യുവതിയുടെ ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കി; യുവതിക്കെതിരെ നടപടി വേണമെന്ന് ദീപക്കിന്റെ കുടുംബം
കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണത്തിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം. ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ (35) മരണത്തിൽ യുവതിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് പിതാവ് ചോയി പറഞ്ഞു.
യുവതി വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചതിനെത്തുടർന്ന് ദീപക് കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. വീട്ടിലെത്തിയ ദീപക്കിന്റെ മുഖത്ത് വലിയ വിഷമം കണ്ടിരുന്നെങ്കിലും ആരോടും ഒന്നും പറഞ്ഞിരുന്നില്ലെന്ന് പിതാവ് വ്യക്തമാക്കി.പോലീസ് നിലപാട്: കേസ് അന്വേഷിച്ച മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ ദീപക്കിനെ കുറ്റപ്പെടുത്തുന്ന തരത്തിലാണ് സംസാരിച്ചതെന്ന് ബന്ധുവായ സനീഷ് ആരോപിച്ചു.ദീപക്കിന്റെ മരണത്തിന് ഉത്തരവാദികളായ യുവതിക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും കോഴിക്കോ...









