരാഷ്ട്രസഭയും പല രാജ്യങ്ങളും സ്വാഗതം ചെയ്തപ്പോൾ, പദ്ധതിക്ക് പിന്തുണ നൽകിയ രാജ്യങ്ങളോട് നന്ദി അറിയിച്ചതായി ട്രംപ് പ്രതികരിച്ചു. അതേസമയം, സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം ഉടൻ നടപ്പാക്കാൻ ഇസ്രയേൽ ഒരുങ്ങുകയാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ ...
ഓപ്പറേഷൻ സിന്ദൂർ 2 വിദൂരമല്ല; മുന്നറിയിപ്പുമായി കരസേനാ മേധാവി
World

ഓപ്പറേഷൻ സിന്ദൂർ 2 വിദൂരമല്ല; മുന്നറിയിപ്പുമായി കരസേനാ മേധാവി

രാജസ്ഥാൻ: പാകിസ്ഥാന് മുന്നറിയിപ്പുമായി കരസേനാ മേധാവി ജനറൽ ഉപേന്ദ ദ്വിവേദി. ഓപ്പറേഷൻ സിന്ദൂർ 2 വിദൂരമല്ല. എപ്പോഴും സംയമനം പാലിക്കണമെന്നില്ലെന്നും ജനറൽ ഉപേന്ദ്ര ദ്വിവേദി മുന്നറിയിപ്പ് നൽകി. പാകിസ്ഥാൻ ഭീകരതയെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും അല്ലെങ്കിൽ ഭൂപടത്തിൽ നിന്ന് തന്നെ മായ്ച്ച് കളയുമെന്ന് അദ്ദേഹം പറഞ്ഞു. അതിർത്തിയോട് ചേർന്നുള്ള സർ ക്രീക്ക് പ്രദേശത്ത് സൈനിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനെതിരെ പാകിസ്ഥാന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കർശന മുന്നറിയിപ്പ് നൽകിയിരുന്നു. വിജയദശമി ദിനത്തിൽ, ഓപ്പറേഷൻ സിന്ദൂരിൽ വിജയകരമായി ഉപയോഗിച്ച എൽ-70 എയർ ഡിഫൻസ് തോക്കിന്റെ പൂജ ഗുജറാത്തിലെ ഭുജ് മിലിട്ടറി ബേസിൽ നിർവഹിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു രാജ്നാഥ് സിങ്. ഇതിനു പിന്നാലെയാണ് ജനറൽ ഉപേന്ദ്ര ദ്വിവേദി മുന്നറിയിപ്പ് നൽകിയത്...
ഓപറേഷന്‍ സിന്ദൂര്‍; അഞ്ച് വിമാനങ്ങള്‍ തകർത്തു, അവകാശ വാദങ്ങളുമായി വ്യോമ സേനാ മേധാവി
World

ഓപറേഷന്‍ സിന്ദൂര്‍; അഞ്ച് വിമാനങ്ങള്‍ തകർത്തു, അവകാശ വാദങ്ങളുമായി വ്യോമ സേനാ മേധാവി

  ഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി അഞ്ച് പാക് വിമാനങ്ങള്‍ തകര്‍ത്തെന്ന് ആവര്‍ത്തിച്ച് ഇന്ത്യന്‍ വ്യോമസേന. ഐക്യരാഷ്ട്രസഭയില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ് ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കുന്നത്. 93-ാമത് വ്യോമ സേനാ ദിനാചരണത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം അവകാശവാദങ്ങള്‍ വീണ്ടും ഉയർത്തിയത്. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വലിയ പങ്കുവഹിച്ചു. പാകിസ്ഥാന്റെ എഫ് 16, ജെഎഫ് 17 വിമാനങ്ങള്‍ ഇന്ത്യ തകര്‍ത്തു. ജാക്കോബോബാദ് എയര്‍ബേസിലെ എഫ് 16 ഹാങ്കര്‍ അടക്കം തകര്‍ത്തു. ഹാങ്കറില്‍ ഉണ്ടായിരുന്നത് ഉള്‍പ്പടെ 10 വിമാനങ്ങള്‍ പാകിസ്ഥാന് നഷ്ടമായിട്ടുണ്ടെന്നും എയര്‍ ചീഫ് മാര്‍ഷല്‍ പറഞ്ഞു. വ്യക്തമായ ലക്ഷ്യത്തോടെ ആരംഭിച്ച ആക്രമണം വലിയ സംഘര...