BREAKING NEWS


Around Us

കോൺഗ്രസ്  നേതൃത്വവുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്ന് ശശി തരൂർ; നിലമ്പൂരിൽ ക്ഷണമില്ലാത്തതിനാൽ പോയില്ലെന്ന് വിശദീകരണം
Thiruvananthapuram, Election, Kerala News

കോൺഗ്രസ് നേതൃത്വവുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്ന് ശശി തരൂർ; നിലമ്പൂരിൽ ക്ഷണമില്ലാത്തതിനാൽ പോയില്ലെന്ന് വിശദീകരണം

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് തിരുവനന്തപുരത്തെ കോൺഗ്രസ് നേതൃത്വവുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്നും അതിനെക്കുറിച്ച് തെരഞ്ഞെടുപ്പിനു ശേഷമാകും വിശദമായി സംസാരിക്കുക എന്നും ശശി തരൂർ എംപി വ്യക്തമാക്കി. ഇന്ന് പോളിംഗ് ദിവസം ആകയാൽ അതിനെക്കുറിച്ച് കൂടുതൽ സംസാരിക്കുകയില്ലെന്ന് തരൂർ പറഞ്ഞു. നിലമ്പൂരിൽ പ്രചാരണത്തിന് ആരും ക്ഷണിച്ചില്ല. ക്ഷണിച്ചിരുന്നെങ്കിൽ തീർച്ചയായും പോയേനേ. ഒരുതവണ പോലും മിസ്ഡ് കോൾ പോലും കിട്ടിയില്ല എന്നും തരൂർ വ്യക്തമാക്കി. സാധാരണ പങ്കെടുക്കുന്ന പരിപാടികൾ മുൻകൂട്ടി അറിയിച്ചിരിക്കാറുണ്ട് ഇത്തവണ അതില്ലായിരുന്നു. ആര്യാടൻ ഷൗക്കത്ത് എന്റെ സുഹൃത്താണ്. അവിടെ നിന്ന് അദ്ദേഹം വിജയിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു ശശി തരൂർ കൂട്ടിച്ചേർത്തു....
ഭാരതാംബയുടെ ചിത്രം ഒഴിവാക്കില്ല; നിലപാടിൽ ഉറച്ച് ഗവർണർ
Thiruvananthapuram, Kerala News

ഭാരതാംബയുടെ ചിത്രം ഒഴിവാക്കില്ല; നിലപാടിൽ ഉറച്ച് ഗവർണർ

തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തിൽ നിലപാടിലുറച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. ഭാരതാംബ ചിത്രം ഒഴിവാക്കില്ലെന്നും ദേശീയത, രാജ്യസ്നേഹം എന്നിവയിൽ നിന്ന് പിന്നോട്ടില്ലെന്നും ഗവർണർ വ്യക്തമാക്കി. ഭാരതാംബ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുന്ന ചിത്രവും രാജ്ഭവൻ പുറത്തുവിട്ടു. ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടർന്ന് മന്ത്രി വി ശിവൻ കുട്ടി പരിപാടി ബഹിഷ്കരിച്ചിരുന്നു. ഭാരതാംബയുടെ ചിത്രം ഔദ്യോഗിക പരിപാടികളിൽ ഉൾപ്പെടുത്തുന്നതിൽ ശക്തമായ പ്രതിഷേധം അറിയിച്ചാണ് മന്ത്രി വി ശിവൻകുട്ടി പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയത്....
മന്ത്രി വി ശിവൻ കുട്ടി പ്രോട്ടോകോൾ ലംഘിച്ചെന്ന് രാജ്ഭവൻ
Thiruvananthapuram, Kerala News

മന്ത്രി വി ശിവൻ കുട്ടി പ്രോട്ടോകോൾ ലംഘിച്ചെന്ന് രാജ്ഭവൻ

തിരുവനന്തപുരം: രാജ്ഭവനിലെ ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിച്ച ചടങ്ങിൽ നിന്ന് മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയത് ഗവർണറെ അപമാനിച്ചുവെന്നും പ്രോട്ടോകോൾ ലംഘിച്ചെന്നും രാജഭവൻ അറിയിച്ചു. എൻസിസി അവാർഡ് ദാന ചടങ്ങിൽ നിന്ന് രാജ്ഭവനിലെ ഭാരതാംബയുടെ ചിത്രത്തിൽ പ്രതിഷേധിച്ചാണ് മന്ത്രി പരിപാടി ബഹിഷ്കരിച്ചത്. ഭരണഘടന അനുസരിച്ച് സത്യപ്രതിജ്ഞ ചെയ്ത മന്ത്രി ഗവർണറെയും ഓഫീസിനേയും അപമാനിച്ചെന്ന് രാജ്ഭവന്റെ പ്രസ്താവനയിൽ പറഞ്ഞു....
ആൺസുഹൃത്തിനോട് സംസാരിച്ചതിന് ആൾക്കൂട്ട വിചാരണ; ജീവനൊടുക്കി യുവതി
Kannur, Death, Kerala News

ആൺസുഹൃത്തിനോട് സംസാരിച്ചതിന് ആൾക്കൂട്ട വിചാരണ; ജീവനൊടുക്കി യുവതി

കണ്ണൂർ: ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. പിണറായി കായലോട് പറമ്പായിയിൽ റസീനയെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികളായ എംസി മൻസിലിൽ, വി സി മുബഷീർ, കെ എ ഫൈസൽ, വി കെ റഫ്‌നാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ആൺസുഹൃത്തിനോട് സംസാരിച്ചു നിൽക്കുകയായിരുന്ന യുവതിയെ സംഘം ചോദ്യം ചെയ്യുകയും ആൺസുഹൃത്തിനെ കയ്യേറ്റം ചെയ്യുകയുമായിരുന്നു. തുടർന്ന് യുവാവിന്റെ ഫോൺ പിടിച്ചെടുത്ത് രണ്ടുപേരെയും എസ്ഡിപിഐ ഓഫീസിൽ എത്തിച്ചു. ഇരുവരുടെയും ബന്ധുക്കളെ ഓഫീസിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു. പിന്നീട് ഇവരെ ബന്ധുക്കൾക്കൊപ്പം വിട്ടയക്കുകയായിരുന്നു. റസീനയുടെ ആത്മഹത്യ കുറുപ്പിൽ നിന്ന് കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കൂടുതൽ പ്രതികൾ ഉണ്ടെന്നും അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു....
ഭാരതാംബ ചിത്രം: മന്ത്രി വി ശിവൻ കുട്ടി രാജ്ഭവനിലെ പരിപാടിയിൽ നിന്ന് ഇറങ്ങിപോയി
Thiruvananthapuram, Kerala News

ഭാരതാംബ ചിത്രം: മന്ത്രി വി ശിവൻ കുട്ടി രാജ്ഭവനിലെ പരിപാടിയിൽ നിന്ന് ഇറങ്ങിപോയി

തിരുവനന്തപുരം: എൻസിസി അവാർഡ് ദാനചടങ്ങിൽ ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിച്ചതിനെതിരെ പ്രതിഷേധിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയി. മഹാത്മാഗാന്ധിയുടെയോ ഇന്ത്യൻ പ്രധാനമന്ത്രിയുടെയോ ചിത്രം ആണെങ്കിൽ അതിനെ മനസ്സിലാക്കാനാകുമായിരുന്നു. എന്നാൽ ഇവിടെ ആരുടെയാണെന്നും വ്യക്തതയില്ലാത്ത ചിത്രം വെച്ചിരിക്കുന്നു. ഇത്തരം കാര്യങ്ങൾ മുൻകൂട്ടി അറിയിക്കാതെ തീരുമാനിക്കുന്നത് ശരിയല്ല. അംഗീകരിക്കാൻ കഴിയാത്ത ചടങ്ങായിരുന്നു അത് അതിനാലാണ് ബഹിഷ്കരിച്ചത് എന്ന് മന്ത്രി പറഞ്ഞു....
നിലമ്പൂരില്‍ വോട്ടെടുപ്പ് തുടങ്ങി; 59 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 263 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്
Wayanad, Kerala News, Top News

നിലമ്പൂരില്‍ വോട്ടെടുപ്പ് തുടങ്ങി; 59 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 263 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്

നിലമ്പൂരില്‍ വോട്ടെടുപ്പ് തുടങ്ങി. 59 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 263 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതില്‍ ആദിവാസി മേഖലകള്‍ ഉള്‍പ്പെടുന്ന മൂന്നു ബൂത്തുകള്‍ വനത്തിനുള്ളിലാണ്. രണ്ട് ലക്ഷത്തി മുപ്പത്തിരണ്ടായിരത്തിലേറെ വോട്ടേഴ്സാണ് വിധിയെഴുതുക. സുരക്ഷയൊരുക്കാൻ പൊലീസിനൊപ്പം അർദ്ധസൈനികരും നിലമ്പൂരിൽ സജ്ജരാണ്. നിലമ്പൂരിന്റെ പുതിയ എംഎൽഎയെ തിങ്കളാഴ്ച അറിയാം. സംസ്ഥാനം മാവോയിസ്റ്റ് വിമുക്തമാക്കിയെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് പ്രത്യേകതയും നിലമ്പൂരിന് ഈ ഉപതെരഞ്ഞെടുപ്പിനുണ്ട്. പതിനാല് പ്രശ്‌നസാധ്യത ബൂത്തുകള്‍ ആണ് മണ്ഡലത്തില്‍ ഉള്ളത്. മൂന്നു മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ രാവിലെ വോട്ട് ചെയ്യും. സ്വതന്ത്രനായി മത്സരിക്കുന്ന പിവി അന്‍വറിന് മണ്ഡലത്തില്‍ വോട്ടില്ല. നിലമ്പൂര്‍ ടൗണ്‍, നിലമ്പൂര്‍ നഗരസഭ, പോത്തുകല്‍, എടക്കര, അമരമ്പലം, കരുളായി, വഴിക്കടവ്, മൂ...
പാലക്കാട്‌ കാട്ടാന ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു
Palakkad, Death, Kerala News

പാലക്കാട്‌ കാട്ടാന ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു

പാലക്കാട്: മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു. പുതുപ്പരിയാരം ഒന്നാം വാർഡിലെ നൊച്ചിപ്പുള്ളി ഞാറാക്കോട് സ്വദേശിയായ കുമാരൻ (65) ആണ് മരണപ്പെട്ടത്. പുലർച്ചെ വീടിന്റെ പുറത്തേക്ക് ഇറങ്ങിയ സമയത്താണ് കാട്ടാനയുടെ ആക്രമനം. വിവരമറിഞ്ഞ് വനപാലകരെത്തിയെങ്കിലും മൃതദേഹം മാറ്റാൻ നാട്ടുകാർ അനുമതി നൽകിയില്ല....
കൊല്ലത്ത് വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലി തർക്കം
Kollam, Kerala News

കൊല്ലത്ത് വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലി തർക്കം

കൊല്ലം: കളക്ടറേറ്റ് വളപ്പിൽ വാഹന പാർക്കിംഗ് വിഷയത്തെ തുടർന്ന് അഭിഭാഷകരും മോട്ടോർവാഹന വകുപ്പ് ഓഫീസിലേക്ക് വന്ന കാറിലുള്ളവരും തമ്മിൽ സംഘർഷം. ഇതിൽ പള്ളിക്കൽ സ്വദേശി സിദ്ധിഖ് (36) അഭിഭാഷകരുടെ മർദനമേറ്റ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഒപ്പം ഉണ്ടായിരുന്ന ബന്ധുവായ കടക്കൽ സ്വദേശി ഷെമീന (33)ക്കും പരിക്കേറ്റിട്ടുണ്ട്. സംഘർഷത്തിനിടെ അഭിഭാഷകൻ ഐ.കെ. കൃഷ്ണകുമാറിനും മർദനമേറ്റു. സംഭവത്തിൽ അഭിഭാഷകൻ കയ്യേറ്റം ചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ച് കൊല്ലം ബാർ അസോസിയേഷൻ വ്യാഴാഴ്ച കോടതി നടപടികളിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചു. കലക്ടറേറ്റിലെ ഗതാഗതവകുപ്പ് ഓഫീസിൽ പണമടക്കാൻ എത്തിയതാണ് സിദ്ദിഖും ഷെമീനയും തിരിച്ച് പോവുന്നതിനിടെ അവരുടെ വാഹനത്തിന് വഴിയിൽ പാർക്ക് ചെയ്തിരുന്ന കാർ അഭിഭാഷകനോട് മാറ്റാൻ ആവശ്യപ്പെട്ടു. എന്നാല്‍ അഭിഭാഷകൻ അതിന് തയാറാകാതെ കോടതിയിലേക്ക് പോകുകയായിരുന്നു. ആശുപത്രിയിൽ പോകേണ്ട അത്യാവശ്യമുണ്ടെന്ന...
പാരസെറ്റമോളിൽ കമ്പികഷ്ണം; അന്വേഷണത്തിന് ഉത്തരവ്
Palakkad, Health, Kerala News

പാരസെറ്റമോളിൽ കമ്പികഷ്ണം; അന്വേഷണത്തിന് ഉത്തരവ്

പാലക്കാട്: മണ്ണാർക്കാട് ജനകീയ ആരോഗ്യ കേന്ദ്രത്തിൽ വിതരണം ചെയ്ത പാരസെറ്റമോൾ ഗുളികയിൽ കമ്പിക്കഷ്ണം കണ്ടെത്തിയ സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ഡിഎംഒ) അന്വേഷണത്തിന് നിർദേശം നൽകി. ഡിഎംഒയുടെ നിർദേശപ്രകാരം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കേന്ദ്രത്തിൽ എത്തി മരുന്നിന്റെ ഉറവിടവും സ്റ്റോക്കും ഉൾപ്പെടെ വിശദമായി പരിശോധിക്കും. മണ്ണാർക്കാട് ഹെൽത്ത് സെന്ററിൽ നിന്നും പ്രദേശവാസിയായ ആസിഫിന്റെ മകനായി വാങ്ങിയ പാരസെറ്റമോൾ ഗുളികയിലാണ് കമ്പിക്കഷ്ണം കണ്ടെത്തിയത്. കുട്ടിക്ക് മരുന്നു നൽകാൻ ഗുളിക പൊട്ടിച്ച സമയത്താണ് ഉള്ളിൽ കമ്പി കണ്ടെത്തിയത്...
ഓൺലൈൻ തട്ടിപ്പ്; കോഴിക്കോട് സ്വദേശികൾക്ക് നഷ്ടമായത് 2 ലക്ഷം രൂപ
Kozhikode, Kerala News

ഓൺലൈൻ തട്ടിപ്പ്; കോഴിക്കോട് സ്വദേശികൾക്ക് നഷ്ടമായത് 2 ലക്ഷം രൂപ

കോഴിക്കോട്: ഓൺലൈൻ തട്ടിപ്പിലൂടെ കടമേരി, പുറമേരി സ്വദേശികൾക്ക് രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടമെന്ന് പരാതി. ഫേസ്ബുക്ക് വഴി ലഭിച്ച ലിങ്കിൽ രജിസ്റ്റർ ചെയ്ത ശേഷം കടമേരി സ്വദേശിയായ മേലേടത്ത് മഹേഷിനെ ഫോൺ ചെയ്തു ലോൺ ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ച് ₹73,814 തട്ടിയെടുത്തു. അതേസമയം മൊബൈൽ ഫോൺ സമ്മാനമായി ലഭിക്കുന്നതായി പറഞ്ഞ് പുറമേരി സ്വദേശിയായ മോഹനനിൽ നിന്ന് ₹12,500 തട്ടിയെടുത്തതായി പരാതി ഉണ്ട്. കേസുകളിൽ നാദാപുരം പൊലീസ് ഇൻസ്പെക്ടർ ശ്യാംരാജ് ജെ. നായരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്....