BREAKING NEWS


National

ചരിത്രം നേട്ടത്തിൽ വിഴിഞ്ഞം തുറമുഖം; രാജ്യത്ത് ഏറ്റവും ഡ്രാഫ്റ്റ് കൂടിയ ചരക്കുകപ്പൽ, എം എസ് സി വെറോണ വിഴിഞ്ഞത്ത് നങ്കൂരമിട്ടു
National

ചരിത്രം നേട്ടത്തിൽ വിഴിഞ്ഞം തുറമുഖം; രാജ്യത്ത് ഏറ്റവും ഡ്രാഫ്റ്റ് കൂടിയ ചരക്കുകപ്പൽ, എം എസ് സി വെറോണ വിഴിഞ്ഞത്ത് നങ്കൂരമിട്ടു

  തിരുവനന്തപുരം: ഇന്ത്യയിൽ ഇതുവരെ എത്തിയതിൽ ഏറ്റവും ഡ്രാഫ്റ്റ് കൂടിയ ചരക്കു കപ്പലിനെ സ്വീകരിച്ചു വിഴിഞ്ഞം തുറമുഖം ചരിത്രം സൃഷ്ടിച്ചു. വിഴിഞ്ഞത്തെ അഞ്ഞൂറാമത്തെ കപ്പല്‍ ആയി ഇന്ന് പുലര്‍ച്ചെ എത്തിയ എംഎസ്‌സി വെറോണയാണ് ഈ റെക്കോര്‍ഡ് കൂടി വിഴിഞ്ഞത്തിനു സമ്മാനിച്ചത്. എം എസ് സി വെറോണയ്ക്ക് സമുദ്ര നിരപ്പിൽ നിന്നും 17.1 മീറ്റർ ആഴമുണ്ട്. 17 മീറ്റര്‍ ആയിരുന്നു ഇതിനു മുന്നേയുള്ള ഇന്ത്യന്‍ തുറമുഖങ്ങളിലെ ഡ്രാഫ്റ്റ് റെക്കോര്‍ഡ്. ഇതുവരെ 30 അൾട്രാ ലാർജ് കണ്ടെയ്നർ വെസലുകളാണ് (ULCVs) വിഴിഞ്ഞത് കൈകാര്യം ചെയ്തത്. 2024 ഡിസംബറില്‍ ആരംഭിച്ച വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നാലെ പത്ത് മാസത്തിനുള്ളിലാണ് ഈ നേട്ടം കൈവരിച്ചത്. ഇതുവരെ കൈകാര്യം ചെയ്ത ചരക്ക് 11 ലക്ഷം ടിഇയു പിന്നിട്ടു. ലോക ചരക്കു കപ്പല്‍ ഗതാഗതത്തില്‍ വിഴിഞ്ഞത്തിന് എത്രത്തോളം പ്രാധാന്യമുണ്ടെന്നതിന്റെ തെളിവാണ് ഈ ചുരുങ്ങിയ കാലയളവില്‍ വന്നെത്തിയ 50...
ആധാര്‍ സേവനങ്ങളിൽ അടുത്തമാസം മുതല്‍ നിരക്ക് വര്‍ധന
National

ആധാര്‍ സേവനങ്ങളിൽ അടുത്തമാസം മുതല്‍ നിരക്ക് വര്‍ധന

  ന്യൂഡൽഹി: ആധാർ സേവനങ്ങൾക്ക് ഫീസ് വർധന. ഒക്ടോബർ ഒന്നുമുതൽ ആദ്യ ഘട്ടവും, 2028 ഒക്ടോബർ ഒന്നുമുതൽ രണ്ടാമത്തെ ഘട്ടവും പ്രാബല്യത്തിൽ വരും.എൻറോൾമെന്റിനും 5–7 പ്രായക്കാരുടെയും 17 വയസിന് മുകളിലുള്ളവരുടെയും നിർബന്ധിത ബയോമെട്രിക് അപ്‌ഡേഷനും ഫീസ് ഈടാക്കില്ല. ചെലവ് സർക്കാർ ഏറ്റെടുക്കും. നിർബന്ധിത ബയോമെട്രിക് അപ്‌ഡേറ്റ് നിര്‍ബന്ധിത ബയോമെട്രിക് അപ്‌ഡേറ്റിനു 100 രൂപ, 150 രൂപയാണ്. മറ്റു ബയോമെട്രിക് അപ്‌ഡേറ്റുകൾക്കു ₹100, 125, 150 എന്നിങ്ങനെയാണ്. ജനനത്തീയതി, ജെൻഡർ, മേൽവിലാസം, മൊബൈൽ നമ്പർ അപ്‌ഡേറ്റ് എന്നിവയ്ക്ക് യഥാക്രമം 50, 75, 90 രൂപയും പ്രൂഫ് ഓഫ് അഡ്രസ് / ഐഡന്റിറ്റി അപ്‌ഡേറ്റ് ആധാർ കേന്ദ്രം വഴി ₹50, ₹75, ₹90 എന്നിങ്ങനെയാണ്. ഇത് പോർട്ടൽ വഴിയാണെങ്കിൽ ₹25, ₹75, ₹90 . പുതിയ നിരക്കുകൾ ഉടൻ പ്രാബല്യത്തിൽ വരും. ഇകൈവസി ഉപയോഗിച്ചുള്ള ആധാര്‍ സേര്‍ച്/ കളര്‍ പ്രിന്റ് ഔട്ട് 30, 40, 50 രൂപ എന്നിങ്ങനെയാണ്....
രാജ്യത്ത് പുതിയ ജിഎസ്‍ടി നിരക്ക് പ്രാബല്യത്തിൽ; സാധാരണക്കാർക്ക് വലിയ ആശ്വാസം, നിത്യോപയോഗ സാധനങ്ങൾക്കും വില കുറയും
National

രാജ്യത്ത് പുതിയ ജിഎസ്‍ടി നിരക്ക് പ്രാബല്യത്തിൽ; സാധാരണക്കാർക്ക് വലിയ ആശ്വാസം, നിത്യോപയോഗ സാധനങ്ങൾക്കും വില കുറയും

  പുതുക്കിയ ജിഎസ്ടി നിരക്കുകൾ പ്രാബല്യത്തിൽ. ഇന്നു മുതല്‍ ജിഎസ്ടിയില്‍ അഞ്ച്, 18 ശതമാനം നിരക്കുകള്‍ മാത്രമാണ് നിലവില്‍ ഉണ്ടാവുക. 2016-ൽ നിലവിൽ വന്ന ജിഎസ്ടി ഉടമസ്ഥതയിൽ നടന്ന ഏറ്റവും വലിയ പരിഷ്‌ക്കരണമായാണ് ഇത് പരിഗണിക്കപ്പെടുന്നത്. നികുതി നിരക്കിലെ പരിഷ്‌കരണം രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുമെന്നും രാജ്യം വളര്‍ച്ചയുടെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ഞായറാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പുതിയ പരിഷ്ക്കാരം ഇന്ത്യയുടെ വികാസത്തെ ത്വരിതപ്പെടുത്തു. മധ്യവർഗം, യുവാക്കൾ, കർഷകർ അങ്ങനെ എല്ലാവർക്കും പ്രയോജനം ലഭിക്കും. ദൈനംദിന ആവശ്യങ്ങൾ വളരെ കുറഞ്ഞ ചിലവിൽ നിറവേറ്റപ്പെടും. നികുതി ഭാരത്തിൽ നിന്ന് ജനങ്ങൾക്ക് മോചനം ഉണ്ടാകുമെന്നും സാധാരണക്കാർക്ക് വലിയ ആശ്വാസമാകും ജിഎസ്‍ടി നികുതി നിരക്കിലെ മാറ്റമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്നു മുതൽ പ...
സ്ത്രീകൾ എഴുതിയ പുസ്തകങ്ങൾ അഫ്ഗാൻ സർവകലാശാലകളിൽ വേണ്ട! 140 പുസ്തകങ്ങൾ താലിബാൻ നിരോധിച്ചു
National

സ്ത്രീകൾ എഴുതിയ പുസ്തകങ്ങൾ അഫ്ഗാൻ സർവകലാശാലകളിൽ വേണ്ട! 140 പുസ്തകങ്ങൾ താലിബാൻ നിരോധിച്ചു

  സ്ത്രീകൾ എഴുതിയ പുസ്തകങ്ങൾ സർവകലാശാല പാഠ്യപദ്ധതികളിൽ അഫ്ഘാനിസ്താനിലെ താലിബാൻ ഭരണകൂടം. മനുഷ്യാവകാശം, ലൈംഗിക പീഡനം തുടങ്ങിയവയെക്കുറിച്ചുള്ള പാഠങ്ങൾ ഒഴിവാക്കിയതിന് പിന്നാലെയാണ് പുതിയ നടപടി. 140 പുസ്തകങ്ങളാണ് ആകെ നിരോധിച്ചത്. സ്ത്രീകൾ എഴുതിയെന്ന കാരണത്താൽ മാത്രം 'കെമിക്കൽ ലാബിലെ സുരക്ഷ' എന്നതടക്കം ശാസ്ത്ര പുസ്തകങ്ങളും അഫ്ഘാൻ ഭരണകൂടം നിരോധിച്ചിട്ടുണ്ട്. ശരിയാ നിയമത്തിനും താലിബാൻ നയങ്ങൾക്കും വിരുദ്ധമായ 18 വിഷയങ്ങൾ പഠിപ്പിക്കുന്നതിനും വിലക്കുണ്ട്. താലിബാൻ നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദിന്റെ തീരുമാനപ്രകാരം കഴിഞ്ഞ ഫൈബര്‍ ഒപ്റ്റിക് ഇന്റര്‍നെറ്റ് ദിവസം വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ നിരോധിക്കാന്‍ താലിബാന്‍ ഉത്തരവിട്ടിരുന്നു. നിലവിൽ 10 പ്രവിശ്യകളിലെ ഫൈബർ-ഒപ്റ്റിക് ഇന്റർനെറ്റ് നിരോധിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി ഉത്തരവ് നടപ്പാക്കുമെന്നാണ് അധാർമികത തടയുക എന്നതാണ് താലിബാൻ ഇതിലൂടെ ലക്ഷ്യമിടുന്നതെന്നു...
വാനിൽ ഉയർന്ന അഭിമാനത്തിന് വിരാമം: മിഗ്-21 ഇന്ന് ഡീകമ്മീഷൻ ചെയ്യും
National

വാനിൽ ഉയർന്ന അഭിമാനത്തിന് വിരാമം: മിഗ്-21 ഇന്ന് ഡീകമ്മീഷൻ ചെയ്യും

  ചണ്ഡീഗഢ്: ഇന്ത്യൻ വ്യോമസേനയുടെ കരുത്തായിരുന്ന മിഗ്-21 വിമാനങ്ങൾ ഇന്ന് ഔപചാരികമായി ഡീകമ്മീഷൻ ചെയ്യപ്പെടുന്നു. രാജസ്ഥാനിലെ നാൽ എയർബേസിലെ രണ്ട് സ്ക്വാഡ്രണുകളിലായുള്ള 36 മിഗ്-21 ബൈസൺ വിമാനങ്ങളാണ് സേവനത്തിൽ നിന്ന് പിൻവാങ്ങുന്നത്. ചണ്ഡീഗഢ് വ്യോമത്താവളത്തിൽ നടക്കുന്ന ചടങ്ങിൽ എയർ ചീഫ് മാർഷൽ അടക്കമുള്ളവർ പങ്കെടുക്കും. 1962ലെ ചൈനാ യുദ്ധത്തിന് ശേഷമാണ് ഇന്ത്യ മിഗ്-21 നെ സ്വന്തമാക്കിയത്. 1963ൽ ആദ്യ സ്ക്വാഡ്രൺ എത്തിയതോടെ ഇന്ത്യയുടെ യുദ്ധസന്നാഹങ്ങളിൽ സൂപ്പർസോണിക് കാലഘട്ടം തുടങ്ങി. 1965ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിൽ നിന്ന് 1971ലെ ബംഗ്ലാദേശ് വിമോചന സമരത്തിലേക്കും, 1999ലെ കാർഗിൽ യുദ്ധത്തിലേക്കും എല്ലായിടത്തും ഇന്ത്യയുടെ ആത്മവിശ്വാസമായിരുന്നു മിഗ്-21. 400- അപകടങ്ങളും 170- വൈമാനികരുടെ ജീവത്യാഗവും ഉണ്ടായെങ്കിലും, മിഗ്-21യെ ഇന്ത്യ ഒരിക്കലും ഉപേക്ഷിച്ചില്ല. സമയത്തിനൊത്ത് മെച്ചപ്പെടുത്തി, ‘ബൈസൺ’ രൂപ...
23,000 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
National

23,000 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

  എഴുപത്തിയഞ്ചാം ജന്മദിനത്തിൽ 23,000 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശിലെ ഥാറിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികൾ അരങ്ങേറിയത്. വിവിധ നേതാക്കള്‍ക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി മാതൃവന്ദന യോജനയുടെ ഭാഗമായി പത്ത് ലക്ഷം വനിതകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിക്കുന്ന പദ്ധതി, ഗര്‍ഭിണികളുടെയും കുട്ടികളുടെയും ആരോഗ്യം സംബന്ധിച്ച ബോധവത്കരണത്തിനായുള്ള സുമൻ ശക്തി എന്നീ കർമ്മ പദ്ധതികളുടെ ഉദ്ഘാടന കർമ്മവും നിർവഹിച്ചു. ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയ സൈനികരെ പ്രസംഗത്തിൽ മോദി പ്രശംസിച്ചു . ഓപ്പറേഷൻ സിന്ദൂറിൽ ജയ്ഷേ മുഹമ്മദ് ഭീകരന്റെ വീട് തകർത്തതും ഭീകര സംഘം തന്നെ ഇന്ത്യൻ സൈന്യത്തിന്റെ നടപടി സ്ഥിരീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ആണവായുധം ഉയർത്തിയുള്ള ഭീഷണി വിലപ്പോയില്ല, രാജ്യം ഭയന്നില്ലെന്നും മോദി കൂട്ടിച്ചേർത്തു. അതേസമയം, വ...
ഒറ്റ രാത്രിയിൽ കൊല്ലപ്പെട്ടത് 91 പേർ , പലായനം ചെയ്തത് ആയിരക്കണക്കിനാളുകള്‍; ഇസ്രയേൽ നേതാക്കളെ കുറ്റപ്പെടുത്തി യുഎൻ അന്വേഷണ കമ്മീഷൻ,
National

ഒറ്റ രാത്രിയിൽ കൊല്ലപ്പെട്ടത് 91 പേർ , പലായനം ചെയ്തത് ആയിരക്കണക്കിനാളുകള്‍; ഇസ്രയേൽ നേതാക്കളെ കുറ്റപ്പെടുത്തി യുഎൻ അന്വേഷണ കമ്മീഷൻ,

  ജനീവ: ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ വംശഹത്യയാണെന്ന് ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷൻ കണ്ടെത്തി. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രസിഡന്റ് ഐസക് ഹെർസോഗ്, മുൻ പ്രതിരോധമന്ത്രി യോവ് ഗാലന്റ് എന്നിവരടക്കമുള്ള നേതാക്കളാണ് ഇതിന് ഉത്തരവാദികളെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇസ്രയേൽ നേതാക്കളുടെ പ്രസ്താവനകളും ഉത്തരവുകളും വംശഹത്യയുടെ തെളിവുകളാണെന്ന് കമ്മീഷൻ അധ്യക്ഷ നവി പിള്ള വ്യക്തമാക്കിയതായി അൽ ജസീറ റിപ്പോർട്ടിൽ പറയുന്നു. ഗാസയിലെ പലസ്തീനികളെ പൂർണ്ണമായോ ഭാഗികമായോ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രയേൽ അധികാരികളും സുരക്ഷാസംവിധാനങ്ങളും പ്രവർത്തിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമാക്കുന്നു. റിപ്പോർട്ട് വ്യാജമാണെന്നും ഹമാസിന്റെ പ്രചാരണങ്ങൾ ആവർത്തിച്ചാണ് തയ്യാറാക്കിയതെന്നും ചൂണ്ടിക്കാട്ടി ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം ആരോപണം തള്ളി. അന്വേഷണ കമ്മീഷനെ ഉടൻ റദ്ദാക്കണമെന്ന...
റഷ്യയിൽ ഭൂചലനം; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
National

റഷ്യയിൽ ഭൂചലനം; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

  മോസ്‌കോ ∙ റഷ്യയിലെ കാംചത്ക ഉപദ്വീപിൽ വീണ്ടും ശക്തമായ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയതായി ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് (GFZ) അറിയിച്ചു. 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് റിപ്പോർട്ട്. രാജ്യത്ത് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, യുഎസ് ജിയോളജിക്കൽ സർവേ (USGS) ഭൂകമ്പത്തിന്റെ തീവ്രത 7.4 ആണെന്നും 39.5 കിലോമീറ്റർ ആഴത്തിലാണ് ഉണ്ടായതെന്നും വ്യക്തമാക്കി. ഭൂകമ്പത്തെ തുടർന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇപ്പോൾ ആളപായമോ വൻ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ മാസങ്ങളിലും കാംചത്ക ഉപദ്വീപിൽ വലിയ ഭൂകമ്പങ്ങൾ ഉണ്ടായിട്ടുണ്ട്. ഓഗസ്റ്റിൽ 6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും, ജൂലൈയിൽ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും അനുഭവപ്പെട്ടിരുന്നു. ജൂലൈയിലെ ഭൂകമ്പത്തെ തുടർന്ന് റഷ്യയുടെയും ജപ്പാന്റെയും തീരങ...
മിസോറം റെയിൽവേ ഭൂപടത്തിൽ;  ബൈരാബി–സായ്‌രങ് പാത രാജ്യത്തിന് സമർപ്പിച്ചു
National

മിസോറം റെയിൽവേ ഭൂപടത്തിൽ; ബൈരാബി–സായ്‌രങ് പാത രാജ്യത്തിന് സമർപ്പിച്ചു

  പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമായി മിസോറം ഇന്ന് റെയിൽവേ ഭൂപടത്തിൽ ഇടം പിടിച്ചു. 51.38 കിലോമീറ്റർ ദൈർഘ്യമുള്ള ബൈരാബി–സായ്‌രങ് റെയിൽവേ ലൈൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. “മിസോ സമൂഹത്തിന്റെ സേവനവും ധൈര്യവും കരുണയും ഇന്ത്യയുടെ അഭിമാനമാണ്. ഇന്നത്തെ ദിവസം മിസോറത്തിനൊരു ചരിത്ര നിമിഷമാണ്” എന്നു പ്രധാനമന്ത്രി പറഞ്ഞു. പ്രതികൂല കാലാവസ്ഥ കാരണം ഉദ്ഘാടന വേദിയായ ഐസ്വാളിൽ എത്താനായില്ലെങ്കിലും ലെങ്‌പുയി വിമാനത്താവളത്തിൽ നിന്നാണ് അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തത്. സ്വതത്രത്തിനു ലഭിച്ചു 78 വർഷങ്ങൾക്ക് ശേഷമാണ് മിസോറത്തിലൂടെ ആദ്യമായി ട്രെയിൻ സർവീസ് ആരംഭിക്കുന്നത്. വടക്കുകിഴക്കൻ റെയിൽവേ വികസനത്തിന്റെ ഭാഗമായി പദ്ധതിയിട്ട ബൈരാബി–സായ്‌രങ് പാത നിർമിക്കാൻ 11 വർഷം കൊണ്ടാണ് സാധ്യമായത്. മലകളും കുന്നുകളും കീറിയിറക്കി സൃഷ്ടിച്ച ഈ റെയിൽവേ പാത സാങ്കേതിക വിസ്മയമായി മാറിയിരിക്കുകയാണ്...
National

സി.പി. രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു.

  ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു. 767 പാര്‍ലമെന്റംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ 452 വോട്ടുകൾ നേടിയാണ് ഉപരാഷ്ട്രപതിയായി സി. പി. രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടത്. തമിഴ്നാട്ടിൽ നിന്ന് ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടുന്ന മൂന്നാമത്തെ വ്യക്തിയാണ് സി.പി. രാധാകൃഷ്ണൻ. രാഷ്ട്രപതി ഭവനിൽ പത്ത് മണിക്ക് ആരംഭിച്ച ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരുമടക്കം ചടങ്ങിൽ പങ്കെടുത്തു. തമിഴ്നാട് തിരുപ്പൂർ സ്വദേശിയായ രാധാകൃഷ്ണന്‍ 2024ജൂലൈ മുതൽ മഹാരാഷ്ട്ര ഗവർണറായി സേവനമനുഷ്ഠിച്ച് വരികയാണ്. 2023 ഫെബ്രുവരി മുതൽ 2024 ജൂലൈ വരെ ജാർഖണ്ഡ് ഗവർണറായി പ്രവർത്തിച്ചിരുന്നു. 2024 മാർച്ച് മുതൽ ജൂലൈ വരെ തെലങ്കാന ഗവർണറായും പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണറായും അധിക ചുമതല വഹിച്ചു. നടത്തിയിരുന്നു. ഇന്ത...