BREAKING NEWS


National

ചന്ദ്രന്റെ ദക്ഷിണധ്രുവ രഹസ്യങ്ങള്‍ തേടാന്‍ ഇന്ത്യ;  ചന്ദ്രയാന്‍ -5 കരാറില്‍ ഒപ്പുവച്ചു
National

ചന്ദ്രന്റെ ദക്ഷിണധ്രുവ രഹസ്യങ്ങള്‍ തേടാന്‍ ഇന്ത്യ; ചന്ദ്രയാന്‍ -5 കരാറില്‍ ഒപ്പുവച്ചു

ന്യൂഡല്‍ഹി: ചന്ദ്രയാന്‍ അഞ്ചില്‍ ഇന്ത്യ ജപ്പാന്‍ സഹകരണത്തിന് ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ടോക്കിയോ സന്ദര്‍ശനത്തിനിടെ ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി ഐഎസ്ആര്‍ഒയും ജപ്പാന്‍ എയ്റോസ്പേസ് എക്സ്പ്ലോറേഷന്‍ ഏജന്‍സിയും (ജാക്സ) തമ്മിലുള്ള പങ്കാളിത്തം ഔദ്യോഗികമായി ഒപ്പുവച്ചു. ലൂപെക്സ് എന്ന് അറിയപ്പെടുന്ന ദൗത്യം, സ്ഥിരമായി ഇരുട്ടു വീണുകിടക്കുന്ന ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ പര്യവേക്ഷണമാണ് ലക്ഷ്യമിടുന്നത്. തണുത്തുറഞ്ഞ വെള്ളം പോലുള്ള അസ്ഥിര സംയുക്തങ്ങള്‍ ഈ മേഖലയില്‍ ഉണ്ടായേക്കാമെന്നാണ് നിഗമനം. ചന്ദ്രന്റെ പരിണാമം ഭാവി ബഹിരാകാശ ദൗത്യങ്ങള്‍ എന്നിവയിലും ഇന്ത്യ - ജപ്പാന്‍ സംയുക്ത ദൗത്യം നിര്‍ണായകമാകും എന്നാണ് വിലയിരുത്തല്‍. ജാക്സയുടെ എച്ച്3 - 24 എല്‍ റോക്കറ്റായിരിക്കും ദൗത്യത്തിനായി ഉപയോഗിക്കുക. ജാപ്പനീസ് റോവര്‍ ഘടിപ്പിച്ച ഇന്ത്യന്‍ നിര്‍മ്മിത ലാന്‍ഡറുള്‍പ്പെടെ ചന്ദ്രോപരിതലത്തില്‍ എത്തിക്കാനാണ് പദ്ധ...
വിവാദങ്ങള്‍ക്കിടെ ജസ്റ്റിസുമാരായ വിപുല്‍ പഞ്ചോളിയും അലോക് ആരാധെയും സുപ്രീംകോടതി ജഡ്ജിയായി സ്ഥാനമേറ്റു
National

വിവാദങ്ങള്‍ക്കിടെ ജസ്റ്റിസുമാരായ വിപുല്‍ പഞ്ചോളിയും അലോക് ആരാധെയും സുപ്രീംകോടതി ജഡ്ജിയായി സ്ഥാനമേറ്റു

ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കിടെ ജസ്റ്റിസ് വിപുല്‍ എം പഞ്ചോളിയും ജസ്റ്റിസ് അലോക് ആരാധെയും സുപ്രീംകോടതി ജഡ്ജിമാരായി സ്ഥാനമേറ്റു. സുപ്രീംകോടതിയില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് ഇരുവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. ഇരുവരും ജഡ്ജിമാരായി ചുമതലയേറ്റതോടെ സുപ്രീംകോടതിയില്‍ ജഡ്ജിമാരുടെ എണ്ണം പൂര്‍ണ്ണ അംഗബലമായ 34 ആയി. ഓഗസ്റ്റ് 27 ന് ചേര്‍ന്ന സുപ്രീംകോടതി കൊളീജിയമാണ് ഇരുവരേയും സുപ്രീംകോടതി ജഡ്ജിമാരായി ഉയര്‍ത്താന്‍ തീരുമാനിച്ചത്. ബോംബെ ഹൈക്കോടതി ജഡ്ജിയാണ് ജസ്റ്റിസ് അലോക് ആരാധ്യ. പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് വിപുല്‍ എം പഞ്ചോളി. ജഡ്ജിമാരുടെ സീനിയോറിറ്റി പട്ടികയില്‍ ജസ്റ്റിസ് അലോക് അഞ്ചാമതും, ജസ്റ്റിസ് വിപുല്‍ പഞ്ചോളി 57-ാമതുമാണ്. ഗുജറാത്ത് സ്വദേശിയായ ജസ്റ്റിസ് വിപുല്‍ എം പഞ്ചോളിയെ സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്തുന്നതിനെ കൊളീജിയം യോഗത്തില്‍ ജസ്റ്റിസ് ബി വി നാഗരത്‌ന അഭിപ്രായവ്യത്യാസ...
പ്രധാനമന്ത്രിമാരെ കുറിച്ച് ‘തുറന്നെഴുതാന്‍’ മമത ബാനര്‍ജി; പുസ്തകം അടുത്ത വർഷം
National

പ്രധാനമന്ത്രിമാരെ കുറിച്ച് ‘തുറന്നെഴുതാന്‍’ മമത ബാനര്‍ജി; പുസ്തകം അടുത്ത വർഷം

കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രധാനമന്ത്രിമാരെ കുറിച്ച് പുസ്തകം എഴുതുന്നു. രാജ്യത്തെ വിവിധ പ്രധാനമന്ത്രിമാരുമായുള്ള മമതയുടെ വ്യക്തിപരമായ ഓർമ്മകളാകും പുസ്തകമാകുക. അടുത്ത വർഷം നടക്കുന്ന കൊൽക്കത്ത പുസ്തക മേളയിൽ പുസ്തകം പ്രകാശനം ചെയ്യും. പല പ്രധാനമന്ത്രിമാരുമായും താൻ വളരെ അടുത്തുനിന്ന് പ്രവർത്തിച്ചിട്ടുണ്ടെന്നും ഇത് അവരെ കുറിച്ച് എഴുതാനുള്ള സമയമാണെന്നും മമത പറഞ്ഞു.നാല് പതിറ്റാണ്ടിലേറെ രാഷ്ട്രീയ പരിചയമുള്ള മമത ബാനർജി, രാജീവ് ഗാന്ധി മുതൽ മൻമോഹൻ സിംഗ് വരെയുള്ള നിരവധി പ്രധാനമന്ത്രിമാരുമായി അടുത്ത് പ്രവർത്തിച്ചിട്ടുള്ള ചുരുക്കം ചില സജീവ നേതാക്കളിൽ ഒരാളാണ്. കോൺഗ്രസ് വിട്ട ശേഷം അടൽ ബിഹാരി വാജ്പേയി നയിച്ച എൻഡിഎ ഭരണത്തിൻ കീഴിൽ പോലും മമത സേവനമനുഷ്ഠിച്ചിട്ടുണ്ട്. നാല് പതിറ്റാണ്ടിലേറെ രാഷ്ട്രീയ പരിചയമുള്ള മമത ബാനർജി, രാജീവ് ഗാന്ധി മുതൽ മൻമോഹൻ സിംഗ് വരെയുള്ള നിരവധി പ്രധാനമന്ത്രിമാരുമായ...
കാനഡയിലെ ഇന്ത്യന്‍ സ്ഥാനപതിയായി ദിനേഷ് കെ പട്‌നായികിനെ നിയമിച്ചു; നിയമനം ഒന്‍പത് മാസത്തിന് ശേഷം
National

കാനഡയിലെ ഇന്ത്യന്‍ സ്ഥാനപതിയായി ദിനേഷ് കെ പട്‌നായികിനെ നിയമിച്ചു; നിയമനം ഒന്‍പത് മാസത്തിന് ശേഷം

ന്യൂഡല്‍ഹി: കാനഡയിലെ ഇന്ത്യന്‍ സ്ഥാനപതിയായി ദിനേഷ് കെ പട്‌നായികിനെ നിയമിച്ചു. 1990 ബാച്ചിലെ ഐഎഫ്എസ് ഉദ്യോഗസ്ഥനായ ദിനേഷ് നിലവില്‍ സ്‌പെയിനില്‍ ഇന്ത്യന്‍ അംബാസഡറായി സേവനമനുഷ്ഠിക്കുകയാണ്. ഉടന്‍ തന്നെ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി ചുമതലയേല്‍ക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഖലിസ്ഥാന്‍ തീവ്രവാദി ഹര്‍ദീപ് സിങ് നിജ്ജര്‍ വധത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ജസ്റ്റിന്‍ ട്രൂഡോയുടെ പ്രസ്താവനയെത്തുടര്‍ന്നാണ് കാനഡയും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളാകുന്നത്. തുടര്‍ന്ന് 2024 ഒക്ടോബറില്‍ കാനഡയിലെ സ്ഥാനപതിയെ ഇന്ത്യ പിന്‍വലിക്കുകയായിരുന്നു. ഇതിനുശേഷം ഒമ്പത് മാസങ്ങള്‍ ശേഷമാണ് കാനഡയില്‍ ഇന്ത്യ ഇപ്പോള്‍ പുതിയ സ്ഥാനപതിയെ നിയമിക്കുന്നത്.നിജ്ജാറിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ ഇന്ത്യയാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രിയായിരുന്ന ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. മാര്‍ക് കാര്‍ണി പുതിയ പ്രധാനമന്ത്രിയായി...
ട്രംപിന്റെ അധിക തീരുവ പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യ; 40 രാജ്യങ്ങളുമായി ചർച്ചയ്‌ക്കൊരുങ്ങി കേന്ദ്ര സർക്കാർ
National

ട്രംപിന്റെ അധിക തീരുവ പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യ; 40 രാജ്യങ്ങളുമായി ചർച്ചയ്‌ക്കൊരുങ്ങി കേന്ദ്ര സർക്കാർ

  ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരെ അമേരിക്ക 50 ശതമാനം അധിക തീരുവ ചുമത്തിയ തീരുമാനം പ്രാബല്യത്തിലായതോടെ, നഷ്ടം മറികടക്കാന്‍ മറുതന്ത്രവുമായി കേന്ദ്രസര്‍ക്കാര്‍. മറ്റു രാജ്യങ്ങളില്‍ വിപണി കണ്ടെത്താനാണ് ശ്രമം. ഇതിന്റെ ഭാഗമായി 40 രാജ്യങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്. ബ്രിട്ടന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായാണ് ചര്‍ച്ച നടത്തിയിട്ടുള്ളത്. വസ്ത്രോല്‍പന്നങ്ങളുടെ കയറ്റുമതിക്ക് പ്രധാന്യം നല്‍കിയാണ് കേന്ദ്ര സര്‍ക്കാര്‍ വിവിധ രാജ്യങ്ങളുമായി ചര്‍ച്ച നടത്തുന്നത്. ചര്‍ച്ച നടത്തിയ 40 രാജ്യങ്ങളിലാകെ 59,000 കോടി ഡോളറിന്റെ ( 51.76 ലക്ഷം കോടി രൂപ) തുണിത്തരങ്ങളാണ് പ്രതിവര്‍ഷം ഇറക്കുമതി ചെയ്യുന്നത് എന്നാണ് കണക്കുകള്‍. ഈ രാജ്യങ്ങളില്‍ നിലവില്‍ ഇന്ത്യന്‍ നിര്‍മിത വസ്ത്രങ്ങള്‍ക്കുള്ള വിപണി വിഹിതം ഏതാ...
National

ഒമ്പത് മാസത്തിനുള്ളില്‍ 10 ലക്ഷം കണ്ടെയ്നറുകള്‍, ലോകോത്തര നേട്ടം കൈവരിച്ച് വിഴിഞ്ഞം: മന്ത്രി വി എന്‍ വാസവന്‍

വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് ഒമ്പത് മാസത്തിനുള്ളില്‍ 10 ലക്ഷം കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്ത് ലോക മാരിടൈം മേഖലയെ വിസ്മയിപ്പിച്ചിരിക്കുകയാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖമെന്ന് തുറമുഖം, ദേവസ്വം, സഹകരണം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. സംസ്ഥാന സര്‍ക്കാരിന്റെയും മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ മുഴുവന്‍ ജനങ്ങളുടെയും സുരക്ഷാ ഏജന്‍സികളുടെയും ഷിപ്പിങ് കമ്പനികളുടെയും പൂര്‍ണ പിന്തുണയും അദാനി വിഴിഞ്ഞം പോര്‍ട്ടിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനമികവുമാണ് ഈ നേട്ടം സ്വന്തമാക്കാന്‍ വഴിയൊരുക്കിയതെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കണ്‍സഷന്‍ കരാര്‍ പ്രകാരം ആദ്യവര്‍ഷം ആകെ മൂന്ന് ലക്ഷം കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും മൂന്നിരട്ടിയിലേറെ കൈകാര്യം ചെയ്താണ് വിഴിഞ്ഞം കരുത്ത് തെളിയിച്ചിരിക്കുന്നത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 10.12 ലക്ഷം ടിഇയു ആണ് കൈകാര്യം ചെയ്ത...
ചൈനയുമായുള്ള ബന്ധം യുഎസിന് പ്രധാനം; ആറുലക്ഷം വിദ്യാര്‍ഥികള്‍ക്ക് യുഎസ് സര്‍വകലാശാലകളില്‍ പ്രവേശനം അനുവദിക്കും
National

ചൈനയുമായുള്ള ബന്ധം യുഎസിന് പ്രധാനം; ആറുലക്ഷം വിദ്യാര്‍ഥികള്‍ക്ക് യുഎസ് സര്‍വകലാശാലകളില്‍ പ്രവേശനം അനുവദിക്കും

വാഷിങ്ടണ്‍: ചൈനയില്‍നിന്നുള്ള ആറുലക്ഷം വിദ്യാര്‍ഥികള്‍ക്ക് യുഎസ് സര്‍വകലാശാലകളില്‍ പ്രവേശനം അനുവദിക്കുമെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം. ചൈനയുമായുള്ള പിഴച്ചുങ്കമടക്കം തീരുവച്ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് ട്രംപിന്റെ നീക്കം. ചൈനയുമായുള്ള ബന്ധം യുഎസിന് പ്രധാനമാണെന്നും ട്രംപ് വ്യക്തമാക്കി.'നികുതിയിനത്തിലും മറ്റും ധാരാളം പണം അവിടെനിന്ന് യുഎസിലേക്കു വരുന്നുണ്ട്. അതുകൊണ്ടുതന്നെ ചൈനയുമായി നല്ലരീതിയില്‍ മുന്നോട്ടുപോകാനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍, അത് മുന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ കാലത്തെ ബന്ധത്തില്‍നിന്ന് വ്യത്യസ്തമായിരിക്കും'ട്രംപ് പറഞ്ഞു. യുഎസ് മാധ്യമമായ ഫോക്‌സ് ന്യൂസിന്റെ കണക്കുപ്രകാരം വിവിധ യുഎസ് സര്‍വകലാശാലകളിലായി നിലവില്‍ 2,70,000 ചൈനീസ് വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. കമ്യൂണിസ്റ്റ് ബന്ധമുള്ളവരോ പ്രധാന ഗവേഷണമേഖലയിലുള്ളവരോ ആയ ചൈനീസ് പൗരരുടെ വിസ റദ്ദുചെയ്യുമെന്ന് മെയി...
യുഎസ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയ്ക്കുമേൽ പ്രഖ്യാപിച്ച 50% തീരുവ നാളെ മുതൽ പ്രാബല്യത്തിൽ
National

യുഎസ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയ്ക്കുമേൽ പ്രഖ്യാപിച്ച 50% തീരുവ നാളെ മുതൽ പ്രാബല്യത്തിൽ

റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയ്ക്കുമേൽ പ്രഖ്യാപിച്ച 50% തീരുവ  നാളെ  പ്രാബല്യത്തിൽ വരും. ഇതു സംബന്ധിച്ച കരട് നോട്ടിസ് ട്രംപ് ഭരണകൂടം പുറത്തിറക്കി. ഇന്ത്യയുമായി സമവായത്തിനില്ലെന്ന് വ്യക്തമാക്കുന്നതാണ് യുഎസിന്റെ ഈ നടപടി. ട്രംപ് മധ്യസ്ഥത വഹിച്ച യുക്രെയ്ൻ-റഷ്യ സമാധാനനീക്കം പൊളിഞ്ഞ സാഹചര്യത്തിൽക്കൂടിയാണ് ഇന്ത്യയ്ക്കെതിരെ കനത്തചുങ്കം ചുമത്തുന്ന നീക്കവുമായി മുന്നോട്ടുപോകാൻ യുഎസിനെ പ്രേരിപ്പിച്ചത്. റഷ്യൻ പ്രസിഡന്റ് പുട്ടിന് യുക്രേനിയൻ നേതാവ് സെലെൻസ്കിയെ ഇഷ്ടമല്ലെന്നും അതാണ് ഇരുവരും തമ്മിലെ ചർച്ചയ്ക്ക് പുട്ടിൻ തയാറാകാത്തതെന്നും ട്രംപ് ആരോപിച്ചു. സമാധാന ചർച്ചകൾക്ക് റഷ്യ വഴങ്ങിയില്ലെങ്കിൽ, റഷ്യയുമായി വ്യാപാരബന്ധം പുലർത്തുന്ന രാജ്യങ്ങൾക്കുമേൽ കൂടുതൽ തീരുവ ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇതിനിടെ ട്രംപ് ചൈനയ്ക്കുനേരെയും കടുത്ത രോഷം പ്ര...
റഷ്യയിലെ  വലിയ ആണവനിലയത്തിനുനേരെ ഡ്രോണാക്രമണം; യു എസ് നിർമിത മിസൈലിന് നിയന്ത്രണം
National

റഷ്യയിലെ  വലിയ ആണവനിലയത്തിനുനേരെ ഡ്രോണാക്രമണം; യു എസ് നിർമിത മിസൈലിന് നിയന്ത്രണം

യുക്രൈൻ ഞായറാഴ്ച നടത്തിയ ഡ്രോണാക്രമണത്തിൽ റഷ്യയിലെ ഏറ്റവുംവലിയ ആണവനിലയങ്ങളിലൊന്നായ കുർസ്ക് ആണവനിലയത്തിനു തീപ്പിടിച്ചു. നിലയത്തിലെ ഒരു ഓക്സിലിയറി ട്രാൻസ്ഫോമറിന് കേടുപറ്റുകയും റിയാക്ടറുകളൊന്നിന്റെ പ്രവർത്തനശേഷിയിൽ 50 ശതമാനം കുറവുണ്ടാകുകയുംചെയ്തു. ഉസ്ത് ലൂഗയിലെ നോവാടെക്കിന്റെ ഒരു ഇന്ധനക്കയറ്റുമതി ടെർമിനലിലും യുക്രൈൻ ആക്രമണത്തിൽ തീപ്പിടിച്ചു. ആണവവികിരണ തോത് സാധാരണ നിലയിലാണെന്നും തീപ്പിടിത്തങ്ങളിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ അറിയിച്ചു. 1991-ൽ യുക്രൈൻ സോവിയറ്റ് യൂണിയനിൽനിന്ന് സ്വതന്ത്രമായതിന്റെ വാർഷികദിനത്തിലായിരുന്നു ആക്രമണം. റഷ്യയുടെ വിവിധഭാഗങ്ങളിലായി ഞായറാഴ്ച 95 യുക്രൈൻ ഡ്രോണുകളെങ്കിലും തടഞ്ഞതായി റഷ്യൻ പ്രതിരോധമന്ത്രാലയം പറഞ്ഞു. യുക്രൈൻ അതിർത്തിയിൽനിന്ന് 60 കിലോമീറ്റർ മാത്രം അകലെയുള്ള കുർസ്ക് ആണവനിലയത്തെ ലക്ഷ്യമാക്കിവന്ന ഡ്രോണിനെ വ്യോമപ്രതിരോധസംവിധാനം തടഞ്ഞിരുന്നു. എന്നാൽ...
ഇന്ത്യയിലെ ആദ്യമായി സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിച്ച് ഇന്ത്യൻ റെയിൽവേ
National

ഇന്ത്യയിലെ ആദ്യമായി സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിച്ച് ഇന്ത്യൻ റെയിൽവേ

വാരാണസി: റെയില്‍പ്പാളങ്ങള്‍ക്കിടയില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് ആദ്യമായി വൈദ്യുതി ഉത്പാദിപ്പിച്ച് റെയില്‍വേ. വാരാണസിയിലെ ബനാറസ് ലോക്കോമോട്ടീവ് വര്‍ക്സ് വര്‍ക്‌ഷോപ്പ് ലൈനിലാണ് ഈ പരീക്ഷണം നടത്തി വിജയിച്ചത്. 70 മീറ്റര്‍ നീളത്തില്‍ 28 പാനലുകളാണ് സ്ഥാപിച്ചത്. ഈ പാനല്‍ വഴി 15 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിച്ചു. ഹരിത ഊര്‍ജ്ജ നവീകരണത്തില്‍ റെയില്‍വേയുടെ നാഴികക്കല്ലാണിത്.'ഇന്ത്യന്‍ റെയില്‍വേ ചരിത്രത്തില്‍ ആദ്യം! വാരാണസിയിലെ ബനാറസ് ലോക്കോമോട്ടീവ് വര്‍ക്ക്‌സ്, റെയില്‍വേ ട്രാക്കുകള്‍ക്കിടയില്‍ ഇന്ത്യയിലെ ആദ്യത്തെ 70 മീറ്ററില്‍ റിമൂവബിള്‍ സോളാര്‍ പാനല്‍ സംവിധാനം (28 പാനലുകള്‍, 15KWp) കമ്മീഷന്‍ ചെയ്തു. ഹരിതവും സുസ്ഥിരവുമായ റെയില്‍ ഗതാഗതത്തിലേക്കുള്ള ഒരു ചുവടുവയ്പ്പ്.' റെയില്‍വേ എക്‌സ് പോസ്റ്റില്‍ പറഞ്ഞു. ഇന്ത്യയില്‍ 2249 റെയില്‍വേ സ്റ്റേഷനുകളില്‍ സൗരോര്‍ജത്തില്‍നിന്ന് ഇപ്പോള്‍ 309 മെഗാവാട്ട് ഉത്...