BREAKING NEWS


കേരളത്തിൽ നോൺ ഡൊമസ്റ്റിക് എൽപിജി വിഹിതം 66% ആയി ഉയർത്തി; വാണിജ്യ-വ്യവസായ മേഖലക്ക് ആശ്വാസം

By Nagaram Network
images 84

തിരുവനന്തപുരം: സംസ്ഥാനത്തെ വാണിജ്യ-വ്യവസായ ആവശ്യങ്ങൾക്കുള്ള പാചകവാതകത്തിന്റെ വിഹിതം 66 ശതമാനമായി ഉയർത്തി. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നിർദ്ദേശാനുസരണമാണ് ഈ വർധന നടപ്പാക്കിയിരിക്കുന്നത്.

ഗ്യാസ് വിതരണത്തിനായി കേരളത്തിൽ ഉപഭോക്താക്കളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ആദ്യ വിഭാഗത്തിൽ ആശുപത്രികൾ, വിദ്യാലയങ്ങൾ, ശ്മശാനങ്ങൾ, ഐടി പാർക്കുകൾ, വ്യവസായ കാന്റീനുകൾ, ഹോസ്റ്റലുകൾ, സുഭിക്ഷ ഹോട്ടലുകൾ, കമ്മ്യൂണിറ്റി കിച്ചണുകൾ, അഗതി മന്ദിരങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇവർക്കു 100 ശതമാനം വിഹിതം അനുവദിക്കും.

രണ്ടാമത്തെ വിഭാഗമായ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് കാറ്ററിംഗ് സ്ഥാപനങ്ങൾ എന്നിവയ്ക്ക് ആവശ്യപ്പെടുന്നതിന്റെ 62 ശതമാനം മാത്രമേ ലഭിക്കൂ. മൂന്നാമത്തെ വിഭാഗത്തിൽ വരുന്ന സ്റ്റീൽ, ഓട്ടോമൊബൈൽ, കെമിക്കൽ, പ്ലാസ്റ്റിക് വ്യവസായങ്ങൾക്കും 62 ശതമാനം വിഹിതം മാത്രമാണ് അനുവദിച്ചിരിക്കുന്നത്.

ആദ്യമായി സംസ്ഥാനങ്ങൾക്ക് 50 ശതമാനം വിഹിതം എന്ന നിബന്ധനയാണ് കേന്ദ്രം നിശ്ചയിച്ചിരുന്നത്. പിന്നീട് അത് 70 ശതമാനമായി ഉയർത്തിയെങ്കിലും കേരളത്തിന് 4 ശതമാനം ഇളവ് നൽകിയാണ് നിലവിൽ 66 ശതമാനമായി നിശ്ചയിച്ചിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *