BREAKING NEWS


ഭൂട്ടാൻ വാഹനക്കള്ളക്കടത്ത്: രാജ്യത്തേക്ക് കടത്തിയത് 15,000ത്തിലധികം വാഹനങ്ങള്‍

By Nagaram Network
download 26

 

എറണാകുളം: ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് നടന്ന വാഹനക്കള്ളക്കടത്തിൽ നിർണായക കണ്ടെത്തലുമായി സംയുക്ത അന്വേഷണ സംഘം. 15,000ത്തിലധികം വാഹനങ്ങൾ ഇതിനകം രാജ്യത്തേക്ക് കടത്തിയതായി കണ്ടെത്തി. ഇതിലൂടെ കോടികളുടെ നികുതി വെട്ടിപ്പ് നടന്നതായും വിലയിരുത്തൽ.

കേരളത്തിലേക്കും 50ഓളം വാഹനങ്ങൾ നികുതി വെട്ടിച്ച് എത്തിയിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. കാറുകളും അതിവേഗ ഇരുചക്ര വാഹനങ്ങളും ഉൾപ്പെടെ വിവിധ തരത്തിലുള്ള വാഹനങ്ങളാണ് കടത്തിയത്.

ഓപ്പറേഷൻ നുംഖോർ എന്ന നടപടിയുടെ ഭാഗമായി ഭൂട്ടാനിൽ നിന്നെത്തിയ ചുങ്കം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ മൂന്നാറിൽ യോഗം ചേർന്നു. ഈ യോഗത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് കൂടുതലായും വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അസമിൽ മാത്രം ഏകദേശം 450 വാഹനങ്ങൾ രജിസ്റ്റർ ചെയ്തതായി കണ്ടെത്തി.

നാല് ദിവസത്തേക്ക് തുടരുന്ന യോഗത്തിൽ രാജ്യത്തേക്കുള്ള വാഹനക്കള്ളക്കടത്ത് തടയുന്നതിനുള്ള നടപടികളും ഇതിനകം കടത്തിയ വാഹനങ്ങളുടെ ഉടമകളെതിരെയുള്ള നടപടികളും സംബന്ധിച്ച് വിശദമായ ചർച്ചകൾ നടക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *