BREAKING NEWS


ഒളിവിൽ കഴിഞ്ഞിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. വോട്ട് ചെയ്യാൻ പാലക്കാടെത്തി;

By Nagaram Network
rahul

പാലക്കാട്: ബലാത്സംഗക്കേസിൽ പ്രതിയായി 15 ദിവസമായി ഒളിവിൽ തുടരുകയായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. വോട്ടെടുപ്പ് ദിനത്തിൽ പരസ്യമായി രംഗത്തെത്തി. തൻ്റെ നിയമസഭാ മണ്ഡലമായ കുന്നത്തൂർമേടിലെ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ പോളിംഗ് ബൂത്തിലാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്താനെത്തിയത്.

​വൈകീട്ട് 4.50-ഓടെ വോട്ടർമാരുടെ തിരക്ക് കുറഞ്ഞതിന് ശേഷമാണ് ഒളിവിൽ കഴിയുന്ന എം.എൽ.എ. പോളിംഗ് ബൂത്തിലെത്തിയത്. 25 വയസ്സുള്ള യുവതിയുടെ പരാതിയെ തുടർന്ന് രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസിൽ ഇദ്ദേഹത്തെ പിടികൂടാൻ പോലീസ് ഊർജ്ജിതമായ അന്വേഷണം തുടരുന്നതിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *