BREAKING NEWS


Football

മെസിയെ വരവേൽക്കാൻ തയ്യാറെടുത്ത് കൊച്ചി; കേരളത്തിലെ സൗകര്യങ്ങളിൽ പൂർണതൃപ്തനെന്ന് എഎഫ്എ മാനേജർ ഹെക്ടർ ഡാനിയേൽ കബ്രേര
Football

മെസിയെ വരവേൽക്കാൻ തയ്യാറെടുത്ത് കൊച്ചി; കേരളത്തിലെ സൗകര്യങ്ങളിൽ പൂർണതൃപ്തനെന്ന് എഎഫ്എ മാനേജർ ഹെക്ടർ ഡാനിയേൽ കബ്രേര

  കൊച്ചി: അർജന്റീന ടീമിന്റെ കേരള സന്ദർശനത്തിന് മുന്നോടിയായി, അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) മാനേജർ ഹെക്ടർ ഡാനിയേൽ കബ്രേര കൊച്ചിയിലെത്തി. കലൂർ സ്റ്റേഡിയം സന്ദർശിച്ച് സാഹചര്യങ്ങൾ വിലയിരുത്തി. സ്റ്റേഡിയം, എയർപോർട്ട്, ഇമിഗ്രേഷൻ സൗകര്യങ്ങൾ, ഹോട്ടൽ താമസ സൗകര്യങ്ങൾ തുടങ്ങി എല്ലാ ക്രമീകരണങ്ങളിലും പൂർണ തൃപ്തി രേഖപ്പെടുത്തി. സംസ്ഥാന കായികമന്ത്രി വി. അബ്ദുറഹ്മാൻ അടക്കം സ്പോൺസർമാരും സംഘത്തിനൊപ്പമുണ്ടായിരുന്നു. ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി നവംബർ 15ന് കേരളത്തിലെത്തുമെന്നത് ഉറപ്പാണ്. ക്രമീകരണങ്ങളിൽ ടീം തൃപ്തരാണ്. മത്സര തീയതിയും എതിരാളി ടീമും മുഖ്യമന്ത്രി പ്രഖ്യാപിക്കും,” മന്ത്രി വ്യക്തമാക്കി. പിച്ച്, കാണികളുടെ ഇരിപ്പിട സൗകര്യം, വെളിച്ചം തുടങ്ങിയ കാര്യങ്ങളിൽ സംഘം നിർദേശങ്ങൾ മുന്നോട്ടു വെച്ചതായും, ആവശ്യമായ നവീകരണ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.  ...
Football

ഭരണഘടന പരിഷ്‌കരിക്കണം; ഇന്ത്യന്‍ ഫുട്‌ബോളിന് വീണ്ടും വിലക്കുഭീഷണിയുമായി ഫിഫ

  ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോളിന് വീണ്ടും വിലക്കുഭീഷണിയുമായി ഫിഫയും ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനും. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) ഭരണഘടന പരിഷ്‌കരിച്ച് നടപ്പില്‍വരാത്തത് ചൂണ്ടിക്കാണിച്ചാണ് നടപടി. പരിഷ്‌കരിച്ച ഭരണഘടന ഒക്ടോബര്‍ 30-നകം നടപ്പാക്കിയില്ലെങ്കില്‍ ഫെഡറേഷന്‍ സസ്‌പെന്‍ഷന്‍ അടക്കമുള്ള അച്ചടക്കനടപടികള്‍ നേരിടേണ്ടിവരുമെന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന് ഫിഫയും എഎഫ്‌സിയും സംയുക്തമായി അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടന നടപ്പാക്കാത്തതില്‍ കടുത്ത ആശങ്കയും രേഖപ്പെടുത്തിയിട്ടുണ്ട്. 2022ല്‍ ഫെഡറേഷനെ ഫിഫ സസ്‌പെന്‍ഡു ചെയ്തിരുന്നു. ഒന്നാം ഡിവിഷന്‍ ലീഗ് (ഐഎസ്എല്‍) നടത്തിപ്പ് പ്രതിസന്ധിയിലായിരിക്കെ ഫുട്‌ബോള്‍ ഫെഡറേഷന് കനത്ത അടിയായി ഫിഫയുടെ ഭീഷണി. ഫെഡറേഷന്‍ ഭരണഘടന പരിഷ്‌കരണം നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കോടതി ഉത്തരവുപ്രകാരമേ പുതുക്കിയ ഭരണഘടന ഫെഡറ...
റൊണാൾഡോയ്‌ക്കൊപ്പം ഇനി ജാ​​വോ ഫെ​​ലി​​ക്സും; വൻതുകയ്ക്ക് താരത്തെ സ്വന്തമാക്കി അൽ നസർ
Sports, Entertainment, Entertainment News, Football, Latest news, Top News, World

റൊണാൾഡോയ്‌ക്കൊപ്പം ഇനി ജാ​​വോ ഫെ​​ലി​​ക്സും; വൻതുകയ്ക്ക് താരത്തെ സ്വന്തമാക്കി അൽ നസർ

പോർച്ചുഗീസ് സ്ട്രൈക്കർ ജാവോ ഫെലിക്സിനെ വൻതുകയ്ക്ക് സ്വന്തമാക്കി സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ നസർ. 260 ദശലക്ഷം യു.എസ് ഡോളറിനാണ് ഫെലിക്സിനെ അൽ നസർ ടീമിൽ എത്തിച്ചിരിക്കുന്നത്. 25 വയസ്സുകാരനായ ഫെലിക്സ് രണ്ട് വർഷത്തെക്കാണ് അൽ നാസറുമായി കരാർ ഒപ്പുവെച്ചിരിക്കുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസിയിൽ നിന്നാണ് ഫെലിക്സിന്റെ അൽ നസറിലേക്കുള്ള വരവ്. താരം ഇനി പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പം സൗദി ലീഗിൽ പന്ത് തട്ടും. അൽ നസറിന് പുറമെ ഫെലിക്സിന്റെ പഴയ ക്ലബ്ബായ ബെൻഫിക്കയും താരത്തിനുവേണ്ടി രംഗത്തുണ്ടായിരുന്നു. അറ്റാക്കിങ് മിഡ്‌ഫീൽഡറായും, ഫോർവേഡായും കളിക്കുന്ന ഫെലിക്സ് 2025 ക്ലബ് ലോകകപ്പ് നേടിയ ചെൽസി ടീമിലും ഉൾപ്പെട്ടിരുന്നു. അന്ന് കോള്‍ പാല്‍മറിന്റെ ഇരട്ട ഗോളിന്റെയും, ജോവാ പെഡ്രോയുടെ ഗോളിന്റെയും കരുത്തിൽ പി എസ് ജി യെ തകർത്ത് കിരീടത്തിൽ മുത്തമിട്ടിരുന്നു. തന്റെ പതിനാലാം വയസ്സ...
ഐഎസ്എൽ അനിശ്ചിതത്വത്തിൽ; എഐഎഫ്എഫ് ഭരണഘടനയും MRAയും പരിഗണനയിൽ – സുപ്രീംകോടതി വിധി നിർണായകം
Latest news, Football, India, National, Top News

ഐഎസ്എൽ അനിശ്ചിതത്വത്തിൽ; എഐഎഫ്എഫ് ഭരണഘടനയും MRAയും പരിഗണനയിൽ – സുപ്രീംകോടതി വിധി നിർണായകം

മാസ്റ്റർ റൈറ്റ്‌സ് എഗ്രിമെന്റ് (MRA) പുതുക്കുന്നതിനെ ചൊല്ലിയുള്ള തർക്കവും, അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ (AIFF) ഭരണഘടന സംബന്ധിച്ച കോടതിവിവാദവുമാണ് ഇന്ത്യൻ സൂപ്പർ ലീഗിനെ (ISL) അനിശ്ചിതത്വത്തിലാകുന്നത്. AIFF ഭരണഘടനയെ കുറിച്ചുള്ള കേസിൽ സുപ്രീംകോടതി ഇന്ന് വിധി പറയാനിരിക്കെ ഇന്ത്യൻ ഫുട്ബോളിന്റെയും ഐഎസ്എല്ലിന്റെയും ഭാവി ഈ വിധിയിലൂടെയാണ് നിർണയിക്കപ്പെടുന്നത്. MRA പുതുക്കൽ, ലീഗ് ക്രമീകരണങ്ങൾ, തിരഞ്ഞെടുപ്പുകൾ എന്നിവയെല്ലാം കോടതി നിലപാടിനെ ആശ്രയിച്ചിരിക്കുന്നു. അതുവരെ ISL ഉൾപ്പെടെയുള്ള പ്രധാന തീരുമാനങ്ങൾ വിചാരധീനമായിരിക്കുകയാണ്. FSDL (ഫുട്ബോൾ സ്പോർട്സ് ഡെവലപ്പ്മെന്റ് ലിമിറ്റഡ്) നേരത്തെ തന്നെ MRA പുതുക്കാതെ ISL ആരംഭിക്കാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നു. സുപ്രീംകോടതി മുന്നറിയിച്ച നിലപാട് അനുസരിച്ച്, AIFF പുതിയ ഭരണഘടന അന്തിമമാക്കി തിരഞ്ഞെടുപ്പ് നടത്തി ഭരണഘടനാപരമായ കാര്യങ്ങൾ ഉറപ്പാക്കുന്നതിന് ശേഷമ...
മാർക്കസിന് പകരക്കാരൻ ആര്? ഇന്ത്യൻ ഫുട്ബോൾ ടീം ഹെഡ് കോച്ചാകാൻ അപേക്ഷ നൽകി ഖാലിദ് ജമീൽ
Latest news, Football, Sports, Top News

മാർക്കസിന് പകരക്കാരൻ ആര്? ഇന്ത്യൻ ഫുട്ബോൾ ടീം ഹെഡ് കോച്ചാകാൻ അപേക്ഷ നൽകി ഖാലിദ് ജമീൽ

മനോലോ മാർക്കസിന് പകരക്കാരൻ ആര് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ഉള്ള ചർച്ചകളിലാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. വെറും പന്ത്രണ്ട് മാസം മാത്രം നീണ്ടു നിന്നതായിരുന്നു മനോലോയുടെ ഇന്ത്യൻ ഹെഡ് കോച്ച് സ്ഥാനം. അദ്ദേഹത്തിന്റെ കീഴിൽ കളിച്ച എട്ട് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ജയം കണ്ടെത്താനായത്. ഇന്ത്യയാകട്ടെ റാങ്കിങ്ങിൽ ആറ് സ്ഥാനങ്ങൾ നഷ്ട്ടപ്പെട്ട് 136ആം സ്ഥാനത്തേക്കും എത്തി. അതിന് പിന്നാലെയാണ് പുതിയ കോച്ചിനെ കണ്ടെത്താനുള്ള നീക്കങ്ങൾ എ ഐ എഫ് എഫ് തുടങ്ങിയത്. ഈ നീക്കങ്ങുളുടെ ഭാഗമായി എ ഐ എഫ് എഫ് ഇന്ത്യൻ ഫുട്ബോൾ ടീം മുഖ്യ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ മുൻ ഇന്ത്യൻ താരം കൂടിയായ ഖാലിദ് ജമീൽ എ ഐ എഫ് എഫിന് മുന്നിൽ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. ജമീൽ ഖാലിദിന് പുറമെ അന്റോണിയോ ലോപ്പസ് ഹബാസ്, ആൻഡ്രി ചെർണിഷോവ്, സ്റ്റെയ്‌കോ...
ലിവര്‍പൂളിന്റെ പോര്‍ച്ചുഗീസ് സ്‌ട്രൈക്കല്‍ ഡിയോഗോ ജോട്ട വാഹനാപകടത്തില്‍ മരിച്ചു; അപകടം വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ
Latest news, Football, Sports, Top News

ലിവര്‍പൂളിന്റെ പോര്‍ച്ചുഗീസ് സ്‌ട്രൈക്കല്‍ ഡിയോഗോ ജോട്ട വാഹനാപകടത്തില്‍ മരിച്ചു; അപകടം വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ

ലിവര്‍പൂളിന്റെ പോര്‍ച്ചുഗീസ് സ്‌ട്രൈക്കല്‍ ഡിയോഗോ ജോട്ട വാഹനാപകടത്തില്‍ മരിച്ചു. 28 വയസായിരുന്നു. വടക്കുപടിഞ്ഞാറന്‍ സ്പെയിനിലെ സമോറ നഗരത്തില്‍വച്ച് താരം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിലാണ് താരത്തിന്റെ മരണം. ദീര്‍ഘകാലമായി പ്രണയത്തിലായിരുന്ന കാമുകി റൂട്ട് കാര്‍ഡോസോയെയാണ് താരം വിവാഹം കഴിച്ചത്. താരത്തിന്റെ സഹോദരനും ഫുട്‌ബോള്‍ താരവുമായ ആന്‍ഡ്രെയും ഒപ്പമുണ്ടായിരുന്നു. അപകടത്തില്‍ തീ പിടിച്ച ജോട്ടയുടെ കാര്‍ കത്തിയമര്‍ന്നതായി സ്പാനിഷ് മാധ്യമം മാഴ്‌സ റിപ്പോര്‍ട്ട് ചെയ്തു. 1996-ല്‍ പോര്‍ട്ടോയില്‍ ജനിച്ച ജോട്ട, പാക്കോസ് ഡി ഫെരേരയുടെ യൂത്ത് സെറ്റപ്പിലൂടെയാണ് ഡിയോഗോ ജോട്ട തന്റെ കരിയർ ആരംഭിച്ചത്. 2016-ല്‍ അത്ലറ്റിക്കോ മാഡ്രിഡിലേക്ക് മാറി, തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം പ്രീമിയര്‍ ലീഗില്‍ വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്സിലെത്തി. 2020-ലാണ് ലിവര്‍പൂളിലെത്...
Football, Sports

ദിവസങ്ങള്‍ക്ക് മുമ്പ് വെനസ്വേലയോട് സമനിലയില്‍ കളം വിടേണ്ടി വന്നതിന്റെ നിരാശ ബൊളീവിയക്ക് മേല്‍ തീര്‍ത്ത് അര്‍ജന്റീന

ദിവസങ്ങള്‍ക്ക് മുമ്പ് വെനസ്വേലയോട് സമനിലയില്‍ കളം വിടേണ്ടി വന്നതിന്റെ നിരാശ ബൊളീവിയക്ക് മേല്‍ തീര്‍ത്ത് അര്‍ജന്റീന. സൂപ്പര്‍ താരം ലയണല്‍ മെസ്സി ഹാട്രിക് കണ്ടെത്തിയ മത്സരത്തില്‍ മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്കാണ് ലോക കപ്പ് യോഗ്യത പോരാട്ടത്തില്‍ ബൊളീവിയയെ പരാജയപ്പെടുത്തിയത്. ഗോളുകള്‍ക്ക് പുറമെ രണ്ട് അസിസ്റ്റും മെസിയുടെ പേരില്‍ കുറിക്കപ്പെട്ടു. ആദ്യ പകുതിയില്‍ 19-ാം മിനിറ്റിലും പിന്നീട് 84, 86 മിനിറ്റുകളിലുമായിരുന്നു മെസ്സിയുടെ ഗോളുകള്‍. ലൗത്താറോ മാര്‍ട്ടിനെസ്, ജൂലിയന്‍ അല്‍വാരസ്, തിയാഗോ അല്‍മാഡ എന്നിവരും അര്‍ജന്റീനക്ക് വേണ്ടി ഗോളുകള്‍ നേടി. ലൗത്താറോ മാര്‍ട്ടിനെസിന്റെ പാസ് സ്വീകരിച്ച് 19-ാം മിനിറ്റില്‍ മെസ്സി തന്നെയാണ് ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. പിന്നാലെ 43-ാം മിനിറ്റില്‍ മാര്‍ട്ടിനെസും ഗോള്‍ നേടി. ഇത്തവണ മെസിയുടേതായിരുന്നു അസിസ്റ്റ്. ആദ്യ പകുതിയിലെ ഇന്‍ജുറി ടൈമില്‍ മെസിയുടെ തന്നെ അസിസ്റ്റ...
Football, Sports

ബെംഗളൂരു എഫ് സിയെ തോല്‍പ്പിച്ച്‌ കേരള ബ്ലാസ്റ്റേഴ്സ് തുടങ്ങി ISL

ISL സീസണിലെ ആദ്യ മത്സരം കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചു കൊണ്ടു തുടങ്ങി‌. കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു കേരള ബ്ലാസ്റ്റേഴിന്റെ വിജയം. ഒരു സെല്‍ഫ് ഗോളും ഒപ്പം ലൂണയുടെ ഗോളും ബ്ലാസ്റ്റേഴ്സിന്റെ വിജയം ഉറപ്പിച്ചത്. കഴിഞ്ഞ ഐ എസ് എല്‍ പ്ലേ ഓഫിലെ കണക്കു തീര്‍ക്കല്‍ കൂടിയാണ് ബ്ലാസ്റ്റേഴ്സിന് ഈ വിജയം. ആദ്യ മത്സരമായതു കൊണ്ടു തന്നെ കരുതലോടെയാണ് ഇരു ടീമുകളും കരുതലോടെയാണ് തുടങ്ങിയത്. ആദ്യ ഇരുപത് മിനുട്ടില്‍ ഇരുടീമുകളും കാര്യമായി അവസരങ്ങള്‍ ഒന്നും സൃഷ്ടിച്ചില്ല. ഐമന്റെ മിന്നലാട്ടങ്ങള്‍ തുടക്കത്തില്‍ ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ നല്‍കി. 25ആം മിനുട്ടില്‍ വലതു വിങ്ങില്‍ ഡെയ്സുകെ നടത്തിയ നീക്കം ബ്ലാസ്റ്റേഴ്സിന് ഫ്രീകിക്ക് നല്‍കി. ഫ്രീകിക്കിലെ ഹെഡര്‍ മിലോസിന് പക്ഷെ ലക്ഷ്യത്തിലേക്ക് തിരിക്കാൻ ആയില്ല. Also Read: https://nagaramonline.com/25-crore-lucky-winners-found-onam...
Football, Sports

ഐഎസ്‌എല്ലിന് 21ന്‌ തുടക്കം ; ഗോളടിക്കാൻ വിദേശക്കരുത്ത്‌ ISL

ISL ഇന്ത്യൻ സൂപ്പർ ലീഗ്‌ ഫുട്‌ബോളിന്റെ 10–-ാംസീസണിലും ഗോളടിക്കാൻ വിദേശനിര. 12 ക്ലബ്ബുകൾക്കും മുന്നേറ്റനിരയിൽ വിദേശതാരങ്ങളാണ്‌. പുതിയ സീസണിന്റെ തുടക്കം ബുധനാഴ്‌ചയാണ്‌. കൊച്ചിയിൽ കേരള ബ്ലാസ്‌റ്റേഴ്‌സും ബംഗളൂരു എഫ്‌സിയും തമ്മിലാണ്‌ ആദ്യകളി. ഫെറാൻ കൊറോമിനാസും ബർതലോമിയോ ഒഗ്‌ബെച്ചെയും തുടങ്ങിയ ഗോളടിക്കാരായിരുന്നു കഴിഞ്ഞ സീസണുകളിൽ ഐഎസ്‌എല്ലിൽ നിറഞ്ഞുനിന്നത്‌. സുനിൽ ഛേത്രിയായിരുന്നു ഇന്ത്യൻ സാന്നിധ്യം. ഇക്കുറി നിലവിലെ ചാമ്പ്യൻമാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌ ആണ്‌ കരുത്തിലും കണക്കുകൂട്ടലിലും മുന്നിൽ. മുന്നേറ്റനിരയുടെ കരുത്താണ്‌ അവരുടെ ആത്മവിശ്വാസം. Also Read : https://nagaramonline.com/left-front-meeting-tomorrow/ ഓസ്‌ട്രേലിയയുടെ ദിമിത്രോസ്‌ പെട്രറ്റോസും ജാസൺ കമ്മിങ്‌സും അൽബേനിയക്കാരൻ അർമാൻഡോ സാദിക്കുവും ഉൾപ്പെടുന്ന മുന്നേറ്റനിര എതിരാളികളുടെ പ്രതിരോധം തകർക്കാൻ കെൽപ്പുള്ളവരാണ്‌. യുവാൻ ഫ...
Breaking News, Football, Sports

ഇത് അതിരുകടക്കുന്ന ആഘോഷം
എംബാപ്പയെ പരിഹസിച്ച്
വീണ്ടും അർജന്റീനൻ ​ഗോളി

എംബാപ്പയെ പരിഹസിച്ച് വീണ്ടും എമി: ആർജന്റീനിയൻ തെരുവിൽ വൻ സംഘർഷവും ഖത്തർ: ലോകകപ്പ് നേടിയ ശേഷമുള്ള അർജന്റീനയുടെ ആഘോഷമായിരുന്നു ലോകം ഉറ്റ്നോക്കിയത്. അർജൻറീന ഗോളി എമി മാർട്ടിനസിൻറെ എംബാപ്പെ പരിഹാസം വിവാദമായിരുന്നു. എന്നാൽ അർജന്റീനയുടെ അതിര് കടന്നുള്ള ആഘോഷത്തിനും പരിഹാസത്തിനും ആരാധകർ തന്നെ വിമർശനവുമായി രം​ഗത്തെത്തുകയാണ്. ബ്യൂണസ് അയേഴ്‌സിലെ വിക്‌ടറി പരേഡിൽ ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെയുടെ മുഖമുള്ള കുട്ടി പാവയുമായാണ് എമി പ്രത്യക്ഷപ്പെട്ടത് എന്ന് ഇഎസ്‌പിഎന്നിൻറെ ട്വീറ്റിൽ പറയുന്നു. പാവയുടെ മുഖത്തിൻറെ സ്ഥാനത്ത് എംബാപ്പെയുടെ ചിത്രം ഒട്ടിച്ചുവച്ചായിരുന്നു എമി മാർട്ടിനസിൻറെ വിവാദ ആഘോഷം. എമിയുടെ ഈ ആഘോഷവും അതിരുകടന്നുപോയി എന്ന വിമർശനം ഇതിനകം ശക്തമായിക്കഴി‌ഞ്ഞു. അർജൻറീനയുടെ ലോകകപ്പ് ജയത്തിന് ശേഷം ഇതാദ്യമായല്ല കിലിയൻ എംബാപ്പെയെ എമി മാർട്ടിനസ് കളിയാക്കുന്നത്. അർജൻറീന ഡ്രസിംഗ് റൂമ...