BREAKING NEWS


കേരളത്തിൽ മെയ് പകുതിയോടെ കാലവർഷം എത്തും

By Nagaram Network
kochi rain vibhu

ന്യൂഡൽഹി: കനത്ത ചൂടിന് ആശ്വാസമായി ഇത്തവണ തെക്കുപടിഞ്ഞാറൻ കാലവർഷം നേരത്തെ എത്താനിടയുണ്ടെന്ന് റിപ്പോർട്ട്. യൂറോപ്യൻ സെൻട്രൽ ഫോർ മീഡിയം റേഞ്ച് വെതർ ഫോറ്കാസ്റ്റ്സ് കണക്കുകൾ പ്രകാരം മെയ് അവസാനം തന്നെ ദക്ഷിണേന്ത്യയിൽ മഴ ആരംഭിക്കാനാണ് സാധ്യത.

നിലവിൽ ഉത്തരേന്ത്യയിൽ താപനില 43-44 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ൽ മെയ് 27 മുതൽ 29 വരെ കാലവർഷം എത്തും. കേരളം, തമിഴ്നാട് സംസ്ഥാനങ്ങളിൽ മെയ് 25നും ജൂൺ 1നും ഇടയിൽ കാലവർഷം എത്താനാണ് സാധ്യത.

സാധാരണ ലഭിക്കുന്ന മഴ തന്നെയായിരിക്കും ലഭിക്കുകയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാലാവസ്ഥയിൽ വലിയ മാറ്റമില്ലെങ്കിൽ മെയ് 25ന് തന്നെ കേരളത്തിൽ മഴ ആരംഭിക്കാം.

ഇത്തവണ എൽ നിനോ സ്വാധീനം ഉണ്ടാകില്ലെന്നാണ് സൂചന. മെയ് അവസാനത്തോടെ തെക്കുകിഴക്കൻ അറബിക്കടൽ മേഖലയിൽ ശക്തമായ പടിഞ്ഞാറൻ കാറ്റ് രൂപപ്പെടുകയും ഈർപ്പമുള്ള മേഘങ്ങളെ ഇന്ത്യൻ തീരത്തേക്ക് എത്തിക്കുകയും ചെയ്യാൻ സാധ്യതയുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *