BREAKING NEWS


Around Us

തൃശൂരിൽ ജീരക സോഡയിൽ ചത്ത പാമ്പ്; സോഡാ നിർമാണ യൂണിറ്റ് അടപ്പിച്ച് ആരോഗ്യ വിഭാഗം
Thrissur

തൃശൂരിൽ ജീരക സോഡയിൽ ചത്ത പാമ്പ്; സോഡാ നിർമാണ യൂണിറ്റ് അടപ്പിച്ച് ആരോഗ്യ വിഭാഗം

തൃശൂർ: വെള്ളാങ്ങല്ലൂരിൽ സോഡാ കുപ്പിക്കുള്ളിൽ ചത്ത പാമ്പിനെ കണ്ടെത്തി. സോളാർ നിർമാണ ജോലിയിൽ ഏർപ്പെട്ട തൊഴിലാളികൾക്കാണ് ജീരക സോഡാ കുപ്പിക്കുള്ളിൽ നിന്ന് പാമ്പിനെ കിട്ടിയത്. സംഭവത്തെ തുടർന്ന് സോഡാ നിർമാണ യൂണിറ്റ് ആരോഗ്യ വിഭാഗം അടപ്പിച്ചു. ചൂട് കൂടിയതോടെ സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നും ആളുകൾക്ക് പാമ്പ് കടിയേറ്റതിൻ്റെ വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് സോഡാ കുപ്പിക്കുള്ളിൽ നിന്ന് ചത്ത പാമ്പിനെ കണ്ടെത്തുന്നത്....
ടിക്കറ്റില്ലാതെ യാത്ര; ചോദ്യം ചെയ്ത വനിതാ ടിടിഇയ്ക്ക് നേരെ ആലപ്പുഴയിൽ കയ്യേറ്റ ശ്രമം
Alappuzha

ടിക്കറ്റില്ലാതെ യാത്ര; ചോദ്യം ചെയ്ത വനിതാ ടിടിഇയ്ക്ക് നേരെ ആലപ്പുഴയിൽ കയ്യേറ്റ ശ്രമം

ആലപ്പുഴ:ട്രെയിനിൽ വനിതാ ടിടിഇയ്ക്ക് നേരെ കയ്യേറ്റ ശ്രമം നടത്തിയ യുവാവ് പിടിയിൽ. തിരുവല്ല സ്വദേശി മനീഷിനെ ആണ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. ഏറനാട് എക്സ്പ്രസിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്‌തത് ചോദിച്ചപ്പോൾ പ്രതി ടിടിഇയെ അസഭ്യം പറയുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ ഗുരുവായൂർ പൊലീസിൽ മോഷണ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്....
ഫോർട്ട് കൊച്ചിയിൽ നിരോധിത മേഖലയിൽ ഡ്രോൺ പറത്തിയ രണ്ട് വിദേശികൾ പിടിയിൽ
Ernakulam

ഫോർട്ട് കൊച്ചിയിൽ നിരോധിത മേഖലയിൽ ഡ്രോൺ പറത്തിയ രണ്ട് വിദേശികൾ പിടിയിൽ

എറണാകുളം: ഫോർട്ട് കൊച്ചിയിൽ നിരോധിത മേഖലയിൽ ഡ്രോൺ പറത്തിയ രണ്ട് വിദേശികൾ പിടിയിൽ. അമേരിക്കൻ പൗരൻമാരായ യൂടൂബേഴ്സ് ആണ് പിടിയിലായത്. ദ്രോണാചാര്യ, നേവി ക്വാർട്ടേഴ്സ് എന്നിവക്ക് മുകളിലാണ് ഇവർ ഡ്രോൺ പറത്തിയത്.അറസ്റ്റിലായവർ ഇപ്പോൾ ഫോർട്ട് കൊച്ചി പൊലീസ് കസ്റ്റഡിയിലാണ്. നിരോധിത മേഖലയിൽ ഡ്രോൺ പറത്താനുള്ള കാരണത്തെ കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്....
ദുരിതബാധിതർക്കു ആശ്വാസമായി ‘സ്നേഹ ഭവനങ്ങൾ’; മുസ്ലീം ലീഗ് നിര്‍മിച്ച  ഭവനങ്ങളുടെ താക്കോൽ കൈമാറി;
Wayanad

ദുരിതബാധിതർക്കു ആശ്വാസമായി ‘സ്നേഹ ഭവനങ്ങൾ’; മുസ്ലീം ലീഗ് നിര്‍മിച്ച ഭവനങ്ങളുടെ താക്കോൽ കൈമാറി;

മലപ്പുറം: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നിർമ്മിച്ച സ്നേഹ ഭവനങ്ങളുടെ ആദ്യഘട്ട താക്കോൽദാനം നടന്നു. സാദിഖലി തങ്ങൾയും പ്രിയങ്ക ഗാന്ധിയും ചേർന്നാണ് വീടുകൾ കൈമാറിയത്. ആകെ 105 വീടുകളിൽ നിർമാണം പൂർത്തിയായ 51 വീടുകളാണ് ആദ്യഘട്ടത്തിൽ കൈമാറിയത്. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വെള്ളിത്തോട് പ്രദേശത്തെ 11.5 ഏക്കറിൽ പദ്ധതിയുടെ ഭാഗമായി വീടുകൾ നിർമ്മിച്ചിട്ടുണ്ട്. എട്ട് സെന്റിൽ 1060 ചതുരശ്ര അടി വിസ്തൃതിയിലുള്ള ഓരോ വീടിലും മൂന്ന് ബെഡ്റൂം, രണ്ട് ബാത്ത്റൂം, അടുക്കള, ഡൈനിങ് ഹാൾ, വർക്ക് ഏരിയ, സിറ്റൗട്ട് തുടങ്ങിയ സൗകര്യങ്ങളുണ്ട്. രണ്ടാംഘട്ട നിർമാണം ആരംഭിച്ചതായും മേയ് 30നകം ശേഷിക്കുന്ന വീടുകളും പൂർത്തിയാക്കുമെന്നുമാണ് നേതൃത്വം അറിയിച്ചത്. അതേസമയം, പദ്ധതിയെ വിമർശിച്ച് മുൻ മന്ത്രി കെ.ടി ജലീൽ രംഗത്തെത്തി. 105 വീടുകൾ വാഗ്ദാനം ചെയ്തതിൽ 51 എണ്ണം മാത്രമാണ് ഇപ്പോൾ നൽകിയതെന...
പുതുയുഗ യാത്രയ്ക്കിടെ തമ്മില്‍ത്തല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
Alappuzha

പുതുയുഗ യാത്രയ്ക്കിടെ തമ്മില്‍ത്തല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്കിടെ തമ്മിൽത്തല്ലി പ്രവർത്തകർ. വേദിയിൽ കയറുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിന് കാരണമായത്. പുതുയുഗ യാത്ര ഇന്നലെ ചെങ്ങന്നൂർ എത്തിയപ്പോഴായിരുന്നു കോൺഗ്രസ് പ്രവർത്തകർ തമ്മിൽത്തല്ലിയത്. സേവാദൾ പ്രവർത്തകരെയാണ് കോൺഗ്രസ് അണികൾ കയ്യേറ്റം ചെയ്തത്....
വയനാട് കോണ്‍ഗ്രസ് ഭവനപദ്ധതി തറക്കല്ലിടൽ നാളെ; രാഹുൽ ഗാന്ധി തറക്കല്ലിടീൽ കർമം നിർവഹിക്കും
Wayanad

വയനാട് കോണ്‍ഗ്രസ് ഭവനപദ്ധതി തറക്കല്ലിടൽ നാളെ; രാഹുൽ ഗാന്ധി തറക്കല്ലിടീൽ കർമം നിർവഹിക്കും

കുന്നമ്പറ്റ: മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് കൈത്താങ്ങായി കെപിസിസി വിഭാവനം ചെയ്ത മാതൃകാ ഗ്രാമത്തിന്റെ ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30ന് മേപ്പാടിയിലെ കുന്നമ്പറ്റയിൽ നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തറക്കല്ലിടൽ നിർവഹിക്കും. നൂറ് വീടുകളിൽ പകുതി  തറക്കല്ലിടലാണ് ആദ്യഘട്ടത്തിൽ നടക്കുകെന്ന് ടി സിദ്ധിഖ് എംഎൽഎ അറിയിച്ചു. നിർമാണത്തിന് മുമ്പ് പ്രദേശത്ത് ഭൂവൈജ്ഞാനിക പഠനങ്ങളും പരിശോധനകളും പൂർത്തിയാക്കിയതായി അദ്ദേഹം വ്യക്തമാക്കി. മണ്ണൊലിപ്പോ വിള്ളലുകളോ ഇല്ലാത്ത സുസ്ഥിര മണ്ണിൽ ശാസ്ത്രീയ മാപ്പിംഗിലൂടെ ശുദ്ധജല സ്രോതസ്സുകൾ വരെ കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. എട്ട് സെന്റ് ഭൂമിയിൽ 1041 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടുകളായിരിക്കും നിർമ്മിക്കുക. മൂന്ന് കിടപ്പുമുറി, വിശാലമായ ലിവിംഗ് റൂം, പ്രകൃതിദത്ത വെളിച്ചവും കാറ്റ...
പരാതിക്ക് പിന്നാലെ നടപടി: അനധികൃത നിർമ്മാണം പൊളിക്കാൻ ഉത്തരവ്
Ernakulam

പരാതിക്ക് പിന്നാലെ നടപടി: അനധികൃത നിർമ്മാണം പൊളിക്കാൻ ഉത്തരവ്

കൊച്ചി: എറണാകുളംകരിത്തോട് ഭാഗത്തെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടി ആരംഭിച്ചു. ചക്കരപ്പറമ്പ് 39-ാം ഡിവിഷനിലെ കണിയാപ്പള്ളി റോഡിലാണ് അനധികൃത നിർമ്മാണം ഉണ്ടായിരുന്നത്. മഴക്കാലങ്ങളിൽ വിവേകാനന്ദ റോഡ് ഉൾപ്പെടെയുള്ള പരിസരങ്ങളിൽ സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടുന്നതിനെ തുടർന്ന്  പൊതുപ്രവർത്തകൻ ജോർജ് പ്രദീപ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കരിത്തോട് സംരക്ഷണ സമിതിയുടെ നിയന്ത്രണത്തിലുള്ള പ്രദേശമാണെങ്കിലും വർഷങ്ങളായി കയ്യേറ്റങ്ങളും മാലിന്യ കൂമ്പാരങ്ങളും കാരണം ശുചീകരണ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടിരുന്നു. തോടിന്റെ ഇരുവശങ്ങളിലും ഇറിഗേഷൻ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കരിങ്കൽക്കെട്ടിന് മുകളിൽ സ്വകാര്യ വ്യക്തികൾ മതിലുകൾ നിർമ്മിച്ചതും വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തിയതായി ആരോപിക്കുന്നു. ഈ സാഹചര്യത്തിൽ അനധികൃത നിർമാണത്തിനെതിരെ നൽകിയ പരാതിയിൽ കൊച്ചി കോർപ്പറേഷൻ ഇടപെട്ട് മതിൽ പൊളിക്ക...
ആറു വയസ്സുകാരിയെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ സംഭവം: പെണ്‍കുട്ടി പീഡനത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
Ernakulam

ആറു വയസ്സുകാരിയെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ സംഭവം: പെണ്‍കുട്ടി പീഡനത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി: എളമക്കരയിൽ ആറുവയസ്സുകാരിയെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പുറത്തുവന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. പെൺകുട്ടി ഒരു വർഷത്തോളമായി ലൈംഗികാതിക്രമത്തിനിരയായിരുന്നുവെന്നും മരണത്തിന് മണിക്കൂറുകൾ മുമ്പും പീഡനം നേരിട്ടതായും കണ്ടെത്തി. സംഭവത്തിൽ കേരള പോലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ശക്തമാക്കി. അന്വേഷണം പുരോഗമിക്കുകയാണ്. പിതാവും സംശയനിഴലിലാണെന്ന് പൊലീസ് അറിയിച്ചു. നിരന്തരം മദ്യപിക്കുന്ന വ്യക്തിയായിരുന്നു പിതാവെന്നാണ് വിവരം. കുട്ടി പീഡനത്തിനിരയായ വിവരം അറിയില്ലെന്നതാണ് അമ്മയുടെ മൊഴി. കഴിഞ്ഞ മാസം 16-നാണ് വാടകവീട്ടിൽ പിതാവിനെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ വീട്ടിലില്ലാതിരുന്നതിനാൽ മടങ്ങിയെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന...
ആരോഗ്യ പൂർണം കേരളം;ചളിക്കവട്ടത്ത് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Ernakulam

ആരോഗ്യ പൂർണം കേരളം;ചളിക്കവട്ടത്ത് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കൊച്ചി :  ആരോഗ്യപൂർണ്ണമായ സമൂഹത്തെ ലക്ഷ്യമിട്ട് ചളിക്കവട്ടം ഈസ്റ്റ് റസിഡൻസ് അസോസിയേഷനും വെണ്ണല ഗവ: ആയുർവേദ ഡിസ്പെൻസറിയും സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. "ഹെൽത്തി കേരള" പദ്ധതിയുടെ ഭാഗമായി ഒരുക്കിയ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ചളിക്കവട്ടം പി.കെ. മാധവൻ സ്മാരക ഗ്രന്ഥശാലയിൽ വെച്ച് നടന്ന ചടങ്ങ് 40-ാം ഡിവിഷൻ കൗൺസിലർ ബിന്ദു വിജു ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻ്റ് ജോർജ് പ്രദീപ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഷൈൻ മുണ്ടയ്ക്കൽ സ്വാഗതം ആശംസിച്ചു. ഇന്ദിര ദിലീപിന്റെ ഈശ്വരപ്രാർത്ഥനയോടെയാണ് പരിപാടികൾ ആരംഭിച്ചത്. വെണ്ണല ഗവ: ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. ഷീബ തോമസ് ആരോഗ്യ സെമിനാറിന് നേതൃത്വം നൽകുകയും സംസാരിക്കുകയും ചെയ്തു. അറുപതിലധികം ആളുകൾ പങ്കെടുത്ത ക്യാമ്പിന് അലി മാഷ് കൃതജ്ഞത രേഖപ്പെടുത്തി. പ്രദേശവാസികൾക്ക് ആയുർവേദ ചികിത്സാ നിർദ്ദേശങ്ങളും ബോധവൽക്കരണവും നൽകുന്നതിൻ്റെ ഭാഗമായാണ് ക...
കോതമംഗലത്ത് സിപിഐഎം ലോക്കൽ കമ്മിറ്റി അംഗത്തിന് നേരെ വധശ്രമം
Ernakulam

കോതമംഗലത്ത് സിപിഐഎം ലോക്കൽ കമ്മിറ്റി അംഗത്തിന് നേരെ വധശ്രമം

കൊച്ചി: കോതമംഗലത്ത് സിപിഐഎം ലോക്കൽ കമ്മിറ്റിയംഗത്തെ വധിക്കാൻ ശ്രമിച്ചതായി പരാതി. ടി.എം. അബ്ദുൽ അസീസിന് നേരെയാണ് ആക്രമണമുണ്ടായത്. റോഡിൽ കയർ കെട്ടി ബൈക്കിൽ നിന്ന് വീഴ്ത്തി അപകടപ്പെടുത്താൻ ആയിരുന്നു ശ്രമം. സംഭവത്തിൽ കോതമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു