കോഹ്‌ലിയുടെ അര്‍ധസെഞ്ചുറി ആദ്യ ദിനം ഇന്ത്യ 233/6
അഡ്‌ലെയ്‌ഡ്:ഓസ്ട്രേലിയക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവരുന്നു. മൂന്നക്കം കടക്കുന്നതിനിടയില്‍ മൂന്ന് മുന്‍നിര വിക്കറ്റുകളും വീണ ഇന്ത്യ നായകന്‍ കോഹ്‌ലിയുടെ അര്‍ധസെഞ്ചുറി മികവില്‍ ആദ്യ ദിനം അവസാനിക്കുമ്ബോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെന്ന നിലയിലെത്തി.
ഓപ്പണര്‍മാരെ നേരത്തെ നഷ്ടമായ ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുന്നതിനിടയില്‍ പുജാരയും പുറത്താവുകയായിരുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യന്‍ നായകന്‍ കോഹ്‌ലിയുടെ പ്രതീക്ഷകള്‍ക്ക് രണ്ടാം പന്തില്‍ തന്നെ തിരിച്ചടി കിട്ടി. അക്കൗണ്ട് തുറക്കാന്‍ വിടാതെ പൃഥ്വി ഷായുടെ വിക്കറ്റ് സ്റ്റാര്‍ക്ക് തെറിപ്പിച്ചു.മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്നു കോഹ്‍ലിയെ രഹാനെയുടെ പിഴവാണ് റണ്ണൗട്ടിലേക്ക് നയിച്ചത്.88 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. അധികം വൈകാതെ 43 റണ്‍സ് നേടി രഹാനെയും പുറത്തായതോടെ ഇ...
