നാടിനെ നടുക്കിയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് എവിടെ? സിസിടിവി ദൃശ്യങ്ങളില്ല; രണ്ടാഴ്ചയായിട്ടും പോലീസിന് തുമ്പില്ല
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് അതിസാഹസികമായി ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷിനെ (26) കണ്ടെത്താൻ പോലീസിന് ഇതുവരെ കഴിഞ്ഞില്ല. ഡിസംബർ 29-ന് രാത്രിയാണ് ഇയാൾ രക്ഷപ്പെട്ടത്. നഗരത്തിലെ പ്രധാന ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വീടുകൾ എന്നിവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ മെഡിക്കൽ കോളേജ് പോലീസ് അരിച്ചുപെറുക്കിയെങ്കിലും വിനീഷിന്റെ ഒരു ദൃശ്യം പോലും കണ്ടെത്താനായിട്ടില്ല.
ഒരു സിസിടിവി ക്യാമറയിൽ പോലും പതിയാതെ വിനീഷ് എങ്ങനെ നഗരം വിട്ടു എന്നതാണ് അന്വേഷണസംഘത്തെ അത്ഭുതപ്പെടുത്തുന്നത്. ജയിലിലും സെല്ലിലും അക്രമസ്വഭാവം കാണിക്കുന്ന ഇയാളെക്കുറിച്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടും ഇതുവരെ പൊതുജനങ്ങളിൽ നിന്ന് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
വിനീഷ് പുറത്തുനിൽക്കുന്നത് കൊല്ലപ്പെട്ട ദൃശ്യയുടെ കുടുംബത്തിന് വലിയ ഭീഷണിയാണെന്ന് പോലീസ് റിപ്പോർട്ടുണ്ട്.
ദൃശ്യയുടെ അമ്മയും സഹോ...










