ഗവർണറുടെ നയപ്രഖ്യാപനത്തിൽ കേന്ദ്രവിമർശനം ‘ഔട്ട്’; വിട്ട ഭാഗങ്ങൾ വായിച്ച് മുഖ്യമന്ത്രി; സഭയിൽ തർക്കം
തിരുവനന്തപുരം: കേരള നിയമസഭയുടെ നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരെയുള്ള കടുത്ത വിമർശനങ്ങളും ബില്ലുകൾ തടഞ്ഞുവെക്കുന്നതിനെതിരെയുള്ള പരാമർശങ്ങളും വായിക്കാതെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. മന്ത്രിസഭ അംഗീകരിച്ചു നൽകിയ നയപ്രഖ്യാപനത്തിലെ 12, 15, 16 എന്നീ ഖണ്ഡികകളാണ് ഗവർണർ ഒഴിവാക്കിയത്. ഗവർണർ പദവിക്ക് വിരുദ്ധമായ നടപടിയാണിതെന്ന് സർക്കാർ ആരോപിച്ചു.
സാമ്പത്തിക പ്രതിസന്ധി: കേന്ദ്ര സർക്കാർ സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചുള്ള ഭാഗം.
ബില്ലുകൾ തടഞ്ഞുവെക്കൽ: നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണർ ഒപ്പിടാതെ തടഞ്ഞുവെക്കുന്നതിനെതിരെയുള്ള സർക്കാർ നിലപാട്.ബില്ലുകൾ തടഞ്ഞുവെക്കുന്നതിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതും അത് ഭരണഘടനാ ബെഞ്ചിന് വിട്ടതുമായ കാര്യങ്ങൾ.ഗവർണർ ഒഴിവാക്കിയ ഭാഗങ്ങൾ പിന്നീട് സഭയിൽ വായിച്ചു കേൾപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചടിച്ചത്. ഗവർണറുട...










