BREAKING NEWS


National

ചക്ക് നോറിസ് അന്തരിച്ചു; ആക്ഷൻ ലോകത്തിന്റെ ഇതിഹാസത്തിന് വിട
National

ചക്ക് നോറിസ് അന്തരിച്ചു; ആക്ഷൻ ലോകത്തിന്റെ ഇതിഹാസത്തിന് വിട

വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു. 86 വയസ്സായിരുന്നു. ‘വാക്കർ ടെക്സാസ് റേഞ്ചർ’ എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായ അദ്ദേഹം കരുത്തിന്റെയും പോരാട്ടവീര്യത്തിന്റെയും പ്രതീകമായാണ് അറിയപ്പെട്ടിരുന്നത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ഹവായിയിലെ കവായ് ദ്വീപിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ കുടുംബമാണ് മരണവിവരം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് പ്രാർത്ഥനയും പിന്തുണയും നൽകിയ എല്ലാവർക്കും നന്ദി അറിയിക്കുന്നതായും, ഈ ദുഃഖഘട്ടത്തിൽ കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നും അവർ അഭ്യർത്ഥിച്ചു. 1972ൽ പുറത്തിറങ്ങിയ ‘വേ ഓഫ് ദി ഡ്രാഗൺ’ എന്ന ചിത്രത്തിൽ ബ്രൂസ് ലിയുടെ ശക്തനായ എതിരാളിയായി അഭിനയിച്ചുകൊണ്ടാണ് ചക്ക് നോറിസ് ശ്രദ്ധ നേടിയത്. തുടർന്ന് 1970-80കളിൽ ആക്ഷൻ നായകനെന്ന നിലയിൽ വലിയ പേര് നേടി. ...
പ്ലാറ്റ്ഫോം ഫീസ് വർദ്ധിപ്പിച്ച് സൊമാറ്റോ
National

പ്ലാറ്റ്ഫോം ഫീസ് വർദ്ധിപ്പിച്ച് സൊമാറ്റോ

ഡൽഹി: പ്ലാറ്റ്ഫോം ഫീസ് വർധിപ്പിച്ച് ഓൺലൈൻ ഭക്ഷണ ഡെലിവറി ആപ്ലിക്കേഷനായ സൊമാറ്റോ. ഓരോ ഓർഡറിനും 2 രൂപ 40 പൈസ കൂട്ടിയത്. ഇതോടെ ജിഎസ്ടി ഒഴികെയുള്ള പ്ലാറ്റ്ഫോം ഫീസ് 12 രൂപ 50 പൈസയിൽ നിന്ന് 14 രൂപ 90 പൈസയായി. പ്ലാറ്റ്ഫോം ഫീസ് വർധനയോടെ ഉപഭോക്താക്കൾ ഓരോ ഓർഡറിനും 19 ശതമാനം അധികം തുക നൽകേണ്ടി വരും. ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനക്ക് പിന്നാലെയാണ് ഫീസ് വർധനവിനുള്ള കമ്പനിയുടെ നീക്കം. ...
പ്രീമിയം പെട്രോൾ വില കൂട്ടി കേന്ദ്രം
National

പ്രീമിയം പെട്രോൾ വില കൂട്ടി കേന്ദ്രം

ഡൽഹി: പ്രീമിയം പെട്രോളിന്റെ വില വർധിപ്പിച്ച് കേന്ദ്രസർക്കാർ. ലിറ്ററിന് രണ്ട് രൂപ 35 പൈസയാണ് കൂട്ടിയത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് വിലവർധന. അതേസമയം സാധാരണ പെട്രോളിന് വിലയിൽ മാറ്റമില്ല. സംഘർഷങ്ങളെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴി കപ്പലുകൾ കടത്തി വിടാത്തതിനെ തുടർന്ന് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ പ്രതിസന്ധിക്കാണ് ആഗോള എണ്ണ വിപണി സാക്ഷ്യം വഹിച്ചിരിക്കുന്നത്. ...
ഇറാൻ ഉപരോധം മറികടന്ന് ഇന്ത്യൻ എൽപിജി കപ്പൽ ഗുജറാത്തിലെത്തി
National

ഇറാൻ ഉപരോധം മറികടന്ന് ഇന്ത്യൻ എൽപിജി കപ്പൽ ഗുജറാത്തിലെത്തി

ഗാന്ധിനഗര്‍: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ഇറാൻ കർശന ഉപരോധം ഏർപ്പെടുത്തിയ ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യൻ എൽപിജി കപ്പലായ 'നന്ദാദേവി' സുരക്ഷിതമായി ഗുജറാത്ത് തീരത്തെത്തി. ഏകദേശം 46,000 മെട്രിക് ടൺ ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (LPG) വഹിച്ചുകൊണ്ടാണ് കപ്പൽ എത്തിയത്. തൊട്ടുമുമ്പത്തെ ദിവസം 'ശിവാലിക്' എന്ന മറ്റൊരു ഗ്യാസ് വാഹിനിയും ഇന്ത്യയിൽ എത്തിയിരുന്നു. ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെയും കേന്ദ്ര തുറമുഖ-ഷിപ്പിങ് മന്ത്രാലയത്തിന്റെയും കൃത്യമായ ഇടപെടലിലൂടെയാണ് അതീവ അപകടസാധ്യത നിലനിൽക്കുന്ന ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ലോകത്തെ പ്രധാന സമുദ്രപാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ആഗോളതലത്തിൽ ഇന്ധനവിലയിൽ 40 മുതൽ 50 ശതമാനം വരെ വർദ്ധനവുണ്ടായിരുന്നു. അമേരിക്ക, ഇസ്രായേൽ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയുടെ കപ്പലുകൾക്ക് വിലക്ക് തുടരുമ്പോഴും ഇന്ത്യൻ കപ്പലുകൾക്ക് പ്രത്യേകാനുമതി ലഭിച്ചത് ശ്രദ്ധേയമാ...
ഡൽഹിയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു; മൂന്ന് കുട്ടികളടക്കം ഒമ്പത് പേർ മരിച്ചു
National

ഡൽഹിയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു; മൂന്ന് കുട്ടികളടക്കം ഒമ്പത് പേർ മരിച്ചു

ഡൽഹിയിലെ പാലം കോളനിയിൽ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ മൂന്ന് കുട്ടികളുൾപ്പെടെ ഒമ്പത് പേർ വെന്തുമരിച്ചു. മരിച്ചവരിൽ ഏഴ് പേർ ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്നത് ദുരന്തത്തിന്റെ ആഘാതം വർധിപ്പിക്കുന്നു. ഇന്ന് രാവിലെയോടെ പാലം മെട്രോ സ്റ്റേഷന് സമീപമുള്ള റെസിഡൻഷ്യൽ കെട്ടിടത്തിലാണ് അപകടമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടതായി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത അറിയിച്ചു. ബേസ്‌മെന്റും ഗ്രൗണ്ട് ഫ്ലോറും നാല് നിലകളുമുള്ള കെട്ടിടത്തിന്റെ മുകൾഭാഗത്തെ താൽക്കാലിക ടിൻ ഷെഡിലേക്കും തീ പടരുകയായിരുന്നു. തീപിടുത്തമുണ്ടായ ഉടനെ കെട്ടിടത്തിൽ കുടുങ്ങിയ 10 പേരെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ രണ്ട് പേർക്കും ഗ...
ദത്തെടുക്കുന്ന അമ്മമാർക്കും പ്രസവാവധി; പ്രായപരിധി നിശ്ചയിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി
National

ദത്തെടുക്കുന്ന അമ്മമാർക്കും പ്രസവാവധി; പ്രായപരിധി നിശ്ചയിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി

കുട്ടികളെ ദത്തെടുത്ത് വളർത്തുന്ന അമ്മമാർക്കും പ്രസവാവധിക്ക് അർഹതയുണ്ടെന്ന് സുപ്രീം കോടതിയുടെ നിർണ്ണായക വിധി. മൂന്ന് മാസത്തിൽ കൂടുതൽ പ്രായമുള്ള കുഞ്ഞിനെ ദത്തെടുത്താലും പ്രസവാവധി നിഷേധിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, സ്വന്തം കുഞ്ഞെന്നോ ദത്തെടുത്ത കുഞ്ഞെന്നോ ഉള്ള വ്യത്യാസം മാതൃപരിചരണത്തിന്റെ കാര്യത്തിൽ ഇല്ലെന്ന് നിരീക്ഷിച്ചു. പ്രസവ സംരക്ഷണം എന്നത് ഒരു അടിസ്ഥാന മനുഷ്യാവകാശമാണെന്നും ഒരു കുടുംബം കെട്ടിപ്പടുക്കുന്നതിന് ജൈവികമായ വഴികളും ദത്തെടുക്കൽ പോലുള്ള നിയമപരമായ വഴികളും ഒരുപോലെയാണെന്നും ജസ്റ്റിസ് പർദിവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. മൂന്ന് മാസത്തിൽ താഴെ പ്രായമുള്ള കുട്ടികളെ ദത്തെടുക്കുന്നവർക്ക് മാത്രം 12 ആഴ്ചത്തെ അവധി അനുവദിക്കുന്ന സാമൂഹിക സുരക്ഷാ കോഡിലെ സെക്ഷൻ 60(4) ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വിധിച്ചു. കുട്ടികളുടെ പ്രായം കണക്കിലെടുക്കാതെ തന്നെ ദത്...
പിഎൻജി കണക്ഷനുള്ളവർക്ക് ഇനി എൽപിജി ഇല്ലെന്ന് കേന്ദ്രം
National

പിഎൻജി കണക്ഷനുള്ളവർക്ക് ഇനി എൽപിജി ഇല്ലെന്ന് കേന്ദ്രം

ഡൽഹി: പിഎൻജി കണക്ഷനുള്ളവർക്ക് പുതിയ എൽപിജി കണക്ഷൻ നേടാനോ നിലവിലുള്ള ദ്രവീകൃത പെട്രോളിയം വാതകത്തിന്റെ അധിക കണക്ഷൻ നിലനിർത്താനോ അനുവാദമില്ലെന്ന് കേന്ദ്രം. എൽപിജി പ്രതിസന്ധിയെ തുടർന്നാണ് തീരുമാനം.ഒരേ സമയം പിഎൻജിയും എൽപിജിയും ഉപയോഗിക്കുന്നത് നിയമ വിരുദ്ധമായി കണക്കാക്കും. നിലവിൽ പിഎൻജി കണക്ഷനുകളുള്ള കുടുംബങ്ങൾ എൽപിജി കണക്ഷനുകൾ ഉപേക്ഷിക്കണമെന്നും മന്ത്രാലയം അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ എൽപിജി ബുക്കിങ് ഇടവേളയിലുൾപ്പെടെ കടുത്ത നിയന്ത്രണങ്ങളാണ് പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം ഏർപ്പെടുത്തിയിരിക്കുന്നത്....
കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
National

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

ഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. കേരളം, അസം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലായി 17.40 കോടി വോട്ടർമാരാണ് ജനവിധി രേഖപ്പെടുത്തുക. തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടിക ശുദ്ധീകരണം ലക്ഷ്യമാക്കി വ്യാപകമായ പട്ടിക പരിഷ്കരണം നടത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അറിയിച്ചു. പുതിയ വോട്ടർമാർ തെരഞ്ഞെടുപ്പിൽ സജീവമായി പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികൾ കേരളം – വോട്ടെടുപ്പ്: ഏപ്രിൽ 9; വോട്ടെണ്ണൽ: മെയ് 4അസം – വോട്ടെടുപ്പ്: ഏപ്രിൽ 9; വോട്ടെണ്ണൽ: മെയ് 4തമിഴ്നാട് – വോട്ടെടുപ്പ്: ഏപ്രിൽ 23; വോട്ടെണ്ണൽ: മെയ് 4പുതുച്ചേരി – വോട്ടെടുപ്പ്: ഏപ്രിൽ 9; വോട്ടെണ്ണൽ: മെയ് 4പശ്ചിമ ബംഗാൾ – വോട്ടെടുപ്പ്: ഏപ്രിൽ 23 (ഒന്നാം ഘട്ടം), ഏപ്രിൽ 29 (രണ്ടാം ഘട്ടം); വോട്ടെണ്ണൽ: മെയ് 4 കേരളത്ത...
ഒഡീഷയിൽ ഹോസ്പിറ്റലിൽ വൻ തീപിടിത്തം;10 രോഗികൾക്ക് ദാരുണാന്ത്യം
National

ഒഡീഷയിൽ ഹോസ്പിറ്റലിൽ വൻ തീപിടിത്തം;10 രോഗികൾക്ക് ദാരുണാന്ത്യം

ഒഡീഷയിലെ എസ്‌സിബി മെഡിക്കൽ കോളേജിലുണ്ടായ തീപിടിത്തത്തിൽ 10 രോഗികൾക്ക് ദാരുണാന്ത്യം. 11 ജീവനക്കാർക്ക് പൊള്ളലേറ്റു. എസ്‌സിബി മെഡിക്കൽ കോളജിലെ ഐസിയുവിലാണ് തീപിടിച്ചത്. രോഗികളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജീവനക്കാർക്ക് പൊള്ളലേറ്റത്. ഗുരുതരാവസ്ഥയിലുള്ള രോഗികളെ ചികിത്സിച്ചിരുന്ന ഐസിയുവിൽ പുലർച്ചെ 2:30 നും 3 നും ഇടയിലാണ് തീപിടിത്തമുണ്ടായത്. 23 രോഗികളെ തീപിടിത്തമുണ്ടായ സമയത്ത് മറ്റ് വകുപ്പുകളിലേക്ക് മാറ്റി. അതീവ ഗുരുതരാവസ്ഥയിലായിരുന്ന 7 രോഗികളെ മറ്റു വാർഡുകളിലേക്കും ഐസിയുവിലേക്കും മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്.ഒന്നിലധികം ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന് പിന്നാലെ ഒഡീഷ മുഖ്യമന്ത്രി ആശുപത്രിയിലെത്തുകയും ചികിത്സയിലുള്ളവരെ സന്ദർശിക്കുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്...
തമിഴ് കവിയും ചലച്ചിത്ര ഗാനരചയിതാവുമായ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം
National

തമിഴ് കവിയും ചലച്ചിത്ര ഗാനരചയിതാവുമായ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം

ഡൽഹി: തമിഴ് കവിയും ചലച്ചിത്ര ഗാനരചയിതാവുമായ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു. സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ജ്ഞാനപീഠം നേടുന്ന മൂന്നാമത്തെ തമിഴ് എഴുത്തുകാരനാണ് വൈരമുത്തു. 1975ൽ അകിലനും 2002ൽ ജയകാന്തനും ഈ പുരസ്കാരം നേടിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ മേട്ടൂർ ഗ്രാമത്തിലാണ് വൈരമുത്തുവിന്റെ ജനനം. ചെറുപ്പം മുതൽ തന്നെ തമിഴ് ഭാഷയിലും സാഹിത്യത്തിലും അദ്ദേഹത്തിന് വലിയ ആകർഷണം ഉണ്ടായിരുന്നു. 1960-കളിൽ തമിഴ്‌നാട്ടിൽ ശക്തമായ ദ്രാവിഡ പ്രസ്ഥാനങ്ങളുടെ ഉയർച്ചയും എഴുത്തുകാരനെന്ന നിലയിൽ വൈരമുത്തുവിനെ സ്വാധീനിച്ചു. 1980ൽ ‘നിഴൽകൾ’ എന്ന ചിത്രത്തിലൂടെയാണ് ഗാനരചയിതാവായി അദ്ദേഹം ചലച്ചിത്രരംഗത്ത് അരങ്ങേറ്റം നടത്തിയത്. അഞ്ച് പതിറ്റാണ്ട് നീണ്ട ചലച്ചിത്ര ജീവിതത്തിൽ 7,500-ൽ അധികം പാട്ടുകളും കവിതകളും അദ്ദേഹം രചിച്ചിട്ടുണ്ട്. കവിതാസമാഹാരങ്ങളും തമി...