ഗ്രീൻലൻഡിൽ യുഎസ് യുദ്ധവിമാനങ്ങൾ വിന്യസിക്കുന്നു; യൂറോപ്യൻ രാജ്യങ്ങൾക്ക് ട്രംപിന്റെ ഭീഷണി
വാഷിങ്ടൺ: ഗ്രീൻലൻഡിനെ അമേരിക്കയുടെ ഭാഗമാക്കാനുള്ള ഡൊണാൾഡ് ട്രംപിന്റെ നീക്കങ്ങൾക്ക് പിന്നാലെ, ഗ്രീൻലൻഡിലെ തന്ത്രപ്രധാനമായ പിറ്റുഫിക് സ്പേസ് ബേസിൽ (Pituffik Space Base) അമേരിക്ക യുദ്ധവിമാനങ്ങൾ വിന്യസിക്കുന്നു. നോർത്ത് അമേരിക്കൻ എയറോസ്പേസ് ഡിഫൻസ് കമാൻഡിന്റെ (NORAD) കീഴിലുള്ള ഈ വിന്യാസം നേരത്തെ നിശ്ചയിച്ചതാണെന്ന് യുഎസ് വിശദീകരിക്കുന്നുണ്ടെങ്കിലും, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇത് ലോകരാജ്യങ്ങൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കുന്നു.
താരിഫ് ഭീഷണി: ഗ്രീൻലൻഡ് നടപടിയെ പിന്തുണച്ചില്ലെങ്കിൽ ഡെന്മാർക്ക്, നോർവേ, സ്വീഡൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് മേൽ കനത്ത ഇറക്കുമതി ചുങ്കം (Tariff) ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഫെബ്രുവരി 1 മുതൽ 10 ശതമാനവും ജൂണോടെ ഇത് 25 ശതമാനമായും ഉയർത്തുമെന്നാണ് ഭീഷണി.ഗ്രീൻലൻഡ് പിടിച്ചെടുക്കുന്നതിലൂടെ റഷ്യയിൽ നിന്നുള്ള വെല്ലുവിളികൾ തടയാമെന്നാണ് യുഎസ് വാദം. ട്രംപിന്റെ സ്വപ്...










