ഇന്ത്യ-യുഎസ് താരിഫ്: ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍, ഇന്ത്യ പുതിയ വിപണി തേടുന്നു
ന്യൂഡല്‍ഹി: യുഎസ് ഇന്ത്യയ്ക്കെതിരെ ചുമത്തിയ 50 ശതമാനം അധിക തീരുവ പ്രാബല്യത്തില്‍ വന്നെങ്കിലും പ്രതിസന്ധി താത്കാലികം മാത്രമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. നിലവിലുള്ള താരിഫ് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആശയ വിനിമയം തുടരുന്നു എന്നാണ് വിശദീകരണം. യുഎസിലേക്കുള്ള ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ കയറ്റുമതിയുടെ വൈവിധ്യമാര്‍ന്ന സ്വഭാവം കണക്കിലെടുക്കുമ്പോള്‍ ഈ ഉയര്‍ന്ന താരിഫ് നിരക്കുകള്‍ വലിയ സാമ്പത്തിക ആഘാതം ഉണ്ടാക്കില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ നിലപാട്. സമാനമായ സുചനയാണ് യുഎസ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. ഇന്ത്യ-യുഎസ് ബന്ധം നിലവില്‍ ഏറെ സങ്കീര്‍ണ്ണമാണെങ്കിലും, അവസാനം, ഞങ്ങള്‍ ഒന്നിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പ്രതികരിച്ചു. ഇന്ത്യയും യുഎസും തമ്മില്‍ അതിവിപുലമായ ബന്ധമാണുള്ളത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നര...






