BREAKING NEWS


National

എയർ ഇന്ത്യയുടെ  പരിശോധനാ വിവരങ്ങൾ തേടി ഡിജിസിഎ
National, News

എയർ ഇന്ത്യയുടെ പരിശോധനാ വിവരങ്ങൾ തേടി ഡിജിസിഎ

ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ, എയർ ഇന്ത്യയുടെ 2024 മുതൽ നടന്ന സുരക്ഷാ പരിശോധനകളുടെ വിവരങ്ങൾ ആവശ്യപ്പെട്ട് ഡിജിസിഎ നടപടിയെടുത്തു. സമഗ്രമായ സുരക്ഷാ ഓഡിറ്റിന്റെ ഭാഗമായി സമഗ്രമായ വിശകലനമാണ് ഡിജിസിഎ ലക്ഷ്യമിടുന്നത്. അതിനിടെ ജീവനക്കാരുടെ വിന്യാസത്തിലും മേൽനോട്ടത്തിലും ഗുരുതര വീഴ്ചകൾ കണ്ടെത്തിയതോടെ എയർ ഇന്ത്യയിലെ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശിപാർശ ചെയ്തു. അപകടം ഒഴിവാക്കാനായ സാഹചര്യങ്ങളിൽ ഉത്തരവാദിത്തം നിർവഹിക്കാത്തതിന്റെ പേരിലാണ് ഇവരെ എല്ലാ സേവന ചുമതലകളിൽ നിന്നുമൊഴിവാക്കാൻ നിർദേശം നൽകിയിരിക്കുന്നത്....
അഹമ്മദാബാദ് വിമാനപകടം: മൂന്ന് എയർ ഇന്ത്യ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ഡിജിസിഎ നിർദേശം
National

അഹമ്മദാബാദ് വിമാനപകടം: മൂന്ന് എയർ ഇന്ത്യ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ഡിജിസിഎ നിർദേശം

മുംബൈ: അഹമ്മദാബാദ് വിമാന അപകടത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ എയർ ഇന്ത്യക്ക് നിർദ്ദേശം നൽകി. ഉദ്യോഗസ്ഥരെ ജോലിയിൽ നിന്ന് മാറ്റി നിർത്താനാണ് നിർദ്ദേശം. ഡിവിഷണൽ വൈസ് പ്രസിഡണ്ട് ഉൾപ്പെടെയുള്ള മൂന്നുപേർക്കെതിരെയാണ് നടപടി. ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാറ്റങ്ങൾ വരുത്തുമെന്നും ഇക്കാലയളവിൽ കമ്പനിയുടെ ചീഫ് ഓപ്പറേഷൻ ഓഫീസർ കാര്യങ്ങൾ നേരിട്ട് കൈകാര്യം ചെയ്യുമെന്നും എയർ ഇന്ത്യ അറിയിച്ചു. ജീവനക്കാരുടെ വിശ്രമം ലൈസൻസിംഗ് എന്നിവയുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രശ്നങ്ങൾ പുറത്തുവന്നിരുന്നു. ഇത്തരം വീഴ്ചകൾക്കെതിരെ കർശനമായ നടപടികൾ എടുക്കുന്നതായിരിക്കും എന്നും ഡിജിസിഎ പറഞ്ഞു....
സിന്ധു നദീജല കരാർ പുനസ്ഥാപിക്കില്ല – അമിത് ഷാ
National, News

സിന്ധു നദീജല കരാർ പുനസ്ഥാപിക്കില്ല – അമിത് ഷാ

ന്യൂഡൽഹി: സിന്ധു നദീജല കരാർ ഇന്ത്യ പുനസ്ഥാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യയ്ക്ക് അവകാശപ്പെട്ട ജലം നമ്മൾ ഉപയോഗിക്കും. പാക്കിസ്ഥാനിലേക്ക് ഒഴുകിയിരുന്ന വെള്ളം കനാൽ നിർമ്മിച്ച് രാജസ്ഥാനിലേക്ക് കൊണ്ടുപോകും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര ഉടമ്പടികൾ ഏകപക്ഷീയമായി റദ്ദാക്കാൻ കഴിയില്ല. എന്നാൽ ഒരിക്കൽ അത് ലംഘിക്കപ്പെട്ടാൽ പിന്നീട് അതിന് നിലനിൽപ്പില്ല അമിത് ഷാ പറഞ്ഞു....
അന്താരാഷ്ട്ര യോഗ ദിനം; വിശാഖപട്ടണത്ത് യോഗാ സംഗമ പരിപാടി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു
National, Top News

അന്താരാഷ്ട്ര യോഗ ദിനം; വിശാഖപട്ടണത്ത് യോഗാ സംഗമ പരിപാടി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു

പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ച് രാജ്യം. വിശാഖപട്ടണത്ത് മൂന്ന് ലക്ഷത്തിലധികം ആളുകൾ പങ്കെടുക്കുന്ന യോഗാ സംഗമ പരിപാടി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. യോഗാ സംഗമം പരിപാടിയുടെ ഭാഗമായി ഒരേസമയം രാജ്യത്തെ 10 ലക്ഷത്തിൽ അധികം സ്ഥലങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കും. ഡൽഹിയിൽ റെഡ് ഫോർട്ട്, കുത്തബ് മിനാർ, കർത്തവ്യപഥ് തുടങ്ങി 109 സ്ഥലങ്ങളിൽ യോഗ ദിനത്തോടനുബന്ധിച്ച് പരിപാടികൾ നടക്കും. കൊച്ചി ബോൾഗാട്ടിയിൽ കേന്ദ്ര ടൂറിസം വകുപ്പിന്റെ യോഗ പരിപാടിയിൽ പങ്കെടുക്കാൻ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെത്തി. യോഗാദിനാചരണം സംസ്ഥാനതല ഉദ്ഘാടനം തൃശ്ശൂരിൽ മന്ത്രി വീണാ ജോർജ് ഓൺലൈനായി ഉദ്ഘാടനം ചെയ്യും. Tag; International Yoga Day; Prime Minister Narendra Modi inaugurated the Yoga Sangam event in Visakhapatnam...
വിമാനത്താവള പരിസരത്തെ തടസ്സങ്ങൾ നീക്കാൻ കരട് വിജ്ഞാപനം
India, National, News

വിമാനത്താവള പരിസരത്തെ തടസ്സങ്ങൾ നീക്കാൻ കരട് വിജ്ഞാപനം

ന്യൂഡൽഹി: വിമാനതാവളത്തെ തടസ്സങ്ങൾ നീക്കാൻ കരട് വിജ്ഞാപനത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. കരട് പ്രകാരം ഉയരപരിധി ലംഘിക്കുന്ന കെട്ടിടങ്ങളും മരങ്ങളും വേഗത്തിൽ നീക്കം ചെയ്യാൻ ഡിജിസിഎ ക്ക്‌ നിർദ്ദേശം നൽകാൻ അധികാരം നൽകുന്നു. നിർദ്ദേശം പാലിച്ചില്ലെങ്കിൽ ജില്ലാ കലക്ടർ പൊളിറ്റിക്കൽ നടപടി സ്വീകരിക്കാം.
ആക്‌സിയം – 4 ദൗത്യം വീണ്ടും മാറ്റിവെച്ചു
India, National

ആക്‌സിയം – 4 ദൗത്യം വീണ്ടും മാറ്റിവെച്ചു

ഡൽഹി: ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര വീണ്ടും അനിശ്ചിതത്വത്തിലായി. ജൂൺ 22ന് നിശ്ചയിച്ച ആക്‌സിയം 4 ദൗത്യം വീണ്ടും മാറ്റിവെച്ചു. ഇതുവരെ ഏഴാം തവണയാണ് വിക്ഷേപണം മാറ്റിവക്കുന്നത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് ആക്‌സിയം സ്‌പേസ് അറിയിച്ചു. നാസ, ഐഎസ്ആർഒ, യൂറോപ്യൻ സ്പേസ് ഏജൻസിയും ചേർന്ന് ആക്സിയം സ്‌പേസുമായി സഹകരിച്ച് ഒരുക്കുന്ന സ്വകാര്യ ബഹിരാകാശ ദൗത്യമാണ് ആക്സിയം–4 മിഷൻ. ഈ ദൗത്യത്തിലെ യാത്രികരിൽ ശുഭാംശു ശുക്ലയ്ക്കൊപ്പം പെഗ്ഗി വിറ്റ്സൺ, സ്ലാവസ് ഉസ്‌നാൻസ്കി വിസ്നിയേവിസ്‌കി, ടിബോർ കപ്പു എന്നിവരും ഉൾപ്പെടുന്നു. സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലാണ് യാത്ര സാധ്യമാകുന്നത്....
അഹമ്മദാബാദ് വിമാനപകടം; 210 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു
National, News

അഹമ്മദാബാദ് വിമാനപകടം; 210 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു

അഹമ്മദാബാദ് വിമനാപകടത്തിൽ മരിച്ചവരിൽ ഇതുവരെ 210 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. മരിച്ചവരുടെ ഡിഎൻഎ പരിശോധന ഇന്നത്തോടെ പൂർത്തിയാകും. 187 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ വിട്ടുനൽകിയത്. അപകടത്തിൽ രക്ഷപ്പെട്ട വിശ്വാസ് കുമാറിനെ 5 ദിവസത്തെ ചികിത്സക്ക് ശേഷം അഹമ്മദാബാദിലെ സ്വകാര്യ ഹോട്ടലിലേക്ക് മാറ്റി. അപകടത്തെ കുറിച്ച് അന്വേഷിക്കുന്ന വിവിധ അന്വേഷണ സംഘങ്ങളുടെ പരിശോധന തുടർന്നുകൊണ്ടിരിക്കുകയാണ്....
ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം; ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഇറാനില്‍ നിന്ന് വിദ്യാര്‍ത്ഥികളുമായുള്ള ആദ്യ വിമാനം ഡല്‍ഹിയിലെത്തി
India, National, Top News

ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം; ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഇറാനില്‍ നിന്ന് വിദ്യാര്‍ത്ഥികളുമായുള്ള ആദ്യ വിമാനം ഡല്‍ഹിയിലെത്തി

ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം കടുത്ത സാഹചര്യത്തില്‍ ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഇറാനില്‍ നിന്ന് വിദ്യാര്‍ത്ഥികളുമായുള്ള ആദ്യ വിമാനം ഡല്‍ഹിയിലെത്തി. അര്‍മേനിയയുടെ തലസ്ഥാനമായ യെരേവാനില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് ഡല്‍ഹിയില്‍ എത്തിയത്. 110 വിദ്യാര്‍ത്ഥികളുമായാണ് വിമാനം ഡൽഹിയിലെത്തിയത്. ഇതില്‍ 90 വിദ്യാര്‍ത്ഥികള്‍ കാശ്മീരില്‍ നിന്നുള്ളവരാണ്. 20 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. ആദ്യ സംഘത്തില്‍ മലയാളികള്‍ ഇല്ലെന്നാണ് നോര്‍ക്ക വ്യക്തമാക്കുന്നത്. തിരിച്ചെത്തിയ ഇന്ത്യക്കാരെ സ്വീകരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ എത്തി. വിദ്യാര്‍ത്ഥികള്‍ സര്‍ക്കാരിന് നന്ദി പറഞ്ഞു. ടെഹ്‌റാനില്‍ നിന്നും 12 മലയാളി വിദ്യാര്‍ത്ഥികള്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇവര്‍ വരും ദിവസങ്ങളില്‍ മടങ്ങിയേക്കുമെന്നാണ് വിവരം. ഇന്ത്യന്‍ പതാകയേന്തിയാണ് ഉര്‍മിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി പുറത്ത...
അഹമ്മദാബാദ് വിമാന അപകടം; ഡിഎൻഎ പരിശോധന നടപടികൾ ഇന്ന് പൂർത്തിയായേക്കും
Latest news, National

അഹമ്മദാബാദ് വിമാന അപകടം; ഡിഎൻഎ പരിശോധന നടപടികൾ ഇന്ന് പൂർത്തിയായേക്കും

അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധന നടപടികൾ ഇന്ന് പൂർത്തിയായേക്കും. ഇതുവരെ തിരിച്ചറിഞ്ഞത് 210 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഇതുവരെ187 പേരുടെ മൃതദേഹങ്ങൾ വിട്ടു നൽകി. 24 മണിക്കൂറും പ്രവർത്തിക്കുന്ന ലാബിലാണ് പരിശോധന പുരോഗമിക്കുന്നത്. സാമ്പിളുകൾ മൃതദേഹങ്ങളിൽ നിന്ന് ശേഖരിക്കുന്നതിൽ വലിയ വെല്ലുവിളി നേരിട്ടിരുന്നു. അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട വിശ്വാസ് കുമാർ എന്ന യാത്രക്കാരൻ 5 ദിവസത്തെ ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടിരുന്നു. അഹമ്മദാബാദിലെ വിമാന അപകടത്തിൽ 274 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. കേരളത്തിൽ നിന്നുള്ള രഞ്ജിതയുടേത് അടക്കം മൃതദേഹങ്ങൾ തിരിച്ചറിയാൻ ഉണ്ട്. അഹമ്മദാബാദിലെ സ്വകാര്യ ഹോട്ടലിലേക്കാണ് പോലീസ് നിർദ്ദേശപ്രകാരം വിശ്വാസ് കുമാർ മാറിയത്. തൽക്കാലം സന്ദർശകരെ അനുവദിക്കില്ല. അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന വിവിധ അന്വേഷണ സംഘങ്ങൾ ഇന്നും ദുരന്ത ഭൂ...
സർവീസുകൾ വെട്ടിച്ചുരുക്കാൻ എയർ ഇന്ത്യ; യാത്രക്കാർക്ക് ടിക്കറ്റ് തുക റീഫണ്ട് ചെയ്യും
National

സർവീസുകൾ വെട്ടിച്ചുരുക്കാൻ എയർ ഇന്ത്യ; യാത്രക്കാർക്ക് ടിക്കറ്റ് തുക റീഫണ്ട് ചെയ്യും

സർവീസുകൾ വെട്ടിച്ചുരുക്കാൻ എയർ ഇന്ത്യ. 15%ത്തോളം വരുന്ന അന്താരാഷ്ട്ര സർവീസുകൾ കമ്പനി റദ്ദാക്കി. ജൂലൈ പകുതി വരെയാണ് സർവീസുകൾ വെട്ടിക്കുറച്ചത്. അഹമ്മദാബാദ് അപകടത്തിന്റെ പശ്ചാത്തലത്തിൽ വിമാനങ്ങളിൽ നടക്കുന്ന അധിക പരിശോധനയുടെ ഭാഗമായിട്ടാണ് നിയന്ത്രണം. ഇതോടെ ആറ് ദിവസത്തിനുള്ളിൽ എയർ ഇന്ത്യ റദ്ദാക്കിയ സർവീസുകളുടെ എണ്ണം 83 ആയി. യാത്രക്കാർക്ക് ടിക്കറ്റ് തുക റീഫണ്ട് ചെയ്യുമെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയവയിൽ ഭൂരിഭാഗവും. സുരക്ഷാ പരിശോധനയ്ക്ക് പുറമെ പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ മൂലവും എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കിയിരുന്നു. നിലവിൽ വ്യോമപാത സുരക്ഷിതമല്ലാത്തതിനാൽ ആശങ്കകളും നിലനിൽക്കുകയാണ്. ജൂണ്‍ 12ന് ഉച്ചയ്ക്ക് 1.39നായിരുന്നു ഇന്ത്യയെ നടുക്കിയ ആകാശദുരന്തം നടന്നത്. അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേയ്ക്ക് പറ...