BREAKING NEWS


National

അഗ്നി സുരക്ഷ സംവിധാനങ്ങളില്ല; ചിന്ന സ്വാമി സ്റ്റേഡിയത്തിന്റെ ഫ്യൂസ് ഊരി കര്‍ണാടക വൈദ്യുതി ബോര്‍ഡ്
National, News

അഗ്നി സുരക്ഷ സംവിധാനങ്ങളില്ല; ചിന്ന സ്വാമി സ്റ്റേഡിയത്തിന്റെ ഫ്യൂസ് ഊരി കര്‍ണാടക വൈദ്യുതി ബോര്‍ഡ്

ബെംഗളൂരു: അഗ്നിബാധയ്ക്ക് സാധ്യതയുള്ള സാഹചര്യത്തിൽ അടിസ്ഥാന സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന കണ്ടെത്തലിനെത്തുടർന്ന് എം. ചിന്നസ്വാമി സ്റ്റേഡിയത്തിലെ വൈദ്യുതി വിതരണം തടഞ്ഞതായി ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്‌കോം) അറിയിച്ചു. സ്റ്റേഡിയത്തിനായി ഫയർ എൻഒസി ഉൾപ്പെടെയുള്ള നിർബന്ധിത അഗ്‌നിസുരക്ഷാ അനുമതികൾ ഇല്ലെന്ന് ഫയർഫോഴ്‌സ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ഫയർ ആൻഡ് എമർജൻസി സർവീസസ് ഡയറക്ടർ ജനറലിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ബെസ്‌കോം വൈദ്യുതി വിച്ഛേദനത്തിന് ഉത്തരവിട്ടത്. ചിന്നസ്വാമി സ്റ്റേഡിയം സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലായിരുന്നാലും മൈതാനത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ, അറ്റകുറ്റപ്പണികളും വിവിധ പരിപാടികളും കേരള ക്രിക്കറ്റ് അസോസിയേഷൻ മേൽനോട്ടത്തിലായാണ് നടക്കുന്നത്. ജൂണ്‍ നാലിന്, ഐപിഎല്‍ കിരീടം ചൂടിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവി...
ബെം​ഗളൂരു ദുരന്തം; ഉത്തരവാദി ആർസിബിയെന്ന് ട്രിബ്യൂണൽ
Latest news, National, News

ബെം​ഗളൂരു ദുരന്തം; ഉത്തരവാദി ആർസിബിയെന്ന് ട്രിബ്യൂണൽ

ഐപിഎല്‍ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ വിജയാഘോഷത്തിനിടെയുണ്ടായ ആള്‍ക്കൂട്ട ദുരന്തത്തിന് കാരണം ആര്‍സിബി ടീമിന്‍റെ അനാവശ്യ തിടുക്കമെന്ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ റിപ്പോര്‍ട്ട്. നഗരത്തില്‍ വന്‍ ജനക്കൂട്ടം തടിച്ചുകൂടിയതിന് പിന്നില്‍ ആര്‍സിബിയാണെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണെന്ന് ട്രിബ്യൂണല്‍ നിരീക്ഷിച്ചു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ആര്‍സിബി വിജയാഘോഷം സംഘടിപ്പിക്കുന്ന കാര്യം ആരാധകരെ അറിയിച്ചത്. അതിന് മുമ്പ് ആവശ്യമായ അനുമതികളൊന്നും വാങ്ങിയിരുന്നില്ല. ആര്‍സിബിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് കണ്ട് കാണികള്‍ തടിച്ചുകൂടുകയായിരുന്നു. വിജയാഘോഷത്തോടനുബന്ധിച്ച് അവസാനനിമിഷം ആര്‍സിബി നടത്തിയ പ്രഖ്യാപനം ദ്രോഹിക്കുന്ന തരത്തിലുള്ള സമീപനമെന്നും ട്രിബ്യൂണല്‍ വിമര്‍ശിച്ചു. ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് പോലീസിന് മുന്നൊരുക്കങ്ങള്‍ നടത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കാനാ...
ശിവഗംഗ കസ്റ്റഡിമരണം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മദ്രാസ് ഹൈക്കോടതി
Top News, India, Latest news, National

ശിവഗംഗ കസ്റ്റഡിമരണം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മദ്രാസ് ഹൈക്കോടതി

ശിവഗംഗ കസ്റ്റഡിമരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മദ്രാസ് ഹൈക്കോടതി. മധുരൈ ബെഞ്ചാണ് ഒരാഴചയ്ക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാൻ നിര്‍ദേശിച്ചത്. സിബിസിഐഡിയുടെ പ്രത്യേകസംഘവും കേസ് അന്വേഷിക്കണം. അജിത് കുമാര്‍ പൊലീസില്‍ നിന്ന് നേരിട്ടത് അതിക്രൂര പീഡനമാണെന്നും കോടതി വിമര്‍ശിച്ചു. അജിത്തിനെ പൊലീസ് മര്‍ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. അജിത് കുമാറിനെ കസ്റ്റഡിയിലെടുത്ത ശേഷം ആളൊഴിഞ്ഞ മൈതാനത്ത് വച്ച് പൊലീസ് ക്രൂരമായി മര്‍ദിച്ചു. മുപ്പതിലധികം പാടുകളാണ് ദേഹത്തുള്ളതെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആന്തരിക രക്തശ്രാവമാണ് മരണകാരണം. അജിത്തിന്റെ മുഖത്തും സ്വകാര്യഭാഗങ്ങളിലും പൊലീസ് മുളകുപൊടി തേച്ചു. പൊലീസ് സ്‌പോണ്‍സേര്‍ഡ് കുറ്റകൃത്യമാണെന്നും വാടകക്കൊലയാളികള്‍ പോലും ഒരാളെ ഇങ്ങനെ മര്‍ദിക്കില്ലെന്നും കോടതി വിമര്‍ശിച്ചു. ശിവഗംഗ കസ്റ്റഡിമരണത്തില്‍ പൊലീസിന്റെ...
പുരി രഥയാത്രയ്ക്കിടെ തിക്കും തിരക്കും; മൂന്നു മരണം
National, News

പുരി രഥയാത്രയ്ക്കിടെ തിക്കും തിരക്കും; മൂന്നു മരണം

ഭുവനേശ്വർ: ഒഡീഷയിലെ പുരിയിൽ ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രക്കിടയിൽ ഉണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് മൂന്ന് പേർ മരിച്ചു. മരിച്ചവരിൽ രണ്ടുപേർ സ്ത്രീകളാണ്. അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. അപകടം ശ്രീ ഗുംഡിച ക്ഷേത്രത്തിന് സമീപം രഥങ്ങൾ എത്തിച്ചേരുന്നതിനിടെയിലായിരുന്നു. വിഗ്രഹങ്ങളുമായി രഥങ്ങൾ ക്ഷേത്രത്തിലേക്ക് നീങ്ങുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ഒഡീഷയിലെ ഖുർദ ജില്ല സ്വദേശികളായ പ്രഭതി ദാസ്, ബസന്തി സാഹു, പ്രേംകാന്ത് മൊഹന്തി എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത് എന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജഗന്നാഥ റഥയാത്രയിൽ പങ്കെടുക്കാനായി പുരിയിലേക്ക് വന്ന ഇവർ തിരക്കിലും തിക്കിലുംപെട്ട് സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരിൽ ചിലരുടെ നില അതീവ ഗുരുതരമാണ്....
അഹമ്മദാബാദ് വിമാനാപകടം; അന്വേഷണത്തിന് ഐക്യ രാഷ്ട്രസഭയുടെ നിരീക്ഷകനും
National, News

അഹമ്മദാബാദ് വിമാനാപകടം; അന്വേഷണത്തിന് ഐക്യ രാഷ്ട്രസഭയുടെ നിരീക്ഷകനും

അഹമ്മദാബാദ് വിമാനദുരന്തം അന്വേഷണത്തിന് ഐക്യ രാഷ്ട്രസഭയുടെ നിരീക്ഷകനും. അന്താരാഷ്ട്ര വ്യോമയാന ഏജൻസിയുടെ വിദഗ്ധനെ നിരീക്ഷകനാക്കാൻ അനുവദിച്ച് ഇന്ത്യ. ഐക്യരാഷ്ട്ര സഭയുടെ അഭ്യർത്ഥന പ്രകാരമാണ് തീരുമാനം. വിമാന കമ്പനി പ്രതിനിധിയെ വിളിച്ചു വരുത്തും. ബോയിങ് കമ്പനി പ്രതിനിധിയെ വിളിച്ചു വരുത്താനും പാർലമെന്റ് ഗതാഗത കമ്മിറ്റി തീരുമാനിച്ചു. വ്യോമയാന സെക്രട്ടറി, ഡിജിസിഎ ഡിജി എന്നിവരെയും പാർലമെന്റ് ഗതാഗത കമ്മിറ്റി വിളിച്ചു വരുത്തും. ജൂലൈ 8ന് എത്താനാണ് നിർദേശം. അഹമ്മദാബാദ് വിമാനപകടം ഉൾപ്പടെയുള്ള വ്യോമയാന മേഖലയിലെ പ്രശ്നങ്ങൾ ചർച്ചയാകും. രാജ്യത്തുണ്ടായ വ്യോമായാന അപകടങ്ങളെ കുറിച്ച് ചർച്ച ചെയ്യാനാണ് പാർലമെന്റ് ട്രാൻസ്പോർട്ട് കമ്മിറ്റി യോഗം ചേരുന്നത്. നിലവിൽ, അപകടവുമായി ബന്ധപ്പെട്ട്, കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറിൽ നിന്നും ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറിൽ നിന്നുമുള്ള വിവരങ്ങൾ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റ...
വിമാനാപകടത്തിന് ശേഷം ദിവസങ്ങൾക്കുള്ളിൽ എയർ ഇന്ത്യ ഓഫീസിൽ ആഘോഷം;  ജീവനക്കാർക്കെതിരെ നടപടി
India, Latest news, National

വിമാനാപകടത്തിന് ശേഷം ദിവസങ്ങൾക്കുള്ളിൽ എയർ ഇന്ത്യ ഓഫീസിൽ ആഘോഷം; ജീവനക്കാർക്കെതിരെ നടപടി

ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെ എഐഎസ്എടിഎസ് ഓഫീസിൽ ജീവനക്കാർ പാർട്ടി ആഘോഷിച്ച സംഭവത്തിൽ നടപടിയുമായി എയർ ഇന്ത്യ. എയർപോർട്ട് ഗേറ്റ്‌വേ സേവനങ്ങൾ നൽകുന്ന എഐഎസ്എടിഎസിലെ നാല് മുതിർന്ന ഉദ്യോഗസ്ഥരോട് രാജി ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജോലിസ്ഥലത്തിൽ നടന്ന പാർട്ടി ആഘോഷങ്ങളുടെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് നടപടി. വിമാനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോടുള്ള ഐക്യദാർഢ്യം കമ്പനി അറിയിച്ചു. അപകടത്തിനുശേഷം എഐഎസ്എടിഎസിൻ്റെ ഗുരുഗ്രാം ഓഫീസിൽ നടന്ന ആഘോഷ പരിപാടികൾ സമയോചിതമല്ലെന്നും അത് അത്യന്തം ദൗർഭാഗ്യകരമാണെന്നും കമ്പനി വക്താവ് അറിയിച്ചു. ബന്ധപ്പെട്ട ജീവനക്കാരുടെ പെരുമാറ്റം സ്ഥാപനത്തിന്റെ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും സംഭവത്തിൽ ഉത്തരവാദികളായ ജീവനക്കാർക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വക്താവ് വ്യക്തമാക്കി....
അഹമ്മദാബാദ് വിമാനദുരന്തം: ബ്ലാക്ക് ബോക്‌സില്‍നിന്നുള്ള  ഡാറ്റ ഡൗണ്‍ലോഡ് ചെയ്തു
National, News

അഹമ്മദാബാദ് വിമാനദുരന്തം: ബ്ലാക്ക് ബോക്‌സില്‍നിന്നുള്ള ഡാറ്റ ഡൗണ്‍ലോഡ് ചെയ്തു

ന്യൂഡൽഹി: അഹമ്മദാബാദിലെ വിമാന ദുരന്തവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ അടങ്ങിയ ബ്ലാക്ക് ബോക്സിന്റെ ഡാറ്റ ഡൗൺലോഡ് ചെയ്തു. വിമാനത്തിന്റെ മുൻഭാഗത്ത് നിന്ന് കണ്ടെത്തിയ ബ്ലാക്ക് ബോക്സിൽ നിന്നും വിവരങ്ങൾ വീണ്ടെടുത്തതായും ഡൗൺലോഡ് ചെയ്‌തതായും വ്യോമയാന മന്ത്രാലയം അറിയിച്ചു. ബ്ലാക്ക് ബോക്സിന്റെ മെമ്മറി മൊഡ്യൂൾ പൂർണമായി ലഭ്യമാക്കിയതായും കേന്ദ്ര സർക്കാർ വ്യക്തമാക്കി.  വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് ജൂണ്‍ 13-ന് സ്ഥലത്തുനിന്ന് കണ്ടെടുത്തിരുന്നു. വിമാനം തകര്‍ന്നുവീണ കോളേജ് ഹോസ്റ്റലിന്റെ മേല്‍ക്കൂരയില്‍നിന്നാണ് ബ്ലാക്ക്ബോക്സ്‌ കണ്ടെത്തിയത്....
ഗുജറാത്തിലെ വിസാവദർ ഉപതിരഞ്ഞെടുപ്പിൽ  സീറ്റ് നിലനിര്‍ത്തി എ എ പി
Election, National

ഗുജറാത്തിലെ വിസാവദർ ഉപതിരഞ്ഞെടുപ്പിൽ സീറ്റ് നിലനിര്‍ത്തി എ എ പി

അഹമ്മദാബാദ്: ഗുജറാത്തിലെ വിസാവദറിൽ നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി (എഎപി) സീറ്റ് നിലനിർത്തി. എഎപി സ്ഥാനാർത്ഥിയായ ഗോപാൽ ഇറ്റാലിയ 17,554 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച ഭൂപേന്ദ്ര ഭയാനി ബിജെപിയിൽ ചേർന്ന് രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഗോപാൽ ഇറ്റാലിയയ്ക്ക് 75,942 വോട്ടുകൾ ലഭിച്ചു. ബി.ജെ.പിയുടെ കിരിത് പട്ടേൽ 58,388 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്ത് എത്തി. കോൺഗ്രസിന്റെ നിതൻ രൺപാരിയക്ക്‌ 5,501 വോട്ടുകളെ നേടാനായുള്ളു....
രാജ്യസഭയിലേക്ക് മത്സരിക്കില്ലെന്ന് കെജ്രിവാൾ
National, Election

രാജ്യസഭയിലേക്ക് മത്സരിക്കില്ലെന്ന് കെജ്രിവാൾ

ന്യൂഡൽഹി: രാജ്യസഭയിലേക്ക് മത്സരിക്കില്ലെന്ന് അരവിന്ദ് കെജ്രിവാൾ. ലുധിയാന വെസ്റ്റ് മണ്ഡലത്തിൽ സഞ്ജയ് അറോറയുടെ വിജയത്തെ തുടർന്ന് ഒഴിവാകുന്ന രാജ്യസഭാ സീറ്റിൽ മത്സരിക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആര് സ്ഥാനാർഥിയാകുമെന്ന് പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതി തീരുമാനിക്കുമെന്നും കെജ്രിവാൾ വ്യക്തമാക്കി....
അഹമ്മദാബാദ് വിമാനാപകടം: വിമാനത്തിന്റെ അവശിഷ്ട്ടങ്ങൾ നീക്കി തുടങ്ങി
National, News

അഹമ്മദാബാദ് വിമാനാപകടം: വിമാനത്തിന്റെ അവശിഷ്ട്ടങ്ങൾ നീക്കി തുടങ്ങി

അഹമ്മദാബാദ് വിമാനാപകടത്തിൽ കത്തിത്തകർന്ന എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനത്തിന്റെ അവശിഷ്ടങ്ങൾ നീക്കി തുടങ്ങി. വിമാനത്തിന്റെ ഭാഗങ്ങൾ ഗുജറാത്ത് സ്റ്റേറ്റ് ഏവിയേഷൻ ഇൻഫ്രാസ്ട്രക്ചർ കമ്പനി ഓഫീസിലേക്കാണ് മാറ്റുന്നത്. അഹമ്മദാബാദ് വിമാനാപകടത്തിൽ നിന്നുള്ള വിമാനാവശിഷ്ടങ്ങൾ എയർക്രാഫ്റ്റ് ആക്‌സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB)യുടെ മേൽനോട്ടത്തിലാകും സൂക്ഷിക്കുക. മുഴുവൻ ഭാഗങ്ങളും നീക്കം ചെയ്യാൻ 48 മുതൽ 72 മണിക്കൂർവരെ വേണ്ടിവരുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഇന്ത്യൻ അന്വേഷണ സംഘത്തിന് പുറമെ യുഎസ് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും (NTSB) അപകടത്തിൽ വിശദമായ അന്വേഷണം നടത്തുകയാണ്....