BREAKING NEWS


Latest news

ശ്രീചിത്രാ ഹോമിലെ കുട്ടികളുടെ ആത്മഹത്യ ശ്രമത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു, ‘എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കണം’
Kerala News, Latest news, Top News

ശ്രീചിത്രാ ഹോമിലെ കുട്ടികളുടെ ആത്മഹത്യ ശ്രമത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു, ‘എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കണം’

തിരുവനന്തപുരം ശ്രീചിത്ര ഹോമിലെ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ശ്രീചിത്ര ഹോം. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കണം. അന്വേഷണം നടത്തി മാത്രമേ നടപടിയെടുക്കാൻ സാധിക്കുകയുളൂ. കുട്ടികളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും കമ്മീഷൻ തയ്യാറല്ലെന്നും ഏതെങ്കിലും തരത്തിൽ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ തീർച്ചയായും നടപടിയെടുക്കുമെന്നും സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം അഡ്വ. എൻ സുനന്ദ പറഞ്ഞു. പെൺകുട്ടികൾ ആത്മഹത്യ ചെയ്യാനിടയായ സാഹചര്യം സൂപ്രണ്ടിനോട് ചോദിച്ചറിയുകയാണ്. കുട്ടികളെ ഇന്ന് ആശുപത്രിയിൽ എത്തി കാണാനാണ് തീരുമാനിച്ചിരിക്കുന്നത്. കുട്ടികൾക്ക് കൗൺസിലിംഗ് നടത്തിയ ആളിൽ നിന്നും റിപ്പോർട്ട് തേടുമെന്നും എൻ സുനന്ദ കൂട്ടിച്ചേർത്തു. എന്നാൽ ശ്രീചിത്ര ഹോമിൽ കുട്ടികൾക്ക് നേരെ പീഡനം ഉണ്ടായിട്ടില...
ഏറ്റുമുട്ടി ഗവർണറും സംസ്ഥാനവും: സ്കൂളുകളിലെ കാൽ കഴുകലിന് താക്കീതുമായി വിദ്യാഭ്യാസ മന്ത്രി
Kerala News, Latest news, Top News

ഏറ്റുമുട്ടി ഗവർണറും സംസ്ഥാനവും: സ്കൂളുകളിലെ കാൽ കഴുകലിന് താക്കീതുമായി വിദ്യാഭ്യാസ മന്ത്രി

ഗുരുപൂർണിമ ആഘോഷ വേളയിൽ വിദ്യാർത്ഥികൾ അധ്യാപകരുടെ കാലുകൾ കഴുകുന്നതിന്റെ വീഡിയോകൾ പുറത്തുവന്നതിനെത്തുടർന്ന്, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾ അധ്യാപകരുടെ കാലുകൾ കഴുകുന്നതിന്റെ ഔചിത്വത്തെക്കുറിച്ച് കേരള സർക്കാർ ആശങ്ക പ്രകടിപ്പിച്ചു. ചില സിബിഎസ്ഇ സ്കൂളുകളിൽ വിദ്യാർത്ഥികൾ അധ്യാപകരുടെ കാലുകൾ കഴുകുന്നതിന്റെ വീഡിയോകൾ വൈറലായതിനെ തുടർന്നാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. ഒരു സന്ദർഭത്തിൽ, ആലപ്പുഴയിലെ ഒരു സ്കൂളിൽ, ചടങ്ങിന്റെ ഭാഗമായി കാലുകൾ കഴുകിയവരിൽ ബിജെപി ജില്ലാ സെക്രട്ടറി അനൂപും ഉണ്ടായിരുന്നു. ഇതിനെത്തുടർന്ന്, കേരള വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ബന്ധപ്പെട്ട സ്കൂളുകളിൽ നിന്ന് വിശദീകരണം തേടി. എന്നിരുന്നാലും, ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സ്കൂളുകളിൽ ആചാരാനുഷ്ഠാനങ്ങൾ 'ഗുരു പൂജ' എന്ന നിലയിൽ ആചരിക്കുന്നതിനെ ന്യായീകരിച്ചു. ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ ഗവർണർ അർലേക്കർ ആചാരത്തെ ശക്തമായി ന്യാ...
പിഎസ് ശ്രീധരൻ പിള്ളയ്ക്ക് പകരം ഗോവ ഗവർണറായി അശോക് ഗജപതി രാജു; കേന്ദ്രം ഗവർണർ സ്ഥാനങ്ങളിൽ മാറ്റം പ്രഖ്യാപിച്ചു
India, Latest news, National, News, Top News

പിഎസ് ശ്രീധരൻ പിള്ളയ്ക്ക് പകരം ഗോവ ഗവർണറായി അശോക് ഗജപതി രാജു; കേന്ദ്രം ഗവർണർ സ്ഥാനങ്ങളിൽ മാറ്റം പ്രഖ്യാപിച്ചു

ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് പി എസ് ശ്രീധരൻ പിള്ളയെ മാറ്റി പകരം പുസപതി അശോക് ഗജപതി രാജുവിനെ കേന്ദ്രം നിയമിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമു മൂന്നു ഗവർണർ നിയമനങ്ങൾ അംഗീകരിച്ചുകൊണ്ടാണ് ഉത്തരവുകൾ പുറപ്പെടുവിച്ചത്. 2021 ജൂലൈയിലാണ് ശ്രീധരൻ പിള്ള ഗോവ ഗവർണറായിരുന്നത്. അദ്ദേഹത്തിന് പകരം ഇനി എന്ത് ചുമതല ലഭിക്കുമെന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമില്ല. മുൻ കേന്ദ്ര വ്യോമയാനമന്ത്രി കൂടിയായ ഗജപതി രാജു രാഷ്ട്രീയത്തിൽ സമൃദ്ധ അനുഭവമുള്ള വ്യക്തിയാണ്. പിഎസ് ശ്രീധരൻ പിള്ള, മുമ്പ് മിസോറാം ഗവർണറായിരുന്നുവെന്നും ബിജെപിയിലെ വിവിധ നിലകളിൽ പ്രവർത്തിച്ചവരിലൊരാളാണെന്നും ശ്രദ്ധേയമാണ്. കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന്റെ ലെഫ്റ്റനന്റ് ഗവർണറായി കവീന്ദർ ഗുപ്തയെ നിയമിച്ചു. മുൻ ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രിയായ ഗുപ്ത, ജമ്മുവിൽ ജനിച്ചയാളാണ്. അതുകൊണ്ടുതന്നെ ലഡാക്കിനെ ഭരണ ഉന്നതിയിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന് കഴിയും. മാത്രമ...
പഹല്‍ഗാം ആക്രമണം: സുരക്ഷാ വീഴ്ചയുണ്ടായതായി സമ്മതിച്ച് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ
Latest news, National, News

പഹല്‍ഗാം ആക്രമണം: സുരക്ഷാ വീഴ്ചയുണ്ടായതായി സമ്മതിച്ച് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ

പഹല്‍ഗാം ഭീകരാക്രമണത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായതായി ജമ്മു കശ്മീര്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. ആക്രമണം നടന്നതിന് മാസങ്ങള്‍ക്കുശേഷമായാണ് അദ്ദേഹം ആദ്യമായി പരസ്യമായി സുരക്ഷാ വീഴ്ചയെക്കുറിച്ച് പ്രതികരിച്ചത്. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയ്ക്കു നല്‍കിയ അഭിമുഖത്തിലൂടെയായിരുന്നു മനോജ് സിന്‍ഹയുടെ പ്രതികരണം. "പഹല്‍ഗാമില്‍ സംഭവിച്ചത് അത്യന്തം ദാരുണമായ സംഭവമാണ്. നിർപരാധികളായ യാത്രികര്‍ ക്രൂരമായി കൊല്ലപ്പെട്ടു. സംഭവിച്ചത് തീര്‍ച്ചയായും സുരക്ഷാ വീഴ്ചയാണ്. അതിനുള്ള മുഴുവന്‍ ഉത്തരവാദിത്വവും ഞാനാണ് ഏറ്റെടുക്കുന്നത്," എന്ന് അദ്ദേഹം പറഞ്ഞു. ആക്രമണം നടന്ന സ്ഥലത്തെ സുരക്ഷാ സാഹചര്യങ്ങളും അദ്ദേഹം വിശദീകരിച്ചു. "തീവ്രവാദികള്‍ വിനോദസഞ്ചാരികളെ ലക്ഷ്യം വെച്ചുകൊണ്ട് ആക്രമണമൊന്നും നടത്തില്ലെന്നായിരുന്നു ഇവിടെ സാധാരണയായി ഉണ്ടായിരുന്ന വിശ്വാസം. സംഭവം നടന്നത് തുറസായ ഒരു മൈതാനത്തിലായിരുന്നു. സുരക്ഷാ ഉദ്...
‘ജയലളിതയുടേയും എംജിആറിന്റേയും ഏക മകള്‍ എന്ന വാദം; അമ്മയുടെ മരണത്തില്‍ ദുരൂഹത’; സുപ്രിംകോടതിക്ക് കത്തയച്ച് തൃശൂര്‍ സ്വദേശി സുനിത
Latest news, Politics, Top News

‘ജയലളിതയുടേയും എംജിആറിന്റേയും ഏക മകള്‍ എന്ന വാദം; അമ്മയുടെ മരണത്തില്‍ ദുരൂഹത’; സുപ്രിംകോടതിക്ക് കത്തയച്ച് തൃശൂര്‍ സ്വദേശി സുനിത

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ സുപ്രീംകോടതിക്ക് കത്തയച്ച് തൃശൂര്‍ സ്വദേശിയായ യുവതി. ജയലളിതയുടെയും എംജിആറിന്റെയും മകള്‍ എന്ന് അവകാശപ്പെട്ടാണ് കെ എം സുനിതയുടെ കത്ത്. ജയലളിത വിളിച്ചത് പ്രകാരം താന്‍ പോയസ് ഗാര്‍ഡനില്‍ എത്തിയെന്നും അവിടെ ചെന്നപ്പോള്‍ സ്‌റ്റെയര്‍കേസിന് താഴെ വീണു കിടക്കുന്നതായാണ് കണ്ടതെന്നും സുനിത പറയുന്നു. കാല് കൊണ്ട് അമ്മയുടെ മുഖത്ത് ശശികല ചവിട്ടുന്നതായാണ് കണ്ടത്. ഞാന്‍ നിലവിളിക്കാന്‍ ശ്രമിച്ചപ്പോള്‍ എന്റെ വായ പൊത്തിപ്പിടിച്ച് സ്വീപ്പര്‍ പുറത്തേക്ക് പോയി. പേടികൊണ്ടാണ് ഇത്രയും കാലം ആരോടും പറയാതിരുന്നത്. എന്റെ അമ്മ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ആണ് മരിച്ചത്. സാധാരണക്കാരിയായ ഒരു പെണ്ണിന് എന്ത് ചെയ്യാന്‍ പറ്റും – സുനിത പറഞ്ഞു. ശശികലയും മന്നാര്‍ഗുഡി മാഫിയയുമാണ് ഇതിന് പിന്നിലെന്നും ഇവര്‍ ആരോപിക്കുന്നു. ഇതിന് മുന്‍പ് ഇക്കാര്യം ആരോടും വെളിപ്പെടുത്തിയിട്ടില്ലെന്നും...
അമേരിക്കൻ ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി നാളെ കേരളത്തിൽ എത്തും
Kerala News, Latest news, Top News

അമേരിക്കൻ ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി നാളെ കേരളത്തിൽ എത്തും

അമേരിക്കൻ ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി നാളെ കേരളത്തിൽ എത്തും. ഇന്ന് വൈകുന്നേരം ദൂബൈയിൽ എത്തിച്ചേരുന്ന മുഖ്യമന്ത്രി നാളെ പുലർച്ചെ തിരുവനന്തപുരത്ത് എത്തും. ഈമാസം 5നാണ് മുഖ്യമന്ത്രി ആരോഗ്യ പരിശോധനക്കായി അമേരിക്കയിലേക്ക് പോയത്. മുഖ്യമന്ത്രിയും ഭാര്യ കമല വിജയനുമാണ് യാത്രയിൽ. ദുബായിൽ മുഖ്യമന്ത്രിയ്ക്ക് ഔദ്യോഗിക പരിപാടികളൊന്നുമില്ല. ചൊവ്വാഴ്ച അദ്ദേഹം കേരളത്തിലേക്ക് മടങ്ങുമെന്നാണ് വിവരം. ചികിത്സയ്ക്കായി ജൂലൈ അഞ്ചിനാണ് മുഖ്യമന്ത്രി യുഎസിലേക്ക് പോയത്. യുഎസിൽ മിനസോട്ടയിലെ മയോ ക്ലിനിക്കിലായിരുന്നു ചികിത്സ. ഇത് നാലാം തവണയാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോയത്. നേരത്തെ നടത്തിയിരുന്ന ചികിത്സയുടെ തുടർച്ചയായുള്ള പരിശോധനകൾക്കായിരുന്നു യാത്ര. 2018 സെപ്റ്റംബറിലാണ് മുഖ്യമന്ത്രി ആദ്യമായി വിദേശ ചികിത്സയ്ക്കു പോയത്. 2022 ജനുവരി 11 മുതൽ 26വരെയും 26വരെയും ഏപ്രിൽ അവസാനവും ചികിത്സയ്ക്കായി യ...
നിമിഷപ്രിയയുടെ വധശിക്ഷ തീയതി നീട്ടണമെന്ന് കേന്ദ്രം യെമനോട്; സുപ്രീംകോടതിയില്‍ വിശദീകരണം
India, Latest news, Top News

നിമിഷപ്രിയയുടെ വധശിക്ഷ തീയതി നീട്ടണമെന്ന് കേന്ദ്രം യെമനോട്; സുപ്രീംകോടതിയില്‍ വിശദീകരണം

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ ശിക്ഷാജഡ്ജ്മെന്റ് ബുധനാഴ്ച നടപ്പാക്കാനിരിക്കെ, അതിന് സമയം നീട്ടണമെന്നാവശ്യപ്പെട്ട് യെമന്‍ ഭരണകൂടത്തോട് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടതായി അറ്റോണി ജനറല്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. ഇന്ത്യയ്ക്ക് യെമനില്‍ എംബസി ഇല്ലെന്നത് വലിയ പ്രതിസന്ധിയാണെന്നും വിഷയത്തില്‍ കേന്ദ്രത്തിനുള്ള ഇടപെടല്‍ സാധ്യതകള്‍ക്ക് പരിധിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വധശിക്ഷ ഒഴിവാക്കുന്നതിനായി വിവിധ നിലകളില്‍ ശ്രമങ്ങള്‍ തുടരുകയാണ്. യെമന്‍ പ്രോസിക്യൂട്ടറിന് കത്തയക്കുകയും ഒരു ഷെയ്ഖ് മുഖേന ചര്‍ച്ച നടത്താന്‍ ശ്രമിച്ചുമാണ് കേന്ദ്രത്തിന്റെ സമീപനം. എന്നാല്‍ കൊല്ലപ്പെട്ട യെമന്‍ പൗരനായ തലാല്‍ അബു മഹ്ദിയുടെ കുടുംബം ദയാധനം സ്വീകരിക്കാന്‍ തയ്യാറാകാത്തതിനാല്‍ മറ്റ് ചര്‍ച്ചകള്‍ ഏറെ ഫലപ്രദമാകുന്നില്ലെന്നുമാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ കോടതിയെ അറിയിച്ച...
രാജ്യവ്യാപകമായി വോട്ടര്‍ പട്ടിക പുതുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍; ബീഹാര്‍ മോഡല്‍ നടപ്പാക്കും
Latest news, National, News

രാജ്യവ്യാപകമായി വോട്ടര്‍ പട്ടിക പുതുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍; ബീഹാര്‍ മോഡല്‍ നടപ്പാക്കും

അനധികൃത വോട്ടര്‍മാരെ പട്ടികയില്‍നിന്ന് നീക്കം ചെയ്യുന്നതിനായി വോട്ടര്‍ പട്ടികാ പരിഷ്‌കരണ നടപടികള്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുങ്ങുന്നു. വിവിധ സംസ്ഥാനങ്ങള്‍ക്ക് അതുമായി ബന്ധപ്പെട്ട് കത്തയച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പിനിടയിലാണ് പുതിയ നീക്കമെന്ന് സൂചന. ബീഹാറില്‍ പരീക്ഷിച്ച മോഡലാണ് രാജ്യത്ത് നടപ്പാക്കാനൊരുങ്ങുന്നത്. 2026 ജനുവരി 1ന്‍റെ സാഹചര്യ രേഖ (reference date) ആയി വച്ച് പട്ടിക പുതുക്കല്‍ നടക്കും. കേരളം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളില്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി വോട്ടര്‍ പട്ടിക പുതുക്കലിന് ധ്രുതഗതിയില്‍ നടപടികള്‍ തുടങ്ങുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സൂചിപ്പിക്കുന്നത്. ഡല്‍ഹി, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നടപടികള്‍ ഇതിനകം ആരംഭിച്ചത്. ബീഹാറില്‍ ബംഗ്...
സ്വര്‍ണവില കുതിച്ചുയരുന്നു; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
Kerala News, Latest news, Top News

സ്വര്‍ണവില കുതിച്ചുയരുന്നു; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

സംസ്ഥാനത്തെ സ്വര്‍ണവില കുതിച്ചുയരുന്നു. പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. പവന് ഇന്ന് 73,240 രൂപ നല്‍കേണ്ടി വരും. ട്രംപിന്റെ താരിഫ് നയങ്ങളിലെ അനശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിലാണ് സ്വര്‍ണവില കുതിച്ചുയര്‍ന്നിരിക്കുന്നത്. ഇന്ന് ഗ്രാമിന് 15 രൂപയും വര്‍ധിച്ചു. ഇതോടെ ഗ്രാമിന് 9155 എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മാത്രം സ്വര്‍ണവില 1240 രൂപയാണ് വര്‍ധിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ പവന് 72160 രൂപയായിരുന്നു വില. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും. അതേസമയം, രാജ്യാന...
സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിച്ചുയരുന്നു; ലിറ്ററിന് വില 450 രൂപയ്ക്ക് മുകളില്‍
Kerala News, Latest news, Top News

സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിച്ചുയരുന്നു; ലിറ്ററിന് വില 450 രൂപയ്ക്ക് മുകളില്‍

മലയാളിയുടെ ജീവിതത്തില്‍ വെളിച്ചെണ്ണയ്ക്കുള്ള സ്ഥാനം വളരെ വലുതാണ്. എന്നാല്‍ ഇപ്പോള്‍ വെളിച്ചെണ്ണ വിലയില്‍ തിളച്ചു മറിയുകയാണ്. ഒരു ലിറ്റര്‍ വെളിച്ചെണ്ണക്ക് ഹോള്‍സെയില്‍ മാര്‍ക്കറ്റുകളില്‍ 420ഉം റീട്ടെയില്‍ കടകളില്‍ 450നും 480നും മുകളിലാണ് വില. ഓണം എത്തും മുന്‍പ് 600 കടക്കുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍. തേങ്ങയുടെ ക്ഷാമവും വില വര്‍ധനയും കൊണ്ടുതന്നെ അടുത്തെങ്ങും വെളിച്ചെണ്ണ വില താഴേക്കിറങ്ങുന്ന ലക്ഷണമില്ല. 180 രൂപയില്‍നിന്നാണ് ഒരു വര്‍ഷത്തിനിടെ വെളിച്ചണ്ണവില അഞ്ഞൂറിന് അടുത്ത് എത്തിയിരിക്കുന്നത്. വെളിച്ചെണ്ണയുടെ വില കുതിച്ചുയരുന്നത് കുടുംബ ബജറ്റിനെ ബാധിക്കുന്നതായി വീട്ടമ്മമാര്‍ ആശങ്ക പ്രകടിപ്പിക്കുന്നു. വെളിച്ചെണ്ണയുടെ വില ഉയരുന്നത് കൊണ്ട്, പാമോയിലിനും സണ്‍ഫ്‌ലവര്‍ ഓയിലിനും ആവശ്യകത വര്‍ധിച്ചിരിക്കുകയാണ്. വിപണിയില്‍ വ്യാജ വെളിച്ചെണ്ണ കടന്നു വരാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല. വ...