ചെളിണ്ടിൽ മാത്രമല്ല ഇത്തവണ താമര വിരിഞ്ഞത് തിരുവനന്തപുരത്ത്;കോർപ്പറേഷൻ തെരഞ്ഞെടുപ്പ്: അട്ടിമറി വിജയം; BJP ഏറ്റവും വലിയ ഒറ്റകക്ഷി, LDF-ന് കനത്ത തിരിച്ചടി!
തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ വഴിത്തിരിവായി. പതിറ്റാണ്ടുകളായി LDF കുത്തകയാക്കി വെച്ചിരുന്ന കോർപ്പറേഷനിൽ ഇത്തവണ NDA ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. 101 ഡിവിഷനുകളുള്ള കോർപ്പറേഷനിൽ കേവല ഭൂരിപക്ഷത്തിന് ഒരംഗത്തിന്റെ കുറവ് മാത്രമാണ് NDA-ക്കുള്ളത്.
ഇത്തവണ 100 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. വിഴിഞ്ഞത്തെ സ്വതന്ത്ര സ്ഥാനാർത്ഥിയുടെ നിര്യാണത്തെത്തുടർന്ന് ഒരു വാർഡിലെ വോട്ടെടുപ്പ് മാറ്റി വെച്ചിരുന്നു.കഴിഞ്ഞ തവണ 34 സീറ്റുകളുണ്ടായിരുന്ന BJP, ഇത്തവണ 50 സീറ്റുകളിലേക്ക് കുതിച്ചുചാട്ടം നടത്തിയത് ശ്രദ്ധേയമാണ്. അരനൂറ്റാണ്ടോളം കോർപ്പറേഷൻ ഭരണം കയ്യാളിയ LDF-ന് ഈ തെരഞ്ഞെടുപ്പ് ഫലം കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.
അധികാര വിരുദ്ധ വികാരം: കോർപ്പറേഷൻ ഭരണത്തിനെതിരെ ഉയർന്നുവന്ന അഴിമതി ആരോപണങ്ങളും ഭരണത്തിലെ കെടുകാര്യസ്ഥതയും ജനങ്ങളെ സ്വാധീനിച്ചു. BJP ഇതിനെതി...










