BREAKING NEWS


Latest news

വിദ്യാർത്ഥിയുടെ ഷോക്കേറ്റുള്ള മരണം: പ്രധാന അധ്യാപികയെ സസ്പെന്റ് ചെയ്യും
Kollam, Kerala News, Latest news, Top News

വിദ്യാർത്ഥിയുടെ ഷോക്കേറ്റുള്ള മരണം: പ്രധാന അധ്യാപികയെ സസ്പെന്റ് ചെയ്യും

കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യാൻ തീരുമാനം. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തെ തുടർന്ന് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സ്കൂളിൽ ഇന്നും പരിശോധന തുടരും. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കെഎസ്‌യു ഇന്ന് സ്കൂളിൽ പഠിപ്പു മുടക്കും. വിവിധ സംഘടനകളും വിദ്യാർത്ഥി സംഘടനകളും ഇന്ന് സ്കൂളിലേക്ക് പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചിട്ടുണ്ട്. മിഥുനിന്റെ മൃതദേഹം നാളെ സംസ്കരിക്കും. വിദേശത്തുള്ള അമ്മയെ മരണവിവരം അറിയിച്ചു. ഇന്നലെ രാവിലെ 8.30ഓടെയായിരുന്നു അപകടം. കളിക്കുന്നതിനിടെ സൈക്കിള്‍ ഷെഡിന് മുകളിലേയ്ക്ക് വീണ ചെരുപ്പെടുക്കാൻ ശ്രമിക്കുകയായിരുന്നു മിഥുൻ. അതിനിടെ കാൽ തെന്നി താഴെ കിടന്ന അപകടകരമായ നിലയിലിരുന്ന വൈദ്യുതിക്കേബിള്‍ തൊടുകയും ഷോക്കേറ്റു വീഴുകയും ചെയ്തു. പോസ്റ്റ...
ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35ബി; ജൂലൈ 22ന് മടങ്ങും
India, Latest news, National, News, Top News

ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35ബി; ജൂലൈ 22ന് മടങ്ങും

സാങ്കേതിക തകരാറുകളാൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35 ബി ജൂലൈ 22ന് മടങ്ങും. വിമാനം പറക്കാനാവശ്യമായ എല്ലാ പരിശോധനകളും പൂർത്തിയായിട്ടുണ്ട്. ഇനി ബാക്കിയുള്ളത് ബ്രിട്ടീഷ് നാവികസേന മേധാവിയുടെ ഔദ്യോഗിക അനുമതി ലഭിക്കുന്ന മുറയ്ക്ക് വിമാനം തിരികെ ബ്രിട്ടനിലേക്ക് മടങ്ങും. വിമാനത്തിൽ ഉണ്ടായിരുന്ന ഹൈഡ്രോളിക് സംവിധാനത്തിലെയും ഓക്സിലറി പവർ യൂണിറ്റിലെയും തകരാറുകൾ ബ്രിട്ടനിൽ നിന്നെത്തിയ സാങ്കേതിക വിദഗ്ധർ പരിഹരിച്ചു. എൻജിൻ്റെ കാര്യക്ഷമതയും വിശദമായി പരിശോധിച്ചതായും ഇത് പ്രവർത്തനക്ഷമമാണെന്നും അധികൃതർ അറിയിച്ചു. തകരാറുകൾ പരിഹരിക്കാൻ കഴിഞ്ഞ ഞായറാഴ്ച ബ്രിട്ടനിൽ നിന്ന് എത്തിയ വിദഗ്ധ സംഘം എയർബസ് എ400എം വിമാനത്തിലായിരുന്നു എത്തിയത്. പ്രത്യേക പരിശീലനം നേടിയ എൻജിനീയർമാരാണ് സംഘത്തിലുണ്ടായിരുന്നത്. ജൂൺ 14നാണ് എഫ്-35 യുദ്ധവിമാനം ഇന്ധനം തീർന്നതിനെ ...
മന്ത്രിയുടെ സൂംബ ഡാൻസ്; ജെ ചിഞ്ചുറാണിക്കെതിരെ വിമർശനം
Latest news, Kerala News, Top News

മന്ത്രിയുടെ സൂംബ ഡാൻസ്; ജെ ചിഞ്ചുറാണിക്കെതിരെ വിമർശനം

കൊല്ലം തേവലക്കര ഹൈസ്ക്കൂളിൽ എട്ടാംക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ചതിന്റെ ദുഃഖത്തിൽ കേരളം നിൽക്കുന്നതിനിടെ ജില്ലയിൽ നിന്നുള്ള മന്ത്രി ജെ ചിഞ്ചുറാണിയുടെ സൂംബ ഡാൻസ് വിവാദത്തിൽ. സിപിഐ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വനിതാ സംഗമത്തിലായിരുന്നു മന്ത്രിയുടെ ഡാൻസ്. മിഥുന്റെ മരണത്തിൽ സർക്കാർ സംവിധാനങ്ങൾക്ക് എതിരെ വിമർശനം ഉയരുന്നതിനിടെയാണ് മന്ത്രിയുടെ ഡാൻസിന്റെ ദൃശ്യം ചർച്ചയാവുന്നത്. മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകരെ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു. വിദ്യാർഥി സഹപാഠികള്‍ വിലക്കിയിട്ടും ഷീറ്റിന് മുകളില്‍ വലിഞ്ഞുകയറിയെന്നാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം. ഒരു പയ്യന്റെ ചെരിപ്പാണ്. ആ പയ്യനാ ചെരുപ്പെടുക്കാന്‍ ഷെഡിന്റെ മുകളില്‍ കയറി. ചെരിപ്പെടുക്കാന്‍ പോയപ്പോള്‍ കാലൊന്ന് തെന്നി പെട്ടെന്ന് കയറി പിടിച്ചത് വലിയ കമ്പിയിലാണ്. ഇതിലാണ് കറണ്ട് കടന്നു വന്നത്. കുട്ടി...
വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യും
Kerala News, Latest news, Top News

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യും

കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യും. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സ്കൂളിൽ ഇന്നും പരിശോധന നടത്തും.മിഥുന്റെ മരണത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു ഇന്ന് പഠിപ്പു മുടക്കും.സ്കൂളിലേക്ക് ഇന്ന് വിവിധ സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തും. മരിച്ച എട്ടാംക്ലാസുകാരൻ മിഥുന്റെ മൃതദേഹം നാളെ സംസ്കരിക്കും. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു ദാരുണ സംഭവം. കളിക്കുന്നതിനിടെ സൈക്കിള്‍ ഷെഡിന് മുകളിലേക്ക് വീണ ചെരുപ്പെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് മിഥുന് ഷോക്കേറ്റത്. കാല്‍ തെന്നിയ മിഥുന്‍ താഴ്ന്നുകിടന്ന വൈദ്യുതി ലൈനില്‍ പിടിച്ചപ്പോഴാണ് അപകടം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ശാസ്താംകോട്ട തലൂക്ക് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. വിദേശത്തുള്ള അമ്മയെ മിഥുന്റെ മരണവിവരം അറിയിച്ചു. നാള...
‘ബൺ ബട്ടർ ജാം’ ജൂലൈ 18ന് തിയേറ്ററുകളിലേക്ക്
Cinema, Latest news, Top News

‘ബൺ ബട്ടർ ജാം’ ജൂലൈ 18ന് തിയേറ്ററുകളിലേക്ക്

'ബൺ ബട്ടർ ജാം' എന്ന പാൻ ഇന്ത്യൻ തമിഴ് സിനിമ ജൂലൈ 18ന് റിലീസ് ആകുന്നു. ബിഗ് ബോസ് തമിഴ് താരം രാജു നായകനാകുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ശാന്തതയോടെ ജീവിതം ആസ്വദിക്കുന്ന യൗവനങ്ങളുടെ വർണ്ണാഭമായ കഥയാണ് ചിത്രം പറയുന്നത്. ‘യെന്നി തുണിഗ’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ റെയിൻ ഓഫ് ആരോസ് എന്റർടൈൻമെന്റിൽ നിന്നുള്ള സുരേഷ് സുബ്രഹ്മണ്യനാണ് ‘ബൺ ബട്ടർ ജാം’ എന്ന സിനിമ നിർമ്മിക്കുന്നത്. ‘കാലങ്ങളിൽ അവൾ വസന്തം’ സംവിധാനം ചെയ്യുകയും ‘സൈസ് സീറോ’ എന്ന ചിത്രത്തിന് സംഭാഷണം എഴുതുകയും ദേശീയ അവാർഡ് നേടിയ ‘ബാരം’ എന്ന ചിത്രത്തിന് തിരക്കഥ-സംഭാഷണം എഴുതുകയും ചെയ്ത രാഘവ് മിർദത്താണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ബിഗ് ബോസിലെ രാജു, ആധ്യ പ്രസാദ്, ഭവ്യ ത്രിക എന്നിവർ അഭിനയിച്ച ‘ബൺ ബട്ടർ ജാം’ എന്ന സിനിമ, നിലവിലെ ജെൻ സി ബന്ധങ്ങളെക്കുറിച്ചുള്ള രസകരമായ ഒരു കാഴ്ചപ്പാടാണ് അവതരിപ്പിക്ക...
കൊല്ലത്ത് സ്കൂൾ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; കെഎസ്ഇബി വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി
Kerala News, Latest news, Top News

കൊല്ലത്ത് സ്കൂൾ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; കെഎസ്ഇബി വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി

കൊല്ലം തേവലക്കരയിൽ സ്കൂൾ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതികരിച്ച് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. കെഎസ്ഇബി വിശദമായ അന്വേഷണം നടത്തും. മൂന്ന് മണിയോടെ റിപ്പോർട്ട് ലഭിക്കുമെന്നും റിപ്പോർട്ട് ലഭിച്ചതിനുശേഷം തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവം രണ്ട് ഏജൻസികൾ അന്വേഷിക്കും. വിശദമായ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ കൊല്ലം ഇലക്ട്രിക്കൽ സർകിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർക്കും ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്റ്റർക്കും വൈദ്യുതി വകുപ്പ് മന്ത്രി നിർദേശം നൽകി. ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്റ്റർ സ്വതന്ത്ര അന്വേഷണമാണ് നടത്തുക. അതേസമയം, സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും അന്വേഷണത്തിന് ഉത്തരവിട്ടു. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്ക്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡ...
സ്വർണ്ണക്കടത്ത് കേസ്: നടി രന്യ റാവു ഉൾപ്പെടെ രണ്ട് പ്രതികൾക്ക് ഒരു വർഷം തടവ് ശിക്ഷ
India, Cinema, Latest news, Top News

സ്വർണ്ണക്കടത്ത് കേസ്: നടി രന്യ റാവു ഉൾപ്പെടെ രണ്ട് പ്രതികൾക്ക് ഒരു വർഷം തടവ് ശിക്ഷ

വിദേശനാണ്യ സംരക്ഷണ, കള്ളക്കടത്ത് പ്രവർത്തനങ്ങൾ തടയൽ (COFEPOSA) ഉപദേശക ബോർഡ് പാസാക്കിയ ഉത്തരവിനെത്തുടർന്ന്, സ്വർണ്ണ കള്ളക്കടത്ത് കേസിൽ കന്നഡ നടി രന്യ റാവുവിന് ഒരു വർഷം തടവ് ശിക്ഷ വിധിച്ചു. ബോർഡിന്റെ തീരുമാനം രന്യ റാവുവിനൊപ്പം മറ്റ് രണ്ട് പ്രതികളായ തരുൺ കൊണ്ടരു രാജു , സാഹിൽ ജെയിൻ എന്നിവർക്കും ബാധകമാണ്. ഒരു വർഷത്തെ തടവ് കാലയളവിൽ ജാമ്യത്തിന് അപേക്ഷിക്കാനുള്ള അവകാശം മൂവർക്കും നിഷേധിക്കപ്പെട്ടതായി നിർദ്ദേശത്തിൽ പറയുന്നു. മെയ് 23 ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (DRI) രന്യ റാവുവിന് കോഫെപോസ ഉത്തരവ് നൽകി. ഇതിന് മറുപടിയായി, ജൂൺ 3 ന് അവരുടെ അമ്മ രോഹിണി കർണാടക ഹൈക്കോടതിയിൽ ഒരു ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തു. കോഫെപോസ പ്രകാരം അധികാരികൾ യഥാർത്ഥ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചതിനുശേഷം, നിയമത്തിലെ സെക്ഷൻ 8 പ്രകാരം പ്രവർത്തിക്കുന്ന കോഫെപോസ ഉപദേശക സമിതി കേസ് പുനഃപരിശോധിച്ചു. ബോർഡ് ഹർജി പരിശോധിക്കുകയു...
ഇന്ത്യയുമായുള്ള വ്യാപാര കരാറിനോട് അമേരിക്ക അടുക്കുന്നു; ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ട്രംപ്
World, India, Latest news, National, Top News

ഇന്ത്യയുമായുള്ള വ്യാപാര കരാറിനോട് അമേരിക്ക അടുക്കുന്നു; ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ട്രംപ്

ഇന്ത്യയുമായുള്ള വ്യാപാര കരാറിനോട് അമേരിക്ക വളരെ അടുത്താണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരു രാജ്യങ്ങളും നിലവിലുള്ള ചർച്ചകൾ പരിഹരിക്കുന്നതിന് അടുത്തെത്തിയിരിക്കുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു. ഓവൽ ഓഫീസിൽ ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിച്ച ട്രംപ്, ഇന്ത്യയുമായുള്ള ഒരു കരാറിന് ഞങ്ങൾ വളരെ അടുത്താണ്, അവിടെ വ്യാപാരം തുറക്കും എന്ന് അറിയിച്ചു. റിയൽ അമേരിക്കാസ് വോയ്‌സ് ബുധനാഴ്ച സംപ്രേഷണം ചെയ്ത ഒരു അഭിമുഖത്തിലും ട്രംപും സമാനമായ പരാമർശങ്ങൾ നടത്തി. അമേരിക്കൻ ബിസിനസുകൾക്കുള്ള വിപണി പ്രവേശനം വിപുലീകരിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങൾക്ക് യുഎസ് പ്രസിഡന്റ് ഊന്നൽ നൽകി, "നമ്മൾ നിരവധി മികച്ച സ്ഥലങ്ങളുമായി കരാറുകൾ ഉണ്ടാക്കിയിട്ടുണ്ട്. നമുക്ക് മറ്റൊന്ന് വരാനിരിക്കുന്നു, ഒരുപക്ഷേ ഇന്ത്യയുമായി. എനിക്കറിയില്ല, ഞങ്ങൾ ചർച്ചയിലാണ്. ഞാൻ ഒരു കത...
ICC ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്ക് തിരിച്ചടി; ഒമ്പതാം റാങ്കിലേക്ക് വീണ് ശുഭ്മാൻ ഗിൽ
India, Cricket, Latest news, Sports, Top News

ICC ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്ക് തിരിച്ചടി; ഒമ്പതാം റാങ്കിലേക്ക് വീണ് ശുഭ്മാൻ ഗിൽ

ഐസിസി ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്ക് തിരിച്ചടി. യശസ്വി ജയസ്‌വാൾ ഒരു സ്ഥാനം നഷ്ടപ്പെട്ട് അഞ്ചാം റാങ്കിലേക്ക് വീണു. ഒരു സ്ഥാനം നഷ്ടപ്പെട്ട് ഋഷഭ് പന്ത്‌ എട്ടാം റാങ്കിലേക്കും മൂന്ന് സ്ഥാനം നഷ്ടപ്പെട്ട് ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ ഒമ്പതാം റാങ്കിലേക്കും വീണു. ഇംഗ്ലണ്ടിന്റെ സ്റ്റാർ ബാറ്റ്സ്മാൻ ജോ റൂട്ട് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഇന്ത്യയുടെ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ 34-ാം സ്ഥാനത്തേക്ക് ഉയർന്നു. ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിൽ ലോർഡ്‌സിൽ 104 ഉം 40 ഉം റൺസുകൾ നേടിയ റൂട്ടിനെ എട്ടാം തവണ ഒന്നാം സ്ഥാനത്ത് എത്താൻ സഹായിച്ചു. ഹാരി ബ്രൂക്കിക്ക് രണ്ടാം സ്ഥാനത്തും. കെയ്ൻ വില്യംസൺ മൂന്നാം സ്ഥാനത്തും എത്തി. കെ.എൽ. രാഹുൽ അഞ്ച് സ്ഥാനങ്ങൾ കയറി 35-ാം സ്ഥാനത്ത് എത്തി. ലോർഡ്‌സിൽ 77 റൺസും അഞ്ച് വിക്കറ്റും നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സിന്റെ മികച്ച പ്രകടനം ബാറ്റ്‌സ്മാൻമാരുടെ പ...
ഗവർണർ രാജ്ഭവൻ ഉപയോഗിക്കുന്നത് സംഘപരിവാർ അജണ്ട നടപ്പിലാക്കാൻ; ആർ വൈ ജെ ഡി
Kerala News, Latest news, Top News

ഗവർണർ രാജ്ഭവൻ ഉപയോഗിക്കുന്നത് സംഘപരിവാർ അജണ്ട നടപ്പിലാക്കാൻ; ആർ വൈ ജെ ഡി

ഗവർണർ രാജ്ഭവൻ ഉപയോഗിക്കുന്നത് സംഘപരിവാർ അജണ്ട നടപ്പിലാക്കാൻ എന്ന് ആരോപണം. രാഷ്ട്രീയ യുവജനതദൾ ജില്ലാ കമ്മിറ്റിയാണ് ആരോപണം ഉന്നയിച്ചത്. ഗവർണർ രാജ്ഭവൻ ഉപയോഗിക്കുന്നത് സംഘപരിവാർ അജണ്ട നടപ്പിലാക്കാൻ ആണെന്നും , ഇത് ഭരണഘടനാ വിരുദ്ധമാണെന്നും പറഞ്ഞു. രാജ്ഭവൻ ആർ എസ്എസ് കാര്യാലയമാക്കുന്നതിനെതിരെ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 21 നു നടക്കുന്ന രാജ്ഭവൻ മാർച്ച് വിജയിപ്പിക്കാൻ ജില്ലയിൽ നിന്ന് 50 പേരെ പങ്കെടുപ്പിക്കാൻ ആർ വൈ ജെ ഡി ജില്ല കമ്മിറ്റി തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് പി കെ ആസാദ്, അഡ്വ .കെ ജി ഗോപകുമാർ, സഞ്ജയ് മേനോൻ, സിജു മുളന്തുരുത്തി, എം കെ ഷിയാസ്, കെ കെ സഫീർ, നഹാസ് അലി തുടങ്ങിയവർ ജില്ലാ കമ്മിറ്റീ യോഗത്തിൽ സംസാരിച്ചു. Tag: Governor uses Raj Bhavan to implement Sangh Parivar agenda; RYJD...