‘വൈറൽ ആവാൻ വേണ്ടി എന്ത് നെറികേടും കാണിക്കുന്നു’; ദീപക്കിന്റെ മരണത്തിൽ പ്രതികരണവുമായി ഭാഗ്യലക്ഷ്മി
കൊച്ചി: ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ രൂക്ഷവിമർശനവുമായി ഭാഗ്യലക്ഷ്മി. ഒരു ആരോപണം വൈറലാകുമ്പോൾ തകരുന്നത് ഒരു മനുഷ്യജീവിതമാണെന്നും വ്യക്തമായ തെളിവുകളില്ലാതെ സോഷ്യൽ മീഡിയ നടത്തുന്ന വിചാരണകൾ അപകടകരമാണെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.
പ്രതികരണത്തിലെ വൈരുദ്ധ്യം: ബസ്സിൽ യാത്ര ചെയ്യുമ്പോൾ മോശമായ സ്പർശനം ഉണ്ടായാൽ അത് നമ്മുടെ ഭാവത്തിൽ പ്രകടമാകേണ്ടതാണ്. എന്നാൽ ഈ വീഡിയോയിൽ യാതൊരു ഭാവവ്യത്യാസവുമില്ലാതെ വീഡിയോ എടുക്കുന്ന പെൺകുട്ടി യഥാർത്ഥത്തിൽ എന്താണ് ഉദ്ദേശിച്ചതെന്ന് ഭാഗ്യലക്ഷ്മി ചോദിക്കുന്നു. വീഡിയോ എടുക്കാൻ കാണിച്ച ധൈര്യം അവിടെ വെച്ച് തന്നെ പ്രതികരിക്കാനായിരുന്നു കാണിക്കേണ്ടിയിരുന്നത്. ഒരാൾക്ക് തന്റെ നിരപരാധിത്വം തെളിയിക്കാൻ സ്വന്തം ജീവൻ നൽകേണ്ടി വരുന്നത് സങ്കടകരമാണ്. വീഡിയോ കണ്ട ഉടനെ ദീപക്കിനെതിരെ വ്യാപകമായ ആക്രമണം നട...










