അന്താരാഷ്ട്ര ടി20-യിൽ ഒരോവറിൽ അഞ്ച് വിക്കറ്റുകൾ നേടുന്ന ലോകത്തിലെ ആദ്യ താരമെന്ന ബഹുമതിയാണ് ഈ 28-കാരൻ സ്വന്തമാക്കിയത്. ചൊവ്വാഴ്ച ബാലിയിൽ നടന്ന കംബോഡിയക്കെതിരായ മത്സരത്തിലായിരുന്നു ഈ മാന്ത്രിക ബൗളിംഗ് പ്രകടനം.

168 റൺസ് പിന്തുടർന്ന കംബോഡിയ 106/5 എന്ന നിലയിൽ നിൽക്കുമ്പോഴാണ് പ്രിയന്ദന 16-ാം ഓവർ എറിയാൻ എത്തുന്നത്.
1-ാം പന്ത്: വിക്കറ്റ് (ഷാ അബ്രാർ ഹുസൈൻ)
2-ാം പന്ത്: വിക്കറ്റ് (നിർമ്മൽജിത് സിങ്)
3-ാം പന്ത്: വിക്കറ്റ് (ഹാട്രിക്! – ചന്തൂൺ രത്തനക്)
4-ാം പന്ത്: വൈഡ്
(4-ാം പന്ത് റീടേക്ക്): ഡോട്ട് ബോൾ
5-ാം പന്ത്: വിക്കറ്റ് (മോങ്‌ദാര സോക്ക്)
6-ാം പന്ത്: വിക്കറ്റ് (പെൽ വെണ്ണാക്ക്)
ഒരു ഓവറിൽ വെറും ഒരു റൺ മാത്രം വഴങ്ങിയാണ് താരം 5 വിക്കറ്റുകൾ പിഴുതത്. ഇതോടെ കംബോഡിയൻ ഇന്നിംഗ്സ് അവസാനിക്കുകയും ഇൻഡൊനീഷ്യ 60 റൺസിന് വിജയിക്കുകയും ചെയ്തു.
ലസിത് മലിംഗ, റാഷിദ് ഖാൻ, ജേസൺ ഹോൾഡർ തുടങ്ങിയ ഇതിഹാസങ്ങൾ ഒരോവറിൽ നാല് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ടെങ്കിലും അഞ്ച് വിക്കറ്റ് എന്ന നേട്ടം ഇതാദ്യമാണ്.അന്താരാഷ്ട്ര തലത്തിൽ (പുരുഷ-വനിതാ) ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് പ്രിയന്ദന.ആഭ്യന്തര ക്രിക്കറ്റിൽ ബംഗ്ലാദേശിന്റെ അൽ-അമിൻ ഹുസൈനും, ഇന്ത്യൻ താരം അഭിമന്യു മിഥുനും (സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ) മുൻപ് ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.ഇൻഡൊനീഷ്യൻ ക്രിക്കറ്റിനെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കിയ പ്രകടനമാണിത്
