ആദ്യം വാക്സീൻ, പിന്നീട് വന്ധ്യംകരണം; എന്നിട്ട് തെരുവുനായകളെ പിടികൂടിയ സ്ഥലത്ത് തുറന്നുവിടാം-സുപ്രീംകോടതി
ന്യൂഡൽഹി: ഡൽഹി-എൻസിആർ മേഖലയിലെ എല്ലാ തെരുവുനായകളെയും പ്രതിരോധ കുത്തിവയ്പിനും വന്ധ്യംകരണത്തിനും ശേഷം പിടികൂടിയ സ്ഥലങ്ങളിൽതന്നെ തുറന്നുവിടാൻ സുപ്രീം കോടതി നിർദേശം. തെരുവുനായകളെ പിടികൂടി അഭയകേന്ദ്രങ്ങളിൽ പാർപ്പിക്കണമെന്നുള്ള മുൻ ഉത്തരവിൽ ഭേദഗതി വരുത്തിയാണ് മൂന്നംഗ ബെഞ്ചിന്റെ പുതിയ ഉത്തരവ്. പേവിഷബാധയുള്ളതും അക്രമകാരികളുമായ നായകളെ അഭയകേന്ദ്രങ്ങളിൽ തന്നെ താമസിപ്പിക്കണമെന്നും ബെഞ്ച് നിർദേശിച്ചു. തെരുവുനായകൾക്ക് പൊതുവിടങ്ങളിൽ ഭക്ഷണം നൽകുന്നത് അനുവദനീയമല്ലെന്നും ബെഞ്ച് വ്യക്തമാക്കി. നായകൾക്ക് ഭക്ഷണം നൽകാൻ മുൻസിപ്പൽ വാർഡുകളിൽ പ്രത്യേക സ്ഥലങ്ങൾ ഒരുക്കണമെന്ന് അധികൃതർക്ക് കോടതി നിർദേശം നൽകി. നിർദേശം ലംഘിക്കുന്നവർക്കെതിരെ നിയമനടപടി ഉണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് നെഹ്ത, എൻ.വി. അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് മുൻഉത്തരവ് പുനഃപരിശോധിച്ചത്. വിഷയം വിപുലീകരിക്ക...










