BREAKING NEWS


National

പ്രധാന മന്ത്രി മോദി സന്ദർശിക്കാനിരിക്കെ മണിപ്പൂരിൽ സംഘർഷം; ദേശീയപാത ഉപരോധം താൽക്കാലികമായി പിൻവലിച്ചു
National

പ്രധാന മന്ത്രി മോദി സന്ദർശിക്കാനിരിക്കെ മണിപ്പൂരിൽ സംഘർഷം; ദേശീയപാത ഉപരോധം താൽക്കാലികമായി പിൻവലിച്ചു

  ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണിപ്പൂർ സന്ദർശനത്തിന് മുമ്പ് ചുരാചന്ദ്പൂരിൽ സംഘർഷം ഉണ്ടായി. മോദിയുടെ പരിപാടികൾക്കായി ഒരുക്കിയിരുന്ന തോരണം തകർക്കാനുള്ള ശ്രമം സംഘർഷത്തിന് കാരണമായതായി പൊലീസ് വ്യക്തമാക്കി. തുടർന്ന് പൊലീസും അക്രമികളും ഏറ്റുമുട്ടി., മോദിയുടെ ചടങ്ങുകൾ ബഹിഷ്‌കരിക്കാൻ നിരോധിത സംഘടനകളായ ആറു കൂട്ടായ്മകൾ മുന്നോട്ട് വന്നിട്ടുണ്ട്. 'ദ കോർഡിനേഷൻ കമ്മിറ്റി'യാണ് മോദി സംസ്ഥാനം വിടും വരെ ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തത്. ദേശീയപാത 2 തുറക്കാൻ സർക്കാരും കുക്കി സംഘടനകളും തമ്മിൽ ധാരണയിലെത്തിയിട്ടുണ്ട്. ഉപരോധം അവസാനിപ്പിക്കാനുള്ള തീരുമാനവും നടപ്പിലാക്കി. ദേശീയപാത ഉപരോധം നാഗ സംഘടനകൾ താൽക്കാലികമായി പിൻവലിച്ചു. 2023 മെയ് മാസത്തിലെ വംശീയ അക്രമങ്ങൾക്ക് ശേഷമുള്ള മോദിയുടെ ആദ്യ മണിപ്പൂർ സന്ദർശനമാണ് ഇത്.ശനിയാഴ്ച ഇംഫാലിലും ചുരാചന്ദ്പൂരിലുമായി നടക്കുന്ന പരിപാടികളിലാണ് പ്രധാനമന്ത്രി പങ്കെട...
കുൽമാൻ ഗിസിംഗിനെ നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി പരിഗണിക്കും; നിര്‍ദ്ദേശം മുന്നോട്ടുവെച്ച് പ്രക്ഷോഭകാരികള്‍
National

കുൽമാൻ ഗിസിംഗിനെ നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി പരിഗണിക്കും; നിര്‍ദ്ദേശം മുന്നോട്ടുവെച്ച് പ്രക്ഷോഭകാരികള്‍

  കാഠ്മണ്ഡു: വൈദ്യുതി ബോർഡ് മുൻ ചെയർമാൻ കുൽമാൻ ഗിസിംഗിനെ നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി പരിഗണിക്കുമെന്ന് സൂചന. രാജ്യത്തെ തീവ്രമായ വൈദ്യുതി പ്രതിസന്ധി പരിഹരിച്ചതിൽ നിർണായക പങ്കുവഹിച്ചയാളാണ് കുൽമാൻ. കുൽമാൻ ഗിസിംഗ് ഉൾപ്പടെ മൂന്ന് പേരുകളാണ് പ്രധാനമന്ത്രി സ്ഥാനത്തേക്കായി ജെൻ സി പ്രക്ഷോഭകർ മുന്നോട്ടുവെച്ചിരുന്നത്. മുൻ ചീഫ് ജസ്റ്റിസ് സുഷീലകർകി, കാഠ്മണ്ഡു മേയർ ബലേന്ദ്ര ഷാ എന്നിവരാണ് മറ്റു രണ്ടുപേർ ഇടക്കാല നേതാവാകണമെന്ന പ്രക്ഷോഭകാരികളുടെ നിർദ്ദേശം അംഗീകരിക്കുന്നതായി സുശീല കർക്കി ഇതിനോടകം നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യമൊട്ടാകെ നടന്ന വെർച്വൽ മീറ്റിങിൽ 50,000ത്തിലധികം ആളുകളുടെ പിന്തുണയാണ് സുശീല കർക്കിക്ക് ലഭിക്കുകയും ഇടക്കാല നേതാവാകണമെന്ന പ്രക്ഷോഭകാരികളുടെ നിർദ്ദേശം അംഗീകരിക്കുന്നതായി സുശീല കർക്കി ഇതിനോടകം നേരത്തെ വ്യക്തമാക്കിയിരുന്നു അതേസമയം നേപ്പാളിൽ കലാപം ശക്തിപ്പെടുകയാണ്. പ...
നേപ്പാളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ പ്രത്യേക സർവീസ്
National

നേപ്പാളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ പ്രത്യേക സർവീസ്

  ന്യൂഡൽഹി: നേപ്പാളിൽ ശക്തമായി തുടരുന്ന ജെൻസി പ്രക്ഷോഭത്തെ തുടർന്ന് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ എയർ ഇന്ത്യയും ഇൻഡിഗോയും പ്രത്യേക സർവീസ് നടത്തും. അധിക വിമാന സർവീസുകൾ ക്രമീകരിക്കുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സിവിൽ ഏവിയേഷൻ മന്ത്രി കെ. റാംമോഹൻ നായിഡു അറിയിച്ചു. വിമാനക്കമ്പനികൾ യാത്രാ നിരക്കുകൾ ന്യായമായ നിലവാരത്തിൽ നിലനിർത്തണമെന്ന് നിർദ്ദേശവും നൽകിയതായി മന്ത്രി എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി. "പ്രക്ഷോഭം മൂലം നേപ്പാളിലെ വിമാനത്താവളം അടച്ചതിനാൽ നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങിയ നിരവധി യാത്രക്കാർ കുടുങ്ങിയിരുന്നു. എന്നാൽ വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചതോടെ എയർ ഇന്ത്യയും ഇൻഡിഗോയും ചേർന്ന് അടുത്ത ദിവസങ്ങളിൽ അധിക സർവീസുകൾ നടത്തും," നായിഡു പറഞ്ഞു. സമീപകാല സംഭവവികാസങ്ങൾ കാരണം യാത്രയ്ക്കായി കാത്തിരിക്കുന്നവരെ സഹായിക്കുന്നതിനായി ഇന്നും നാളെയുമായി ഡൽഹി–കാ...
‘ബ്ലോക്ക് എവരിത്തിങ്’ പ്രതിഷേധം; ഫ്രാൻ‌സിൽ 200 പേർ അറസ്റ്റില്‍
National

‘ബ്ലോക്ക് എവരിത്തിങ്’ പ്രതിഷേധം; ഫ്രാൻ‌സിൽ 200 പേർ അറസ്റ്റില്‍

  പാരിസ്: ഫ്രാൻസിൽ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനും സർക്കാരിനുമെതിരെ രാജ്യവ്യാപക പ്രതിഷേധം. ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടുകയും 200 പേരെ പൊലീസ് അറസ്റ്റ് ചെയ്തതായി അധികൃതർ സ്ഥിരീകരിച്ചു. പ്രതിഷേധക്കാർ റോഡുകൾ തടസ്സപ്പെടുത്തുകയും പാരീസിലും മറ്റ് നഗരങ്ങളിലും തീയിടുകയും ചെയ്തു. 'ബ്ലോക്ക് എവരിത്തിങ്' എന്ന ഇടതുപക്ഷ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കലാപം. പ്രതിഷേധത്തിന് കാരണമായി സാമ്പത്തികപരമായ പ്രശ്നങ്ങളും സർക്കാരിന്റെ പുതിയ നയങ്ങളുമാണ് ചൂണ്ടി കാട്ടുന്നത്. പാർലമെന്റില്‍ വിശ്വാസ വോട്ടിങ്ങില്‍ പരാജയപ്പെട്ട പ്രധാനമന്ത്രി ഫ്രാന്‍സ്വ ബെയ്‌റൂവ് കഴിഞ്ഞ തിങ്കളാഴ്ച, രാജിവയ്ക്കാന്‍ നിർബന്ധിതനായി. ഇതിനു പിന്നാലെയാണ് പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. തങ്ങളുടെ ആവശ്യങ്ങള്‍ ഭരണമാറ്റം കൊണ്ട് മാത്രം പരിഹരിക്കപ്പെടില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. ബെയ്‌റൂവ...
നേപ്പാളിൽ ജെൻസി കലാപത്തിന് മറവിൽ അക്രമവും കൊള്ളയും വ്യാപകം ; സൈന്യം കടുത്ത നടപടികളിലേക്ക്
National

നേപ്പാളിൽ ജെൻസി കലാപത്തിന് മറവിൽ അക്രമവും കൊള്ളയും വ്യാപകം ; സൈന്യം കടുത്ത നടപടികളിലേക്ക്

  കാഠ്‌മണ്ഡു: നേപ്പാളിൽ സർക്കാരിനെതിരായ ജെൻ സി പ്രതിഷേധങ്ങളുടെ മറവിൽ അക്രമവും കൊള്ളയും വ്യപകമാകുന്നതായി പരാതി. പൊതുമുതൽ നശീകരണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ സൈന്യത്തിന് കടുത്ത നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് കരസേനാ മേധാവി ജനറൽ അശോക് രാജ് സിഗ്ദേൽ മുന്നറിയിപ്പ് നൽകി. രാജ്യത്തിൻ്റെ പൈതൃകവും പൊതുസ്വത്തും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം പൗരന്മാർക്കുണ്ട്. ശാന്തതയും സമാധാനവും പാലിക്കാനും സേനാ മേധാവി ജനറല്‍ അശോക് രാജ് സിഗ്‌ദേല്‍ ആവശ്യപ്പെട്ടു. സമരം അവസാനിപ്പിച്ച് അവസാനിപ്പിച്ച് സമാധാന ചർച്ചകൾക്ക് തയ്യാറാകണമെന്ന് ദേശീയ ടെലിവിഷനിലൂടെ കരസേനാ മേധാവി ജനങ്ങളോട് പരസ്യമായി അഭ്യർഥന നടത്തി. പ്രധാനമന്ത്രിയും പ്രസിഡന്റും രാജിവെച്ചതിനെത്തുടര്‍ന്ന് പുതിയ സർക്കാർ അധികാരത്തിൽ വരുന്നതു വരെ രാജ്യത്തിന്റെ സുരക്ഷാ ചുമതല സൈന്യം ഏറ്റെടുത്തിട്ടുണ്ട്. എങ്കിലും തെരുവുകളിൽ അക്രമം തുടരുന്നതായാണ് റിപ്പോർട്ടുകൾ....
ദോഹയിൽ ഇസ്രയേൽ വ്യോമാക്രമണം: ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടതായി അവകാശവാദം,
National

ദോഹയിൽ ഇസ്രയേൽ വ്യോമാക്രമണം: ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടതായി അവകാശവാദം,

ദോഹ: ഖത്തർ തലസ്ഥാനമായ ദോഹ ലക്ഷ്യമാക്കി ഇസ്രയേൽ ശക്തമായ വ്യോമാക്രമണം നടത്തി. സ്‌ഫോടന പരമ്പര നടന്നതായി ഇരുരാജ്യങ്ങളും സ്ഥിരീകരിച്ചു. ഹമാസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ളതാണ് ആക്രമണമെന്ന് ഇസ്രയേൽ വ്യക്തമാക്കി. ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. ജനവാസ കേന്ദ്രങ്ങൾക്കടുത്തുള്ള ആക്രമണം അന്താരാഷ്ട്ര നിയമലംഘനമാണെന്ന് ഖത്തർ സർക്കാരിന്റെ പ്രസ്താവനയിൽ വ്യക്തമാക്കി. മധ്യസ്ഥ ചർച്ചകൾക്കായി ഹമാസ് ചീഫ് ഖലീൽ അൽ ഹയ്യ ഉൾപ്പെടെയുള്ള നേതാക്കൾ ദോഹയിൽ ഉണ്ടായിരുന്ന സാഹചര്യത്തിലായിരുന്നു ആക്രമണം. ഖത്തറിലെ ഖത്വാരി പ്രവിശ്യയിലാണ് പ്രധാനമായും ആക്രമണം നടന്നത്. ഐഡിഎഫ്-ഷിൻബെറ്റ് വിഭാഗങ്ങളുടെ സംയുക്ത ദൗത്യമായാണ് ആക്രമണമെന്നു ഇസ്രയേൽ പ്രസ്താവനയിൽ പറഞ്ഞു. ഹമാസ് പൊളിറ്റിക്കൽ വിഭാഗം നേതാക്കൾ താമസിക്കുന്ന കെട്ടിടത്തിലും ആക്രമണം നടന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. മുതിർന്ന ഹമാസ് നേതാവ് കൊല്ലപ്പെട്ടുവെന്നും ഐഡിഎഫ് അവകാശപ്...
നേപ്പാളിൽ പ്രധാനമന്ത്രിയ്ക്ക് പിന്നാലെ  പ്രസിഡന്റ് രാംചന്ദ്ര പൗഡേലും രാജിവെച്ചു
National

നേപ്പാളിൽ പ്രധാനമന്ത്രിയ്ക്ക് പിന്നാലെ പ്രസിഡന്റ് രാംചന്ദ്ര പൗഡേലും രാജിവെച്ചു

കാഠ്മണ്ഡു: നേപ്പാളില്‍ യുവജന പ്രതിഷേധം കത്തി നിൽക്കവേ രാജിവെച്ച് നേപ്പാള്‍ പ്രസിഡന്റ് രാംചന്ദ്ര പൗഡേലും. പ്രധാനമന്ത്രി കെപി ശര്‍മ ഒലിയുടെ രാജിക്ക് പിന്നാലെ പ്രസിഡന്റും രാജിവെച്ചതോടെ രാജ്യം രാഷ്ട്രീയ അനിശ്ചിതത്വത്തിലായി. പ്രതിഷേധക്കാർ മന്ത്രിമാരെ ഉൾപ്പടെ ആക്രമിച്ച സാഹചര്യത്തിലാണ് അദ്ദേഹം രാജി പ്രഖ്യാപനം നടത്തിയ ശേഷം രാജ്യം വിട്ടത്.നേപ്പാൾ മുൻ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദേവൂബയെ ജനക്കൂട്ടം ആക്രമിക്കുന്ന നടുക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നു. നേപ്പാൾ ധനമന്ത്രി വിഷ്ണുപ്രസാദ് പൗഡേലിനും മർദനമേറ്റു. പ്രതിഷേധക്കാർ പൗഡേലിനെ തെരുവിലൂടെ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു. തിങ്കളാഴ്ച ആരംഭിച്ച ഇപ്പോഴും ശക്തമായി തുടരുന്ന സാഹചര്യമാണ്. ഒലിയുടെ രാജിയ്ക്ക് പിന്നാലെ പ്രക്ഷോഭകര്‍ വിജയ പരേഡുമായി അണിനിരന്നു. നേപ്പാള്‍ പാര്‍ലമെന്റും സുപ്രീം കോടതിയും പ്രസിഡന്‍ഷ്യല്‍ പാലസും പ്രക്ഷോഭകര്‍ തകര്‍ത്തു. പ്രതിഷേധങ്ങളില്‍ 2...
ഹിമാചൽ പ്രദേശിന് 1500 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി
National

ഹിമാചൽ പ്രദേശിന് 1500 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി

  ദില്ലി: പ്രളയ ദുരിതത്തിലായ ഹിമാചൽ പ്രദേശിന് പ്രധാനമന്ത്രി 1500 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും നൽകും. ഹിമാചൽ പ്രദേശിൽ എത്തിയ പ്രധാനമന്ത്രി ഇന്ന് ഉന്നതതല യോഗം ചേരുകയും മുഴുവൻ മേഖലയെയും ജനങ്ങളെയും പഴയ അവസ്ഥയിലേക്ക് തിരികെ കൊണ്ടുവരുന്നതിന് ബഹുമുഖ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു. അടുത്ത ഘട്ടത്തിൽ പ്രധാനമന്ത്രി ആവാസ് യോജന വഴി വീടുകളുടെ പുനർനിർമ്മാണം , ദേശീയ പാതകളുടെ പുനഃസ്ഥാപനം, സ്‌കൂളുകൾ പുനർനിർമിക്കുക, പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിക്ക് കീഴിലുള്ള വ്യവസ്ഥകൾ, കന്നുകാലികൾക്കുള്ള വിതരണം എന്നിവ ഉൾപ്പെടും. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം, കേടുപാടുകൾ സംഭവിച്ച വീടുകളുടെ ജിയോടാഗിംഗ് നടത്തും.വൈദ്യുതി കണക്ഷൻ ഇല്ലാത്ത കർഷകരെ ലക്ഷ്യം അധിക സഹായം നൽകും. മഴവെള്ളം ശേഖര...
നേപ്പാൾ  പ്രധാനമന്ത്രി കെ.പി. ശർമ ഒലി, രാജി വെച്ചു; ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
National

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി, രാജി വെച്ചു; ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി:ജെൻ സി പ്രതിഷേധം രൂക്ഷമായതോടെ രാജിവെച്ചു നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് നേരെയും പാർലമെൻ്റ് മന്ദിരത്തിന് നേരെയും പ്രക്ഷോഭകാരികൾ ഇന്ന്ആ ക്രമണം നടത്തിയിരുന്നു. ജെൻ സി പ്രതിഷേധങ്ങൾക്കിടെ 25 പേരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. ഇതിനു പിന്നാലെ പ്രക്ഷോഭം ശക്തമായതോടെയാണ് പ്രധാനമന്ത്രിയുടെ രാജി. പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ നേപ്പാളിലുള്ള ഇന്ത്യാക്കാര്‍ക്ക് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പു നൽകി. നേപ്പാളിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. നേപ്പാളിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും, നേപ്പാള്‍ അധികൃതര്‍ പുറപ്പെടുവിച്ച നടപടികളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അനുസരിക്കണമെന്നും വിദേശകാര്യമന്ത്രാലയം നിര്‍ദ്ദേശിച്ചു. പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ കാഠ്മണ്ഡുവിലും മറ്റ് നിരവധി നഗരങ്ങളിലും അധികൃതര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്ത...
നേപ്പാളിൽ ജെൻസി കലാപം രൂക്ഷമാകുന്നു; വാർത്താവിനിമയ മന്ത്രിയുടെ വസതിക്ക് തീയിട്ട പ്രതിഷേധക്കാർ
National

നേപ്പാളിൽ ജെൻസി കലാപം രൂക്ഷമാകുന്നു; വാർത്താവിനിമയ മന്ത്രിയുടെ വസതിക്ക് തീയിട്ട പ്രതിഷേധക്കാർ

കാഠ്‌മണ്ഡു: നേപ്പാളിൽ സമൂഹ മാധ്യമ നിരോധനം പിൻവലിച്ചെട്ടും ജെൻസി പ്രക്ഷോഭം കത്തിപടരുന്നു. നേപ്പാളിളിലെ പല ഭാഗങ്ങളിലും പുതിയ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടതോടെ സംഘർഷാവസ്ഥ രൂക്ഷമായി തുടരുകയാണ്. തുടർച്ചയായ രണ്ടാം ദിവസവും പ്രതിഷേധക്കാർ മാർച്ച് നടത്തുകയും വാർത്താവിനിമയ മന്ത്രിയുടെ വസതിക്ക് തീയിടുകയും ചെയ്തു. പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവയ്ക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അതിനാൽ പാർലമെന്റ് മന്ദിരത്തിന് പുറത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മുൻ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹലിൻ്റെ വീടിന് നേരെയും പ്രതിഷേധക്കാർ ആക്രമണങ്ങൾ നടത്തി. പ്രതിഷേധം ശക്തമായതോടെ ജെൻ സി പ്രതിഷേധത്തിൻ്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തു നേപ്പാൾ ആഭ്യന്തര വകുപ്പ് മന്ത്രിക്ക് പിന്നാലെ കൃഷിമന്ത്രി രാംനാഥ് അധികാരിയും, ആരോ​ഗ്യമന്ത്രിയും രാജിവച്ചു. രണ്ടു ദിവസത്തിനിടെ സർക്കാരിലെ മൂന്ന് മന്ത്രിമാരാണ് രാജിവച്ചത്.പ...