BREAKING NEWS


സ്വരരാഗ ഗംഗാപ്രവാഹം: ഗാനഗന്ധർവന് എൺപത്തിയാറാം ജന്മദിനം

By Nagaram Network
dasettan

ജ്ഞാനപീഠം മുതൽ പത്മവിഭൂഷൺ വരെ നീളുന്ന പുരസ്കാരങ്ങളേക്കാൾ, ഓരോ മലയാളിയുടെയും നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ ആ ശബ്ദം ലോകമെങ്ങുമുള്ള സംഗീതപ്രേമികൾ ഇന്ന് ആഘോഷിക്കുകയാണ്. 1961 നവംബർ 14-ന് ചെന്നൈയിലെ ഭരണി സ്റ്റുഡിയോയിൽ ‘കാൽപ്പാടുകൾ’ എന്ന സിനിമയ്ക്കായി പാടാൻ എത്തുമ്പോൾ യേശുദാസിന് പ്രായം 21. പനി ബാധിച്ചതിനാൽ പാടാൻ നിശ്ചയിച്ചിരുന്ന ഗാനത്തിന് പകരം ശ്രീനാരായണ ഗുരുവിന്റെ “ജാതിഭേദം മതദ്വേഷം…” എന്ന ശ്ലോകം പാടിക്കൊണ്ടായിരുന്നു അരങ്ങേറ്റം.

​അവഗണനകളെ അതിജീവിച്ച്: “മാപ്പിളയ്ക്കെന്ത് സംഗീതം” എന്ന് ചോദിച്ച അധ്യാപകനോടും, ആകാശവാണി ഓഡിഷനിൽ തഴഞ്ഞവരോടും തന്റെ സ്വരം കൊണ്ട് മറുപടി പറഞ്ഞാണ് അദ്ദേഹം പടിപടിയായി സംഗീത സാമ്രാജ്യത്തിന്റെ അധിപനായത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി നിരവധി ഭാഷകളിലായി 80,000-ലേറെ ഗാനങ്ങൾ ആ സ്വരത്തിൽ വിരിഞ്ഞു.ക്ലാസിക്കൽ കച്ചേരികൾ മുതൽ തട്ടുപൊളിപ്പൻ സിനിമാ ഗാനങ്ങൾ വരെ ഒരേ ലാവണ്യത്തോടെ പാടാനുള്ള അപൂർവ്വ സിദ്ധി അദ്ദേഹത്തെ ലോകത്തിന് മുന്നിൽ അത്ഭുതമാക്കുന്നു. “സമ്പൂർണ്ണ രാഗമാകാൻ കൊതിക്കുന്ഒരു സ്വരവും, സാഗരമാകാൻ കൊതിക്കുന്ന സൗപർണ്ണികയുമാണ് താൻ” എന്ന് വിനയാന്വിതനാകുന്ന ആ വലിയ കലാകാരൻ മലയാളിയുടെ സാംസ്‌കാരിക സ്വത്വത്തിന്റെ അടയാളമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *