പോക്സോ കേസ്: 9 വയസ്സുകാരിയെ ലൈംഗികാതിക്രമം ചെയ്ത അയൽവാസിക്ക് 5 വർഷം കഠിനതടവും പിഴയും
ഇടുക്കി: ഒൻപത് വയസ്സുകാരിയെ ലൈംഗികമായി അതിക്രമിച്ച കേസിൽ 41 വയസ്സുള്ള അയൽവാസിക്ക് അഞ്ച് വർഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ. ഇടുക്കി ഫാസ്റ്റ് ട്രാക്ക് (പോക്സോ) കോടതിയുടെ അധിക ചുമതല വഹിക്കുന്ന ജഡ്ജ് മഞ്ജു വി. ആണ് പ്രതിയെ ശിക്ഷിച്ചത്. ഇടുക്കി ഗാന്ധി നഗർ കോളനി നിവാസിയായ ചന്ത്യത് വീട്ടിൽ ചെല്ലപ്പൻ്റെ മകൻ ഗിരീഷിനെയാണ് കോടതി ശിക്ഷിച്ചത്.
2024-ലെ ഓണാവധിക്കാലത്താണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഹോസ്റ്റലിൽ പഠിച്ചിരുന്ന പെൺകുട്ടി അവധിക്ക് വീട്ടിലെത്തിയപ്പോൾ അയൽവാസിയായ പ്രതിയുടെ മകളോടൊപ്പം കളിക്കാനായി വീട്ടിൽ ചെന്ന സമയത്താണ് അതിക്രമം ഉണ്ടായത്. പ്രതിയുടെ വീടിൻ്റെ ടെറസിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയോട് പെൻസിൽ എടുക്കാനായി പ്രതിയുടെ മകൾ റൂമിലേക്ക് പറഞ്ഞുവിട്ടു. ഈ സമയം മുറിയിൽ വെച്ച് ഗിരീഷ് കുട്ടിയോട് അതിക്രമം കാണിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്.
കേസിൻ്റെ വിചാരണ വേളയിൽ പ്രതിയുടെ ഭാര്യയും സ്വന്തം മ...










