BREAKING NEWS


Business

ഓണ വിപണിയിൽ കുടുംബശ്രീക്ക് റെക്കോർഡ് നേട്ടം; 40.44 കോടി രൂപയുടെ വിറ്റുവരവ്
Business

ഓണ വിപണിയിൽ കുടുംബശ്രീക്ക് റെക്കോർഡ് നേട്ടം; 40.44 കോടി രൂപയുടെ വിറ്റുവരവ്

  തിരുവനന്തപുരം: ഓണവിപണിയിൽ കുടുംബശ്രീ സംരംഭകരും കൂട്ടുത്തരവാദിത്ത കൃഷി സംഘങ്ങളും (ജെ.എൽ.ജി) ചേർന്ന് ഇത്തവണ സ്വന്തമാക്കിയത് 40.44 കോടി രൂപയുടെ വിറ്റുവരവ്. ഓണം വിപണന മേളകൾ, ഓണസദ്യ വിതരണം, ഗിഫ്റ്റ് ഹാമ്പർ വിൽപ്പന തുടങ്ങിയ പദ്ധതികളിലൂടെയാണ് കുടുംബശ്രീ വിപണി സജീവമാക്കിയത്. 1943 ഓണ വിപണന മേളകളിൽ നിന്നുമാത്രം 31.9 കോടി രൂപയുടെ വരുമാനം കുടുംബശ്രീക്ക് ലഭിച്ചു. പോക്കറ്റ്മാർട്ട് ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോം വഴിയും സിഡിഎസുകൾ മുഖേനയും 98,910 ഓണ ഗിഫ്റ്റ് ഹാമ്പറുകൾ വിറ്റഴിച്ച് 6.3 കോടി രൂപ നേടിയിട്ടുണ്ട്. കൂടാതെ 1,22,557 ഓണസദ്യ ഓർഡറുകൾ പൂർത്തിയാക്കിയും 2.24 കോടി രൂപയുടെ വരുമാനവും നേടി. ‘ഓണക്കനി’ പച്ചക്കറി കൃഷിയും ‘നിറപ്പൊലിമ’ പൂകൃഷിയും വഴിയും കുടുംബശ്രീ അംഗങ്ങൾ 10.32 കോടി രൂപയുടെ വിറ്റുവരവ് നേടി. 8913 ഏക്കറിൽ കൃഷി ചെയ്ത 1378 ടൺ പച്ചക്കറിയും 1820 ഏക്കറിൽ ഉത്പാദിപ്പിച്ച 109 ടൺ പൂക്കളുമാണ് വിപണിയി...
സിമന്റ്, തുകൽ ഉൽപന്നങ്ങൾ,തുണിത്തരങ്ങൾ എന്നിവയുടെ നിരക്ക് കുറയും; ജിഎസ്ടി കൗൺസിൽ യോഗം ഇന്നും നാളെയും ഡൽഹിൽ
Business

സിമന്റ്, തുകൽ ഉൽപന്നങ്ങൾ,തുണിത്തരങ്ങൾ എന്നിവയുടെ നിരക്ക് കുറയും; ജിഎസ്ടി കൗൺസിൽ യോഗം ഇന്നും നാളെയും ഡൽഹിൽ

  ന്യൂഡൽഹി: ചരക്ക്- സേവന നികുതി (ജിഎസ്ടി) നിരക്കുകൾ പരിഷ്‌കരിക്കാനുള്ള കേന്ദ്ര സർക്കാർ നിർദേശത്തിൽ തീരുമാനമെടുക്കാനുള്ള ജിഎസ്ടി കൗൺസിൽ യോഗം ഇന്നും നാളെയുമായി ഡൽഹിയിൽ ചേരും. ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ രാവിലെ പതിനൊന്ന് മണിക്കാണ് യോഗം ചേരുക. യോഗത്തിൽ സംസ്ഥാന ധനമന്ത്രിമാർ പങ്കെടുക്കും. നിലവിലെ അഞ്ച്, 12, 18, 28 ശതമാനം സ്ലാബ് ജിഎസ്ടി നിരക്കുകളെ അഞ്ച്,18 ശതമാനം എന്നീ രണ്ട് സ്ലാബ് നിരക്കുകൾക്ക് കീഴിലാക്കാനാണ് കേന്ദ്രത്തിന്റെ നിർദേശം. ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന ആഘോഷ പരിപാടിയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അവതരിപ്പിച്ചത്. നിരവധി ഉൽപന്നങ്ങളുടെ ജിഎസ്ടി കുറയ്ക്കുന്ന കാര്യവും യോഗത്തിൽ ചർച്ച ചെയ്യും. സിമന്റ്, തുകൽ ഉൽപന്നങ്ങൾ, ചെറിയ കാറുകൾ, പാക്കറ്റിലാക്കിയ ഭക്ഷണം, തുണിത്തരങ്ങൾ എന്നിവയുടെ ജിഎസ്ടി കുറയാനാണ് സാധ്യത. കൂടാതെ വ്യക്തിഗത ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയങ...
റിട്ടേണ്‍ ഫയലിങ്, യുപിഎസ്, സില്‍വര്‍ ഹാള്‍മാര്‍ക്കിങ്…;ഇന്ന്  മുതല്‍ നിരവധി മാറ്റങ്ങള്‍
Business

റിട്ടേണ്‍ ഫയലിങ്, യുപിഎസ്, സില്‍വര്‍ ഹാള്‍മാര്‍ക്കിങ്…;ഇന്ന് മുതല്‍ നിരവധി മാറ്റങ്ങള്‍

ഓരോ ദിവസവും മാറ്റങ്ങള്‍ക്ക് വിധേയമായി കൊണ്ടിരിക്കുകയാണ് സാമ്പത്തിക രംഗം. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതിനും സാങ്കേതികവിദ്യയില്‍ ഓരോ ദിവസം കഴിയുന്തോറും വന്നുകൊണ്ടിരിക്കുന്ന പുതിയ അപ്ഡേഷനുകളുമാണ് പ്രധാനമായി സാമ്പത്തിക രംഗത്ത് മാറ്റങ്ങള്‍ ഉണ്ടാവാന്‍ കാരണം. ഇത്തവണ സെപ്റ്റംബര്‍ മാസത്തിലും നിരവധി മാറ്റങ്ങളാണ് ഉണ്ടാവാന്‍ പോകുന്നത്. ആദായ നികുതി വ്യവസ്ഥയില്‍ അടക്കമാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്. അതിനാല്‍ സെപ്റ്റംബര്‍ 1 മുതല്‍ ശ്രദ്ധിക്കേണ്ട മാറ്റങ്ങള്‍ അറിയാം യുപിഎസിലേക്ക് മാറാനുള്ള അവസാന തീയതി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏകീകൃത പെന്‍ഷന്‍ സ്‌കീം (Unified Pension Scheme - UPS) തെരഞ്ഞെടുക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടി. നേരത്തെ ജൂണ്‍ 30 ആയിരുന്നു സമയപരിധി. ഇതാണ് സെപ്റ്റംബര്‍ 30 വരെ നീട്ടിയത്. നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തില്‍ (National Pension Sys...
രാജ്യത്തിന്റെ ആഭ്യന്തര വളർച്ച നിരക്ക് ഉയർന്നു: GDP 7.8 ശതമാനമായി വർധിച്ചു
Business

രാജ്യത്തിന്റെ ആഭ്യന്തര വളർച്ച നിരക്ക് ഉയർന്നു: GDP 7.8 ശതമാനമായി വർധിച്ചു

പ്രവചനങ്ങളെ അപ്രസക്തമാക്കി ഇന്ത്യൻ ജിഡിപിയുടെ മുന്നേറ്റം. 2025-26 സാമ്പത്തിക വർഷത്തെ ഒന്നാംപാദമായ ഏപ്രിൽ-ജൂണിൽ 7.8 ശതമാനമാണ് മൊത്ത ആഭ്യന്തര ഉൽപാദന വളർച്ചാ നിരക്കെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കി. ഇന്ത്യ 6.5 ശതമാനം വളരുമെന്നായിരുന്നു റിസർവ് ബാങ്കിന്റെ പ്രവചനം.സാമ്പത്തികരംഗത്ത് എതിരാളികളെ ബഹുദൂരം പിന്നിലാക്കിയ ഇന്ത്യ ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‍വ്യവസ്ഥ എന്ന നേട്ടവും നിലനിർത്തി. അതേസമയം, യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്കുമേൽ പ്രഖ്യാപിച്ച 50 ശതമാനം ഇറക്കുമതി തീരുവയുടെ ആഘാതം ഈ മാസം മുതലാണ് ദൃശ്യമാവുക. ഇത് ജൂലൈ-സെപ്റ്റംബർ പാദത്തിലെ ജിഡിപി വളർച്ചയിൽ ഒരു ശതമാനം വരെ കുറവുണ്ടായേക്കാമെന്നാണ് വിലയിരുത്തൽ. എന്നാൽ, ജിഎസ്ടി ഇളവ് ഉൾപ്പെടെ കൊണ്ടുവന്നും കയറ്റുമതി മേഖലയ്ക്ക് പിന്തുണ പാക്കേജ് അനുവദിച്ചും പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലേക്ക് ...
നിക്ഷേപം മൂന്ന് മടങ്ങായി  വർധിപ്പിക്കാൻ   ഗ്യാരണ്ടീഡ് പോസ്റ്റ് ഓഫീസ് പദ്ധതി
Business

നിക്ഷേപം മൂന്ന് മടങ്ങായി വർധിപ്പിക്കാൻ ഗ്യാരണ്ടീഡ് പോസ്റ്റ് ഓഫീസ് പദ്ധതി

സേവിങ്‌സ് അക്കൗണ്ടുകള്‍, എഫ്ഡി അക്കൗണ്ടുകള്‍, ആര്‍ഡി അക്കൗണ്ടുകള്‍ തുടങ്ങിയ സേവിങ്‌സ് അക്കൗണ്ടുകള്‍ ബാങ്കുകളില്‍ മാത്രമല്ല, പോസ്റ്റ് ഓഫീസുകളിലും തുറക്കാവുന്നതാണ്. ബാങ്കുകളേക്കാള്‍ കൂടുതല്‍ പലിശയാണ് പോസ്റ്റ് ഓഫീസ് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ബാങ്കുകളുടെ എഫ്ഡി പോലെയാണ് പോസ്റ്റ് ഓഫീസിന്റെ ടൈം ഡെപ്പോസിറ്റ് (ടിഡി) സ്‌കീം. പോസ്റ്റ് ഓഫീസില്‍ 1 വര്‍ഷം, 2 വര്‍ഷം, 3 വര്‍ഷം, 5 വര്‍ഷം എന്നിങ്ങനെയുള്ള കാലയളവില്‍ ഒരു ടിഡി അക്കൗണ്ട് തുറക്കാവുന്നതാണ്. വ്യത്യസ്ത കാലയളവുകളില്‍ യഥാക്രമം 6.9 ശതമാനം, 7.0 ശതമാനം, 7.1 ശതമാനം, 7.5 ശതമാനം എന്നിങ്ങനെയാണ് പോസ്റ്റ് ഓഫീസ് പലിശ വാഗ്ദാനം ചെയ്യുന്നത്. 5 വര്‍ഷത്തെ ടിഡിയില്‍ പോസ്റ്റ് ഓഫീസ് ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് ആയ 7.5 ശതമാനം വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞത് ആയിരം രൂപ നിക്ഷേപിച്ച് ടിഡി അക്കൗണ്ട് തുറക്കാവുന്നതാണ്. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. ആദായനികുത...
വമ്പന്‍ ഐപിഒയുമായി ജിയോ, 2026 ല്‍ ഓഹരി വിപണിയിലേക്ക്
Business

വമ്പന്‍ ഐപിഒയുമായി ജിയോ, 2026 ല്‍ ഓഹരി വിപണിയിലേക്ക്

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഡിജിറ്റല്‍ വിഭാഗമായ റിലയന്‍സ് ജിയോ പ്ലാറ്റ്ഫോമുകള്‍ ഓഹരി വിപണിയിലേക്ക്. 2026 ന്റെ ആദ്യ പകുതിയോടെ ജിയോ ഐപിഒ സംഘടിപ്പിക്കുമെന്നാണ് പ്രഖ്യാപനം. റിലയന്‍സിന്റെ 48-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കവെ മുകേഷ് അംബാനിയാണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. ജിയോ ഇന്ത്യയ്ക്ക് പുറത്തേയ്ക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുന്നതിനുള്ള സുപ്രധാന ചുവട് എന്ന് വ്യക്തമാക്കിക്കൊണ്ടാണ് മുകേഷ് അംബാനിയുടെ പ്രഖ്യാപനം. ജിയോ ഐപിഒ ഫയല്‍ ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്തുവരികയാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി 2026 ന്റെ ആദ്യ പകുതിയോടെ ജിയോ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടും എന്നും അംബാനി പറഞ്ഞു. 50 കോടി ഉപഭോക്താക്കള്‍ എന്ന വലിയ കടമ്പ ജിയോ കുടുംബം പിന്നിട്ടെന്നും മുകേഷ് അംബാനി പ്രതികരിച്ചു. ജിയോയുടെ പത്ത് വര്‍ഷത്തെ വളര്‍ച്ച വെളിപ്പെടുത്തിക്കൊണ്ടായിരുന്നു മുകേഷ് അം...
താരിഫില്‍ ട്രംപിന് തിരിച്ചടി; നിയമ വിരുദ്ധമെന്ന് യുഎസ് കോടതി
Business

താരിഫില്‍ ട്രംപിന് തിരിച്ചടി; നിയമ വിരുദ്ധമെന്ന് യുഎസ് കോടതി

ന്യൂയോര്‍ക്ക്: ഇന്ത്യ ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങള്‍ക്ക് മേല്‍ വന്‍ തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടി. യുഎസ് പ്രസിഡന്റ് പ്രഖ്യാപിച്ച മിക്ക താരിഫുകളും നിയമവിരുദ്ധമാണെന്ന് യുഎസ് അപ്പീല്‍ കോടതിയുടെ വിധി. അടിയന്തര സാമ്പത്തിക അധികാര നിയമപ്രകാരം താരിഫുകള്‍ നടപ്പാക്കുമെന്ന ട്രംപിന്റെ തീരുമാനമാണ് യുഎസ് ഫെഡറല്‍ സര്‍ക്യൂട്ട് കോടതി 7 -4 ഭൂരിപക്ഷ വിധിയിലൂടെ തള്ളിയത്. യുഎസ് ദേശീയ സുരക്ഷയ്ക്ക് വ്യാപാര അസന്തുലിതാവസ്ഥ ഹാനികരമാണെന്ന വാദം ഉയര്‍ത്തി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു താരിഫ് നടപ്പാക്കിയത്. എന്നാല്‍ താരിഫ് സംബന്ധിച്ച തീരുമാനം പ്രസിഡന്റിന്റെ അധികാര പരിധിയില്‍ വരുന്നതല്ലെന്നും ലെവികള്‍ നിശ്ചയിക്കുന്നതില്‍ യുഎസ് കോണ്‍ഗ്രസിനാണ് അധികാരമെന്നും കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി. താരിഫ് നയങ്ങള്‍ നിയമ വിരുദ്ധമാണെന്നും അവ അസാധുവാണെന്നുമാണ...
ജമ്മു കശ്മീരില്‍ മിന്നല്‍പ്രളയവും മണ്ണിടിച്ചിലും, പതിനൊന്ന് മരണം; രക്ഷാപ്രവർത്തനം ഊർജിതം
Business

ജമ്മു കശ്മീരില്‍ മിന്നല്‍പ്രളയവും മണ്ണിടിച്ചിലും, പതിനൊന്ന് മരണം; രക്ഷാപ്രവർത്തനം ഊർജിതം

ശ്രീനഗര്‍: ജമ്മു കശ്മീരിലുണ്ടായ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും പതിനൊന്നുപേര്‍ മരിച്ചു. റിയാസി ജില്ലയിലെ മഹോര്‍ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ ഏഴ് പേര്‍ മരിച്ചു. അഞ്ചുപേരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഒരു കുടുംബത്തിലെ ഏഴ് പേരാണ് മരിച്ചത്. നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. റംബാനിലെ രാജ്ഗഡ് മേഖലയിലുണ്ടായ മിന്നല്‍പ്രളയത്തില്‍ നാലുപേര്‍ മരിച്ചു. നാലുപേരെ കാണാതായി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഈ മേഖലയിലും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.ദുരന്തബാധിര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തിയതായി മന്ത്രി പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി ജമ്മുവില്‍ കനത്ത മഴ തുടരുകയാണ്. നദികള്‍ ...
Business

കാനഡയിലെ ഇന്ത്യന്‍ സ്ഥാനപതിയായി ദിനേഷ് കെ പട്‌നായികിനെ നിയമിച്ചു; നിയമനം ഒന്‍പത് മാസത്തിന് ശേഷം

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര"ക്ക് ഗംഭീര പ്രേക്ഷക പ്രതികരണം. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ കേരളത്തിൽ മാത്രം 130 ലധികം ലേറ്റ് നൈറ്റ് ഷോകളാണ് ചിത്രത്തിന് വേണ്ടി കൂട്ടിച്ചേർത്തത്. കേരളത്തിലെ 250 കൂടുതൽ സ്ക്രീനുകളിലായി ആയിരത്തിലധികം ഷോകളാണു ഇറങ്ങിയത് . കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന 'ലോക' രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. "ലോക" എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് "ചന്ദ്ര". കേരളത്തിൻ്റെ സംസ്കാരത്തിലും മിത്തുകളിലും ഊന്നി ഒരു സൂപ്പർഹീറോ ലോകം തന്നെയാണ് ചിത്രത്തിലൂടെ ഡൊമിനിക് അരുൺ സൃഷ്ടിച്ചിരിക്കുന്നത്. ചന്ദ്ര എന്ന ടൈറ്റിൽ കഥാപാത്രമായി തൻ്റെ കരിയർ ബെസ്റ്റ് പ്രകടനമാണ് കല്യാണി പ്രിയദർശൻ കാഴ്ച വെച്ചത്. സണ്ണി...
എ ഐ സിനിമ നി‍ർമ്മിച്ചാൽ 10 ലക്ഷം ഡോളർ സമ്മാനം നേടാം; 1 ബില്യൺ ഫോളോവേഴ്സ് നാലാംപതിപ്പ് ഒരുങ്ങുന്നു
Business

എ ഐ സിനിമ നി‍ർമ്മിച്ചാൽ 10 ലക്ഷം ഡോളർ സമ്മാനം നേടാം; 1 ബില്യൺ ഫോളോവേഴ്സ് നാലാംപതിപ്പ് ഒരുങ്ങുന്നു

ദുബൈ: യു എ ഇ സംഘടിപ്പിക്കുന്ന പ്രശസ്തമായ 1 ബില്യൺ ഫോളോവേഴ്സ് സമ്മി​റ്റി​ന്റെ നാലാം പതിപ്പിന് തയ്യാറെടുക്കുകയാണ് രാജ്യം. ലോകത്തെ ആദ്യത്തേതും ഏറ്റവും വലുതമായ കണ്ട​ന്റ് ക്രിയേറ്റർ ഇക്കോണമിയുമായി ബന്ധപ്പെട്ട പരിപാടിയാണ് 1 ബില്യൺ ഫോളോവേഴ്സ്. അടുത്ത വർഷം ജനുവരി(2026)യിൽ ആണ് നാലാം പതിപ്പ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ക്രിയേറ്റീവ് ഇക്കോണമിയുടെ ഭാവി പുനർനിർവചിക്കുന്നതാകും 1 ബില്യൺ ഫോളോവേഴ്സ് സമ്മിറ്റ് നാലാം പതിപ്പിലെ ഉള്ളടക്കമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനങ്ങളിലൊന്ന് 10 ലക്ഷം ഡോളർ (ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ എട്ട് കോടി രൂപയ്ക്ക് മുകളിൽ) സമ്മാനത്തുക പ്രഖ്യാപിച്ച എ ഐ സിനിമ നിർമ്മാണമാണ്. നിർമ്മിതബുദ്ധി സൃഷ്ടിപരമായ കഥപറച്ചിലിനെ എങ്ങനെ പരിവർത്തനം ചെയ്യുന്നുവെന്ന് പ്രദർശിപ്പിക്കുക എന്നതാണ് മത്സരം ലക്ഷ്യമിടുന്നത്, ഇത് ആഗോളതലത്തിൽ കണ്ട​ന്റ് ക്രിയേറ്റേഴ്സ...