BREAKING NEWS


Cricket

“സഞ്ജു പുറത്ത്, ഗിൽ ഇൻ”: ആ തീരുമാനം തിരിച്ചടിയോ? ഫോം കണ്ടെത്താതെ ഇന്ത്യൻ ബാറ്റിംഗ് ആശങ്കയിൽ; സൂര്യകുമാറും നിറം മങ്ങി
Cricket, Sports

“സഞ്ജു പുറത്ത്, ഗിൽ ഇൻ”: ആ തീരുമാനം തിരിച്ചടിയോ? ഫോം കണ്ടെത്താതെ ഇന്ത്യൻ ബാറ്റിംഗ് ആശങ്കയിൽ; സൂര്യകുമാറും നിറം മങ്ങി

വിജയത്തിൻ്റെ ആരവങ്ങൾ അടങ്ങാതെ ഇന്ത്യൻ ഡ്രസ്സിങ് റൂമും, കനത്ത തോൽവിയുടെ ഞെട്ടലിൽ നിന്ന് മുക്തമാകാതെ ദക്ഷിണാഫ്രിക്കൻ നിരയും. കട്ടക്കിലെ വമ്പൻ വിജയത്തിൻ്റെ ആവേശച്ചൂടോടെ ടീം ഇന്ത്യ ഇന്ന് രണ്ടാം ട്വന്റി20 മത്സരത്തിനിറങ്ങുകയാണ്. പുരുഷ ക്രിക്കറ്റിലെ രാജ്യാന്തര മത്സരങ്ങൾക്ക് ആദ്യമായി വേദിയൊരുക്കുന്ന ചണ്ഡീഗഡിലെ മുല്ലൻപൂർ സ്റ്റേഡിയത്തിൽ വെച്ച് വൈകിട്ട് 7 മണിക്കാണ് കളി തുടങ്ങുക. (സ്‌റ്റാർ സ്പോർട്‌സിലും ജിയോ സിനിമയിലും തത്സമയം കാണാം.) ​ചൊവ്വാഴ്ചത്തെ ആദ്യ മത്സരം കഴിഞ്ഞശേഷം ഇന്നലെ മുല്ലൻപൂരിലെത്തിയ ഇരു ടീമുകളും പരിശീലനത്തിന് ഇറങ്ങിയില്ല. ​ഇന്ത്യയുടെ ആശങ്കകൾ: ഗില്ലും സൂര്യയും ഫോമിലാകുമോ? ​ഉജ്വലമായ വിജയം നേടിയെങ്കിലും ചില ആശങ്കകളുമായാണ് ഇന്ത്യൻ ടീം മുല്ലൻപൂരിലേക്ക് എത്തിയിരിക്കുന്നത്. പ്രധാനമായും, വൈസ് ക്യാപ്റ്റൻ ശുഭ്‌മൻ ഗില്ലും ക്യാപ്റ്റൻ സൂര്യകുമാർ യാദവും ബാറ്റിങ്ങിൽ ഫോമിലാകാത്തതാണ് ടീമിനെ കുഴയ്ക്ക...
സ്‌മൃതിയും പലാശും പിരിഞ്ഞു: കാരണം വ്യക്തമല്ല; ചർച്ചയായി ജമീമയുടെ പോസ്‌റ്റ്; പലാശിനെ ‘അൺഫോളോ’ ചെയ്തു
Cricket, Sports

സ്‌മൃതിയും പലാശും പിരിഞ്ഞു: കാരണം വ്യക്തമല്ല; ചർച്ചയായി ജമീമയുടെ പോസ്‌റ്റ്; പലാശിനെ ‘അൺഫോളോ’ ചെയ്തു

മുംബൈ: ദിവസങ്ങളോളം നീണ്ടുനിന്ന ഊഹാപോഹങ്ങൾക്കും കിംവദന്തികൾക്കും ശേഷം ഇന്നലെയാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ഥനയും സംഗീത സംവിധായകൻ പലാശ് മുച്‌ഛലും തമ്മിലുള്ള വിവാഹം ഔദ്യോഗികമായി റദ്ദാക്കിയത്. സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്‌റ്റിലൂടെയാണ് വിവാഹത്തിൽനിന്ന് പിന്മാറുന്നതായി ഇരുവരും അറിയിച്ചത്. ​കഴിഞ്ഞ മാസം 23-ന് നടക്കേണ്ടിയിരുന്ന വിവാഹം സ്മൃതിയുടെ അച്ഛന്റെ അനാരോഗ്യം മൂലം മാറ്റിവച്ചിരുന്നു. ആരോഗ്യം വീണ്ടെടുത്ത അദ്ദേഹം ആശുപത്രി വിട്ടെങ്കിലും വിവാഹം എന്നു നടക്കുമെന്ന് വെളിപ്പെടുത്തിയിരുന്നില്ല. പിന്നാലെ സമൂഹമാധ്യമങ്ങളിൽ പലാശിനെതിരെ അപവാദപ്രചാരണം വ്യാപകമായിരുന്നു. സ്വകാര്യതയെ മാനിക്കണമെന്നും ജീവിതത്തിൽ മുന്നോട്ടുപോകുവാൻ ശ്രമിക്കുകയാണെന്നും എല്ലാവരും സഹകരിക്കണമെന്നും സ്‌മൃതി അഭ്യർഥിച്ചു. അപവാദ പ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു പലാശും വ്യക്തമാക്കി. ​വിവാഹം റദ്ദാക്കിയെന്...
ലങ്കയെ വീഴ്ത്തി പെൺപട; വനിതാ ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം
Cricket

ലങ്കയെ വീഴ്ത്തി പെൺപട; വനിതാ ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം

  വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയതുടക്കം. ആദ്യ മത്സരത്തിൽ‌ ശ്രീലങ്കൻ വനിതകളെ 59 റൺസിനാണ് ഇന്ത്യൻ വനിതകൾ പരാജയപ്പെടുത്തിയത്. 271 വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്ക 211 റണ്‍സിന് ഓൾഔട്ടാവുകയായിരുന്നു. മഴയെ തുടർന്ന് 47 ഓ‍വറുകളായി വെട്ടിച്ചുരുക്കിയ മത്സരത്തിൽ നിശ്ചിത ഓ‍വറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 269 റൺസ് നേടി.ദീപ്തി ശർമയുടെയും (53) അമൻജോത് കൗറിന്റെയും (57) അർധ സെഞ്ച്വറികളും പ്രതീക റാവൽ (37) ഹർലീൻ ഡിയോൾ (48) എന്നിവരുടെ ഇന്നിങ്സുമാണ് ഇന്ത്യക്ക് സ്കോർ സമ്മാനിച്ചത്. 10 ഓവറില്‍ 54 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തി ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെച്ച ദീപ്തി ശര്‍മ്മയാണ് ഇന്ത്യയുടെ വിജയശില്‍പ്പി. സ്നേഹ് റാണയും ശ്രീ ചരണിയും രണ്ടുവിക്കറ്റ് വീതമെടുത്തു.  ...
കിരീടവേദിയിൽ ഇന്ത്യയുടെ മറുപടി: പാക് ആഭ്യന്തര മന്ത്രിയെ നോക്കി നിൽക്കേ ബഹിഷ്‌കരണം
Cricket

കിരീടവേദിയിൽ ഇന്ത്യയുടെ മറുപടി: പാക് ആഭ്യന്തര മന്ത്രിയെ നോക്കി നിൽക്കേ ബഹിഷ്‌കരണം

  ദുബായ്: ഏഷ്യാ കപ്പ് ഫൈനലിൽ ചരിത്രജയം സ്വന്തമാക്കിയ ഇന്ത്യ, ക്രിക്കറ്റ് കൗൺസിൽ അധ്യക്ഷനും പാക് ആഭ്യന്തരമന്ത്രിയും പിസിബി ചെയർമാനുമായ മൊഹ്‌സിൻ നഖ്വിയുടെ സാന്നിധ്യത്തിൽ കിരീടം ഏറ്റുവാങ്ങാതെ ഇന്ത്യൻ താരങ്ങൾ ബഹിഷ്‌കരിച്ചു. പാക് താരങ്ങളുടെ പ്രകോപനങ്ങള്‍ക്കും ഇന്ത്യന്‍ താരങ്ങള്‍ മറുപടി നല്‍കി. കിരീടം നല്‍കാന്‍ വേദിയിലെത്തിയ പാക് ആഭ്യന്തരമന്ത്രി മൊഹ്‌സിന്‍ നഖ്വി നോക്കി നില്‍ക്കെയാണ് കിരീടം കൈയ്യില്‍ വയ്ക്കാതെ ഇന്ധ്യയുടെ യുവനിര വിജയം ആഘോഷിച്ചത്. ഹസ്തദാന വിവാദവും, പ്രകോപന ആംഗ്യങ്ങൾക്കൊണ്ടുള്ള സംഘർഷങ്ങളും നിറഞ്ഞ സാഹചര്യത്തിലാണ് ഇന്ത്യയും പാകിസ്താനും ഫൈനലിൽ നേർക്കുനേർ വന്നത്. ഹാരിസ് റൗഫ് നടത്തിയ വിവാദ ആഘോഷത്തിന് മറുപടിയായി ബുമ്രയുടെ വിക്കറ്റ് വീഴ്ത്തലും, സഞ്ജു സാംസണെ പുറത്താക്കിയതിന് പിന്നാലെ അബ്രാറിന്റെ 'ഗെറ്റ് ഔട്ട്' ആഘോഷത്തിന് മറുപടിയായി സഞ്ജുവിനെ മുന്നിൽ നിറുത്തിയുള്ള ഇന്ത്യൻ ടീമിന്റെ...
ഏഷ്യ കപ്പ് 2025: ഒൻപതാം തവണയും കിരീട സ്വന്തമാക്കി ഇന്ത്യാ
Cricket

ഏഷ്യ കപ്പ് 2025: ഒൻപതാം തവണയും കിരീട സ്വന്തമാക്കി ഇന്ത്യാ

  ദുബായ്: 41 വർഷത്തെ ഏഷ്യാ കപ്പ് ചരിത്രത്തിൽ ആദ്യമായി ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ എത്തിയ ഫൈനൽ ആവേശത്തിനൊടുവിൽ കപ്പ്സ്വന്തമാക്കി ഇന്ത്യാ. 19.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം പിന്തുടർന്ന് ഇന്ത്യ തകർപ്പൻ ജയം നേടി. 147 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ ആഘാതമുണ്ടായെങ്കിലും തിലക് വർമ (69) – സഞ്ജു സാംസൺ (24) കൂട്ടുകെട്ട് ഇന്ത്യയെ രക്ഷപ്പെടുത്തി. സഞ്ജുവിന് പുറമേ ശിവം ദുബെ (33) നിർണായക സംഭാവന നൽകി. അവസാനം ഇന്ത്യ 150-5 (19.4 ഓവർ) എന്ന സ്കോറിൽ ലക്ഷ്യം കണ്ടു. ഇതിനുമുമ്പ്, ആദ്യം ബാറ്റിംഗ് ചെയ്ത പാകിസ്ഥാൻ 19.1 ഓവറിൽ 146 റൺസിന് ഓൾഔട്ടായി. സാഹിബ്സാദ ഫർഹാന്റെ (57) വേഗമേറിയ ബാറ്റിംഗിന് പിന്നാലെ ഇന്ത്യയുടെ സ്പിന്നർമാർ കളി പിടിച്ചടക്കി. ഇന്ത്യൻ ബൗളർമാരിൽ കുൽദീപ് യാദവ് നാല് ഓവറിൽ 30 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്ത് മികച്ച പ്രകടനം കാഴ്ചവച്ചു. ജസ്പ്രീത് ബുമ...
ബംഗ്ലാദേശിനെ തോൽപ്പിച്ച് ഏഷ്യ കപ്പിൽ ഇന്ത്യ-പാക് ചരിത്ര ഫൈനൽ
Cricket

ബംഗ്ലാദേശിനെ തോൽപ്പിച്ച് ഏഷ്യ കപ്പിൽ ഇന്ത്യ-പാക് ചരിത്ര ഫൈനൽ

  ദുബായ്: ഏഷ്യ കപ്പിൽ ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-പാകിസ്ഥാൻ ഫൈനലിന് അരങ്ങൊരുങ്ങി. ഞായറാഴ്ചയാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഏറ്റുമുട്ടുന്നത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നടന്ന സൂപ്പര്‍ 4 മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ 11 റണ്‍സിന്റെ വിജയത്തോടെയാണ് പാകിസ്ഥാന്‍ ഏഷ്യാ കപ്പ് ഫൈനലില്‍ സ്ഥാനം ഉറപ്പിച്ചത്. വാശിയേറിയ പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 135 റൺസാണ് നേടിയത്. മറുപടിയായി 20 ഓവറിൽ ബംഗ്ലാദേശിന് 9 വിക്കറ്റ് നഷ്ടത്തിൽ 124 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ഷഹീൻ അഫ്രീദിയും ഹാരിസ് റൗഫും പാകിസ്ഥാനായി മൂന്ന് വീതവും, സയീം അയൂബ് രണ്ടും വിക്കറ്റെടുത്തു. ടസ്കിൻ അഹമ്മദ് (4), തൻസിം ഹൊസൈൻ (10), സൈഫ് ഹസൻ (18) എന്നിവരെയാണ് ഹാരിസ് റൗഫ് മടക്കിയത്. 17 എഡിഷനിടെ ആദ്യമായാണ് ഇന്ത്യയും പാക്കിസ്ഥാനും ഏഷ്യ കപ്പ് ഫൈനലില്‍ നേര്‍ക്കുനേരെത്തുന്നത്. മൂന്നിലധികം ട...
അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറിനേടിയ ആദ്യ മലയാളി; സി പി റിസ്വാന്‍ വിരമിച്ചു
Cricket

അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറിനേടിയ ആദ്യ മലയാളി; സി പി റിസ്വാന്‍ വിരമിച്ചു

  ദുബായ്: യുഎഇ ദേശീയ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും മലയാളിയുമായ സിപി റിസ്വാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. യുഎഇ ദേശീയ ടീമിനുവേണ്ടി സെഞ്ച്വറിനേടിയതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറിനേടുന്ന ആദ്യ മലയാളിയാണ് സിപി റിസ്വാന്‍. 2019 മുതല്‍ യുഎഇ ദേശീയ ടീമിന്റെ ഭാഗമായിരുന്നു റിസ്വാന്‍ തലശ്ശേരി സ്വദേശിയാണ്. ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പില്‍ റിസ്വാന്‍ യുഎഇ ടീമിന്റെ താരമായിരുന്നു. 2014ല്‍ ജോലിക്കായി യുഎഇയിലെത്തിയ റിസ്വാന്‍ ആഭ്യന്തര മത്സരങ്ങളിലെ പ്രകടന മികവില്‍ ദേശീയ ടീമിന്റെ അംഗമാവുകയും മുന്‍നിര ബാറ്ററും ലെഗ് സ്പിന്നറുമായി ചരിത്രമെഴുതി. 2020ല്‍ അയര്‍ലന്‍ഡിനെതിരെ നടന്ന ഏകദിന മത്സരത്തില്‍ ആദ്യമായി രാജ്യാന്തര സെഞ്ച്വറിയും നേടി. 29 ഏകദിനങ്ങളിലായി 736 റൺസും, ഏഴ് ട്വന്റി20-യില്‍ 100 റൺസും സ്വന്തമാക്കി. കേരളത്തിനായി അണ്ടര്‍ 17 മുതല്‍ അണ്ടര്‍ 25 തലം വരെ കളിച്ചിട്ടുണ...
ലോകകപ്പിന് മാസങ്ങൾ മാത്രം; ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മിച്ചൽ സ്റ്റാർക്ക്
Cricket

ലോകകപ്പിന് മാസങ്ങൾ മാത്രം; ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മിച്ചൽ സ്റ്റാർക്ക്

ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ സ്റ്റാർ പേസർ മിച്ചൽ സ്റ്റാർക്ക്. അടുത്ത വർഷം ടി20 ലോകകപ്പ് നടക്കാനിരിക്കേ സൂപ്പർ താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം ഓസ്ട്രേലിയൻ ആരാധകരെ ഞെട്ടിച്ചു. ടെസ്റ്റ് ക്രിക്കറ്റിനാണ് താൻ ഇനി പ്രാധാന്യം കൊടുക്കുന്നതെന്നും ടി20 ക്രിക്കറ്റിലെ ഓരോ നിമിഷങ്ങളും ആസ്വദിച്ചിരുന്നുവെന്നും സ്റ്റാർക്ക് ‌ പറഞ്ഞു. 2021 ൽ ഓസീസ് ടി20 ലോക കിരീടമണിയുമ്പോൾ ടീമിലെ നിർണായക സാന്നിധ്യമായിരുന്നു സ്റ്റാർക്ക്35 കാരനായ താരം ഓസ്ട്രേലിയക്കായി 65 ടി20 മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്. ടി20 ഫോർമാറ്റിൽ 79 വിക്കറ്റുകളാണ് സ്റ്റാർക്കിന്റെ സമ്പാദ്യം. സമകാലിക ക്രിക്കറ്റിൽ ഓസീസിന്റെ ഏറ്റവും മികച്ച ബോളർമാരിൽ ഒരാളാണ് മിച്ചൽ സ്റ്റാർക്ക്. 2023 ൽ ഓസീസ് ലോകകിരീടമണിയുമ്പോൾ ജോഷ് ഹേസൽവുഡിനൊപ്പം ടീമിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാം സ്ഥാനത്തായിരുന്നു താരം. ഓസീസ് ജേഴ്സിയിൽ 100 ടെസ്റ്...
കൊല്ലത്തെ വീഴ്ത്തി ആലപ്പി റിപ്പിള്‍സിന് ആവേശജയം
Cricket

കൊല്ലത്തെ വീഴ്ത്തി ആലപ്പി റിപ്പിള്‍സിന് ആവേശജയം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കൊല്ലം സെയ്ലേഴ്സിനെ രണ്ട് റണ്‍സിന് വീഴിത്തി ആലപ്പി റിപ്പിള്‍സിന് രണ്ടാം ജയം. ആലപ്പി ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്ലത്തിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. എട്ടാമനായി ക്രീസിലെത്തി 22 പന്തുകളില്‍ നിന്ന് 41 റണ്‍സെടുത്ത ഓള്‍റൗണ്ടര്‍ ഷറഫുദീന്‍ ആണ് കൊല്ലത്തിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലത്തിന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ അഭിഷേക് നായരെ നഷ്ടമായിരുന്നു. രണ്ട് റണ്‍സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. വിഷ്ണു വിനോദ് ഒമ്പത് പന്തില്‍ 22 റണ്‍സെടുത്തു. നായകന്‍ സച്ചി ബേബി(18), വത്സല്‍ ഗോവിന്ദ്(13), അഖില്‍ എംഎസ്.(14), സച്ചിന്‍ പിഎസ്(18), രാഹുല്‍ ശര്‍മ(16), അമല്‍ എജി(12) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച മറ്റുതാരങ്ങള്‍. ഷറഫുദ്ദീന്‍ അവസാന ഓവറുകളില്‍ വെടിക്കെട്ട് നടത്തിയത് ടീമിന് ജ...
അഞ്ചാം ടെസ്റ്റിന് നാളെ ഓവലില്‍ തുടക്കം, ഒപ്പമെത്താന്‍ ഇന്ത്യ, പരമ്പര പിടിക്കാന്‍ ഇംഗ്ലണ്ട്
Top News, Cricket, India, Latest news, Sports

അഞ്ചാം ടെസ്റ്റിന് നാളെ ഓവലില്‍ തുടക്കം, ഒപ്പമെത്താന്‍ ഇന്ത്യ, പരമ്പര പിടിക്കാന്‍ ഇംഗ്ലണ്ട്

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന് നാളെ ഓവലിൽ തുടക്കമാവും. പരമ്പര സമനിലയാക്കാൻ ഇന്ത്യക്ക് ജയം അനിവാര്യമാണ്. മാഞ്ചസ്റ്റർ ടെസ്റ്റിൽ ജയത്തോളംപോന്ന സമനില പൊരുതിനേടിയ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ഓവലിൽ ജയിച്ച് പരമ്പര സമനിലയാക്കുകയാണ് ശുഭ്മൻ ഗില്ലിന്‍റെയും സംഘത്തിന്‍റെയും ലക്ഷ്യം. റിഷഭ് പന്ത് പരിക്കേറ്റ് പുറത്തായതിനാൽ ഇന്ത്യൻ ടീമിൽ മാറ്റം ഉറപ്പാണ്. റിഷഭിന് പകരം ധ്രുവ് ജുറൽ ടീമിലെത്തും. മൂന്നാം നമ്പർ ബാറ്ററുടെ സ്ഥിരതയില്ലായ്മ ആശങ്കയാണെങ്കിലും ടോപ് ഓർഡറിൽ മാറ്റമുണ്ടാവില്ല. മൂന്ന് ടെസ്റ്റിലേ കളിക്കൂയെന്ന് തീരുമാനിച്ചിരുന്നെങ്കിലും നിർണായ മത്സരം ആയതിനാൽ ഓവലിലും ജസ്പ്രീത് ബുമ്ര ടീമിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബുമ്ര കളിക്കുന്നില്ലെങ്കിൽ ആകാശ് ദീപ് ആയിരിക്കും മുഹമ്മദ് സിറാജിന്‍റെ ബൗളിംഗ് പങ്കാളി. അൻഷുൽ കംബോജിന് പകരം അരങ്ങേറ്റക്കാരൻ അർഷ്ദീപ് സിംഗിനും ഷാർദുൽ താക്കൂറിന് പകരം സ്പിന്നർ കുൽദീപ...