BREAKING NEWS


Latest news

‘ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധത്തിൽ പുരോഗതി’: എസ് ജയശങ്കർ ബീജിങിൽ
India, Latest news, Top News, World

‘ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധത്തിൽ പുരോഗതി’: എസ് ജയശങ്കർ ബീജിങിൽ

ഇന്ത്യ-ചൈന ബന്ധത്തിൽ നല്ല പുരോഗതിയെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് പ്രതികരണം. അതിർത്തിയിലെ സംഘർഷം ലഘൂകരിക്കാൻ ശ്രമം തുടരാനും തീരുമാനമായി. ഭീകരതയോട് സഹിഷ്ണുത ഇല്ലെന്ന നിലപാട് എസ്‌സി‌ഒ യോഗത്തിൽ ഉയർത്തി പിടിക്കും. ഭീകരത, വിഘടനവാദം, തീവ്രവാദം എന്നിവയെ ചെറുക്കുക എന്നതാണ് എസ്‌സി‌ഒയുടെ പ്രാഥമിക കർത്തവ്യമെന്ന് ബീജിംങിൽ ജയ്ശങ്കർ പ്രതികരിച്ചു. ഇന്ത്യ-ചൈന നയതന്ത്ര ബന്ധം സ്ഥാപിതമായതിന്റെ 75 -ാം വാർഷികമാണ് ഇക്കൊല്ലമെന്ന് ചൂണ്ടിക്കാട്ടിയ ജയശങ്കർ,​ കൈലാസ് – മാനസ സരോവർ യാത്ര പുനരാരംഭിക്കാൻ സഹകരിച്ചതിൽ നന്ദി രേഖപ്പെടുത്തി. ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ ഷെങ്ങുമായും അദ്ദേഹം ചർച്ച നടത്തിയിരുന്നു. ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) മന്ത്രിതല യോഗത്തിൽ പങ്കെടുക്കാനാണ് ജയശങ്കർ ചൈനയിലെത്തിയത്. 2020ൽ ചൈനയുമായി ബന്ധം വഷളായതിനു ശേഷം ഇതാദ്യ...
അനർട്ടിലെ അഴിമതി; ‘100 കോടിയിലധികം അഴിമതി നടന്നു, അന്വേഷിക്കുമെന്നത് പ്രഹസനം’; രമേശ് ചെന്നിത്തല
Kerala News, Latest news, Politics, Top News

അനർട്ടിലെ അഴിമതി; ‘100 കോടിയിലധികം അഴിമതി നടന്നു, അന്വേഷിക്കുമെന്നത് പ്രഹസനം’; രമേശ് ചെന്നിത്തല

അനർട്ടിലെ അഴിമതി സി.ഇ.ഒ അന്വേഷിക്കുമെന്നത് പ്രഹസനമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പദ്ധതിയുമായി ബന്ധപ്പെട്ട് 100 കോടിയിലധികം അഴിമതി നടന്നു. അഴിമതി ആരോപണത്തിൽ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചാൽ തെളിവുകൾ അന്വേഷണ കമ്മിഷനു മുന്നിൽ ഹാജരാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രിയുടെ കൈശുദ്ധമാണെങ്കിൽ അനർട്ടിൻ്റെ ഇടപാടുകളിൽ ഫോറൻസിക് ഓഡിറ്റിങ്ങിന് തയ്യാറാണോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. 240 കോടി രൂപയുടെ ടെണ്ടർ വിളിക്കാൻ സി ഇ ഒ യ്ക്ക് എങ്ങനെ അനുമതി ലഭിച്ചുവെന്നും രമേശ് ചെന്നിത്തല ചോദിച്ചു. വൈദ്യുതി മന്ത്രി താനുമായുള്ള ചർച്ച നടത്താമെന്നാണ് പറയുന്നത്. എന്നാൽ ചർച്ച അല്ല പ്രധാനം. ഖജനാവിൽ നിന്ന് ഇത്രയും വലിയ തുക കൊള്ളയടിക്കപ്പെടുന്നു എന്നതാണ് പ്രശ്നമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അഴിമതി ആരോപണത്തിൽ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അഴിമതി ആരോപണത്തിൽ മന്ത്രി അന്വേഷണം പ്രഖ്യാപിച്ച...
ഹജ്ജ് അപേക്ഷകൾ വേഗം സമർപ്പിക്കണം, കർശനമായ സമയക്രമം; കേന്ദ്രമന്ത്രി കിരൺ റിജിജു
World, Gulf, India, Latest news, Top News

ഹജ്ജ് അപേക്ഷകൾ വേഗം സമർപ്പിക്കണം, കർശനമായ സമയക്രമം; കേന്ദ്രമന്ത്രി കിരൺ റിജിജു

ഈ വർഷം, ഹജ്ജ് ക്രമീകരണങ്ങൾക്കായി സൗദി അറേബ്യ സർക്കാരിൽ നിന്ന് വളരെ കർശനമായ സമയപരിധിയാണ് ലഭിച്ചിരിക്കുന്നതെന്ന് ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജു. 2026 ലെ ഹജ്ജിന് പോകാൻ താൽപ്പര്യമുള്ള എല്ലാ തീർത്ഥാടകരും ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ വെബ്‌സൈറ്റ് അല്ലെങ്കിൽ ഹജ്ജ് സുവിധ ആപ്പ് വഴി ഉടൻ അപേക്ഷിക്കണം. ഹജ്ജ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2025 ജൂലൈ 31 ആണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. അതേസമയം ഇന്ത്യയില്‍ നിന്നുള്ള ഹൃസ്വകാല ഹജ്ജ് പാക്കേജിനായി പതിനായിരം സീറ്റുകള്‍ നീക്കിവെച്ചു. ഓണ്‍ലൈന്‍ ഹജ്ജ് അപേക്ഷകള്‍ ഈ മാസം അവസാനം വരെ സ്വീകരിക്കും. കൊച്ചി ഉള്‍പ്പെടെ 7 പുറപ്പെടല്‍ കേന്ദ്രങ്ങളില്‍ നിന്ന് മാത്രമാണ് 20 ദിവസത്തെ പാക്കേജ് ഉണ്ടാകുക. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പുതിയ ഹജ്ജ് നയത്തിലാണ് 20 ദിവസത്തെ ഹജ്ജ് പാക്കേജുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഉള്ളത്. 40 – 45 ദിവസത്തെ...
ആക്സിയം 4 ദൗത്യം; ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയെ തൊടും
World, Latest news, National, Science, Top News

ആക്സിയം 4 ദൗത്യം; ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയെ തൊടും

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഇന്നലെ തിരികെ മടങ്ങിയ ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയെ തൊടും. ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ കലിഫോർണിയക്കടുത്ത് പസഫിക് സമുദ്രത്തിൽ സംഘത്തെയും വഹിച്ചുകൊണ്ട് ഡ്രാഗൺ പേടകം സ്പ്ലാഷ്ഡൗൺ ചെയ്യും. പതിനെട്ട് ദിവസത്തെ ദൗത്യം വിജയകരമായി പൂർത്തിയാക്കിയാണ് ആക്സിയം ഫോർ സംഘം മടങ്ങിയെത്തുന്നത് ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ ഏടുകൾ എഴുതി ചേർത്താണ് ആക്സിയം സ്പേസിന്റെ നാലാമത്തെ ദൗത്യം പൂർത്തിയാക്കി നാൽവർ സംഘം ഭൂമിയിലേക്ക് തിരികെ എത്തുന്നത്. ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല പൈലറ്റായുള്ള ദൗത്യത്തിന്റെ കമാൻഡർ പരിചയ സമ്പന്നയായ പെഗി വിറ്റ്സണാണ്. പോളണ്ടുകാരനായ സ്ലവോഷ് ഉസ്നാൻസ്കി വിസ്നീവ്സ്ക്കിയും ഹങ്കറിക്കാരൻ ടിബോർ കാപുവുമാണ് മറ്റ് രണ്ട് യാത്രികർ. ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് കഴിഞ്ഞ വനിത എന്ന റെക്കോഡിനുടമയായ പെഗ്ഗി വിറ്റ്സണ് ബഹിരാകാശ യാത്ര...
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സില്‍ മെറ്റയുടെ വന്‍ നീക്കം; വോയ്‌സ് എഐ സ്റ്റാർട്ടപ്പായ പ്ലേ എഐ ഏറ്റെടുത്തു
World, Latest news, Technology, Top News

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സില്‍ മെറ്റയുടെ വന്‍ നീക്കം; വോയ്‌സ് എഐ സ്റ്റാർട്ടപ്പായ പ്ലേ എഐ ഏറ്റെടുത്തു

വോയ്‌സ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ചെറുതും എന്നാൽ മികച്ചതുമായ എഐ സ്റ്റാർട്ടപ്പായ പ്ലേ എഐയെ മെറ്റ പ്ലാറ്റ്‌ഫോംസ് ഇൻ‌കോർപ്പറേറ്റഡ് ഏറ്റെടുത്തു. ജനറേറ്റീവ് വോയ്‌സ് സാങ്കേതികവിദ്യയിലെ കഴിവുകൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കാലിഫോർണിയ ആസ്ഥാനമായുള്ള പ്ലേ എഐയെ മെറ്റ ഏറ്റെടുത്തത്. ഈ ഇടപാടിലൂടെ മുഴുവൻ പ്ലേ എഐ ടീമും അടുത്ത ആഴ്ചയോടെ മെറ്റയിൽ ചേരും. തുടർന്ന് ഗൂഗിളിലെ മുൻ സീനിയർ സ്പീച്ച് എഐ തലവൻ ജോഹാൻ ഷാൽക്വിക്കിന്‍റെ കീഴിൽ പ്രവർത്തിക്കാൻ തുടങ്ങും. അടുത്തിടെയാണ് ജോഹാൻ ഷാൽക്വിക്കും മെറ്റയിൽ എത്തിയത്. നൂതന വോയ്‌സ് ക്ലോണിംഗ് ടൂളിന് പേരുകേട്ടതാണ് പ്ലേ എഐ. ഇത് ഉപയോക്താക്കളെ സ്വന്തം ശബ്‍ദങ്ങൾ പകർത്താനോ പുതിയ മനുഷ്യസമാന ശബ്‍ദങ്ങൾ സൃഷ്ടിക്കാനോ അനുവദിക്കുന്നു. വെബ്‌സൈറ്റുകൾ, മൊബൈൽ ആപ്പുകൾ, ഫോണുകൾ എന്നിവ ഉൾപ്പെടെയുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ഉടനീളം ഇവ വിന്യസിക്കാൻ കഴിയും. എഐ അധിഷ്‍ഠിത ഇടപെട...
ഗ്രോക്ക് ഹിറ്റ്‌ലറെ പ്രശംസിച്ചു, ജൂതരെ അധിക്ഷേപിച്ചു; ഒടുവില്‍ മാപ്പ് പറഞ്ഞ് ഇലോൺ മസ്‌കിന്‍റെ എക്‌സ്എഐ
World, Latest news, Technology, Top News

ഗ്രോക്ക് ഹിറ്റ്‌ലറെ പ്രശംസിച്ചു, ജൂതരെ അധിക്ഷേപിച്ചു; ഒടുവില്‍ മാപ്പ് പറഞ്ഞ് ഇലോൺ മസ്‌കിന്‍റെ എക്‌സ്എഐ

ലോകത്തിലെ ഏറ്റവും ധനികനായ ഇലോൺ മസ്‌കിന്‍റെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് കമ്പനിയായ എക്സ്എഐ, അവരുടെ ചാറ്റ്ബോട്ടായ ഗ്രോക്കിലെ തകരാറിന് ക്ഷമാപണം നടത്തി. അടുത്തിടെയാണ് ഹിറ്റ്‌ലറെ പ്രശംസിച്ചും ജൂതവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയും അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചും ഗ്രോക്ക് വിവാദത്തിൽ കുടുങ്ങിയത്. ഒടുവില്‍ മാപ്പ് പറഞ്ഞ് തടിയൂരിയിരിക്കുകയാണ് ഗ്രോക്ക് എഐ ചാറ്റ്‌ബോട്ടിന്‍റെ നിര്‍മ്മാതാക്കളായ എക്‌സ്എഐ. ഗ്രോക്ക് ചാറ്റ്‌ബോട്ടിനോട് ലളിതമായ ചോദ്യങ്ങൾ ചോദിച്ചപ്പോൾ ചാറ്റ്ബോട്ട് അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചുവെന്നും വംശീയ പരാമർശങ്ങൾ നടത്തിയെന്നും പല ഉപഭോക്താക്കളും പരാതിപ്പെട്ടിരുന്നു. മാത്രമല്ല, ചരിത്രത്തിലെ ഏറ്റവും ക്രൂരനായ സ്വേച്ഛാധിപതി അഡോൾഫ് ഹിറ്റ്ലറെ നല്ല മനുഷ്യനായി അവതരിപ്പിച്ചുവെന്നും നിരവധി ഉപയോക്താക്കൾ സോഷ്യൽ മീഡിയയിൽ സ്ക്രീന്‍ഷോട്ടുകള്‍ സഹിതം പരാതിപ്പെടുകയുണ്ടായി. ഈ സംഭവങ്ങളുടെ സ്ക്രീൻഷോട്ടുകളും വീഡിയോകളും...
ഉപഭോക്താക്കളുടെ വിവരം ചൈനയിലേക്ക്; പുതിയ ഡാറ്റാ ട്രാൻസ്‍ഫർ വിവാദത്തിൽ കുടുങ്ങി ടിക്‌ടോക്
World, Latest news, Special Report, Technology, Top News

ഉപഭോക്താക്കളുടെ വിവരം ചൈനയിലേക്ക്; പുതിയ ഡാറ്റാ ട്രാൻസ്‍ഫർ വിവാദത്തിൽ കുടുങ്ങി ടിക്‌ടോക്

ചൈനീസ് ജനപ്രിയ ഷോർട്ട് വീഡിയോ ആപ്ലിക്കേഷനായ ടിക്‌ടോകിനെതിരെ യൂറോപ്പിൽ വീണ്ടും ഗുരുതരമായ സ്വകാര്യതാ ലംഘന ആരോപണം. ഉപഭോക്താക്കളുടെ ഡാറ്റ ചൈനയിലേക്ക് കൈമാറുന്നു എന്ന സംശയത്തില്‍ യൂറോപ്യൻ യൂണിയന്‍റെ ഡാറ്റ പ്രൊട്ടക്ഷൻ അതോറിറ്റി (ഡിപിസി) ടിക്‌ടോക്കിനെതിരെ പുതിയ അന്വേഷണം ആരംഭിച്ചു. ഏത് സാഹചര്യത്തിലാണ് ആപ്പ് യൂറോപ്യൻ ഉപയോക്തൃ ഡാറ്റ ചൈനയിലേക്ക് കൈമാറിയതെന്ന് അന്വേഷിക്കാനാണ് തീരുമാനം. ഈ അന്വേഷണം ടിക്‌ടോക്കിനെതിരെ ഇതിനകം നടന്നുകൊണ്ടിരിക്കുന്ന മറ്റൊരു ചാരവൃത്തി ആരോപിച്ചുള്ള അന്വേഷണത്തിന്‍റെ തുടര്‍ച്ചയാണ്. ചൈനയില്‍ നിന്നുള്ള റിമോട്ട് ആക്‌സസ് വഴി യൂറോപ്പിലെ ആപ്പ് ഉപയോക്താക്കളുടെ ഡാറ്റ അപകടത്തിലാവുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിലവിൽ അന്വേഷണം നടക്കുന്നത്. ഈ സംഭവത്തിൽ ഈ വർഷം ആദ്യം ടിക്‌ടോക്കിന് 530 മില്യൺ യൂറോ (ഏകദേശം 620 മില്യൺ ഡോളർ) പിഴ ചുമത്തിയിരുന്നു. ചൈനയിൽ യൂറോപ്യൻ ഉപയോക്തൃ ഡാറ്റ സംഭരിക്...
താത്ക്കാലിക വിസി നിയമനം: ഗവര്‍ണര്‍ക്ക് ഹൈക്കോടതിയില്‍ തിരിച്ചടി; ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ നിയമനങ്ങള്‍ റദ്ദായി
National, Kerala News, Latest news, News, Top News

താത്ക്കാലിക വിസി നിയമനം: ഗവര്‍ണര്‍ക്ക് ഹൈക്കോടതിയില്‍ തിരിച്ചടി; ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ നിയമനങ്ങള്‍ റദ്ദായി

ഡിജിറ്റല്‍ സര്‍വകലാശാലയും സാങ്കേതിക സര്‍വകലാശാലയും ഉള്‍പ്പെടെ വിവിധ സര്‍വകലാശാലകളിലെ താത്ക്കാലിക വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന് ഹൈക്കോടതിയില്‍ തിരിച്ചടി. താത്ക്കാലിക വിസിമാരുടെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഡിവിഷന്‍ ബെഞ്ച് ഗവര്‍ണറുടെ അപ്പീല്‍ തള്ളി. ഇത് സംബന്ധിച്ച സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിന് പിന്തുണ നല്‍കിയ ഡിവിഷന്‍ ബെഞ്ച്, ഡോ. സിസ തോമസ് (ഡിജിറ്റല്‍ സര്‍വകലാശാല)യും ഡോ. കെ. ശിവപ്രസാദ് (സാങ്കേതിക സര്‍വകലാശാല)യും താത്ക്കാലിക വിസി സ്ഥാനത്ത് തുടരാനാകില്ലെന്ന് വ്യക്തമാക്കി. അതോടൊപ്പം, താത്ക്കാലിക വിസി നിയമനം ആറ് മാസത്തെ അതിരിനകത്തിലാണ് അനുവദിക്കാവുന്നതെന്നും കോടതി വ്യക്തമാക്കി. വിദ്യാർത്ഥികളുടെ കാര്യക്ഷമതക്കും ഭാവിയ്ക്കുമേൽ നെഗറ്റീവ് ബാധ ഉണ്ടാകരുതെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. സ്ഥിര വൈസ് ചാന്‍സലര്‍ നിയമനത്തില്‍ കാല...
‘യൂത്ത് കോൺഗ്രസ് നന്നായി അധ്വാനിക്കുന്ന നല്ല കുട്ടികളുടെ സംഘടന, ആർഷോ പി.കെ.ശശിയുടെ കാൽ വെട്ടുമെന്നാണ് പറഞ്ഞത്’: വി ഡി സതീശൻ
Kerala News, Latest news, Politics, Top News

‘യൂത്ത് കോൺഗ്രസ് നന്നായി അധ്വാനിക്കുന്ന നല്ല കുട്ടികളുടെ സംഘടന, ആർഷോ പി.കെ.ശശിയുടെ കാൽ വെട്ടുമെന്നാണ് പറഞ്ഞത്’: വി ഡി സതീശൻ

കേരളത്തിൽ സി.പി.ഐ.എം ക്രിമിനൽ ഭീഷണി ഉയർത്തുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നാല് സ്ഥലങ്ങളിൽ നിന്നാണ് ഭീഷണി മുദ്രവാക്യം ഉയർന്നത്. മാധ്യമ പ്രവർത്തകൻ ദാവൂദിനെതിരെ, പൊലീസിനെതിരെ, പൊതു സമൂഹത്തിനെതിരെ, കൂടെ നിൽക്കുന്നവർക്കെതിരെ വരെ മുദ്രാവാക്യം വിളിക്കുന്നുവെന്ന് വി ഡി സതീശൻ പറഞ്ഞു. പി.എം.ആർഷോ പി.കെ.ശശിയുടെ കാൽ വെട്ടുമെന്നാണ് പറഞ്ഞത്. നേരത്തെ AISF കാരിയായ ദളിത് യുവതിയോട് മോശമായി പെരുമാറിയ ആളാണ് ആർഷോ. SFI, DYFI ക്രിമിനലുകളെ നിയന്ത്രിക്കാൻ CPIM തയ്യാറാകണം. കേരള സർവ്വകലാശാല അടക്കമുള്ള പ്രതിസന്ധികൾ ചർച്ച ചെയ്യാതെ വഴി തിരിച്ച് വിടാനുള്ള ഗൂഢ ശ്രമം നടക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ബംഗാളിൽ സിപിഐഎമ്മിന് സംഭവിച്ചതിന്റെ ആരംഭമാണ് കേരളത്തിൽ. പി.ജെ. കൂര്യന്റെ യൂത്ത് കോൺഗ്രസിനെതിരായ പരാമർശത്തിൽ വി ഡി സതീശൻ പ്രതികരിച്ചു. അദ്ദേഹം പാർട്ടി യോഗത്തിൽ പറഞ്ഞത് അഭിപ്രായം മാത്രം. യൂ...
ശ്രീചിത്ര പുവര്‍ ഹോമില്‍ കുട്ടികൾ ജീവനൊടുക്കാൻ ശ്രമം; പേടിപ്പിക്കാനെന്ന് സൂപ്രണ്ട്
India, Kerala News, Latest news, Top News, Topnews

ശ്രീചിത്ര പുവര്‍ ഹോമില്‍ കുട്ടികൾ ജീവനൊടുക്കാൻ ശ്രമം; പേടിപ്പിക്കാനെന്ന് സൂപ്രണ്ട്

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ കുട്ടികൾ ജീവനെടുക്കാൻ ശ്രമം. മൂന്ന് പെണ്‍കുട്ടികള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ആറിലും ഒമ്പതിലും പത്തിലും പഠിക്കുന്ന കുട്ടികളാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. വൈറ്റമിന്‍ ഗുളികകളും പാരസെറ്റമൊളുകളും കഴിച്ചാണ് ആത്മഹത്യാശ്രമം നടത്തിയത്. ഒരു മാസം മുന്‍പാണ് കുട്ടികള്‍ ശ്രീചിത്ര ഹോമില്‍ എത്തിയത്. ഉടന്‍ തന്നെ കുട്ടികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. നിലവില്‍ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വിദഗ്ദര്‍ അറിയിച്ചു. അതേ സമയം, സംഭവത്തില്‍ ശീചിത്രാ പൂവര്‍ ഹോം സൂപ്രണ്ട് വി ബിന്ദു റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. പെണ്‍കുട്ടികളുടേത് ആത്മഹത്യ ശ്രമമായിരുന്നില്ല എന്നും വീട്ടില്‍ പോകുന്നതിന് വേണ്ടി പേടിപ്പിക്കാനാണ് ഗുളിക കഴിച്ചത് എന്നുമാണ് സൂപ്രണ്ട് നല്‍കുന്ന വിശദീകരണം. രണ്ട് പാരസെറ്റാമോളും രണ്ട് വിറ്റാമിന്‍ ഗുളികകളുമാണ് കഴിച്ചത്. Tag: Children at...