BREAKING NEWS


World

സുസ്ഥിര വികസനത്തോടെയുള്ള നവ കേരളം: ഇന്ന് ലോക ടൂറിസം ദിനം.
World

സുസ്ഥിര വികസനത്തോടെയുള്ള നവ കേരളം: ഇന്ന് ലോക ടൂറിസം ദിനം.

    ഓരോ വർഷവും സെപ്റ്റംബർ 27-ന് ആചരിക്കുന്ന ലോക ടൂറിസം ദിനം, സഞ്ചാരമേഖലയുടെ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക പ്രാധാന്യത്തെ ഓർമ്മിപ്പിക്കുന്ന ദിനമാണ്. "സുസ്ഥിര വികസനത്തിനായുള്ള ടൂറിസം" എന്ന ആശയം മുന്നോട്ട് വച്ചുകൊണ്ടാണ് വർഷംതോറും വിവിധ പരിപാടികളും ആവിഷ്കാരങ്ങളും ലോകമെമ്പാടും നടക്കുന്നത്. ടൂറിസം മേഖല തൊഴിൽ സൃഷ്ടിയുടെയും വിദേശവിനിമയത്തിന്റെയും വലിയ ഉറവിടമാണ്. എന്നാൽ, അത് പരിസ്ഥിതിയോടും ഉത്തരവാദിത്തത്തോടെയും മുന്നോട്ട് കൊണ്ടുപോകുമ്പോഴേ സുസ്ഥിരത ഉറപ്പാക്കാനാവൂ. കേരളം പോലെയുള്ള സംസ്ഥാനങ്ങൾക്കു ടൂറിസം വെറും വരുമാന മാർഗമല്ല; സാമൂഹിക-സാംസ്കാരിക ഇടപെടലുകൾക്കും അന്താരാഷ്ട്ര സൗഹൃദത്തിനും വഴിതെളിക്കുന്ന വേദിയുമാണ്. ‘ഗോഡ്സ് ഓൺ കണ്ട്രി’ എന്ന് അറിയപ്പെടുന്ന കേരളം, ആയുർവേദം, ബാക്ക്‌വാട്ടർ, പാരമ്പര്യകലകൾ, രുചികരമായ വിഭവങ്ങൾ തുടങ്ങിയവയുടെ സാന്നിധ്യത്തോടെ ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകർഷിക്ക...
പാക് പ്രധാനമന്ത്രിയും സൈനിക മേധാവിയും മഹാ നേതാക്കൾ; വൈറ്റ് ഹൗസില്‍ ട്രംപുമായി കൂടിക്കാഴ്ച
World

പാക് പ്രധാനമന്ത്രിയും സൈനിക മേധാവിയും മഹാ നേതാക്കൾ; വൈറ്റ് ഹൗസില്‍ ട്രംപുമായി കൂടിക്കാഴ്ച

  വാഷിങ്ടണ്‍: പാകിസ്ഥാന്‍ പ്രധാനമന്ത്രിയും സൈനിക മേധാവിയുമായും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൂടിക്കാഴ്ച നടത്തി. പാക് പ്രധാനമന്ത്രി ഷെഹബാസ് ഷരീഫും സൈനിക മേധാവി അസിം മുനീറും ട്രംപിനെ കാണാന്‍ വ്യാഴാഴ്ചയാണ് ട്രംപിനെ കാണാന്‍ എത്തിയത്. ഇരുവരേയും മഹാനേതാക്കള്‍ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ മഹാമനുഷ്യനാണ്, പ്രധാനമന്ത്രിയും അങ്ങനെ തന്നെ എന്നാണ് ട്രംപ് പറഞ്ഞത്. ഓവല്‍ ഓഫീസില്‍ പാക് നേതാക്കള്‍ എത്തുന്നതിനു മുമ്പായിരുന്നു രണ്ട് മഹാനേതാക്കള്‍ ഓവല്‍ ഓഫീസില്‍ ഉടന്‍ എത്തുമെന്ന് മാധ്യമങ്ങളോട് ട്രംപ് പറഞ്ഞത്. ചൊവ്വാഴ്ച ന്യൂയോര്‍ക്കില്‍ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ ഷെഹബാസ് ഷെരീഫുമായി ട്രംപ് ഹ്രസ്വ കൂടിക്കാഴ്ച നടത്തുകയും ഇതിനു പിന്നാലെയാണ് ഓവല്‍ ഓഫീസില്‍ എത്തിയതും....
വാനിൽ ഉയർന്ന അഭിമാനത്തിന് വിരാമം: ചണ്ഡീഗഡിൽ ഇന്ന് ഗംഭീര ചടങ്ങ്
World

വാനിൽ ഉയർന്ന അഭിമാനത്തിന് വിരാമം: ചണ്ഡീഗഡിൽ ഇന്ന് ഗംഭീര ചടങ്ങ്

  ഇന്ത്യൻ വ്യോമസേനയുടെ കരുത്തായിരുന്ന മിഗ്-21 വിമാനങ്ങൾ ഇന്ന് സേനയിൽ നിന്ന് വിടപറയുന്നു. ചണ്ഡീഗഡിലെ വ്യോമതാവളത്തിൽ മിഗ് 21വിമാനങ്ങൾക്ക് യാത്രയയപ്പ് നൽകി. മിഗ് 21ൻ്റെ പറക്കൽ നിലവിൽ തുടങ്ങി. വ്യോമസേന മേധാവിയും സ്ക്വാഡ്രൺ ലീഡർ പ്രിയ ശർമ്മയുമാണ് വിമാനങ്ങൾ പറത്തുന്നത്. 62 വർഷത്തെ മികച്ച സേവനം അവസാനിപ്പിക്കുന്നതിൻ്റെ ഭാഗമായി ചണ്ഡീഗഡിൽ നടക്കുന്ന ഗംഭീരമായ ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങും ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ലയും എത്തിയിട്ടുണ്ട്. 1962ലെ ചൈനാ യുദ്ധത്തിന് ശേഷമാണ് ഇന്ത്യ മിഗ്-21 നെ സ്വന്തമാക്കിയത്. 1963ൽ ആദ്യ സ്ക്വാഡ്രൺ എത്തിയതോടെ ഇന്ത്യയുടെ യുദ്ധസന്നാഹങ്ങളിൽ സൂപ്പർസോണിക് കാലഘട്ടം തുടങ്ങി. 1965ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിൽ നിന്ന് 1971ലെ ബംഗ്ലാദേശ് വിമോചന സമരത്തിലേക്കും, 1999ലെ കാർഗിൽ യുദ്ധത്തിലേക്കും എല്ലായിടത്തും ഇന്ത്യയുടെ ആത്മവിശ്വാസമായിരുന്നു മിഗ്-21. 400- അപകടങ്ങളും 17...
വീണ്ടും ചരിത്രമെഴുതി ഇന്ത്യ, അഗ്നി-പ്രൈം മിസൈൽ പരീക്ഷണം വിജയകരം
World

വീണ്ടും ചരിത്രമെഴുതി ഇന്ത്യ, അഗ്നി-പ്രൈം മിസൈൽ പരീക്ഷണം വിജയകരം

  ന്യൂഡൽഹി: പ്രതിരോധ ചരിത്രത്തിൽ പുതിയ നേട്ടം കുറിച്ച് ഇന്ത്യ . അഗ്നി-പ്രൈം മിസൈലിന്റെ പരീക്ഷണം വിജയകരമാണെന്ന് ഡിആർഡിഒ അറിയിച്ചു. ട്രെയിൻ കോച്ചിൽ നിന്നുള്ള ഇന്ത്യയുടെ ആദ്യ മിസൈൽ പരീക്ഷണമാണ് ഇതോടെ വിജയകരമായി പൂർത്തിയായത്. 2,000 കിലോമീറ്റർ വരെ പ്രഹര ശേഷിയുള്ള, ചൈനയെയും പാകിസ്ഥാനും ലക്ഷ്യമിടാൻ കഴിയുന്ന ഏറ്റവും പുതിയ ഇന്റർമീഡിയറ്റ്-റേഞ്ച് ബാലിസ്റ്റിക് മിസൈലാണ് അഗ്നി-പ്രൈം. ട്രെയിനിൽ സ്ഥാപിച്ച പ്രത്യേക ലോഞ്ചറിൽ നിന്ന് അഗ്നി-പ്രൈം വിക്ഷേപിക്കുന്നത് ഇതാദ്യമായാണ്. സഞ്ചാരത്തിലുള്ള ട്രെയിനിൽ നിന്ന് മിസൈൽ വിക്ഷേപിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യ കൈവശമുള്ള രാജ്യങ്ങളുടെ നിരയിൽ ഇന്ത്യയും ഇടംപിടിച്ചതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. അഗ്നി-പ്രൈം പരീക്ഷണ വിജയത്തിൽ പങ്കുവഹിച്ച ഡിആർഡിഒ, സ്ട്രാറ്റജിക് ഫോഴ്‌സസ് കമാൻഡ് (SFC), പ്രതിരോധ സേനകൾ എന്നിവരെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യയുടെ ഡിഫൻ...
സ്ഥാന പദവി നൽകണം; ലഡാക്കിൽ പ്രതിഷേധം ആളിക്കത്തുന്നു
World

സ്ഥാന പദവി നൽകണം; ലഡാക്കിൽ പ്രതിഷേധം ആളിക്കത്തുന്നു

  ജമ്മു കശ്മീർ: ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം. സംസ്ഥാന പദവി നൽകുക, ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നുമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് നടക്കുന്ന നടക്കുന്ന പ്രതിഷേധത്തിനിടെ സമരക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടി. ലെ മേഖലയിൽ നടന്ന പ്രകടനത്തിനിടെ പ്രക്ഷോഭകർ ബിജെപി ഓഫീസിന് നേരെ കല്ലെറിയുകയും പോലീസുമായി ഏറ്റുമുട്ടുകയും പോലീസ് വാൻ കത്തിക്കുകയും ചെയ്തു. തുടർന്ന് ബിജെപി ഓഫീസിന് പ്രതിഷേധക്കാർ തീയിടുകയും ചെയ്തു. സംസ്ഥാന പദവി ആവശ്യപ്പെട്ട് അവർ നിരാഹാര സമരം നടത്തുകയും ഇന്ന് സമ്പൂർണ ബന്ദിന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ലഡാക്കിൽ പ്രതിഷേധം ശക്തമാണ്. ലഡാക്ക് നിവാസികൾ നേരിട്ടുള്ള കേന്ദ്ര ഭരണത്തിനെതിരെ ഉയരുന്ന പ്രതിഷേധം കഴിഞ്ഞ മൂന്ന് വർഷമായി, കണ്ടുകൊണ്ടിരിക്കുകയാണ്. 2019 ഓഗസ്റ്റിലാണ് ആർട്ടിക്കിൾ 370 റദ്ദാക്കുകയും മുൻ ജമ്മു കശ്മീർ സംസ്ഥാ...
എച്ച്-1ബി വിസ പദ്ധതി പരിഷ്കരിക്കാൻ ട്രംപ് ഭരണകൂടം; നിലവിലെ ലോട്ടറി സമ്പ്രദായം നിര്‍ത്തലാക്കും, വെയ്റ്റഡ് സെലക്ഷന്‍ പ്രക്രിയ നടപ്പാക്കും
World

എച്ച്-1ബി വിസ പദ്ധതി പരിഷ്കരിക്കാൻ ട്രംപ് ഭരണകൂടം; നിലവിലെ ലോട്ടറി സമ്പ്രദായം നിര്‍ത്തലാക്കും, വെയ്റ്റഡ് സെലക്ഷന്‍ പ്രക്രിയ നടപ്പാക്കും

വാഷിംഗ്ടൺ: എച്ച്-1ബി വിസ പദ്ധതിയിൽ പരിഷ്‌കരണം ആലോചിക്കുന്നതായി ട്രംപ് ഭരണകൂടം. നിലവിലെ ലോട്ടറി സമ്പ്രദായം അവസാനിപ്പിച്ച്, ശമ്പളവും വൈദഗ്ധ്യവും അടിസ്ഥാനമാക്കിയ “വെയ്റ്റഡ് സെലക്ഷൻ” രീതി കൊണ്ടുവരാനാണ് നീക്കം. പുതിയ രീതിയിൽ നാല് ശമ്പള ബാൻഡുകൾ സൃഷ്ടിക്കും. ഉയർന്ന ശമ്പളമുള്ള അപേക്ഷകർക്ക് നാലു തവണ, കുറഞ്ഞ ശമ്പളക്കാർക്ക് ഒരുതവണ മാത്രമായിരിക്കും വിസ നേടാനുള്ള അവസരം. അമേരിക്കൻ സർവകലാശാലകളിൽ പഠിക്കുന്ന വിദേശ വിദ്യാർത്ഥികൾക്കും ഇതിലൂടെ ഗുണമുണ്ടാകുമെന്ന് വിലയിരുത്തുന്നു. അതേസമയം, എച്ച്-1ബി വിസ ഫീസ് ഒരു ലക്ഷം ഡോളറാക്കി ഉയർത്തിയ സാഹചര്യത്തിൽ, ഡോക്ടർമാർക്കും നേഴ്സുമാർക്കും ഇളവ് നൽകാൻ അമേരിക്ക ആലോചിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ബ്ലൂബര്‍ഗ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആരോഗ്യരംഗത്തെ ഗുരുതര പ്രതിസന്ധിയും രാജ്യ താത്പര്യവും കണക്കിലെടുത്താണ് ഈ പരിഗണന. മെഡിക്കല്‍ പ്രൊഫഷണലുകളുടെ കാര്യത്തില്‍ കടു...
ന്യൂയോർക്കിൽ എസ്. ജയശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച; ചർച്ചകൾ ഫലപ്രദം
World

ന്യൂയോർക്കിൽ എസ്. ജയശങ്കർ – മാർക്കോ റൂബിയോ കൂടിക്കാഴ്ച; ചർച്ചകൾ ഫലപ്രദം

  ന്യൂയോർക്ക്: വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യ–യുഎസ് വ്യാപാര ചർച്ചകൾ പുരോഗമിക്കുന്ന സമയത്താണ് ഇരുവരും തമ്മിലുള്ള യോഗം. ട്രംപ് ഭരണകാലത്ത് ഇന്ത്യയ്‌ക്കെതിരെ ചുമത്തിയ അധിക പിഴ താരിഫുകളും, എച്ച്1ബി വിസാ നിയന്ത്രണങ്ങളും പശ്ചാത്തലത്തിൽ ആശങ്കകൾ ഉയർന്നിരുന്നു. രാവിലെ മാർക്കോ റൂബിയോയെ കണ്ടത് സന്തോഷകരം. നിലവില്‍ ആശങ്കകള്‍ നിലനില്‍ക്കുന്ന നിരവധി വിഷയങ്ങള്‍ ഞങ്ങളുടെ സംഭാഷണത്തില്‍ ചര്‍ച്ചയായി. മുൻഗണനാ മേഖലകളിൽ ഇരുരാജ്യങ്ങളും ഒരുമിച്ച് മുന്നോട്ട് പോകണമെന്ന് ഇരുവരും അംഗീകരിച്ചു. 80-ാം യുഎൻ പൊതുസഭ സമ്മേളനത്തിന്റെ ഭാഗമായി നടന്ന ഉഭയകക്ഷി ചർച്ചകൾ ഫലപ്രദമായിരുന്നു എന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം എസ് ജയശങ്കര്‍ എക്‌സിൽ കുറിച്ചു. വ്യാപാര ചർച്ചകൾക്കായി കേന്ദ്രമന്ത്രി പിയൂഷ് ഗോയൽയും സംഘവും യുഎസിൽ എത്തിയിരിക്കു...
പലസ്തീനെ സ്വതന്ത്ര രാഷ്ട്രമാക്കി ഫ്രാന്‍സ് അടക്കം ആറ് രാജ്യങ്ങൾ കൂടി അംഗീകരിച്ചു
World

പലസ്തീനെ സ്വതന്ത്ര രാഷ്ട്രമാക്കി ഫ്രാന്‍സ് അടക്കം ആറ് രാജ്യങ്ങൾ കൂടി അംഗീകരിച്ചു

  ന്യൂയോര്‍ക്ക്: യുകെ, കാനഡ ഫ്രാന്‍സ് ഉള്‍പ്പെടെ ആറ് രാജ്യങ്ങളും പലസ്തീനിനെ സ്വതന്ത്ര രാഷ്ട്രമാക്കി പ്രഖ്യാപിച്ചു. ഫ്രാന്‍സിനൊപ്പം അന്‍ഡോറ, ബെല്‍ജിയം, ലക്‌സംബര്‍ഗ്, മാള്‍ട്ട, മൊണാകോ എന്നീ രാജ്യങ്ങളാണ് പൊതു സഭയ്ക്കിടെയിലെ ഉന്നതതല ഉച്ചകോടിയിലാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഇതിന് മുന്‍പ് ഓസ്‌ട്രേലിയ, കാനഡ, പോര്‍ച്ചുഗല്‍, യുകെ തുടങ്ങിയ രാജ്യങ്ങളും പലസ്തീനിനെ രാഷ്ട്രമായി അംഗീകരിച്ചിരുന്നു. യുഎസ് പ്രസിഡന്റിന്റെ രണ്ട് ദിവസത്തെ യുകെ സന്ദര്‍ശനത്തിനിടെയായിരുന്നു ഈ വാര്‍ത്ത പുറത്തുവന്നത്. പിന്നാലെ ഇത് “ഭീകരതയ്ക്കുള്ള പ്രതിഫലം” ആണെന്ന് ആരോപണവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. എന്നാല്‍ സമാധാനകരാര്‍ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കേണ്ടത് തങ്ങളുടെ ധാര്‍മിക ഉത്തരവാദിത്വമാണെന്ന് യുകെ മന്ത്രിസഭ വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പലസ്തീനിനെ അംഗീകരിക്കുന...
പാകിസ്ഥാനിൽ ബോംബാക്രമണം; സ്ത്രീകളും കുട്ടികളും അടക്കം 30 പേര്‍ കൊല്ലപ്പെട്ടു
World

പാകിസ്ഥാനിൽ ബോംബാക്രമണം; സ്ത്രീകളും കുട്ടികളും അടക്കം 30 പേര്‍ കൊല്ലപ്പെട്ടു

  ഇസ്ലാമാബാദ്: പാകിസ്ഥാനിൽ പാക് വ്യോമസേന ആക്രമണം. ഖൈബര്‍ പഷ്തൂണ്‍ പ്രവിശ്യയിലാണ് ബോംബാക്രമണം നടന്നത്. ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെ 30 പേര്‍ കൊല്ലപ്പെട്ടു. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു പാക് വ്യോമസേന സ്വന്തം ജനതയ്ക്ക് മേല്‍ ബോംബ് വര്‍ഷിച്ചത്. തിരാഹ് താഴ്‌വരയിലെ മാത്രെ ധാര ഗ്രാമത്തില്‍ പാകിസ്ഥാന്‍ പോര്‍ വിമാനങ്ങള്‍ എട്ട് എല്‍ എസ് -6 ബോംബുകളാണ് ഇട്ടത്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. കുട്ടികളടക്കമുള്ളവരുടെ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്ന ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. തെഹരീക് ഇ താലിബാന്‍ ഭീകരരുടെ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ടാണ് പാകിസ്ഥാന്‍ വ്യോമസേന ബോംബിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരായ ഗ്രാമവാസികളാണ്. ഭീഖൈബര്‍ പഷ്തൂണ്‍ മേഖലയില്‍ ഭീകരര്‍ക്കെതിരെയെന്ന പേരില്‍ മുമ്പും പാക് സൈന...
പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച് യുകെയും കാനഡയും ഓസ്ട്രേലിയയും
World

പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച് യുകെയും കാനഡയും ഓസ്ട്രേലിയയും

  ലണ്ടൻ: ഇസ്രയേലും പലസ്തീനും തമ്മിലുള്ള സമാധാനസന്ധി സ്ഥാപിക്കാൻ ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ ശ്രമിക്കുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാമർ. പലസ്തീനിനെ ഔദ്യോഗികമായി സ്വതന്ത്ര രാജ്യമായി അംഗീകരിക്കുന്നതിന്റെ പ്രസ്താവന, സ്റ്റാമർ തന്റെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. "മിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന ഭീകരതയെ മറികടക്കാൻ സമാധാനത്തിന്റെ വഴിയും ദ്വിരാഷ്ട്ര പരിഹാരത്തിന്റെ സാധ്യതയും നിലനിർത്തുന്നതാണ് നമ്മുടെ ലക്ഷ്യം," , ഒരു സുരക്ഷിതവും പരിരക്ഷിതവുമായ ഇസ്രയേലിനും, അതോടൊപ്പം തന്നെ ഒരു പ്രായോഗികമായ പലസ്തീൻ രാഷ്ട്രവും നമുക്ക് വേണം.അതിനു വേണ്ടിയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇവിടെ രണ്ടും ലഭ്യമല്ല. അതിനാൽ, സമാധാനത്തിന്റെയും ദ്വിരാഷ്ട്ര പരിഹാരത്തിന്റെയും പ്രതീക്ഷയെ പുനരുജ്ജീവിപ്പിക്കാൻ, ബ്രിട്ടൻ പലസ്തീൻ സംസ്ഥാനത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നു." സ്റ്റാമർ പറഞ്ഞു. ഔ...