BREAKING NEWS


National

എയർ ഇന്ത്യ അപകടം: ഖേദം രേഖപ്പെടുത്തി ടാറ്റ ചെയർമാൻ എൻ. ചന്ദ്രശേഖരൻ
India, National, News

എയർ ഇന്ത്യ അപകടം: ഖേദം രേഖപ്പെടുത്തി ടാറ്റ ചെയർമാൻ എൻ. ചന്ദ്രശേഖരൻ

മുംബൈ: അഹമ്മദാബാദിൽ 270-ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ട എയർ ഇന്ത്യ വിമാനാപകടത്തിൽ ദുഃഖം രേഖപ്പെടുത്തി എയർ ഇന്ത്യയുടെയും ടാറ്റ സൺസിന്റെയും ചെയർമാനായ എൻ. ചന്ദ്രശേഖരൻ. ''ടാറ്റാ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള വിമാനക്കമ്പനിയിലാണ് ഈ ദുരന്തം സംഭവിച്ചത് എന്നത് ഞങ്ങൾക്ക് അത്യന്തം വേദനാജനകമാണ്. മരണപ്പെട്ടവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാൻ വാക്കുകളില്ല'' എന്ന് അദ്ദേഹം പറഞ്ഞു. ബാധിതർക്കുള്ള എല്ലാ സഹായങ്ങളും നൽകുമെന്നും ഉറപ്പു നൽകി. അപകടത്തിന്റെ കാരണം സംബന്ധിച്ച് പ്രതികരിക്കുമ്പോൾ അന്വേഷണം പൂർത്തിയാകുന്നത് വരെ കാത്തിരിക്കേണ്ടിവരുമെന്നും ചന്ദ്രശേഖരൻ അറിയിച്ചു....
ടോളിന് പകരം ഇനി വാർഷിക പാസ്സ് നടപ്പാക്കും; മന്ത്രി നിതിൻ ഗഡ്കരി
National

ടോളിന് പകരം ഇനി വാർഷിക പാസ്സ് നടപ്പാക്കും; മന്ത്രി നിതിൻ ഗഡ്കരി

ന്യൂഡൽഹി: ദേശീയപാതകളിൽ ടോളിനു പകരം വാർഷിക പാസ് നടപ്പിലാക്കുമെന്ന് റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി എക്സിൽ കുറിച്ചു. ഓഗസ്റ്റ് 15 മുതലാണ് ഇത് നിലവിൽ വരുന്നത്. 3000 രൂപ വിലയുള്ള ഫാസ്ടാഗ് അധിഷ്ഠിത പാസ് ആണ് സർക്കാർ അവതരിപ്പിക്കുന്നത്. സ്വകാര്യ വാഹനങ്ങൾക്ക് മാത്രമാണ് പാസ് കൊണ്ടുവരുന്നത്. വാണിജ്യ വാഹനങ്ങൾക്ക് ഈ പാസ് ബാധകമല്ല. 200 യാത്രകൾ വരെ ഒരു പാസ് ഉപയോഗിക്കാം. പാസ് എടുത്ത തിയതി മുതൽ ഒരു വർഷം വരെയും പരിഗണിക്കും. ആക്ടിവേഷനും പാസ് പുതുക്കുന്നതിനും ഉള്ള ലിങ്ക് ഉടൻതന്നെ രാജ്മാർഗ് യാത്ര ആപ്പിൽ ലഭ്യമാകും. എംഎച്ച്എ ഐ( നാഷണൽ ഹൈവേ അസോസിയേഷൻ ഓഫ് ഇന്ത്യ) എന്ന വെബ്സൈറ്റിലും സൗകര്യം ലഭ്യമാകും....
ഹൈദരാബാദ് ബീഗംപേട്ട് വിമാനത്താവളത്തിൽ ബോംബ് ഭീഷണി
National

ഹൈദരാബാദ് ബീഗംപേട്ട് വിമാനത്താവളത്തിൽ ബോംബ് ഭീഷണി

ഹൈദരാബാദ്: ഹൈദരാബാദിലെ ബീഗം പേട്ട് വിമാനത്താവളത്തിൽ ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് പരിശോധന. ബുധനാഴ്ച രാവിലെ ഇമെയിൽ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചത്. തുടർന്ന് ബോംബ് നിർവീര്യമാക്കാൻ സ്ക്വാഡിനെ വിന്യസിക്കുകയും ശക്തമായ പരിശോധനകൾ നടത്തുകയും ചെയ്തതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
മേഘാലയ ഹണിമൂൺ കൊലപാതക കേസ്; കൊലപ്പെടുത്താനുപയോ​ഗിച്ച ആയുധം കണ്ടെത്തി
Crime, National, Top News

മേഘാലയ ഹണിമൂൺ കൊലപാതക കേസ്; കൊലപ്പെടുത്താനുപയോ​ഗിച്ച ആയുധം കണ്ടെത്തി

  മേഘാലയ ഹണിമൂൺ കൊലപാതക കേസിലെ സുപ്രധാന തെളിവായ കൊലപ്പെടുത്താനുപയോ​ഗിച്ച ആയുധം കണ്ടെത്തി. രാജയെ കൊലപ്പെടുത്താനുള്ള വടിവാളാണ് കണ്ടെടുത്തത്. വടിവാള്‍ വാങ്ങിയത് ഗുവഹത്തി റെയില്‍വെ സ്റ്റേഷന് സമീപത്തുനിന്നാണെന്ന് പൊലീസിനു വ്യക്തമായി. കൊലപാതക ശ്രമത്തിനിടയില്‍ രാജ സ്വയം പ്രതിരോധിക്കാന്‍ ശ്രമിച്ചുവെങ്കിലും വടിവാളുപയോഗിച്ച് പ്രതികൾ കൊലപ്പെടുത്തുകയായിരുന്നു. മെയ് 11 ന് വിവാഹിതരായ രാജ രഘുവന്‍ഷിയും സോനവും 20-നാണ് ഹണിമൂണിനായി മേഘാലയയിലേക്ക് പോയത്. 22-ന് ഒരു സ്‌കൂട്ടര്‍ റെന്റിനെടുത്ത് പോയ ദമ്പതികള്‍ 25-ന് മടങ്ങി വരുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍, ഹണിമൂണ്‍ ആഘോഷിക്കാന്‍ പോയ ദമ്പതികളെ പറ്റി വിവരം ഒന്നും ലഭിക്കാതെ വന്നപ്പോള്‍ വീട്ടുകാര്‍ തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചത്. പിന്നാലെ പൊലീസ് നടത്തിയ തിരച്ചിലില്‍ ജൂണ്‍ രണ്ടിന് ഉള്‍വനത്തില്‍ നിന്ന് രാജയുടെ മൃതദേഹം കണ്ടെത്തി. അഴുകിയ നിലയില...
എയർ ഇന്ത്യ വിമാനം ഹോങ്കോങ്ങിൽ തിരിച്ചിറക്കി; സാങ്കേതിക തകരാർ എന്ന് കണ്ടെത്തൽ
National

എയർ ഇന്ത്യ വിമാനം ഹോങ്കോങ്ങിൽ തിരിച്ചിറക്കി; സാങ്കേതിക തകരാർ എന്ന് കണ്ടെത്തൽ

ന്യൂഡൽഹി: സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യ ബോയിങ് 757-8 ഡ്രീം ലൈനർ വിമാനം ഹോങ്കോങ്ങില്‍ തിരിച്ചിറക്കി. ഹോങ്കോങ്ങിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്. യാത്രയ്ക്കിടെ തകരാർ കണ്ടെത്തിയതോടെ സ്റ്റാൻഡേർഡ് സുരക്ഷാ പ്രോട്ടോകോൾ അനുസരിച്ച് ഹോങ്കോങ്ങിൽ തന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നു. വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയെന്നും ആർക്കും അപകടമില്ലെന്നും അധികൃതർ വ്യക്തമാക്കി....
അഹമ്മദാബാദ് വിമാനപകടം: അന്വേഷണത്തിനായി ബോയിങ് അധികൃതർ ഇന്ത്യയിൽ
National

അഹമ്മദാബാദ് വിമാനപകടം: അന്വേഷണത്തിനായി ബോയിങ് അധികൃതർ ഇന്ത്യയിൽ

അഹമ്മദാബാദ്: എയർ ഇന്ത്യ വിമാന അപകടം അന്വേഷിക്കാൻ ബോയിങ് വിദഗ്ധർ ഇന്ത്യയിൽ എത്തി. അന്വേഷണത്തിനായി ഉടൻ അപകടസ്ഥലം സന്ദർശിക്കും. ബോയിങ് 787-8 ഡ്രീംലൈനർ ജൂണിൽ പരിശോധനകൾക്ക് വിധേയമായിരുന്നതായി അധികൃതർ അറിയിച്ചു. അടുത്തഘട്ട പരിശോധന ഡിസംബറിൽ ആരംഭിക്കാനും തീരുമാനിച്ചിരുന്നു എന്ന് എയർലൈൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഎ റിപ്പോർട്ട് ചെയ്തു. ജൂൺ 12ന് ഉണ്ടായ അപകടത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന 241 പേരടക്കം 270 പേർ മരിച്ചിരുന്നു....
സെൻസസ് വിജ്ഞാപനമിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം; നടത്തിപ്പ് രണ്ട് ഘട്ടങ്ങളിലായി
National

സെൻസസ് വിജ്ഞാപനമിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം; നടത്തിപ്പ് രണ്ട് ഘട്ടങ്ങളിലായി

ന്യൂഡൽഹി: സെൻസസ് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജാതി സെൻസസും നടക്കും. 93 വർഷത്തിനു ശേഷമാണ് ഇന്ത്യയിൽ ജാതി സെൻസസ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 2027 നെ അടിസ്ഥാന വർഷമായി കണക്കാക്കി കണക്കെടുപ്പും അനുബന്ധ നടപടികളും ആരംഭിക്കും. സെൻസസ് പ്രവർത്തനങ്ങൾ പൂര്‍ത്തിയാകാൻ കുറഞ്ഞത് മൂന്നു വർഷമെങ്കിലും വേണ്ടി വരാനിടയുണ്ട്. 2021-ൽ നടക്കേണ്ടിയിരുന്ന സെൻസസ് കോവിഡ് മഹാമാരിയുടെ പേരിലായിരുന്നു മാറ്റിവച്ചതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. സെൻസസ് രണ്ട് ഘട്ടങ്ങളിലായാണ് നടത്തുക. ആദ്യ ഘട്ടമായ ഹൗസ് ലിസ്റ്റിംഗ് ഓപ്പറേഷനിൽ ഓരോ വീടിന്റെയും അടിസ്ഥാന വിവരങ്ങൾ ആസ്തികളും ലഭ്യമായ സൗകര്യങ്ങളും രേഖപ്പെടുത്തും. ഇതിന് പിന്നാലെയാണ് രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ്. ഈ ഘട്ടത്തിൽ ഓരോ വീട്ടിലുമുള്ള അംഗങ്ങളുടെ എണ്ണം അവരുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക പശ്ചാത്തലങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഉൾപ്പെട...
National

ചെന്നൈയിൽ ഹിന്ദി ഭാഷാ മാസാചരണത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു

ചെന്നൈ: ചെന്നൈയിൽ ഹിന്ദി ഭാഷാ മാസാചരണത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു. പ്രതിഷേധം അറിയിച്ച് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി സ്റ്റാലിൻ കത്തയച്ചു. ഹിന്ദി ഇതര ഭാഷകളെ അവഹേളിക്കാനുള്ള ശ്രമമാണെന്ന് സ്റ്റാലിൻ പറഞ്ഞു. പ്രാദേശിക ഭാഷകൾക്ക് സ്വാധീനം ഉള്ള സംസ്ഥാനങ്ങളിൽ ഇത്തരം ചടങ്ങ് നടത്തരുത്. നടത്തിയാൽ പ്രാദേശിക ഭാഷയെയും ആദരിക്കുന്ന നിലയിലാകണം ചടങ്ങെന്നും കത്തിൽ പറയുന്നു. ചെന്നൈ ദൂരദർശന്റെ സുവർണ ജൂബിലിയോട് അനുബന്ധിച്ചുള്ള ചടങ്ങിനെതിരെയാണ് പ്രതിഷേധം. ദൂരദർശൻ കേന്ദ്രത്തിനു മുന്നിൽ പ്രതിഷേധവുമായി ഡിഎംകെ വിദ്യാർത്ഥി വിഭാഗം രം​ഗത്തെത്തി. ഗവർണർക്കെതിരെ മുദ്രാവാക്യം വിളികളും ഉണ്ടായി. ​ഗവർണർ ​ഗോ ബാക്ക് എന്ന് വിളിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിനിടെ, ചെന്നൈ ദൂരദർശനിലെ പരിപാടി തുടങ്ങി. പരിപാടിയിൽ ഗവർണർ ആർഎൻ രവി പങ്കെടുത്ത് സംസാരിക്കുകയാണ്. ഹിന്ദിയിൽ സ്വാഗതപ്രസംഗം തുടങ്ങിയ ​ഗവർണർ തമിഴ്നാട്ടിലെ ജനങ്ങൾക്കിട...
National

മൃഗശാലയിലേക്ക് മൃഗങ്ങളുമായി എത്തിയ ലോറി വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞു, കൂട്ടിൽ നിന്ന് രക്ഷപ്പെട്ട് മുതലകൾ

മൃഗശാലയിൽ നിന്ന് മൃഗങ്ങളെ കൊണ്ടുപോകുന്നതിനിടെ ഒരു ട്രക്ക് മറിഞ്ഞു. മുതലകൾ ജനവാസ മേഖലകളിലേക്ക് പലായനം ചെയ്യുന്നു. ജനവാസമേഖലയിലേക്ക് രക്ഷപ്പെട്ട് മുതലകൾ. രണ്ട് വെള്ള കടുവ അടക്കമുള്ള മൃഗങ്ങളായിരുന്നു ഈ ലോറിയിലുണ്ടായിരുന്നത്. ബീഹാറിലെ പട്‌നയിൽ നിന്ന് കർണാടകയിലെ മൃഗശാലയിലേക്കാണ് മൃഗങ്ങളെ കൊണ്ടുവന്നത്. അതിവേഗത്തിൽ വന്ന ട്രക്ക് വൈദ്യുതി തൂണിൽ ഇടിച്ച് മറിയുകയായിരുന്നു. വ്യാഴാഴ്ചയായിരുന്നു അപകടം. നിർമല പോലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടം. ദേശീയപാത 44ലാണ് അപകടമുണ്ടായത്.ട്രക്കിൻ്റെ കൂട്ടിൽ എട്ട് മുതലകളുണ്ടായിരുന്നു. അപകടത്തിന് ശേഷം രണ്ട് മുതലകളും സമീപ പ്രദേശങ്ങളിലേക്ക് ഓടി. കൂട്ടിന് കേടുപാടുകൾ സംഭവിക്കാത്തതിനാൽ കടുവകൾ ഉൾപ്പെടെയുള്ള മറ്റ് മൃഗങ്ങൾ മറിഞ്ഞ ട്രക്കിൽ കുടുങ്ങി. വിവരമറിഞ്ഞ് സംഭവ സ്ഥലത്ത് എത്തിയ വനംവകുപ്പ് അധികൃതരും പൊലീസും നാട്ടുകാരും ചേർന്നാണ് മുതലകളെ പിടികൂടിയത്. ഇവയെ മറ്റൊരു വാഹനത്തില...
National

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനെതിരായി നൽകിയ ഹർജി സുപ്രീംകോടതി തള്ളി

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനെതിരായി നൽകിയ ഹർജി സുപ്രീംകോടതി തള്ളി.ഹർജിക്കാരന് രാഷ്ട്രീയബന്ധം ഉള്ളതായി സംശയം ഉണ്ടെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ആശ്രമത്തിലുള്ളവരെ വ്യക്തിപരമായി സന്ദർശിക്കാമെന്നും ഹർജിക്കാരനോട് സുപ്രീംകോടതി വ്യക്തമാക്കി. യോഗാ സെന്ററിനുള്ള തന്റെ പെണ്മക്കളെ കാണാൻ അനുവദിക്കുന്നില്ലെന്നും തടങ്കലിൽ പാർപ്പിച്ചിരിക്കുകയുമാണെന്നുള്ള പിതാവ് കാമരാജിൻന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഒപ്പം ഫൗണ്ടേഷനെതിരെ നിലനിൽക്കുന്ന നിരവധി ക്രിമിനൽ കേസുകളും ലൈംഗിക പീഡനവും മോശം പെരുമാറ്റവും സംബന്ധിച്ച ആരോപണങ്ങളും അദ്ദേഹം കോടതിയിൽ ഉയർത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇഷ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകളിൽ മദ്രാസ് ഹൈക്കോടതി റിപ്പോർട്ട് തേടിയതിന് തൊട്ടുപിന്നാലെ സെന്ററിൽ തമിഴ്‌നാട് പൊലീസ് റെയ്‌ഡും നടത്തിയിരുന്നു. സ്വന്തം മകൾ വിവാഹിതയായി ജീവിക്കുമ്പോൾ മറ്റു യുവത...