സിപിഎമ്മിന് കനത്ത പ്രഹരം; മൂന്ന് തവണ എംഎൽഎയായ അയിഷ പോറ്റി കോൺഗ്രസിൽ ചേർന്നു
തിരുവനന്തപുരം: മൂന്ന് പതിറ്റാണ്ടുനീണ്ട സിപിഎം ബന്ധം ഉപേക്ഷിച്ച് മുൻ എംഎൽഎ അയിഷ പോറ്റി കോൺഗ്രസിലേക്ക്. തിരുവനന്തപുരം ലോക്ഭവനിൽ നടന്ന കെപിസിസിയുടെ രാപ്പകൽ സമരവേദിയിലെത്തിയ അവർ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനിൽ നിന്നും കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി അയിഷ പോറ്റി എത്തിയേക്കുമെന്നാണ് സൂചന.
"പ്രസ്ഥാനം എന്നെ ഒരുപാട് വിഷമിപ്പിച്ചു"
സിപിഎം വിടാനുണ്ടായ കാരണം സമരവേദിയിൽ അയിഷ പോറ്റി തുറന്നുപറഞ്ഞു. "എന്റെ പ്രസ്ഥാനം എന്നെ ഒരുപാട് വിഷമിപ്പിച്ചു. 25 വർഷം കൂടെ നിന്ന പ്രസ്ഥാനത്തെ വഞ്ചിച്ചുവോ എന്ന് പലരും ചിന്തിക്കാം. വരും ദിവസങ്ങളിൽ സഖാക്കളിൽ നിന്ന് കടുത്ത വിമർശനവും ദേഷ്യവും ഉണ്ടായേക്കാം, അതെല്ലാം നേരിടാൻ ഞാൻ തയ്യാറാണ്," അവർ പറഞ്ഞു. താൻ അധികാരമോഹിയല്ലെന്നും എന്നും മനുഷ്യർക്കൊപ്പം നിൽക്കാനാണ് ആഗ്രഹിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്...










