BREAKING NEWS


Kerala News

മാസപ്പടി കേസ്: സിഎംആർഎൽ അപ്പീൽ തള്ളി; ഇഡി അന്വേഷണം തുടരുമെന്ന് ഹൈക്കോടതി
Kerala News, Latest news

മാസപ്പടി കേസ്: സിഎംആർഎൽ അപ്പീൽ തള്ളി; ഇഡി അന്വേഷണം തുടരുമെന്ന് ഹൈക്കോടതി

കൊച്ചി: മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരുമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ സമർപ്പിച്ച അപ്പീൽ കോടതി തള്ളി. സുപ്രീംകോടതിയെ സമീപിക്കാൻ സമയം അനുവദിക്കുന്നതിനായി ഹൈക്കോടതി വിധി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്യണമെന്ന സിഎംആർഎല്ലിന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല. ഇതോടെ കേസിലെ ഇഡി അന്വേഷണം തുടരുമെന്നത് വ്യക്തമായി. ഇസിഐആർ രജിസ്റ്റർ ചെയ്യാതെ ഇഡിക്ക് അന്വേഷണം നടത്താനാകില്ലെന്ന സിഎംആർഎല്ലിന്റെ പ്രധാന വാദവും കോടതി തള്ളി. ഇഡി അന്വേഷണ നടപടികളിൽ നിയമവിരുദ്ധതയില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. നേരത്തെ കേസ് പരിഗണിച്ച സിംഗിൾ ബെഞ്ചും ഇഡി അന്വേഷണത്തിന് അനുമതി നൽകിയിരുന്നു. അന്ന് അന്വേഷണം തുടരാമെന്ന് കോടതി ഉത്തരവിട്ടതിന് പിന്നാലെ മേൽക്കോടതിയെ സമീപിക്കാനായി ഉത്തരവ് താൽക്കാലികമായി തടഞ്ഞുവെക്കണമെന്ന ആവശ്യം സിഎംആർഎൽ ഉന്നയിച്ചിരുന്നെങ്കിലും അത് അംഗീകരിക്കപ്പെട...
കേരളത്തിൽ മഴ കനക്കും; മത്സ്യബന്ധന വിലക്ക് തുടരും
Kerala News, Latest news, Weather

കേരളത്തിൽ മഴ കനക്കും; മത്സ്യബന്ധന വിലക്ക് തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം ശക്തിപ്രാപിച്ചതോടെ വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നു. മഴയുടെ തീവ്രത വർധിക്കുന്ന സാഹചര്യത്തിൽ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അടുത്ത നാല് ദിവസത്തേക്ക് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സാധാരണയേക്കാൾ മൂന്ന് ദിവസം വൈകിയാണ് ഇത്തവണ തെക്കുപടിഞ്ഞാറൻ കാലവർഷം കേരള തീരം തൊട്ടത്. എന്നാൽ കാലവർഷം എത്തിയതിന് പിന്നാലെ തന്നെ വിവിധ ജില്ലകളിൽ ശക്തമായ മഴ രേഖപ്പെടുത്തുന്നുണ്ട്. ആദ്യ ദിവസങ്ങളിൽ തന്നെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അതേസമയം, കടൽക്ഷോഭത്തിനും മോശം...
ഭാര്യയെ കൊലപ്പെടുത്തിയ കേസ്; പ്രതി സുരേഷ് മരിച്ച നിലയിൽ
News, Kerala News, Latest news

ഭാര്യയെ കൊലപ്പെടുത്തിയ കേസ്; പ്രതി സുരേഷ് മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരം നാലാഞ്ചിറയിൽ ഭാര്യയെ മക്കളുടെ മുന്നിൽവെച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സുരേഷ്നെ തമിഴ്നാട്ടിലെ ചിദംബരത്ത് മരിച്ച നിലയിൽ കണ്ടെത്തി. റെയിൽവേ ട്രാക്കിന് സമീപം മൃതദേഹം കണ്ടെത്തിയതായാണ് വിവരം. മരണത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ സുരേഷ് ഉപയോഗിച്ച കാർ ബാലരാമപുരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് ട്രെയിനിൽ കയറി തമിഴ്നാട്ടിലേക്ക് കടന്നതായാണ് അന്വേഷണത്തിൽ വ്യക്തമായത്. അന്വേഷണത്തിനിടെ സുരേഷിന്റെ കൈവശമുണ്ടായിരുന്ന ഒരു മൊബൈൽ ഫോൺ കരമന ഭാഗത്താണ് അവസാനമായി ലൊക്കേഷൻ കാണിച്ചിരുന്നത്. പിന്നീട് നടത്തിയ പരിശോധനയിൽ കിള്ളിപ്പാലത്തെ ഒരു കടയിൽ സുരേഷ് ഫോൺ വിറ്റതായി പൊലീസ് കണ്ടെത്തി. ഇതിനിടെ ചിദംബരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് ട്രെയിൻ തട്ടി ഒരാൾ മരിച്ചെന്ന വിവരം റെയിൽവേ പൊലീസിന് ലഭിച്ചു. മൃതദേഹത്തിൽ ...
എഡിഎം നവീൻ ബാബു മരണക്കേസ് സിബിഐയ്ക്ക്; മകൾക്ക് ആശ്രിത നിയമനം നൽകാൻ മന്ത്രിസഭാ തീരുമാനം
Kerala News, Latest news

എഡിഎം നവീൻ ബാബു മരണക്കേസ് സിബിഐയ്ക്ക്; മകൾക്ക് ആശ്രിത നിയമനം നൽകാൻ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐയ്ക്ക് വിടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്ക്ക് ആശ്രിത നിയമനം നൽകാനും മന്ത്രിസഭ അംഗീകാരം നൽകി. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് സർക്കാർ ഈ തീരുമാനമെടുത്തത്. നിലവിൽ സമർപ്പിച്ച കുറ്റപത്രം പ്രകാരം കേസിൽ സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യയാണ് ഏക പ്രതി. കേസ് സിബിഐയ്ക്ക് വിടാനുള്ള നീക്കത്തെ സിപിഎം നേരത്തെ എതിർത്തിരുന്നു. 2024 ഒക്ടോബർ 14ന് കണ്ണൂർ കളക്ടറേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിനിടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ, ക്ഷണിക്കാതെയാണ് ചടങ്ങിലെത്തിയതെന്നും അവിടെ നവീൻ ബാബുവിനെതിരെ പരസ്യമായി വിമർശനങ്ങൾ ഉന്നയിച്ചതായും ആരോപണം ഉയർന്നിരുന്നു. സ്ഥലംമാറ്റത്തെ തുടർന്ന് സ്വ...
മഴ ശക്തമാകും; തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെ ഓറഞ്ച് അലർട്ട്
Kerala News, Weather

മഴ ശക്തമാകും; തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം ഇന്ന് കേരളത്തിലെത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിലും മഴ മുന്നറിയിപ്പ് തുടരുകയാണ്. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. നാളെ വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ടും തെക്കൻ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കേരളത്തിൽ കാലവർഷം പ്രവേശിക്കുന്നതോടൊപ്പം തെക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങൾ, ലക്ഷദ്വീപ്, തമിഴ്നാട്ടിലെ ചില മേഖലകൾ, ബംഗാൾ ഉൾക്കടലിന്റെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിലേക്കും കാലവർഷം വ്യാപിക്കുമ...
ഇഡി ആക്രമണക്കേസ്: ഫോൺ രേഖകളും സന്ദേശങ്ങളും പരിശോധിക്കും, ഗൂഢാലോചനയിലേക്കും അന്വേഷണം വ്യാപിപ്പിച്ച് എസ്ഐടി
Kerala News

ഇഡി ആക്രമണക്കേസ്: ഫോൺ രേഖകളും സന്ദേശങ്ങളും പരിശോധിക്കും, ഗൂഢാലോചനയിലേക്കും അന്വേഷണം വ്യാപിപ്പിച്ച് എസ്ഐടി

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ പരിശോധന പൂർത്തിയാക്കി മടങ്ങുകയായിരുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കുനേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണം ഗൂഢാലോചനാ തലത്തിലേക്കും വ്യാപിപ്പിച്ച് എസ്ഐടി. ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തതായി കണ്ടെത്തിയ പ്രതികളുടെ ഫോൺ രേഖകളും മൊബൈൽ സന്ദേശങ്ങളും വിശദമായി പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ആക്രമണത്തിന് പ്രേരിപ്പിച്ച കോളുകളുടെയോ സന്ദേശങ്ങളുടെയോ ഉറവിടം കണ്ടെത്തുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. നേതാക്കളെന്നോ പ്രവർത്തകരെന്നോ വ്യത്യാസമില്ലാതെ കുറ്റത്തിൽ പങ്കുള്ളവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എസ്ഐടി വ്യക്തമാക്കി. അന്വേഷണ സംഘം കൊച്ചിയിലെത്തി ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. അസിസ്റ്റന്റ് ഡയറക്ടർ സനിത് റെഡ്ഡി ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥരിൽ നിന്നാണ് മൊഴി ശേഖരിച്ചത്. പരിശോധന നടത്തുന്നതിനായി കൈവശമുണ്ടായിരുന്ന സെർച്ച് വാറന...
മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala News, Latest news, Weather

മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും തുടരുകയാണ്. അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. നാളെ തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിക്കുന്ന സാഹചര്യത്തിലാണ് മഴയുടെ തീവ്രത വർധിക്കുന്നത്. നാളെയോടെ സംസ്ഥാനത്ത് കാലവർഷം ഔദ്യോഗികമായി ആരംഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്. അതേസമയം, കടൽക്ഷോഭത്തിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരളാ തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്....
ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ മാറ്റം; റിസര്‍വേഷന്‍ രീതികള്‍ മാറാനൊരുങ്ങുന്നു
Kerala News

ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ മാറ്റം; റിസര്‍വേഷന്‍ രീതികള്‍ മാറാനൊരുങ്ങുന്നു

ഇന്ത്യന്‍ റെയില്‍വേയിലെ റിസര്‍വേഷന്‍ സംവിധാനം പരിഷ്‌കരിക്കാന്‍ പോകുന്നു. നിലവിലെ പാസഞ്ചര്‍ റിസര്‍വേഷന്‍ സംവിധാനം ഒഴിവാക്കി അത്യാധുനിക റിസര്‍വേഷന്‍ രീതി കൊണ്ടുവരാനാണ് നീക്കം. ഓഗസ്റ്റ് മാസത്തോടെ പുതിയ സംവിധാനത്തിലേക്ക് മാറാനാണ് റെയില്‍വേ തയ്യാറെടുക്കുന്നത്. പദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍ ദില്ലിയില്‍ ഉന്നതതല യോഗം നടന്നിരുന്നു. യോഗത്തില്‍ കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ് പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിരുന്നു. പുതിയ പാസഞ്ചര്‍ റിസര്‍വേഷന്‍ സംവിധാനം വരുന്നതോടെ യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യല്‍ എളുപ്പമാവുമെന്നാണ് റെയില്‍വേയുടെ കണക്കുകൂട്ടല്‍.   1986ലാണ് ഇന്ത്യന്‍ റെയില്‍വേയുടെ പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം ആരംഭിച്ചത്. വര്‍ഷങ്ങള്‍ക്കിടെ പലവിധത്തിലുള്ള മാറ്റങ്ങളും കൊണ്ടുവന്നിരുന്നു. 2002ലാണ് ഇന്റര്‍നെറ്റ് മുഖേനെ ടിക്കറ്റ് ബുക്കിങ്ങിന് തുടക്കമിട്ടത്. നിലവില്‍ ഇന്ത...
മുഖ്യമന്ത്രി ചർച്ചയിലെ കാലതാമസം അതൃപ്തിക്ക് കാരണമായി: ബെന്നി ബെഹനാൻ
Kerala News

മുഖ്യമന്ത്രി ചർച്ചയിലെ കാലതാമസം അതൃപ്തിക്ക് കാരണമായി: ബെന്നി ബെഹനാൻ

ഡൽഹി: കോൺഗ്രസിലെ മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് ചർച്ച നീണ്ടുപോയത് പാർട്ടിക്കുള്ളിൽ വലിയ അതൃപ്തിക്ക് ഇടയാക്കിയെന്ന് ബെന്നി ബെഹനാൻ എംപി ന്യൂസ് മലയാളത്തോട് പറഞ്ഞു. “കോൺഗ്രസ് ഒരു ജനാധിപത്യ പാർട്ടിയാണ്. മുഖ്യമന്ത്രിയായി ആരെത്തിയാലും അത് സ്വീകാര്യമായിരിക്കും. വെളുത്ത പുക ഉടൻ ഉയരും,” എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, മുഖ്യമന്ത്രിയെ ഇന്ന് രാത്രിയോടെ പ്രഖ്യാപിക്കാനാണ് സാധ്യതയെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. രാഹുൽ ഗാന്ധിയോട് അടുത്ത വൃത്തങ്ങളാണ് ഇതുസംബന്ധിച്ച സൂചന നൽകിയിരിക്കുന്നത്. വിഷയത്തിൽ സോണിയ ഗാന്ധി നേരിട്ട് ഇടപെട്ടതോടെയാണ് ഡൽഹിയിൽ നിർണായക നീക്കങ്ങൾ ആരംഭിച്ചതെന്നാണ് വിവരം. മുഖ്യമന്ത്രി പ്രഖ്യാപനം ഇനി വൈകിക്കരുതെന്ന് അവർ രാഹുൽ ഗാന്ധിക്ക് നിർദേശം നൽകിയതായും റിപ്പോർട്ടുകളുണ്ട്. ഇന്നുതന്നെ തീരുമാനം പ്രഖ്യാപിക്കാൻ ഹൈക്കമാൻഡ് ശ്രമം ശക്തമാക്കിയിരിക്കുകയാണ്....
അവയവദാനത്തിനായി വ്യാജ രേഖ ചമച്ച കേസ്; പ്രതിയുടെ സ്വത്തുകൾ കേന്ദ്രീകരിച്ചും അന്വേഷണം
Kerala News

അവയവദാനത്തിനായി വ്യാജ രേഖ ചമച്ച കേസ്; പ്രതിയുടെ സ്വത്തുകൾ കേന്ദ്രീകരിച്ചും അന്വേഷണം

കൊച്ചി: അവയവദാനത്തിനായി വ്യാജ രേഖ ചമച്ച കേസിലെ മുഖ്യപ്രതി നജീബിന്റെ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടും അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. അവയവക്കച്ചവടത്തിലൂടെ ലഭിച്ച പണം ഉപയോഗിച്ച് നജീബ് സ്ഥലം വാങ്ങിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. നജീബിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ പൊലീസിന് ലഭിച്ചതായും അന്വേഷണ സംഘം അറിയിച്ചു. അവയവം നൽകാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് ഇയാൾ മുൻകൂർ തുക കൈപ്പറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. വിദേശത്തുള്ള നജീബിന്റെ സഹോദരനെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. കേസിൽ രാജ്യാന്തര ബന്ധങ്ങളുണ്ടോ എന്നതും പരിശോധിക്കുന്നതായി സൂചനയുണ്ട്. അവയവദാന കച്ചവടത്തിനായി വ്യാജരേഖ നിർമ്മിച്ച കേസിൽ കൊച്ചി സിറ്റി പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. അശ്വതി ജിജിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അമ്പലമേട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ...