BREAKING NEWS


അതിരപ്പള്ളിയിൽ കാട്ടാന വിളയാട്ടം: ക്ഷേത്രവും തൊഴിലാളികളുടെ വീടും തകർത്തു

By Nagaram Network
elephant attac

തൃശൂർ: അതിരപ്പള്ളി വെറ്റിലപ്പാറയിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ ക്ഷേത്രത്തിനും വീടിനും നാശനഷ്ടങ്ങൾ സംഭവിച്ചു. വെറ്റിലപ്പാറ ഫാക്ടറിക്ക് സമീപമുള്ള ശിവക്ഷേത്രമാണ് ആനക്കൂട്ടം ഭാഗികമായി തകർത്തത്.​ക്ഷേത്രത്തിലെ ഗണപതി പ്രതിഷ്ഠയുള്ള ഭാഗം ഒഴികെ മറ്റെല്ലാ വാതിലുകളും കാട്ടാന തകർത്തിട്ടുണ്ട്. ഇന്നലെ രാത്രിയോടെ ജനവാസ മേഖലയിലെത്തിയ ആനക്കൂട്ടം, ക്ഷേത്രത്തിന് പുറമെ തൊട്ടടുത്തുള്ള തൊഴിലാളികളുടെ വീടിനും നാശനഷ്ടങ്ങൾ വരുത്തി. ഇന്ന് പുലർച്ചയോടെയാണ് ആനകൾ തിരികെ കാടുകയറിയത്.​പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാകുന്നത് ജനങ്ങളെ വലിയ രീതിയിൽ ആശങ്കയിലാക്കുന്നുണ്ട്. രാത്രികാലങ്ങളിൽ കാടിന് പുറത്തിറങ്ങുന്ന ആനകൾ കൃഷിനാശത്തിന് പുറമെ കെട്ടിടങ്ങൾക്കും കേടുപാടുകൾ വരുത്തുന്നത് പതിവാകുകയാണ്

Spread the love

Leave a Reply

Your email address will not be published. Required fields are marked *