BREAKING NEWS


പാരസെറ്റമോളിൽ കമ്പികഷ്ണം; അന്വേഷണത്തിന് ഉത്തരവ്

By Nagaram Network
mannarkkad paracetamol tablet metal wire found

പാലക്കാട്: മണ്ണാർക്കാട് ജനകീയ ആരോഗ്യ കേന്ദ്രത്തിൽ വിതരണം ചെയ്ത പാരസെറ്റമോൾ ഗുളികയിൽ കമ്പിക്കഷ്ണം കണ്ടെത്തിയ സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ഡിഎംഒ) അന്വേഷണത്തിന് നിർദേശം നൽകി. ഡിഎംഒയുടെ നിർദേശപ്രകാരം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കേന്ദ്രത്തിൽ എത്തി മരുന്നിന്റെ ഉറവിടവും സ്റ്റോക്കും ഉൾപ്പെടെ വിശദമായി പരിശോധിക്കും.

മണ്ണാർക്കാട് ഹെൽത്ത് സെന്ററിൽ നിന്നും പ്രദേശവാസിയായ ആസിഫിന്റെ മകനായി വാങ്ങിയ പാരസെറ്റമോൾ ഗുളികയിലാണ് കമ്പിക്കഷ്ണം കണ്ടെത്തിയത്. കുട്ടിക്ക് മരുന്നു നൽകാൻ ഗുളിക പൊട്ടിച്ച സമയത്താണ് ഉള്ളിൽ കമ്പി കണ്ടെത്തിയത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *