BREAKING NEWS


ആഗ്ര കൊലപാതകം: എച്ച്.ആർ മാനേജരെ കൊന്ന് തലയറുത്തു; പ്രതി പിടിയിൽ

By Nagaram Network
minkki

​ലക്ക്നൗ :സംശയം തോന്നാതിരിക്കാൻ യുവതിയെ തിരയാൻ ബന്ധുക്കളെ സഹായിച്ച പ്രതിയെ സിസിടിവി ദൃശ്യങ്ങളാണ് കുടുക്കിയത്.
​കൊലപാതകത്തിന് പിന്നിലെ കാരണം:മിങ്കി ശർമയുമായി താൻ പ്രണയത്തിലായിരുന്നുവെന്നും എന്നാൽ അവർക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതി പോലീസിനോട് സമ്മതിച്ചു.സംഭവദിവസം ഓഫീസിൽ വെച്ച് ഇരുവരും തമ്മിൽ കടുത്ത തർക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മിങ്കിയെ കൊലപ്പെടുത്താൻ വിനയ് തീരുമാനിച്ചത്.
​യുവതിയെ തന്ത്രപൂർവ്വം വിളിച്ചുവരുത്തിയ പ്രതി കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി. തുടർന്ന് ശരീരം വെട്ടിമുറിച്ച് രണ്ട് ചാക്കുകളിലാക്കി.കൊല്ലപ്പെട്ട മിങ്കിയുടെ തന്നെ സ്കൂട്ടറിൽ ചാക്കുകൾ കയറ്റി കൊണ്ടുപോയി. ശിരസ്സ് ഒരു പാലത്തിന് സമീപത്തെ അഴുക്കുചാലിലും ഉടൽ പുഴയിലുമാണ് എറിഞ്ഞത്.

​ജനുവരി 23-ന് യുവതിയെ കാണാനില്ലെന്ന് വീട്ടുകാർ പരാതി നൽകിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ജനുവരി 24-ന് ചാക്കിൽ കെട്ടിയ നിലയിൽ ഉടൽ ഭാഗം കണ്ടെത്തി.സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മിങ്കിയുടെ സ്കൂട്ടറിൽ ചാക്കുമായി പോകുന്നത് വിനയ് ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു.ഉടൽ കണ്ടെത്തിയെങ്കിലും, പ്രതി ഉപേക്ഷിച്ച ശിരസ്സ് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതിനായുള്ള തിരച്ചിൽ തുടരുകയാണെന്ന് സിറ്റി ഡിസിപി സയ്യിദ് അലി അബ്ബാസ് അറിയിച്ചു.കുറ്റകൃത്യത്തിന് ശേഷം ഒന്നുമറിയാത്ത ഭാവത്തിൽ കുടുംബത്തോടൊപ്പം തിരച്ചിലിന് ഇറങ്ങിയ പ്രതിയുടെ മനസാക്ഷിയില്ലാത്ത പെരുമാറ്റം പോലീസിനെയും ഞെട്ടിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *