BREAKING NEWS


More

ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ഗതാഗതക്കുരുക്ക്: 12 ദിവസം നീണ്ട ട്രാഫിക് ജാം 2010-ൽ
Latest news, Special Report, Top News, World, Writers Corner

ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ഗതാഗതക്കുരുക്ക്: 12 ദിവസം നീണ്ട ട്രാഫിക് ജാം 2010-ൽ

2010-ൽ ബെയ്ജിങ്-ടിബറ്റ് എക്‌സ്പ്രസ് വേയിലെ ഒരു ഭാഗത്ത് ഉണ്ടായ മഹത്തായ ഗതാഗതക്കുരുക്ക്, ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ട്രാഫിക് ജാമായി ചരിത്രത്തിൽ ഇടം പിടിച്ചു. 12 ദിവസം നീണ്ടുനിന്ന കുരുക്കിന്റെ ദുരിതങ്ങൾ ഇന്നും ആളുകൾ മറന്നിട്ടില്ല. മംഗോളിയയിൽ നിന്ന് ബെയ്ജിങ്ങിലേക്ക് കൽക്കരിയും മറ്റ് നിർമ്മാണ സാമഗ്രികളും കൊണ്ടുവരുന്ന ട്രക്കുകളുടെ നീണ്ട നിരയാണ് ഗതാഗതക്കുരുക്കിന് കാരണമായത്. ഗതാഗതം സ്തംഭിച്ചതായി മനസിലായതോടെ, യാത്രികർ പലരും വാഹനങ്ങളിലാണ് ഭക്ഷണം കഴിച്ച് ഉറങ്ങുവാൻ തുടങ്ങി. ദിവസത്തിൽ ഒരു കിലോമീറ്റർ പോലും മുന്നേറാൻ കഴിയാത്തതിന്റെ പശ്ചാത്തലത്തിൽ, വാഹനങ്ങൾ തകരാറിലാവുകയും ഗതാഗതക്കുരുക്ക് വീണ്ടും കടുത്തതാകുകയും ചെയ്തു. ഡ്രൈവർമാർക്കും യാത്രക്കാർക്കും വേണ്ടി താൽക്കാലിക താമസസൗകര്യങ്ങൾ നിർമ്മിക്കുകയും ചെയ്തു. ലഘുഭക്ഷണങ്ങൾ, നൂഡിൽസ്, ശീതളപാനീയങ്ങൾ എന്നിവ നാലിരട്ടി വിലയ്ക്കാണ് വിറ്റു പോയത്. ചരിത്രമായി...
സംസ്ഥാനത്ത് നിപ സമ്പർക്ക പട്ടികയിൽ 675 പേർ; പാലക്കാട് മാത്രം 347 പേർ
Kerala News, Health, Latest news, Topnews

സംസ്ഥാനത്ത് നിപ സമ്പർക്ക പട്ടികയിൽ 675 പേർ; പാലക്കാട് മാത്രം 347 പേർ

സംസ്ഥാനത്താകെ ആകെ 675 പേർ നിപ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ഇതിൽ 178 പേർ പാലക്കാട് ജില്ലയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ടാമത്തെ നിപ മരണവുമായി ബന്ധപ്പെട്ടവരാണ്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച്, നിലവിൽ സമ്പർക്കത്തിലുള്ളവരുടെ എണ്ണം മലപ്പുറം ജില്ലയിൽ 210, പാലക്കാട് 347, കോഴിക്കോട് 115, എറണാകുളത്ത് രണ്ട്, തൃശൂരിൽ ഒന്ന് എന്നിങ്ങനെയാണ്. അതേസമയം, പാലക്കാട് ജില്ലയിൽ സ്ഥിരീകരിച്ച രണ്ടാമത്തെ നിപ കേസിന്റെ പുതുക്കിയ റൂട്ട് മാപ്പ് പുറത്തിറക്കി. ഈ റൂട്ട് മാപ്പിൽ രേഖപ്പെടുത്തിയിട്ടുള്ള സ്ഥലങ്ങളിലും സമയങ്ങളിലും സന്നിഹിതരായിരുന്നവർ എത്രയും പെട്ടെന്ന് നിപ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നു. ഈ ആഴ്ച ആദ്യമാണ് സംസ്ഥാനത്ത് രണ്ടാമത്തെ നിപ്പ വൈറസ് മരണം റിപ്പോർട്ട് ചെയ്തത്. പാലക്കാട് മണ്ണാർക്കാട് സ്വദേശിയാണ് പെരിന്തൽമണ്ണയില...
സംസ്ഥാനത്ത് നിപ സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 609 ആയി; മരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ 112 പേർ
Kerala News, Health, Latest news, Top News

സംസ്ഥാനത്ത് നിപ സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 609 ആയി; മരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ 112 പേർ

നിപ ബാധ സംശയിച്ച് മരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ 112 പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് സ്ഥിരീകരിച്ചു. ജൂലൈ 12 ന് മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പാലക്കാട് സ്വദേശിയായ 57 കാരൻ മരിച്ചത്. മരണകാരണം നിപ അണുബാധയാണോ എന്ന് പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മഞ്ചേരിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ നിപ പോസിറ്റീവ് ആയിരുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 609 പേർ നിപ സമ്പർക്ക പട്ടികയിലുണ്ട്. സിസിടിവി ദൃശ്യങ്ങളും മറ്റ് ഡാറ്റയും ഉപയോഗിച്ച് ആരോഗ്യവകുപ്പ് മരിച്ചയാളുടെ റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. “ഒരു കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിച്ചിട്ടുണ്ട്, ബാധിത പ്രദേശത്ത് ഫീൽഡ് തല പ്രവർത്തനങ്ങളും പനി നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. ആരോഗ്യ വിദഗ്ധരുടെ ഒരു സംഘം സ്ഥലം സന്ദർശിച്ച് കൂടുതൽ നടപടികൾ ആരംഭിച്ചു. മറ്റുള്ളവരിൽ സാധ്യമായ ലക്...
” സമൂസക്കും ജിലേബിക്കും ആരോഗ്യകരമായ ദോഷവശങ്ങള്‍ വ്യക്തമാക്കി മുന്നറിയിപ്പ് നൽകണം”; കേ​ന്ദ്ര ആരോ​ഗ്യമന്ത്രാലയം
National, Health, India, News, Top News, Topnews

” സമൂസക്കും ജിലേബിക്കും ആരോഗ്യകരമായ ദോഷവശങ്ങള്‍ വ്യക്തമാക്കി മുന്നറിയിപ്പ് നൽകണം”; കേ​ന്ദ്ര ആരോ​ഗ്യമന്ത്രാലയം

സി​ഗരറ്റിനെതിരായ മുന്നറിയിപ്പു പോലെ സമൂസക്കും ജിലേബിക്കും ആരോഗ്യകരമായ ദോഷവശങ്ങള്‍ വ്യക്തമാക്കി മുന്നറിയിപ്പ് നൽകണമെന്ന് കേ​ന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശം. ലഘുഭക്ഷണങ്ങളിലെ എണ്ണയും കൊഴുപ്പും പഞ്ചസാരയും സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്ന പോലെ ബോര്‍ഡുകള്‍ സ്ഥാപിക്കാനും നിര്‍ദ്ദേശമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വകുപ്പുകള്‍ എന്നിവയുടെ കാന്റീനുകള്‍, കഫ്റ്റീരിയകള്‍ എന്നിവയ്ക്കാണ് ആദ്യ നിര്‍ദേശം. എന്നാല്‍ ഇത് നിരോധനമല്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ജിലേബി,സമൂസ എന്നീ ലഘുഭക്ഷണങ്ങള്‍ക്ക് പുറമേ ലഡ്ഡു, വട പാവ്, പക്കോഡ എന്നിവയെല്ലാം പരിശോധനയിലാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. സാധാരണയായി കഴിക്കുന്ന ഇന്ത്യൻ ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന കൊഴുപ്പിന്റെയും പഞ്ചസാരയുടെയും അളവും അതുമൂലം ഉണ്ടാകുന്ന ആരോ​ഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയുള്ള പഠനങ്ങൾ നേരത്തെ വന്നിരുന്നു. 2050 ആകു...
നിപ്പ ആശങ്ക; ഇടപെടാതെ അധികൃതര്‍
Latest news, Health, Kerala News, Top News

നിപ്പ ആശങ്ക; ഇടപെടാതെ അധികൃതര്‍

പാലക്കാട് നിപ്പ ആശങ്കയിൽ ജാഗ്രതയോടെ മുന്നോട്ടു പോകുമ്പോഴും വവ്വാൽ ശല്യത്താൽ പൊറുതിമുട്ടുകയാണ് ഷൊർണൂർ ചുഡുവാലത്തൂർ നിവാസികൾ. ചുഡുവാലത്തൂർ ക്ഷേത്രത്തിന് സമീപത്തുള്ള മരങ്ങളിലാണ് ആയിരകണക്കിന് വവ്വാലുകൾ നിലയുറപ്പിച്ചിരിക്കുന്നത്. നാട് വളഞ്ഞ വവ്വാലുകൾ നിപ്പ രോഗമുണ്ടാക്കാനിടയാക്കുമോ എന്നാണ് ഭീതി. എല്ലാ മരങ്ങളിലും ഇലകളെക്കാൾ വവ്വാലുകളുണ്ട്. നാട്ടുകൽ സ്വദേശിക്കു നിപ്പ സ്ഥിരീകരിച്ചതിനു പിന്നാലെ ചുഡുവാലത്തൂരിലെ നൂറുകണക്കിന് കുടുംബങ്ങൾ കടുത്ത ആശങ്കയിലാണ്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ മരങ്ങളിലാണ് വവ്വാലുകൾ കൂട്ടമായി എത്തിയിരിക്കുന്നത്. വവ്വാലുകൾ മലമൂത്ര വിസർജനം നടത്തുന്നതിനാൽ എല്ലാ വീടുകളിലെ കിണറുകളും ഷീറ്റുകൾ കൊണ്ട് മറിച്ചിരിക്കുകയാണ്. ഈ വിസർജനം കാരണം കുടയെടുത്ത് വേണം പുറത്തിറങ്ങാൻ. നാട്ടുകാരുടെ നേതൃത്വത്തിൽ നഗരസഭക്കും വനം വകുപ്പിനും ജില്ല കലക്ടർക്കും പരാതി നൽകിയെങ്കിലും ഇതുവരെയും നടപടിയുണ്ടായില്ല...
കേന്ദ്രസംഘം ഇന്ന് നിപ ബാധിത പ്രദേശങ്ങൾ സന്ദർശിക്കും
Kerala News, Health, Latest news, Top News

കേന്ദ്രസംഘം ഇന്ന് നിപ ബാധിത പ്രദേശങ്ങൾ സന്ദർശിക്കും

നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയിലെത്തിയ കേന്ദ്രസംഘം ഇന്ന് നിപബാധിത പ്രദേശങ്ങൾ സന്ദർശിക്കും. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം നിയോഗിച്ച പ്രത്യേക ടീമാണ് ജില്ലയിലെത്തിയത്. സംസ്ഥാനത്ത് 116 പേരാണ് ഹൈറിസ്ക് വിഭാഗത്തിൽ നിപ നിരീക്ഷണത്തിൽ തുടരുന്നത്. നിപ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനാണ് കേന്ദ്ര സംഘം മലപ്പുറത്ത് എത്തിയത്. നിപ ബാധിച്ച് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 38 വയസ്സുകാരിയുടെ ആരോഗ്യനില നേരിട്ടെത്തി കേന്ദ്ര സംഘം വിലയിരുത്തി. ഇന്ന് മലപ്പുറത്തെ നിപ ബാധിത പ്രദേശങ്ങൾ സന്ദർശിക്കും. നാഷണൽ ജോയിൻറ് ഔട്ട് ബ്രേക്ക് റെസ്പോൺസ് ടീമാണ് സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്നത്. ഇവർ മലപ്പുറം ഡിഎംഒയുമായി കൂടിക്കാഴ്ച നടത്തി. വവ്വാലുകളുടെ നിരീക്ഷണത്തിനും സർവ്വേക്കുമായി ഡോക്ടർ ദിലീപ് പാട്ടീലിൻ്റെ നേതൃത്വത്തിലുള്ള എട്ടു പേരടങ്ങുന...
നിപ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട സ്ത്രീ മരിച്ചു; മരണകാരണം സ്ഥിരീകരിക്കാൻ പരിശോധനഫലം കാത്ത് ആരോഗ്യമേഖല
Kerala News, Health, Latest news, News, Top News

നിപ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട സ്ത്രീ മരിച്ചു; മരണകാരണം സ്ഥിരീകരിക്കാൻ പരിശോധനഫലം കാത്ത് ആരോഗ്യമേഖല

മലപ്പുറം ജില്ലയിൽ നിപ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട ഒരു സ്ത്രീ മരിച്ചു. കോട്ടക്കൽ സ്വദേശിനിയാണ് മരിച്ചത്. മങ്കടയിൽ നിപ ബാധിച്ച് മരിച്ച യുവതിയോടൊപ്പം ആശുപത്രിയുടെ തീവ്രപരിശോധന വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്ന വ്യക്തിയാണ്. മരണശേഷം മൃതദേഹം ബന്ധുക്കൾ സംസ്കരിക്കാൻ ശ്രമിച്ചെങ്കിലും ആരോഗ്യ വകുപ്പ് ഇടപെട്ട് തടഞ്ഞു. നിപ വൈറസ് സ്ഥിരീകരിക്കപ്പെടുകയോ ഇല്ലയോ എന്നതിന്റെ പരിശോധനാ ഫലം ലഭിക്കുന്നതുവരെ സംസ്‌കാര നടപടികൾ പുരോഗമിക്കരുതെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. മലപ്പുറത്ത് നിപ ബാധിതരുമായി സമ്പർക്കം ഉണ്ടായവരുടെ എണ്ണം 241 ആയി. ഇതിൽ 12 പേർ ചികിത്സയിലാണ്, അതിൽ 5 പേർ ഐ.സി.യുവിലാണ്. നിലവിൽ സംസ്ഥാനത്താകെ 383 പേർ നിപ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. Tag: Woman on Nipah contact list dies; health sector awaiting test results to confirm cause of death...
ചികിത്സയിലിരിക്കെ മരിച്ച മലപ്പുറം മങ്കട സ്വദേശിനിയായ 18 വയസ്സുകാരിക്ക് നിപ സ്ഥിരീകരിച്ചു
Health, Kerala News, Malappuram, Top News

ചികിത്സയിലിരിക്കെ മരിച്ച മലപ്പുറം മങ്കട സ്വദേശിനിയായ 18 വയസ്സുകാരിക്ക് നിപ സ്ഥിരീകരിച്ചു

ചികിത്സയിലിരിക്കെ മരിച്ച മലപ്പുറം മങ്കട സ്വദേശിനിയായ 18 വയസ്സുകാരിക്ക് നിപ സ്ഥിരീകരിച്ചു. അന്തിമ സ്ഥിരീകരണത്തിനായി സാമ്പിൾ പൂനെ വൈറോളജി ലാബിലേക്ക് അയച്ചു. രോഗലക്ഷങ്ങളോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ യുവതിയെ കഴിഞ്ഞ മാസം 28-നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഈ മാസം ഒന്നിനാണ് മരണം സംഭവിച്ചത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചതിനാൽ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഒരു ഡോക്ടറും രണ്ടു ജീവനക്കാരും ഹോം ക്വാറന്റൈനിലാണ്. അതേസമയം, നിപ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മറ്റൊരു യുവതിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണ്. പൂനെ വൈറോളജി ലാബിലേക്ക് അയച്ച സാമ്പിളിന്റെ ഫലം ഇന്ന് വരും. കോഴിക്കോട് ബയോളജി ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ നിപ പോസിറ്റീവായിരുന്നു. എന്നാൽ, പ...
ഓമനപ്പുഴ കൊലപാതകം; മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത് വീട്ടില്‍ വഴക്കിടുന്നതും ഉപദ്രവിക്കുന്നതും പതിവായതിനാലെന്ന് പിതാവിന്റെ മാെഴി
Alappuzha, Crime, Death, Kerala News, Latest Video, Top News

ഓമനപ്പുഴ കൊലപാതകം; മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത് വീട്ടില്‍ വഴക്കിടുന്നതും ഉപദ്രവിക്കുന്നതും പതിവായതിനാലെന്ന് പിതാവിന്റെ മാെഴി

മാരാരിക്കുളം ഓമനപ്പുഴയില്‍ മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത് മകള്‍ വീട്ടില്‍ വഴക്കിടുന്നതും ഉപദ്രവിക്കുന്നതും പതിവായതിനാലെന്ന് പിതാവിന്റെ മൊഴി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 15-ാം വാര്‍ഡ് ഓമനപ്പുഴ കുടിയാംശ്ശേരില്‍ ജോസ്‌മോന്‍ ആണ് മകള്‍ എയ്ഞ്ചല്‍ ജാസ്മിനെ ഇന്നലെ രാത്രി 11 മണിയോടെ സ്വന്തം വീട്ടിൽവച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. തോര്‍ത്ത് ഉപയോഗിച്ച് കഴുത്തുഞെരിച്ചാണ് ജോസ്‌മോന്‍ മകളെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. മൂന്നുവര്‍ഷം മുന്‍പ് വിവാഹിതയായ എയ്ഞ്ചല്‍ ജാസ്മിന്‍, ഭര്‍ത്താവുമായി വഴക്കിട്ട് അഞ്ചുമാസമായി സ്വന്തം വീട്ടിലായിരുന്നു. ഇവിടെ വന്നശേഷം അച്ഛനും അമ്മയുമായും മറ്റു കുടുംബാംഗങ്ങളുമായും വഴിക്കിടുന്നതു പതിവായിരുന്നു. ജോസ്മോന്‍ തടഞ്ഞെങ്കിലും ചൊവ്വാഴ്ച രാത്രി സ്‌കൂട്ടറെടുത്ത് എയ്ഞ്ചല്‍ പുറത്തുപോയി. തിരികെയെത്തിയപ്പോള്‍ എയ്ഞ്ചലും ജോസ്മോനുമായി മല്‍പ്പിടിത്തമുണ്ടായി. ഇതി...
ഓമനപ്പുഴ കൊലപാതകം; അമ്മയും അമ്മാവനും കസ്റ്റഡിയിൽ
Alappuzha, Crime

ഓമനപ്പുഴ കൊലപാതകം; അമ്മയും അമ്മാവനും കസ്റ്റഡിയിൽ

ആലപ്പുഴ: ആലപ്പുഴ കലവൂർ ഓമനപ്പുഴയിൽ മകളെ പിതാവ് കൊലപ്പെടുത്തിയ കേസിൽ അമ്മയെയും അമ്മാവനെയും കസ്റ്റഡിയിലെടുത്തു. അമ്മ ജെസി മോളും അമ്മാവൻ അലോഷ്യസുമാണ് കസ്റ്റഡിയിലുള്ളത്. വീട്ടുകാർക്ക് മുന്നിൽവെച്ചാണ് മകൾ ജാസ്മിന്റെ കഴുത്തുഞെരിച്ചതെന്ന വിവരമുണ്ടായിരുന്നു. സംഭവ സമയത്ത് ഒപ്പമുണ്ടായിരുന്നതായി മാതാവും മൊഴി നൽകിയിരുന്നു. ചൊവ്വാഴ്ച രാത്രി വീട്ടിൽ വെച്ചുണ്ടായ തർക്കത്തിനിടെ ജാസ്മിനെ പിതാതവ് തോർത്തുപയോഗിച്ച് കഴുത്ത് ഞെരിച്ചത്. കഴുത്തിലെ രക്തക്കുഴലുകൾ പൊട്ടിയാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ...