അന്റാർട്ടിക്ക: ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും പ്രത്യാഘാതങ്ങൾ വ്യക്തമാക്കിക്കൊണ്ട്, ലോകത്തിലെ ഏറ്റവും വലിയ ഹിമശൈലമായിരുന്ന എ23എ അതിവേഗം വിഘടിക്കുന്നു. ചൈനീസ് ഉപഗ്രഹമായ ഫെങൻ-3 ആണ് ഈ ഭീമൻ മഞ്ഞുപാളിയുടെ തകർച്ച നിരീക്ഷിക്കുന്നത്.

1986-ൽ അന്റാർട്ടിക്കയിലെ ഫിൽക്നർ ഹിമപാളിയിൽ നിന്നാണ് ഇത് വേർപെട്ടത്.
വലുപ്പത്തിലെ കുറവ്: വേർപെടുമ്പോൾ 4170 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ടായിരുന്ന എ23എ ഇപ്പോൾ വെറും 506 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങി. അതായത് അതിന്റെ ആദ്യ വലുപ്പത്തിന്റെ എട്ടിലൊന്നായി ഇത് മാറി.
കാരണം: കടൽവെള്ളത്തിലെ ചൂട് 3 ഡിഗ്രി സെൽഷ്യസിനു മുകളിൽ ഉയർന്നതും ദക്ഷിണാർധഗോളത്തിലെ കഠിനമായ വേനലുമാണ് വിഘടനം വേഗത്തിലാക്കിയത്. മഞ്ഞുരുകി വിള്ളലുകളിലൂടെ ഇറങ്ങുന്ന ജലം ചെലുത്തുന്ന വലിയ മർദ്ദമാണ് പാളികൾ പൊട്ടിപ്പിളരാൻ കാരണമാകുന്നത.
ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ:
കഴിഞ്ഞ ഏതാനും ആഴ്ചകളായി വിഘടിക്കുന്നതിന്റെ വേഗത ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. വരും ആഴ്ചകളിൽ തന്നെ എ23എ പൂർണ്ണമായും ഇല്ലാതാകുമെന്നാണ് നാഷണൽ സാറ്റലൈറ്റ് മെറ്റീരിയോളജിക്കൽ സെന്ററിലെ ശാസ്ത്രജ്ഞർ കരുതുന്നത്. ആഗോളതാപനത്തിന്റെ ഗുരുതരമായ സൂചനയായാണ് ഗവേഷകർ ഇതിനെ കാണുന്നത്.
